എന്റെ ഡോക്ടറൂട്ടി – 24 33അടിപൊളി 

“”…മീനാഷീ..!!”””_ ഉടനെ
ഞാനവളെവിളിച്ചു…

ശേഷം,

“”…എടീ… ഈ ഹണീബീന്നൊക്കെ ഏതേലുംപൂച്ചയ്ക്കു
പേരിടോന്ന് നെനക്കു തോന്നുന്നുണ്ടോ..?? എന്റെ ബലമായസംശയം, ഇതുനിന്നെ കളിയാക്കാമ്മേണ്ടിത്തന്നെ അവരതിനങ്ങനെ വിളിച്ചൂന്നാ..!!”””_ ഒന്നങ്ങട് എരിവുകേറ്റാൻ നോക്കിയെങ്കിലും
അവളുപിടിതരാതെ അകത്തേയ്ക്കുകേറി…

വേറൊന്നും
ചെയ്യാനില്ലാത്തതുകൊണ്ട് അവടൊക്കെ
താങ്ങിത്തൂങ്ങിനിന്നിട്ട് തിരികെയടുക്കളപ്പുറത്തേയ്ക്കു കേറുമ്പോഴാണ് റൂമിൽനിന്നും കുഞ്ഞിന്റെ
കരച്ചിലുകേൾക്കുന്നത്…

ഉടനെ കയ്യിലിരുന്നപാത്രവും കൗണ്ടർടോപ്പിനു മീതേയ്ക്കിട്ട്,

“”…ഈശ്വരാ…
കതകടച്ചിട്ടില്ലേ..!!”””_ ന്നും
കൂവിക്കൊണ്ട്
ചേച്ചിയൊറ്റയോട്ടം…

കാര്യംമനസ്സിലാകാതെ
ഞങ്ങളും പിന്നാലെചെല്ലുമ്പോൾ,
ദേ തക്കുടുകിടന്നബെഡ്ഡിൽ അങ്ങോട്ടുമിങ്ങോട്ടുമോടുന്ന ഹണീബി…

…ഇവനെന്താ ഉലാത്തുവാണോന്ന ഭാവത്തിൽ നോക്കുമ്പോൾ,

“”…ജോക്കുട്ടാ…
എടാ ജോക്കുട്ടാ..!!”””_ ന്ന് ചേച്ചി നീട്ടിയൊരു വിളിയുംവിളിച്ചു…

“”…എന്താടീ..??”””

“”…നിന്നോടു ഞാൻ
പറഞ്ഞിട്ടില്ലേ,
ഇതിവടെയുണ്ടേൽ ഇറങ്ങിപ്പോവുമ്പോൾ റൂമിന്റെ കതകടയ്ക്കണോന്ന്..!!”””_ അവനോടൊന്നുചാടിയ
ചേച്ചി,

ശേഷം;

“”…ഈശ്വരാ… ഒണന്നു…
ഇനിഞാനീ കുട്ടിച്ചാത്തനെ എപ്പോറക്കാനാ..??”””_ ന്നു സ്വയംചോദിയ്ക്കുമ്പോൾ, ഞാനൊന്നുമറിഞ്ഞില്ലേ
രാമനാരായണാന്നമട്ടിൽ ആമുറിയിൽ തലങ്ങുംവിലങ്ങും
നടക്കുവായ്രുന്നൂ ഹബീബി, അല്ല ഹണീബീ…

“”…നിനക്കിപ്പോ സമാധാനമായോടാ..??”””_ ദേഷ്യപ്പെട്ടുള്ള
ചേച്ചീടെചോദ്യത്തിന് ചെറിയൊരുമൂളലോടെ
കാലിൽമുട്ടിയുരുമ്മുന്ന ആ പൂച്ചയെനോക്കുമ്പോൾ സാറിനിതൊക്കെ മനസ്സിലാകുന്നുണ്ടോന്ന ചിന്തയിലായ്രുന്നൂ ഞാൻ…

“”…കണ്ണുംമിഴിച്ചു
നോക്കുന്നോ നീ..?? ഉറങ്ങാതിരുന്നിട്ട് കുറച്ചു കഴിഞ്ഞിവടെക്കിടന്നു കാറിയാൽ കിറിയ്ക്കിട്ടു കുത്തുംഞാൻ..!!”””_ പൂച്ചയേയും തന്നെയും മാറിമാറിനോക്കുന്ന കുഞ്ഞിനോടായി ചേച്ചിചീറി…

“”…ഇനിയവൻ ഉറങ്ങത്തൊന്നുവില്ല,
നീയവനെ ഹാളിലാക്കടീ… ഹണീബിയുണ്ടല്ലോ കൂട്ടിന്..!!”””_ അടുക്കളയിൽനിന്നും
അമ്മയുടെവാക്കുകൾ…

…ഏഹ്.! അപ്പൊയീ
പൂച്ചേടെപേര് ഹണീബീന്ന് തന്നായ്രുന്നോ..?? അയ്യേ.!

