എന്റെ ഡോക്ടറൂട്ടി – 24 33അടിപൊളി 

ശേഷം,
നനഞ്ഞഡ്രെസ്സുമഴിച്ചിട്ട് ഒന്നു കുളിച്ചുറെഡിയായി വരുമ്പോഴാണ് ഡോറിലൊരു മുട്ടലുകേട്ടത്…

“”…സിദ്ധൂ… എങ്ങനുണ്ടടാ അവൾക്ക്..??”””_ പിന്നാലേ അമ്മയുടെ ചോദ്യവുമെത്തി…

അതോടെ തെക്കുവടക്കുകിടന്ന മീനാക്ഷിയെ നേരേയാക്കി നന്നായൊന്നു പുതപ്പിച്ചു കിടത്തിയ ശേഷം ഡോറുതുറക്കുമ്പോൾ അത്രയുംനേരം പുറത്തുകാത്തുനിന്ന അമ്മ അകത്തേയ്ക്കുവന്നു…

“”…വാളുവെച്ചു… അങ്ങനെയൊന്നു കുളിപ്പിച്ചതാ..!!”””_ അവരെന്തേലും ചോദിയ്ക്കുന്നതിനുമുന്നേ അങ്ങോട്ടുകേറി ഞാൻപറഞ്ഞു…

“”…മ്മ്മ്.! മുടി നന്നായ്ട്ടുണക്കീലേ..??”””_ ചോദിച്ചശേഷം അമ്മ അവൾടടുത്തേക്കിരുന്നു…

കുറച്ചുനേരം അവൾക്കടുത്തിരുന്നെങ്കിലും മുറി വൃത്തിയാക്കാൻ അവരെ വിളിക്കാഞ്ഞതിലുള്ള പരിഭവമായിരുന്നു പറഞ്ഞതുമുഴുവൻ…

കുറേക്കഴിഞ്ഞമ്മ ചായയെടുക്കാനായി താഴേയ്ക്കുപോയതും ഞാനും പിന്നാലെ വിട്ടു …

…എന്താണവിടത്തവസ്ഥ എന്നറിയണോലോ..??

ചെയ്തുകൂട്ടിയേന് ഇന്നിവടന്നിറങ്ങേണ്ടി
വരോന്നുപോലും സംശയമില്ലാതില്ല…

അതോണ്ടെങ്ങനേലും ചെന്ന് ഇതെല്ലാമുണ്ടാക്കീത് മീനാക്ഷിയാന്നും മനസ്സാവാചാകർണ്ണാടകാ എനിയ്ക്കിതിലൊരു പങ്കുമില്ലെന്നുമവരെ ബോധിപ്പിയ്ക്കണം.!

അതിനായി ഒന്നും സംഭവിയ്ക്കാത്തമട്ടിൽ ചങ്ക് കല്ലാക്കിക്കൊണ്ടുതന്നെയാണ് ഞാനങ്ങോട്ടേയ്ക്കു ചെന്നത്…

ഡൈനിങ് ഹോളിലെത്തുമ്പോൾ ജോക്കുട്ടനിരുന്നു ചായകുടിയ്ക്കുന്നു…

മടിയിൽ തക്കുടുവുമുണ്ട്…

അവനെക്കണ്ടതും,

“”…ആഹാ.!
ജോക്കുട്ടനോ..?? മ്മ്മ്..?? നീയെന്താനേരത്തെ..??”””_ ന്ന് കുറച്ചു ഗൗരവത്തിൽതന്നങ്ങ് ചോദിച്ചു…

അതിന്,

“”…നിന്റെ പെമ്പറന്നോത്തിയ്ക്കൊരു ചെറുതുമായ്ട്ട് പോന്നതാ..!!”””_ ന്നായ്രുന്നൂ അവന്റെമറുപടി…

…ഉഫ്.! വീണ്ടും അഫമാനം.! ഈ തൊലിക്കട്ടിയില്ലായ്രുന്നേൽ പോയി ആത്മഹത്യചെയ്യായ്രുന്നു…

ഇതിപ്പോളതും പറ്റാത്തവസ്ഥയാണല്ലോ.!

