എന്റെ ഡോക്ടറൂട്ടി – 24 33അടിപൊളി 

“”…ഡാ… അനാവശ്യമ്പറയരുത്.! ഞാനെപ്പഴാടാ നിന്നോട് ഷാപ്പിപ്പോയി കള്ളുകുടിയ്ക്കാമ്പറഞ്ഞേ..??”””_ ജോയുടെ പിടിവിട്ടു…

“”…കള്ളുകുടിയ്ക്കാൻ പറഞ്ഞൂന്ന് പറഞ്ഞില്ലല്ലോ… അവിടെപ്പോയാ ഫുഡ്കിട്ടൂന്ന് പറഞ്ഞതു നീയല്ലേ..?? ആ.! അതുങ്കേട്ടു തിന്നാമ്പോയതുതന്നാ… എന്നിട്ടെരിവുമാറ്റാനെന്നുമ്പറഞ്ഞ് മേടിച്ചുകേറ്റിത്തുടങ്ങീതാ… അവസാനമിങ്ങനൊക്കെയായി..!!”””_ ഒരു ദീർഘനിശ്വാസത്തിന്റകമ്പടിയോടെ പറഞ്ഞുനിർത്തീതും കെട്ട്യോനും കെട്ട്യോളും പരസ്പരംനോക്കി…

ശേഷം,

“”…ഉവ്വ.! വിശ്വസിച്ചു.! എന്റെ സിദ്ധൂ… പറയുമ്പോ കുറച്ചൂടെ വിശ്വസിയ്ക്കാമ്പറ്റുന്നെന്തേലും കള്ളമ്പറഞ്ഞൂടേ നെനക്ക്..??”””_ എന്നൊന്നാക്കിച്ചിരിച്ച ചേച്ചി;

“”…നീ കള്ളുകുടിയ്ക്കാന്തന്നെ അവളേങ്കൊണ്ടു പോയതാന്നെനിയ്ക്കറിയാം…
പിന്നാള് മീനൂട്ടിയല്ലേ, അപ്പൊ നീ കുടിയ്ക്കുന്നകാണുമ്പൊ അവളുറപ്പായും വേണംന്നുപറയൂലോ… അപ്പൊ പെമ്പറന്നോത്തിയെ സന്തോഷിപ്പിയ്ക്കാൻ നീയങ്ങട് മേടിച്ചുകൊടുത്തു… സത്യത്തിലിതല്ലേ സംഭവിച്ചത്..?? അതങ്ങട് സമ്മതിച്ചാലെന്താ നെനക്ക്..??”””_ ന്നുംചോദിച്ച് നിഗമനപാടവത്തെ കുടഞ്ഞിട്ടപ്പോൾ വായടിച്ചു പൊട്ടിയ്ക്കാനാണെനിയ്ക്കു തോന്നീത്…

അവളൊരു സിബിഐ ഡയറിക്കുറിപ്പ് വന്നിരിയ്ക്കുന്നു…

“”…അല്ല ജോക്കുട്ടാ… ഈ ഉള്ളതുപറയാനെന്തിനാ ഇവനിങ്ങനെ ചമ്മുന്നേ..??”””_ ചേച്ചി കണവനെനോക്കീതും,

“”…അതേയതേ… നീയെന്തിനാടാ ചമ്മുന്നേ..??”””_ സിബിഐയെ സുഖിപ്പിയ്ക്കാൻ അവനുംമറന്നില്ല…

…മീനാക്ഷിവെച്ച വാള് വെള്ളത്തിലിട്ടുപോയി…
അല്ലായ്രുന്നേ കണ്ണിലൊഴിച്ചേനെ ഞാൻ.!

അവനെനോക്കി പല്ലുകടിച്ചെങ്കിലും,

“”…എനിയ്ക്കൊരു ചമ്മലൂല്ല… ഞാനൊട്ടു കുടിച്ചിട്ടുമില്ല… കൂടുതലെന്തെലും അറിയണോന്നുണ്ടെങ്കി ആ ഷാപ്പിപ്പോയി ചോദിച്ചേച്ചാമതി..!!”””_ ന്നായ്രുന്നൂ വായീന്നുവീണ മറുപടി…

“”…പിന്നേ… നീയൊക്കെ തിന്നുംകുടിച്ചും നടക്കുന്നതുംതിരക്കി ഇറങ്ങാമ്പോവുവല്ലേ ഞങ്ങള്… ഒന്നുപോയേടാ ചെക്കാ..!!”””_ എന്നെയൊന്നുകൊട്ടിയ ചേച്ചി;

