“”…പറ… ഇപ്പെന്റെ കുഞ്ഞിസിത്തൂന്റെ സങ്കടമ്മാറിയോ..?? പറ..!!”””
“”…ങ്ഹൂം..!!”””
പയറ്റാനിറങ്ങിത്തിരിച്ചാൽ ഉളുപ്പില്ലായ്മയുടെ കാര്യത്തിൽ സിത്തുവിനോളം പോന്നവന്മാരില്ലെന്ന് ഒരിയ്ക്കൽക്കൂടി തെളിയിച്ചുകൊണ്ട് ഞാനില്ലാന്നു മൂളി…
“”…കൊതിയൻ.! ചെക്കനീനീം ഉമ്മവേണം ലേ..??”””_ ചോദിച്ചുകൊണ്ടവൾ വീണ്ടും കവിൾത്തടത്തിലൊന്നു മുത്തി…
ശേഷം;
“”…എന്റെ സിത്തൂട്ടനല്ലേലും പാവാ… പിന്നെ ചേച്ചിയെപ്പോലെ കാണേണ്ടെനിയ്ക്ക് ലെറ്ററ് തന്നോണ്ടല്ലേ ചേച്ചിതല്ലീതും വഴക്കുപറഞ്ഞതുമൊക്കെ… സാരല്ലാട്ടോ… വാവ ഉറങ്ങിയ്ക്കോ..!!”””_ ശവത്തിന്റെ കണ്ണുമൂടുമ്പോലെ കണ്ണുമൂടിയിട്ട് അവളെന്റെ നെറ്റിയിലൊരു ചുംബനവുംതന്നു…
…കടവുളേ.! ഈ പോയകിളിയൊന്നും തിരിച്ചുവന്നില്ലേൽ മൊത്തം കോമഡിയാവോലോ…
വീട്ടിച്ചെന്നുകേറിയാ ഞാനവരോടെന്തു സമാധാനമ്പറയും..??
…എന്നാലുമാ നായിന്റമോൻ എന്തു പാഷാണാണോന്തോ കലക്കിക്കൊടുത്തേ.!
“”…സിത്തൂട്ടാ..!!”””_ കുറച്ചുനേരത്തെ നിശബ്ദതയ്ക്കുശേഷം വീണ്ടുമവളെന്നെ ചുരണ്ടി…
…ഏഹ്.! ഇതു തീർന്നില്ലേന്ന മട്ടിൽ ഞാനങ്ങടു തിരിഞ്ഞതും, കക്ഷി കുത്തിപ്പിടഞ്ഞെഴുന്നേൽക്കുവാണ്…
എനിയ്ക്കാണെങ്കിൽ
അവളെക്കണ്ടിട്ട് ചിരിയ്ക്കണോ കരയണോന്നറിയാത്തവസ്ഥയും…
“”…സിത്തൂട്ടാ… ഞാൻ പായസങ്കുടിയ്ക്കാഞ്ഞത് വെഷമായോ..?? പറ…
എന്റെസിത്തൂട്ടൻ പറ..!!”””_ അതിനു ഞാനെന്തേലും മറുപടിപറയുന്നേനുമുന്നേ
അവൾതുടർന്നു;
“”…എനിയ്ക്കറിയാ… കണ്ണൊക്കെ നിറഞ്ഞതല്ലേ, അപ്പൊറപ്പായും ഒത്തിരിസങ്കടായ്ട്ടൊണ്ടാവൂന്ന്… പോട്ടേട്ടോ..!!”””_ വീണ്ടും കവിളിൽത്തലോടിയ മീനാക്ഷി,
“”…എന്നാലും അതിന്റെ വാശിയ്ക്കെന്നെ എന്താചെയ്തേന്നെന്റെ ചെക്കനോർമ്മേണ്ടോ..??”””_ ന്നൊരു കള്ളച്ചിരിയോടെ കൂട്ടിച്ചേർക്കുവേംചെയ്തു…
“”…എ.. എന്താചെയ്തേ..??”””
