എന്റെ ഡോക്ടറൂട്ടി – 24 33അടിപൊളി 

…ഫുഡ്ഡെടുക്കുമ്പോൾ കൃത്യമറിയാനായി ഇവൾക്കുവല്ല ഇന്റിക്കേറ്ററും വെച്ചിട്ടുണ്ടോ ആവോ..??

സംശയംതോന്നിയ ഞാൻ അടുത്തിരുന്നയവളെ അടിമുടിയൊന്നു വീക്ഷിയ്ക്കുമ്പോൾ,

“”…ആന്റീ… അമൃതാഞ്ജൻ വല്ലോമിരിപ്പുണ്ടോ..??”””_ നെറ്റിയുമുഴിഞ്ഞുകൊണ്ട് മീനാക്ഷി അമ്മയോടു ചോദിച്ചു…

“”…അതെന്താടാ..?? ഇന്നലെ നീ മേടിച്ചുകൊടുത്ത ടച്ചിങ്സൊന്നും ഏറ്റില്ലേ..?? പറക്കുംതളികയിലെപ്പോലെ അമൃതാഞ്ജൻ മണപ്പിയ്ക്കേണ്ട ഗതിയായോ..??”””_ ഒന്നുമറിയാത്തഭാവത്തിൽ ജോക്കുട്ടൻചോദിച്ചതും
ചേച്ചി ചിരികടിച്ചമർത്തി…

അതിനു ഞാനൊന്നും മറുപടിപറയാതെ വന്നപ്പോൾ, ഇവരിതെന്താ പറയുന്നേന്നഭാവത്തിൽ മീനാക്ഷിയെന്നൊരു നോട്ടം…

“”…അമൃതാഞ്ജനുണ്ടാവില്ല… വിസ്ക്മതിയോ..??”””_ ജോക്കുട്ടനെനോക്കി ചിരിയമർത്തിക്കൊണ്ട് ചേച്ചിയുടെചോദ്യം…

“”…ആം.! മതി…
എന്തേലുംകിട്ടിയാമതി…
വല്ലാത്ത തലവേദന..!!”””_
മീനാക്ഷിവീണ്ടും നെറ്റിയുഴിഞ്ഞു…

“”…അയ്യേ… തലവേദനയ്ക്കാണോ അമൃതാഞ്ജൻചോദിച്ചേ..?? ഇതിനതിന്റാവശ്യോന്നൂല്ല, ഒരു ചെറുതങ്ങട് ചെന്നാത്തീരാവുന്ന പ്രശ്നമേയുള്ളൂ..!!”””_ ജോ തളിച്ചതിന് പിന്നോടിയായി ചേച്ചിയുടമർത്തിയുള്ള ചിരികൂടിയായപ്പോൾ മീനാക്ഷിയ്ക്കു സംശയം:

“”…ചെറുതോ..?? എന്തുചെറുത്..?? മനസ്സിലായില്ല..!!”””

“”…അതേ… ഞാനിന്നലടിച്ചേന്റെ ബാക്കി ഒരമ്പതിരിപ്പുണ്ട്… എടുക്കട്ടേ..??”””_ കൊന്നാലും വിടില്ലെന്നമട്ടിൽ അവനെടുത്തിട്ട് തളിയ്ക്കുമ്പോഴും
പൊട്ടത്തിയ്ക്കൊരു വകേംമനസ്സിലായില്ല…

അവളപ്പോഴെല്ലാം എല്ലാരേം മാറിമാറിനോക്കുവാണ് ചെയ്തേ…

“”…ഇനിയിപ്പൊ കുറച്ചുകഴിയട്ടേ ജോക്കുട്ടാ, ചായകുടിയ്ക്കുവല്ലേ… പിരിഞ്ഞാലോ..??”””

