“”…എന്റെകൊച്ചേ, അവനിപ്പൊപ്പോവും… അവൻപോണേനുമുന്നേ
കാര്യഞ്ചെന്നു
പറയാൻനോക്ക്..!!”””_ സിങ്കെല്ലാം വൃത്തിയാക്കിത്തിരിഞ്ഞ
അമ്മ പെട്ടെങ്ങനെ പറഞ്ഞപ്പോൾ ഒന്നുഞെട്ടിയെങ്കിലും അത് മുഖത്തുകാണിയ്ക്കാതെ
മൂളിക്കൊണ്ടവൾ പുറത്തേയ്ക്കുവന്നു…
ശേഷമെന്നെ
ശ്രെദ്ധിയ്ക്കാതെ ലിവിങ്റൂമിലേയ്ക്കു കടന്നതും പിന്നാലെചെന്നവളെ ബ്ലോക്ക്‌ചെയ്യുവായ്രുന്നു ഞാൻ…
“”…ഹലോ..!!”””
“”…മ്മ്മ്..??”””_
തിരിഞ്ഞുനോക്കി ചോദ്യഭാവത്തിലൊന്നു
മൂളീതും,
“”…അല്ലാ…
പരിശോധനയൊക്കെ കഴിഞ്ഞോന്നറിയാൻ
വിളിച്ചതാ..!!”””_ ന്നൊന്നു
ചൊറിഞ്ഞു…
അതിന്,
“”…പരിശോധനയോ..?? എന്തുപരിശോധന..?? നെനക്കുവയ്യേ..??”””_ അവൾ തിരിച്ചുചോദിച്ചു…
“”…ഏയ്.! എനിയ്ക്കിതുവരെ ഒരുകുഴപ്പോമില്ല… പിന്നെ
നിന്റേക്കെയീ
കൂത്തുകണ്ടിട്ടെന്തേലും ആയാലേയുള്ളൂ..!!”””
“”…എന്റെ കൂത്തോ..?? അയ്ന് ഞാനെന്തോ കാട്ടി..??”””
“”…നീയൊന്നും കാട്ടീല്ല… കാട്ടീതൊക്കെഞാനാ…
ഞാനാണല്ലോ ആ ചേച്ചീനെ ചെരിഞ്ഞുംമറിഞ്ഞുംനിന്ന് പരിശോധിച്ചതത്രയും..!!”””_ എന്നങ്ങോട്ടടിച്ചതും മീനാക്ഷിയൊന്നുഞെട്ടി…
ഒന്നെന്നെ
മിഴിച്ചുനോക്കുമ്പോൾ,
“”…അന്തസ്സൊണ്ടാടീ
കോപ്പേ..?? വല്ലവനും
വല്ലതുമ്പറഞ്ഞൂന്നുവെച്ച്
അവള് സ്കെയ്ലുമായ്ട്ടിറങ്ങിയേക്കുവാ… കഷ്ടം..!!”””_ ഞാൻകൂട്ടിച്ചേർത്തു…
ഉടനെ,
“”…എടാ… അതിന്… അതിനുഞാൻ..!!”””_
അവളെന്തോ
പറയാനായിതൂടങ്ങീതും,
“”…നീയൊരു മറ്റതുമ്പറയണ്ട…
എടീ മനുഷ്യനായാ സ്വന്തം ബോഡീപാർട്ട്സിൽ
കുറച്ചൊക്കെ
വിശ്വാസംവേണം… ഇങ്ങനാണേ നിന്റെന്തേലും
ചെത്തിക്കൊണ്ടോയെന്ന് ആരേലുമ്പറഞ്ഞാൽ നീയൊടനേ തുണിയുരിഞ്ഞുനോക്കോലോ..!!”””_ ഞാനിടയ്ക്കുകേറി…
ശേഷം,
“”…എടീ…
സത്യത്തിലെനിയ്ക്കറിയാൻ പാടില്ലാഞ്ഞിട്ടു ചോദിയ്ക്കുവാ,
നീ ഡോക്ട്ര് തന്നാണോ..?? അവളോടിപ്പാഞ്ഞ് പോയേക്കുവാ, സ്‌കാൻചെയ്യാൻ…
ഉളുപ്പുണ്ടോടീ..??”””_ എന്നുകൂടി കൂട്ടിച്ചേർത്തതും മീനാക്ഷിയാകെ പതറിപ്പോയി…
എങ്കിലും ചെറുത്തുനോക്കാൻ അവളൊരു മടിയുംകാണിച്ചില്ല;
“”…പോടാ… അയ്ന്… അയ്‌ന്
ഞാനതൊന്നുവല്ല നോക്കീത്..!!”””