“”…എന്നാലുമെന്റെ ജോക്കുട്ടാ എനിയ്ക്കാപ്പെണ്ണിന്റെ കാര്യമോർക്കുമ്പഴാ… ഈ സാധനമെങ്ങനാന്നേ അവള് കുടിച്ചിറക്കീത്‌..?? മിക്കവാറുമിവൻ നിർബന്ധിച്ചു കുടിപ്പിച്ചതാവാനേ വഴിയുള്ളൂ..!!”””_ ന്നുകൂടി കൂട്ടിച്ചേർത്തു…

…ഇത്രയ്ക്കൊക്കെ
കഴിവുണ്ടാർന്നേൽ ഇവർക്കാ നടുമുറ്റത്തൊരു പായുംവിരിച്ച് ചന്ദനക്കുറീംതൊട്ട് കവടിപ്പലകേമായ്ട്ടിരൂന്നൂടായ്രുന്നോ..??

“”…കണ്ടാ…
പെണ്ണുങ്ങളായാലിങ്ങനെ
വേണോടീ… രണ്ടെണ്ണം വീശുവൊക്കെവേണം… അതിപ്പോളിവൻ നിർബന്ധിച്ചിട്ടാണെങ്കിലങ്ങനെ… എന്തായാലുമവള് കുടിച്ചില്ലേ..?? അല്ലാണ്ട് നിന്നെപ്പോലെ ഒരുകവിളു വായിലൊഴിച്ചിട്ട് അതെന്റെമെത്തേയ്ക്കു വാളുംവെച്ച് നേരംവെളുക്കുവോളമെന്നെ തെറീംവിളിച്ചിരിക്കുവല്ലല്ലോ
ചെയ്തേ..?? കണ്ടുപഠിയ്‌ക്കെടീ..!!”””_ ജോക്കുട്ടൻ ചേച്ചിയെ കിളത്താനായതുപറയുമ്പോഴും, കാണിപ്പയ്യൂരിനോടെന്തു സമാധാനംപറയോന്നുള്ള ആശയക്കുഴപ്പത്തിലായ്രുന്നൂ ഞാൻ…

“”…അല്ലാ… അതങ്ങനല്ലേ വരൂ… എനിയ്ക്കറിയാം നീയിവന്റെകൂടേ നിയ്ക്കൂന്ന്… പച്ചവെള്ളവാന്നുമ്പറഞ്ഞ് എന്നെക്കൊണ്ടു കള്ളുകുടിപ്പിയ്ക്കാൻ നോക്ക്യോനല്ലേ നീ..?? അതോണ്ട് നിന്നെപ്പറഞ്ഞിട്ടു കാര്യമില്ല..!!”””_ ഒന്നുനിർത്തിയ ചേച്ചി;

“”…എന്നാലുമിവനെങ്കിലും കൊള്ളാവുന്നൊരു ചെക്കനാന്നാ ഞാങ്കരുതീത്… എവടെ… എല്ലാണുങ്ങളും കണക്കുതന്നെയാ… അവളാണെങ്കിലോ, ഇവന്റെതാളത്തിനൊത്ത് തുള്ളുവേംചെയ്‌തോളും… ആയിയ്ക്കോ… എന്നാന്നുവെച്ചാ ആയിയ്ക്കോ… കുടിയ്ക്കുവേ… മറിയുവേ… പാട്ടുപാടുവേ… എന്നാന്നാ ആയിയ്ക്കോ… പറ്റ്യാലൊരു ഷാപ്പുങ്കൂടെ വീട്ടിലങ്ങു തൊടങ്ങ്… അപ്പൊപ്പിന്നിതേപോലെ തോളത്തെടുത്തിട്ടുവന്ന് നാട്ടുകാരെ കാണിയ്ക്കണ്ടല്ലോ..!!”””_ അതുംകൂട്ടിച്ചേർത്ത് ചവിട്ടിത്തുള്ളിയകത്തേയ്ക്കു പാഞ്ഞു…

ഉടനെയവൻ;

“”…അതൊന്നും നീ കാര്യവാക്കണ്ട… ഒരു കളീമേൽക്കാതെവന്നപ്പോ ഞാനൊന്നു വോഡ്കകുടിപ്പിയ്ക്കാൻ നോക്കീതിന്റെയാ… എന്നാലും അടിയ്ക്കാൻകേറുമ്പോ ഒരുമയത്തിലൊക്കെ അടിപ്പിയ്ക്കണ്ടേടാ…
നീയിങ്ങനെ ജിൽജിൽന്നു നിയ്ക്കുന്നപോലെ അവള്നിയ്ക്കുവോ..??”””_ ന്നുംപറഞ്ഞു
ചിരിയമർത്തീതും എനിയ്‌ക്കെന്റെ മാക്സിമത്തിൽപൊളിഞ്ഞു;

Leave a Reply

Your email address will not be published. Required fields are marked *