എന്റെ ഡോക്ടറൂട്ടി – 24 33അടിപൊളി 

“”…എറച്ചിതിന്നാലവൾക്ക്
ചൊറിയോ ചിരങ്ങോവന്നെങ്കിൽ ഞാൻപടക്കമല്ല, ബോംബിട്ടാഘോഷിച്ചേനെ… പക്ഷേ എന്തുചെയ്യാൻ… ആ നാക്കിലല്ലാതെ മറ്റെങ്ങുമീ ചൊറിയില്ലാന്നേ..!!”””

“”…ദേ ചെക്കാ… വെറുതെയാ കൊച്ചിനെക്കുറിച്ച് അനാവശ്യമ്പറഞ്ഞാലുണ്ടല്ലോ… തല്ലുമേടിയ്ക്കും നീ..!!”””_ പറഞ്ഞതും അമ്മയെന്നെനോക്കി കണ്ണുരുട്ടി…

“”…ഓ.! ങ്ങളതുവിട്.! എന്നിട്ടീ സാധനമെന്താ
ഇറച്ചികൂട്ടാത്തേന്ന് പറ… ഇനി പോത്തിനെയോ കോഴിയേയോക്കെ കാണുമ്പോൾ
കുടുംബക്കാരായ്ട്ടാണം സാമ്യന്തോന്നീട്ടാണോന്നറിയാൻ ചോദിച്ചതാ..!!”””

“”…പ്ഫാ..!!”””_ പറഞ്ഞുതീർത്ത് നാക്കുമടക്കി വായിലേയ്ക്കിട്ടില്ല, അതിനുമുന്നേ കേട്ടൂ, ഒരാട്ട്…

ശേഷം,

“”…നിനക്കതിനെയൊക്കെ കാണുമ്പോൾ വീട്ടുകാരെ ഓർമ്മവരുന്നെന്നുവെച്ച് എന്നെയാക്കൂട്ടത്തിൽ കൂട്ടണ്ട… ഞാനിതൊന്നും കഴിയ്ക്കാത്തതേ, ഞങ്ങളസ്സല് നമ്പൂതിരിമാരായോണ്ടാ..!!”””_ പുള്ളിക്കാരിയതിനുള്ള വിശദീകരണവുംതന്നു…

“”…ഓഹോ.! അപ്പൊ നമ്പൂരിക്കുട്ടിയായ്രുന്നല്ലേ… അതുകൊള്ളാം..!!”””_ അതിനൊന്നു ചിരിച്ചുകൊണ്ട് കിച്ചൻസ്ലാബിലേയ്ക്കു കേറിയിരുന്നപ്പോഴാണ് മുന്നേയെപ്പോഴോ
മീനാക്ഷിപറഞ്ഞതു മനസ്സിലേയ്‌ക്കോടിയെത്തീത്;

…അപ്പവള്പറഞ്ഞതു സത്യാല്ലേ… അവൻക്രിസ്ത്യനും ഇവര്ഹിന്ദുവും… അപ്പെന്തായാലും
സംഗതിയടിച്ചുമാറ്റം തന്നെ…
അമ്പട ജോക്കുട്ടാ… നീയാള് കൊള്ളാല്ലോ.!

“”…മ്മ്മ്..?? എന്തുപറ്റി ഒരിളിയും ചിന്തയുമൊക്കെ..??”””_ കുഞ്ഞിനേം ചുമലിൽചേർത്ത് ചേച്ചി രൂക്ഷമായൊന്നുനോക്കി…

“”…ഏയ്‌.! ഇത്രേം ചെറിയ പ്രായത്തിലൊക്കെ അതുപോലൊരു ഷോപ്പിങ് കോംപ്ലെക്സുണ്ടെന്നു പറഞ്ഞപ്പോഴേ ഒരുവശപ്പെശക് ഞാനൂഹിച്ചതാ… അപ്പൊയീ നമ്പൂരിച്ചിക്കൊച്ചിന്റെ കൊമ്പേന്നുള്ള ഊറ്റുമൊതലാല്ലേ ആ ഷോപ്പിങ് കോംപ്ളെക്സൊക്കെ..??”””

