“”…ഈയമ്മേടൊരു കാര്യം.! ചെക്കന്റെമുന്നിൽ
മാനംപോയി..!!”””_ മുഖത്തേയ്ക്കിരച്ചുവന്ന
നാണത്തെ
പരമാവധിയൊതുക്കാൻ
ശ്രെമിച്ചചേച്ചി;
“”…അതിനു
ഞങ്ങളാരുടേംമുന്നില്
തമ്മിത്തല്ലുന്നത് അഭിനയ്ക്കുന്നൊന്നുമില്ലല്ലോ..!!”””_ന്ന് കൊതികുത്തിനിന്നതും,
പെട്ടെന്നുഹോളിൽനിന്നും ഹണീബിയുടെയൊരു
അലറിച്ചകേട്ടു…
“”…ഹണീബീയല്ലേടീ കാറുന്നേ…???”””_ ന്നമ്മ ചോദിച്ചതും,
“”…അയ്യോ..!!”””_ ന്നും
പറഞ്ഞുകൊണ്ട്
മറുപടിപറയാതെ ചേച്ചി ഹോളിലേയ്ക്കുപാഞ്ഞു…
…ഇനി ഹണീബീന്ന് പേരിട്ടതിന്റെകലിപ്പിൽ മീനാക്ഷിയാ പൂച്ചയെക്കൊന്നോ..??
ദൈവമേ… ആ പൂച്ചയ്ക്കൊന്നും വരുത്തല്ലേ.!
ചേച്ചിക്ക് പുറകെ ഹാളിലേക്കോടുമ്പോൾ
എന്റെമനസ്സിൽ ആ പ്രാർത്ഥന മാത്രമായ്രുന്നു…
അമ്മേടേംചേച്ചീടേം പിന്നിലായി
ലിവിങ്റൂമിലെത്തുമ്പോൾ
കാണുന്നത്; തക്കുടു ഹണീബീടെ വാലിൽപ്പിടിച്ചു വലിയ്ക്കുന്നതാണ്…
അതാവട്ടെ നിലവിളിച്ചുകൊണ്ട് ഓടിരക്ഷപ്പെടാനും ശ്രമിയ്ക്കുന്നു…
…അടിപൊളി.! ഇവനെന്താ
വാലൂരിയെടുക്കുന്നോന്ന മട്ടിൽ നോക്കിനിൽക്കുമ്പോൾ,
“”…അതിനെക്കൊല്ലോ..??”””_ ന്നും ചോദിച്ചോടിച്ചെന്ന ചേച്ചി
പൂച്ചയെ കുഞ്ഞിന്റെ കയ്യിൽനിന്നും രക്ഷിച്ചു…
വാല്സംരക്ഷിയ്ക്കപ്പെട്ട ആശ്വാസത്തിൽ ഹണീബി ജീവനുംകൊണ്ടോടുമ്പോൾ,
“”…ഇതിനൊരു കടിയെങ്കിലും വെച്ചുകൊടുത്തൂടേ..??”””_ ന്നൊരു പിറുപിറുക്കലായ്രുന്നൂ ചേച്ചി…
അതിന്,
…ഏഹ്.! കുഞ്ഞിനൊരു കടികൊടുക്കാനോ..??
ഇവരിതെന്ത് തള്ളയാന്നമട്ടിൽ നോക്കുമ്പോൾ
ചേച്ചി കുനിഞ്ഞുനിന്ന് കുഞ്ഞിനൊരടികൊടുത്തു…
ശേഷം,
“”…നിന്നോടുഞാൻ പലവട്ടം പറഞ്ഞിട്ടില്ലേ, അതിനെയുപദ്രവിയ്ക്കരുതെന്ന്… ഇനിയുപദ്രവിയ്ക്കോ..?? ഉപദ്രവിയ്ക്കോന്ന്..??”””_ ചോദിച്ചുകൊണ്ടൊരു നുള്ളുകൂടികൊടുത്തതും
ചെക്കൻ ചേച്ചിയുടെ മുടിയ്ക്കു കൈചുറ്റിപ്പിടിച്ചു…
…അടിപൊളി.! ഒന്നുംനോക്കണ്ട… രണ്ടിടികൂടി പൊട്ടിയ്ക്കടാ… ആണുങ്ങളോടാ
അവൾടൊക്കെകളി… ഹല്ലഫിന്നെ.!