“”…ദേ… മൊഖത്തുനോക്കി നൊണപറഞ്ഞാൽ
മൂക്കാമ്മണ്ടയിടിച്ചു
പൊട്ടിയ്ക്കും..!!”””
“”…അല്ലടാ… സത്യായ്ട്ടും ഞാനതൊന്നുവല്ല നോക്കീത്…
നെനക്കു തോന്നീതാവും..!!”””_ അവളുനിന്ന്
വീണ്ടുംതർക്കിച്ചപ്പോൾ എനിയ്ക്കങ്ങടു പൊളിഞ്ഞു…
“”…ഓഹോ.!
എന്നാലെന്റെ
തോന്നലായ്രിയ്ക്കും…
ആം.! പിന്നെ നീയവടെ സ്‌കാൻചെയ്തതൊക്കെ
ഞാൻ വീഡിയോടെത്തിട്ടുണ്ട്… അതൊന്നു
ചേച്ചിയെക്കാണിയ്ക്കട്ടേ;
അപ്പോളതെന്റെ
തോന്നലാണോന്ന്
കൃത്യമായറിയാലോ… അതുകാണുമ്പോ
അവർക്കുമങ്ങനൊരു
തോന്നലുണ്ടായില്ലേൽ
പിന്നെനിയ്ക്കും വിഷയമില്ല..!!”””_ ഞാനങ്ങടു ചിലുത്തതും
മീനാക്ഷിയങ്ങില്ലാണ്ടായി…
എന്തു ചെയ്യണമെന്നറിയാതെ പരിഭ്രമിച്ച മുഖവുമായവൾ
നിന്നപ്പോൾ ഞാൻ
ചേച്ച്യേന്നുംവിളിച്ചു തിരിഞ്ഞു…
ഉടനെ മീനാക്ഷിയെന്റെ കൈയ്ക്കുകേറിപ്പിടിച്ചു;
“”…എടാ… പ്ളീസ്ഡാ…
കാണിയ്ക്കല്ലേ… എനിയ്ക്ക്… എനിയ്ക്കൊരബദ്ധം പറ്റീതാ… ഇതാണം ചേച്ചിയറിഞ്ഞാലെന്റെ മാനമ്പോവും..!!”””_ അവൾ ദയനീയഭാവത്തിലാണതു
പറഞ്ഞത്…
“”…അഹാ.! അപ്പൊ
സ്കാൻചെയ്തതു
തന്നെയാണല്ലേ..?? അയ്യേ.! എന്തൂളയാടീ നീ..?? കൊച്ചുപെമ്പിള്ളാരുള്ള
വീട്ടിലൊക്കെ നിന്നെങ്ങനാ വിശ്വസിച്ചുകൊണ്ടോവ്ക..?? ഉഹ്.! ആലോചിയ്ക്കാമ്പോലും
പറ്റുന്നില്ല..!!”””_
സാഹചര്യംമുതലെടുത്ത് തച്ചിനുനിന്നടിയ്ക്കുമ്പോൾ നാവനക്കാനാവാതെ തലകുനിച്ചുനിൽക്കാനേ മീനാക്ഷിയ്ക്കായുള്ളൂ…
അപ്പോഴാണടുക്കളയിൽനിന്നും ചേച്ചി;
“”…ജോക്കുട്ടാ…
ഒന്നോടിവന്നേടാ… ഇതാരാ വന്നിരിയ്ക്കുന്നേന്ന് നോക്കിയ്ക്കേ..!!”””_ ന്ന് വിളിച്ചുകൂവുന്നത്…
അതിന്,
“”…ഞാനിവടെ പോകാൻറെഡിയാകുവാ…
നീ ആരാന്നുവെച്ചാ പറ..!!”””_ ന്നുള്ള മറുപടിയായ്രുന്നൂ അവന്റടുക്കേന്നുവന്നത്…
“”…ദേ ഡാ… ഹണീബി വന്നിരിയ്ക്കുന്നു..!!”””_ ചേച്ചിയുടെ വാക്കുകൾ…