“”…എങ്കിപ്പിന്നെ വെച്ചോണ്ടിരിയ്ക്കാതെ നീയങ്ങവന്റേ കൊടുത്തേക്ക്… രണ്ടൂടെ കൊണ്ടുവെച്ച് കുടിയ്ക്കുവോ കുളിയ്ക്കുവോ എന്താച്ചാച്ചെയ്യട്ടേ..!!”””_ കുഞ്ഞിനുള്ളപാല് നിപ്പിൾബോട്ടിലിലാക്കി അങ്ങോട്ടേയ്ക്കുവന്ന ചേച്ചിയുംവിട്ടില്ല…

“”…ഡാ… അതുപാലാണ്… കള്ളാന്നുമ്പറഞ്ഞ്
പിടിച്ചുമേടിച്ചു കുടിച്ചുകളയല്ലേ… കൊച്ചുപട്ടിണിയാവും..!!”””_ ടൂറുപോയ നാവിനു വിശ്രമംകൊടുത്ത് പാൽക്കുപ്പിയിലേയ്ക്കു നോക്കിനിന്നയെന്നെ വീണ്ടുമവൻ ചൊറിഞ്ഞപ്പോൾ ഞാനങ്ങടു കടിച്ചുപിടിച്ചു;

…ഇതു നിന്റെവീടും, പണിതന്നത് എന്റകൂടെവന്ന നാറിയുമായ്പ്പോയി…

അല്ലാണ്ടിതിനെന്തു മറുപടിയാ പറയേണ്ടതെന്നെനിയ്ക്കറിയാമ്പാടില്ലാഞ്ഞിട്ടല്ല.!

ചിരിച്ചുകാണിച്ചുകൊണ്ട് മനസ്സിൽ തെറിവിളിയ്ക്കുമ്പോഴാണ്,

“”…എന്നിട്ടാളെവിടെ..??”””_ ന്നുള്ള ചേച്ചിയുടെ ചോദ്യമെത്തീത്…

അതിന്,

“”…ഉറങ്ങുവാ..!!”””_ ന്നു മറുപടികൊടുത്തതും
വീണ്ടുമവനിട്ടു താങ്ങി;

“”…ഉറങ്ങിയോ, അതോ അടിച്ചു കോൺതിരിഞ്ഞു കിടക്കുന്നോ..??”””

“”…ഏയ്.! ഉറങ്ങുവാ..!!”””

“”…എന്നാലുമെന്റെ ചെക്കാ… നെനക്കുവേണെങ്കി നീ കുടിച്ചാപ്പോരെ..?? ആ പെണ്ണിനേങ്കൂടിയെന്തിനാ
കുടിപ്പിച്ചേ..??”””_ ജോക്കുട്ടന്റെ മടിയിലിരുന്നകുഞ്ഞിന്
അടുത്തിരുന്ന് കുപ്പിപ്പാല് കൊടുക്കുന്നതിനിടയിൽ ചേച്ചിതിരക്കി…

“”…ഞാങ്കുടിപ്പിച്ചെന്നോ..?? ദേ… മറ്റേവർത്താനം പറയരുത്… ഇപ്പഴേയിതൊക്കെ കേറ്റാമ്പറ്റൂന്നുമ്പറഞ്ഞ്
തന്നെത്താൻ വലിച്ചുകേറ്റിയതാ..!!”””

“”…ആണോ..??”””_ അതിനെന്നെ പുച്ഛത്തോടൊന്നുനോക്കി;

“”…അവളുപറഞ്ഞപ്പോ നീയെന്തിനാ സമ്മതിച്ചുകൊടുക്കാമ്പോയത്..?? അല്ലാ… നീയവളേങ്കൊണ്ടു ഷാപ്പിക്കേറീട്ടല്ലേ അവളുങ്കുടിച്ചേ..?? എന്നിട്ടുമവൾക്കായോ കുറ്റം..?? നീയെന്തിനാ അവളേങ്കൊണ്ടു ഷാപ്പിപ്പോയെ..??”””_ ചേച്ചി കൂട്ടിച്ചേർത്തു…

“”…അതോ..?? അതുനിങ്ങടെ കെട്ട്യോനോട് ചോയ്ക്ക്… ഇവന്തന്നാ അവിടെപ്പോയി തിന്നാമ്പറഞ്ഞെ..!!”””

“”…ഏഹ്..?? ഇവനോ..??”””_ ഒന്നുമിഴിച്ചചേച്ചി അവന്റെനേരേ മുഖംതിരിച്ചതും,

Leave a Reply

Your email address will not be published. Required fields are marked *