അതിന്,
“”…പതിനഞ്ചിരുന്നൂറ്..!!”””_
ന്ന് പുള്ളി മറുപടിയുംകൊടുത്തു…
“”…പതിനഞ്ചുകിലോയോ..?? അതിനെന്തേലും
ഫങ്ഷനുണ്ടോ..??”””
“”…ഇല്ലടാ… ഇവിടൊരു കശാപ്പുണ്ടായ്രുന്നു…
അപ്പതിലൊരു
പങ്കിങ്ങുമേടിച്ചതാ..!!”””_ അങ്കിള് ചെറിയൊരു
പുഞ്ചിരിയോടെപറഞ്ഞ് പുറത്തേയ്ക്കുപോയി…
“”…കണ്ടോ നിന്റെ കൊലത്തീറ്റയിവർക്ക് താങ്ങാൻപറ്റുന്നില്ലാന്നാ
തോന്നണെ… കണ്ടില്ലേ പതിനഞ്ചുകിലോഇറച്ചി… ഒറ്റദിവസംകൊണ്ട് തീർത്തിട്ട് കയ്യുംതുടച്ചുനിൽക്കരുത്..!!”””_ മീനാക്ഷിയെനോക്കി
പറഞ്ഞതിന് തറപ്പിച്ചൊരുനോട്ടമായ്രുന്നൂ അവൾടെമറുപടി…
അതിനുവീണ്ടും ചൊറിഞ്ഞാലോന്നുകരുതി
നിന്നപ്പോൾ,
“”…മീനൂ വാടീ…
നുറുക്കാൻകൂട്..!!”””_ കയ്യിലൊരു കത്തിയുമെടുത്ത് ചേച്ചിവിളിച്ചതും മീനാക്ഷി തിരിഞ്ഞെന്നൊരുനോട്ടം…
“”…അവൾടെ കയ്യിലാ വെരലിരിയ്ക്കുന്നത് കണ്ടിട്ട് നിങ്ങക്കങ്ങോട്ട് സയ്ക്കുന്നില്ലേ..?? ഒരിയ്ക്കെ കപ്പനുറുക്കിച്ചേന്റെ ഞെട്ടലെനിയ്ക്കിതുവരെ മാറീട്ടില്ല..!!”””_ മീനാക്ഷിയെ
തളിയ്ക്കാനുള്ളവസരം
പാഴാക്കാതെ
ഞാനതുപറഞ്ഞതും,
ചേച്ചിയുമമ്മയും
മീനാക്ഷിയെനോക്കി
ആക്കിയൊന്നു ചിരിച്ചു…
അതിനുടനേ,
“”…എനിയ്ക്കു
കട്ടെയ്യാനൊക്കറിയാം…
പിന്നെ കറക്ട് മെഷററിയാതെ ചെയ്താൽ
ശെരിയായില്ലേലോന്നു
കരുതിയാ..!!”””_ മീനാക്ഷിയൊന്നുരുളാൻ നോക്കി…
“”…എന്നാലൊരു
കാര്യഞ്ചെയ്… ഒരു
സ്കെയ്ലുമെടുത്തു പോര്… എന്നിട്ടളന്നു മുറിയ്ക്കാം…
പിന്നെ നോക്കിയളവെടുക്കാൻ
നിന്നെ പ്രത്യേകിച്ചു
പഠിപ്പിയ്‌ക്കേണ്ട
കാര്യമൊന്നുമില്ലല്ലോ… നീ എക്സ്പെർട്ടല്ലേ..??”””_ വീണ്ടുമടുത്ത
കൊളുത്തിടാൻ
നോക്കുമ്പോളാണ്
ചാക്കിലിരുന്ന ബീഫിൽകുറേ ചേച്ചിയൊരു വലിയ
ചെരുവത്തിലേയ്ക്കു മാറ്റുന്നത്…
“”…ആഹാ.! ചങ്കുംകരളുമൊക്കുണ്ടല്ലോ… ഇതുപൊളിയ്ക്കും..!!”””_ ഞാൻ ചെരുവത്തിലേയ്ക്കുനോക്കി പറഞ്ഞശേഷം,
“”…എന്നാ നമുക്കിത് റോസ്റ്റടിച്ചാലോ..??”””_ ന്നുകൂടി കൂട്ടിച്ചേർത്തു…
ഉടനെ,
“”…നീയിതു നുറുക്കോ..??