“”…ഡാ ചെക്കാ… മുടീന്നുവിടഡാ… നോവുന്നെടാ..!!”””_ ചീറിയ ചേച്ചി;
“”…ജോക്കുട്ടാ… എടാ ജോക്കുട്ടാ… പോകുമ്പയീ കുട്ടിച്ചാത്തനെക്കൂടി കൊണ്ടുപൊക്കോണം… എനിയ്ക്കുവയ്യ
ഇവന്റടികൊണ്ട് തീരാൻ..!!”””_ എന്നു വിളിച്ചുകൂവുകേം ചെയ്തു…
“”…അതിനു നീയല്ലേപറഞ്ഞേ, കുറഞ്ഞത്
പത്തുകുഞ്ഞുങ്ങളെങ്കിലും
വേണംന്ന്… എന്നിട്ടാ
നീയാണോ ഒരെണ്ണത്തിനെ
മേയ്ക്കാൻപറ്റാതെ ചക്രശ്വാസംവിടുന്നേ..??”””
“”…ഞാ.. ഞാനോ..?? ഞാൻ… ഞാനെപ്പഴാ…”””_ നിന്നു വിക്കുന്നതിനിടയിൽ ചേച്ചിയെന്നെ പാളിനോക്കുന്നതുകൂടി കണ്ടതും ഒന്നുചമ്മിയ ഞാൻ നൈസിനു പിന്നോക്കംതിരിഞ്ഞു…
മാനേർസ്… മാനേർസ്.!
“”…സിത്തൂ..!!”””_ അപ്പോഴാണ് മീനാക്ഷിയുടെ വിളികേട്ടത്…
തിരിഞ്ഞുനോക്കുമ്പോൾ കടുംപച്ചയിലെ
അസിമെട്രിക്കൽഹെം ടോപ്പും പലാസോപാൻ്റുമിട്ട് എന്റടുത്തേയ്ക്കു വരുവായ്രുന്നൂ കക്ഷി…
അവളെക്കണ്ടതും,
…ഇവളിതെന്തോന്ന്… തത്തേന്നമട്ടിൽ മിഴിച്ചുനോക്കുമ്പോൾ,
“”…എടാ… ഞാനേ…
ജോക്കുട്ടനൊപ്പം
ഹോസ്പിറ്റലിപ്പോയ്ട്ട് വരാട്ടോ..!!”””_ന്ന് മീനാക്ഷി അനുവാദംചോദിയ്ക്കുന്ന ഭാവത്തിൽ പറഞ്ഞു…
“”…നീയേത് കാലിന്റെടേലോ ചെന്നുകേറിക്കൊട്…
അതെന്തിനാ എന്നോടുപറേണെ..??”””_ പുച്ഛത്തോടെ ചോദിച്ചുകൊണ്ട് അടുക്കളയിലേയ്ക്കു നടക്കുമ്പോൾ,
“”…അല്ലാ… ഞാമ്പോയേച്ച് തിരിച്ചുവരുമ്പോഴേയ്ക്കും പോയിക്കളയല്ലേന്നു പറയാമ്മേണ്ടി പറഞ്ഞതാണേ..!!”””_ അവളതിനു മറുപടിതന്നു…
അതിനൊന്നു തിരിഞ്ഞുനോക്കുമ്പോൾ ആചുണ്ടിന്റെ കോണിലെവിടെയോ ഒരുപുഞ്ചിരി മിന്നായമെന്നപോലെന്റെ ശ്രെദ്ധയിൽപെടുകയും ചെയ്തു…
“”…അതൊക്കെന്റെ സൗകര്യമ്പോലിരിയ്ക്കും…
നീ പോണേടത്തൊക്കെ കാത്തുനിയ്ക്കലല്ല എന്റെപണി..!!”””
“”…അതെനിയ്ക്കറിയാലോ…
അതാ പറഞ്ഞിട്ടുപോണേ…
ഞാനേ… ഞാനൊരു മെഡിയ്ക്കൽ സെർട്ടിഫിക്കേറ്റ് മേടിയ്ക്കാമ്പോവാ..!!”””
“”…സെർട്ടിഫിക്കേറ്റാ..?? എന്തോത്തിന്റെ..?? ഇനി വിശപ്പില്ലായ്കവല്ലോം തോന്നുന്നുണ്ടോ..??”””