“”…ഓഹോ.! മറന്നല്ലേ..??”””_ തിരിച്ചുചോദിച്ചശേഷം
വേച്ചുകൊണ്ടവൾ
കട്ടിലിൽനിന്നുമിറങ്ങി…
ശേഷമെന്റെ
മുഖത്തിനുനേരേനിന്നിട്ട്
ടീഷർട്ട് വലിച്ചുയർത്തി;
“”…നോക്ക്… എന്നെ കടിച്ചുമുറിച്ചിട്ട് എന്താചേയ്തേന്നു മറന്നോയോ..??”””_ എന്നൊരു ചോദ്യംകൂടിയിട്ടതും എന്റെ ചങ്കൊന്നുപിടഞ്ഞു…
അൽപ്പംചാടിയ പാല്പ്പാടയ്ക്കു സമാനമായവയറിലെ മോഹച്ചുഴിയിലേയ്ക്കു കണ്ണുവീണതും അത്രയുംനാൾചെയ്ത സകലമാനശപദങ്ങളും ഞാനൊരുവേളമറന്നിരുന്നു…
കുഴിഞ്ഞുവിടർന്ന പൊക്കിളിനുചുറ്റും വെണ്ണപ്പായലുപോലെ പരന്നുകിടന്ന വയറിലെ കൊഴുത്ത മാംസളതയിലേയ്ക്കു മുഖമമർത്തിപ്പോകാതിരിയ്ക്കാൻ ഞാൻപെട്ട പാടെന്താന്ന് എനിയ്ക്കേഅറിയുള്ളൂ…
“”…കണ്ടോ..?? എന്നെയിങ്ങനെ കടിച്ചുമുറിച്ചിട്ട് നീ മറന്നുപോയാടാ ചെക്കാ..??”””_ അവൾടെസ്വരം വീണ്ടുമുയർന്നപ്പോളാണ് എന്റെകിളി തിരിച്ചുവന്നത്…
…ഈശ്വരാ.! ഡോറുംതുറന്നിട്ടിട്ട് ഇവളിമ്മാതിരി കർട്ടനുംപൊക്കിനിൽക്കുന്നത് ചേച്ചിയോമറ്റോ കണ്ടാൽ അവിടെതീർന്നു…
അല്ലേത്തന്നെ ആ പെണ്ണുംപിള്ള കേറിവരുമ്പോഴെല്ലാം ഇവൾടെ കർട്ടൻ പൊക്കിപ്പിടിച്ചേക്കുന്ന സീനാ കണി…
“”…ഉടുപ്പ് താഴ്ത്തിയിടടീ മറ്റവളേ..!!”””_ ഉടനേതന്നെ ചീറിക്കൊണ്ട് ഞാനവൾടെ ഉടുപ്പുപിടിച്ചു താഴ്ത്തീതും മീനാക്ഷിയൊന്നു ചിണുങ്ങി…
ശേഷം കട്ടിലിലേയ്ക്കു തിരിച്ചിരുന്നയവൾ എന്റടുത്തേയ്ക്കുചേർന്ന് എന്റെമുഖം കൈക്കുമ്പിളിലാക്കി;
“”…എന്നാലും… എന്നാലുമന്നൊക്കെ എന്തുപാവായ്രുന്നൂ സിത്തൂട്ടൻ… അതോണ്ടല്ലേ ഞാനനങ്ങാതിരുന്നപ്പോൾ മീനുവേച്ചീന്നുംവിളിച്ച് അടുത്തിരുന്നുകരഞ്ഞതും പിന്നെ… പിന്നെന്താ..??”””_ നാക്കുകുഴയുന്നതിനിടയിലും ചോദ്യഭാവത്തിൽ മുഖംമേലേയ്ക്കുയർത്തി അവളൊന്നാലോചിച്ചു…
“”…ആ.! പിന്നെ എന്റെപേര് കൈയില് റ്റാറ്റൂ കുത്തിയേമൊക്കെ..?? അല്ലേ..?? പറേടാ… എന്നൊത്തിരിയിഷ്ടായ്ട്ടല്ലേ അങ്ങനൊക്കെ ചെയ്തേന്ന്..??”””_ ചുമലിൽപിടിച്ചു കുലുക്കിക്കൊണ്ടവൾ തിരക്കി…
“”…എനിയ്ക്ക്… എനിയ്ക്കറിയാം… എന്നിഷ്ടായോണ്ട്തന്നാ അങ്ങനൊക്കെ ചെയ്തേ… എന്നിട്ട്… എന്നിട്ടൊന്നുമറിയാത്തപോലെ ഇരിയ്ക്കുവാ കള്ളൻ..!!”””_ കൂട്ടിച്ചേർക്കുന്നതിനൊപ്പം താടിയ്ക്കുപിടിച്ചു കൊഞ്ചിയ്ക്കുകയും ചെയ്തു…