ഞാനതുണ്ടാക്കട്ടേ..!!”””_
ചേച്ചിയോടു ചോദിച്ചുകൊണ്ട് അമ്മതിരിഞ്ഞതും,
“”…അയ്യോ.! നിങ്ങളതു
നുറുക്കിയ്ക്കോ… ഇതു ഞാൻ നോക്കിക്കോളാ..!!”””_ ന്നും പറഞ്ഞു ഞാനതെടുത്തൊരു
ചെറിയൊരു
ചെരുവത്തിലേയ്ക്ക് മാറ്റിയിട്ടു…
“”…അതിന് സിദ്ധൂനിതൊക്കെ അറിയാവോ..??”””_ ചേച്ചിയാണതു ചോദിച്ചത്…
ഉടനെ മീനാക്ഷി ചാടിയിടയ്ക്കു വീണു;
“”…അറിയാതെപിന്നെ… കുക്കിങ്ങിന്റെകാര്യത്തിൽ സിത്തു വേറെലെവലാ..!!”””_ ശേഷം എന്നെ നോക്കിയൊന്നു പുഞ്ചിരിയ്ക്കകൂടി ചെയ്തതും, ഇവളെന്നെ കളിയാക്കുവാണോന്നൊരു സംശയമെനിയ്ക്കു തോന്നാതിരുന്നില്ല…
“”…ശെരിയ്ക്കും..??”””
“”…അതേമ്മേ… ഇവനത്യാവശ്യം വേണ്ടതൊക്കെ ഉണ്ടാക്കാനറിയാ… അന്നൊരിയ്ക്കെ തേങ്ങാക്കൊത്തൊക്കിട്ടൊരു ബീഫ്കറിയുണ്ടാക്കീതാ…
ഉഫ്.! എന്തു
ടേസ്റ്റായ്രുന്നൂന്നറിയോ..??”””_ തള്ളിമറിയ്ക്കുന്നതിലൊരു ദാക്ഷിണ്യവും
കാണിയ്ക്കാതെയവൾ കൗണ്ടർടോപ്പിനുമേലേയ്ക്ക് കേറിയിരുന്നു…
അപ്പോഴേയ്ക്കും ഞാനുമതു നുറുക്കാൻ തുടങ്ങിയിരുന്നു…
“”…കണ്ടോ…
അവനെന്തു വൃത്തിയായ്ട്ടാ ചെയ്യുന്നേന്ന്… നീയിങ്ങനെ ഒന്നിലുംപെടാതെ തുള്ളിക്കളിച്ചുനടന്നോ… പെമ്പിള്ളാർക്കു
പാചകമറിയത്തില്ലാന്നു
പറഞ്ഞാൽ നാണക്കേടാട്ടോടീ… പിന്നിവനെപ്പോലൊരു ചെക്കനെക്കിട്ടീത്
നിന്റെഭാഗ്യം..!!”””_ അവരുനുറുക്കുന്നതും ഞാൻ നുറുക്കുന്നതും മാറിമാറി നിരീക്ഷിച്ചുകൊണ്ടിരുന്ന മീനാക്ഷിയ്ക്കിട്ട് അമ്മയൊരു കുത്തുകൊടുത്തു…
ഉടനെ ചേച്ചികേറി കേസുപിടിച്ചു;
“”…അതിനെന്താ കുഴപ്പം..??
മീനു ഡോക്ടറല്ലേ…
അവളതുചെയ്യട്ടേ,
സിദ്ധു വീട്ടുകാര്യോം നോക്കിയാമതീലോ…
ആമ്പിള്ളാര്
ജോലിയ്ക്കുപോണോന്നും
പെണ്ണുങ്ങള് വീട്ടുജോലിനോക്കണോന്നും നിയമോന്നുമില്ലല്ലോ…
അല്ലേടാ..??”””_
കാര്യംപറഞ്ഞശേഷം വാലുപോലൊരുചോദ്യം
എനിയ്ക്കിട്ടുപെടച്ചതും ഞാനൊന്നുചിരിച്ചു…
എന്നാൽ മനസ്സിലപ്പോഴും,