ഞാനൊരിളിഞ്ഞ മുഖത്തോടെ തിരിയുമ്പോൾ എന്നെ
കടിച്ചുകീറാനുള്ള ഭാവത്തിൽ നിൽക്കുവാ മീനാക്ഷി…

“”…സോറി.!
അബദ്ധംപറ്റിപ്പോയി…
ചുമ്മാതാണോ ആ പൂച്ച
കൊഞ്ചുപോലെപോണേ… പേരിന്റഹങ്കാരാ..!!”””_
അതുംപറഞ്ഞു
മീനാക്ഷിയുടെവായീന്നു
മുങ്ങുമ്പോൾ
ജോക്കുട്ടൻ കുഞ്ഞിനെ
ലിവിങ്റൂമിൽ നിലത്തായിക്കൊണ്ടിരുത്തിയിരുന്നു…

പിന്നാലെ പതുങ്ങിപ്പതുങ്ങി ഹണീബിയുമെത്തി…

…ഉഹ്.! എന്താ ജാഡ.! പുലിയ്ക്കുകാണില്ലല്ലോ ഇത്രേംനെഗളിപ്പ്.!

പൂച്ചസെറിന്റെ നിൽപ്പുംഭാവവുമൊന്നും അത്രസുഖിയ്ക്കാതിരുന്ന ഞാൻ മനസ്സിൽ പിറുപിറുക്കുമ്പോൾ, ഏതോപ്രിയപ്പെട്ട കളിപ്പാട്ടംകിട്ടിയപോലെ
തക്കുടുവവനെ തൊട്ടുംതലോടിയുമിരുന്നു…

ബാക്കിയെല്ലാരും അതാസ്വദിയ്ക്കുമ്പോൾ മീനാക്ഷിയ്ക്കതത്ര സുഖിയ്ക്കുന്നുണ്ടായ്രുന്നില്ല;
അല്ലേലും കുപ്പിപ്രതീക്ഷിച്ചിടത്ത്
ഒരലവലാതി പൂച്ചയെക്കിട്ടിയാൽ ആർക്കാ സുഖിയ്ക്കുക..??

“”…ഹണീബി വന്നാപ്പിന്നെ അവനുപിന്നെ തീറ്റപോലുംവേണ്ട… ഹണീബിയുമങ്ങനെ തന്നെ, ഉറങ്ങിയാപ്പോയി അവനേം വിളിച്ചെണീപ്പിയ്ക്കും…
അത്രയ്ക്കുകൂട്ടാ രണ്ടുങ്കൂടി..!!”””_
അമ്മ ഞങ്ങളോടായി പറഞ്ഞു…

അങ്ങനെകുറച്ചുനേരം അവരുടെകളിയും നോക്കിയിരിയ്ക്കുമ്പോഴാണ് വലിയൊരുചാക്കുമായി ജോക്കുട്ടന്റച്ഛന്റെവരവ്…

അടുക്കളപ്പുറത്തേയ്ക്കു പോണതുകണ്ടതും ചാക്കിനകത്തെന്താന്നറിയാനുള്ള കൗതുകത്തിൽ ഞാനുമങ്ങോട്ടേയ്ക്കു ചെന്നു…

“”…കവലേവന്മാരൊരു പോത്തിനെവെട്ടി… പിള്ളേരൊക്കുള്ളതല്ലേ,
അതോണ്ടൊരുപങ്കു ഞാനുമിങ്ങുമേടിച്ചു..!!”””_ ചാക്ക് അമ്മയെയേൽപ്പിച്ചോണ്ടതു പറഞ്ഞപ്പോൾ
വായുംപിളർത്തിവെച്ച് മീനാക്ഷിയെന്നൊരു നോട്ടം…

“”…എത്ര കിലോയുണ്ടച്ഛാ..??”””_
ഉടനെ ചേച്ചീടെചോദ്യം…

Leave a Reply

Your email address will not be published. Required fields are marked *