“”…ഒന്നുപോടാ… അതൊക്കെ ജോക്കുട്ടൻ സ്വന്തായ്ട്ടുണ്ടാക്കീതാ… പിന്നെ നിനക്കുവേണേലും അതുപോലൊക്കെ ചെയ്യാവുന്നേയുള്ളൂ; മനസ്സുണ്ടാവണമെന്നു മാത്രം..!!”””_ അത്രയുംനേരത്തെ
മുഖംവീർപ്പിയ്ക്കൽ അഭിനയമായ്രുന്നെന്ന മട്ടിൽ ചേച്ചിയൊന്നു ചിരിച്ചു…

ഉടനെ,

“”…ചേച്ചിയ്ക്കത്രയ്ക്ക് ആഗ്രഹോണ്ടേൽ അതെല്ലാമെന്റെ പേരിലേയ്ക്കെഴുതിവെച്ചുതരാൻ പറ… അവനാവുമ്പോൾ ഇനീമിതുപോലുണ്ടാക്കാൻ മനസ്സുണ്ടല്ലോ..!!”””_ ഞാനൊന്നു വിരിച്ചുനോക്കി…

“”…ആഹാ.! നീയാള്
തരക്കേടില്ലല്ലോ… ഷോപ്പുമാത്രമാക്കണ്ടടാ…
ഈ വീടും പുരയിടോങ്കൂടെഴുതി തരാം..!!”””

“”…ആധാരം ബാങ്കിലെ പൂട്ടുമ്പുറത്തല്ലെങ്കിൽ ഞാൻ വേണ്ടാന്നുപറയില്ല..!!”””_ എന്റെ മറുപടികേട്ടതും കക്ഷിയെന്നെ തുറിച്ചുനോക്കി…

എന്നിട്ടമ്മയ്ക്കു നേരേതിരിഞ്ഞ്;

“”…കേട്ടോമ്മേ ഇവമ്പറയണേ…
ഇതെല്ലാമങ്ങിവന്റെ പേരിൽ എഴുതിക്കൊടുക്കാൻ..!!”””_ ചേച്ചി കൂട്ടിച്ചേർത്തു…

അതിന്,

“”…നിങ്ങളെന്നാന്നുവെച്ചാ കാട്ട്… എന്നാലതിനുമ്മുന്നേ എന്നേമെന്റതിയാനേംകൂടി വല്ല വൃദ്ധസദനത്തിലും കൊണ്ടാക്കിയേക്കണം..!!”””_
എന്നും മറുപടിപറഞ്ഞ് നുറുക്കിയിട്ടയിറച്ചിയുമായി അവരെഴുന്നേറ്റു…

“”…വല്ലാവശ്യോമുണ്ടായ്രുന്നോ..?? പാവംഅമ്മ… വിഷമമായീന്നു തോന്നുന്നു..!!”””_ എന്നൊന്നു ചൊറിഞ്ഞതും കക്ഷിയെന്റെ തോളിനിട്ടൊരു തല്ലുതന്നു…

പിന്നൊന്നിരുത്തി ചിരിയ്ക്കാനും മറന്നില്ല…

അതിൽപ്പിന്നെ ഞങ്ങളു കുറച്ചുനേരംകൂടി അല്ലറചില്ലറ അടുക്കളപ്പണിയൊക്കെ ചെയ്തശേഷമാണ് കഴിയ്ക്കാനിരുന്നത്…

ചേച്ചി അതിനിടെ ജോക്കുട്ടനെ വിളിച്ചപ്പോൾ അവര് വൈകാൻവരുമെന്നും പറഞ്ഞു….

എന്നിട്ടും ജോക്കുട്ടൻവരാതെ
കഴിയ്ക്കാൻമടികാണിച്ച ചേച്ചിയെ ഞാൻ നിർബന്ധിച്ചു
കൂടെയിരുത്തുകയായ്രുന്നു… കഴിയ്ക്കില്ലാന്നറിഞ്ഞതുകൊണ്ട് ഞാൻ പിന്നെ ലിവർഫ്രൈ കഴിയ്ക്കാൻ ചേച്ചിയെ നിർബന്ധിച്ചില്ലെങ്കിലും എന്നെ സന്തോഷിപ്പിയ്ക്കാനെന്നോണം ഒന്നുരണ്ടുകഷ്ണം ഫ്രൈ ചേച്ചിയും പാത്രത്തിലെടുത്തു വെച്ചിരുന്നു…

അപ്പോഴേയ്ക്കും അച്ഛനായുള്ള ആഹാരവുമായി അമ്മയുംപോയി…

Leave a Reply

Your email address will not be published. Required fields are marked *