“”…ഒന്നുചുമ്മായിരി പിള്ളേരേ… കൊറേനേരായ് രണ്ടൂടതിനെയിട്ട് കളിയാക്കുന്നു…
അവൾക്കൊരബദ്ധം പറ്റിപ്പോയേന് ഇങ്ങനെകളിയാക്കണോ..??”””_ കഴിച്ചുകഴിഞ്ഞെഴുന്നേറ്റ അങ്കിള് രണ്ടെണ്ണത്തിനേം വിരട്ടിയപ്പോൾ ചേച്ചിപയ്യെ അടുക്കളയിലേയ്ക്കു വലിഞ്ഞു…

ശേഷം കയ്യുംകഴുകി അങ്കിള് പുറത്തേയ്ക്കുപോയതും,

“”…നിന്നോടിനി പ്രത്യേകംപറയണോ..?? എഴുന്നേറ്റുപോടാ..!!”””_ ന്ന് അമ്മയുടെയൊരു തകർക്കൽ…

അതുകേട്ടതും
കഴിപ്പുനിർത്തി
ഞാനുമെഴുന്നേറ്റു…

“”…അല്ലാ… മോനെവിടെപ്പോണു..??”””

“”…അത്… അതമ്മയല്ലേ എഴുന്നേറ്റുപോവാൻ പറഞ്ഞേ..!!”””_ ഞാനവരുടെ മുഖത്തേയ്ക്കുനോക്കീതും പാവംവല്ലാതായി…

“”…എന്നാലും കഴിച്ചോണ്ടിരുന്ന അവന്റെ മുഖത്തുനോക്കി അങ്ങനെപറഞ്ഞതു ശെരിയായില്ല സ്ത്രീയേ… ഒന്നൂല്ലേലും നിങ്ങളുമൊരമ്മയല്ലേ..?? എന്നിട്ടാണ് മോന്റെപ്രായമുള്ള ഒരു ചെക്കന്റെമുഖത്തുനോക്കി ഇമ്മാതിരിവർത്താനം പറഞ്ഞത്… ഛെ..!!”””_ വാതിൽക്കൽനിന്നുള്ള ജോക്കുട്ടന്റെ ഡയലോഗെത്തീതും കയ്യിലിരുന്ന തവിക്കണേംകൊണ്ടവര് അവന്റെപിന്നാലേയോടി…

പക്ഷേ ഓടുന്നതിനിടയിലും,

“”…എടാ… അവൾക്കു
കൈവിറയ്ക്കുന്നുണ്ടേൽ ഒരു പൈന്റെടുക്കട്ടേന്നു ചോദിയ്ക്കെടാ..!!”””_ ന്ന് വിളിച്ചു കൂവുന്നുമുണ്ടായ്രുന്നു…

…ഇവടുള്ളതുങ്ങൾക്കൊക്കെ ആഹാരത്തിനുശേഷം കൃത്യമായി മരുന്നുകൊടുക്കുന്നോ ആവോ..??

സ്വയംചോദിച്ച ചോദ്യത്തിന്,

…അതിന് നീയും നിന്റെതന്തേം എത്രമരുന്ന് കഴിയ്ക്കുന്നൂന്നുള്ള മറുചോദ്യത്തിനുമുന്നിൽ എന്റെഉത്തരംമുട്ടി…

അങ്ങനെ മനസാക്ഷിയേം
കൊഞ്ഞനംകുത്തി ഇരിയ്ക്കുമ്പോഴാണ്,

“”…ഓ.! അപ്പൊ എന്റൊപ്പം കുടിയ്ക്കാതിരുന്നത് ഇവടെവന്നിട്ടെല്ലാരോടേം
പറഞ്ഞെന്നെ കളിയാക്കാമ്മേണ്ടീട്ടായ്രുന്നല്ലേ..?? നല്ലതാ..!!”””_ ന്ന മീനാക്ഷിയുടെ വാക്കുകൾ…

“”…ആഹാ.! നെനക്കപ്പൊ നേരംവെളുത്തോ..?? സമാധാനം..!!”””_ അവളെയൊന്നുനോക്കിയ ഞാൻ,

“”…ആടീ… നിന്നെയിവരുടെമുന്നിൽ നാണങ്കെടുത്താൻതന്നെയാ
ഞാൻ കുടിയ്ക്കാതിരുന്നേ… ഇപ്പെന്താ..??”””_ തിരിച്ചുചോദിച്ചതും അമ്മയടുത്തേയ്ക്കു വന്നു…

അതുകൊണ്ടുമാത്രം പറയാൻതുടങ്ങിയ
വാക്കുകളെയവൾ മുറിച്ചപ്പോൾ അമ്മവീണ്ടും ഞങ്ങളെപ്പിടിച്ചിരുത്തി കഴിപ്പിയ്ക്കുവായ്രുന്നു…

Leave a Reply

Your email address will not be published. Required fields are marked *