പിന്നെയും കുറച്ചുനേരം ചേച്ചിയുമായി കത്തിവെച്ചിരുന്നശേഷം ഒന്നുപോയിക്കിടന്നു മയങ്ങി…
എഴുന്നേൽക്കുന്നതോ നാലുമണികഴിഞ്ഞും…
എന്നാലപ്പോഴും മീനാക്ഷിയെത്തിയിരുന്നില്ല…
താഴേയ്ക്കുവന്നപ്പോൾ തക്കുടു ഹോളിലിരിപ്പുണ്ട്…
വേറെയാരേം അവിടെങ്ങും കാണാനുമില്ല…
പിന്നൊന്നുമാലോചിച്ചില്ല, കുഞ്ഞിനേയുമെടുത്ത് പുറത്തേയ്ക്കുനടന്നു…
ലവളുമാരുവരാൻ സമയമെടുക്കുന്നതുകൊണ്ട് വീടിനുചുറ്റുമൊക്കെ രണ്ടുവലത്തൊക്കെയിട്ട് ഗെയ്റ്റിനടുത്തേയ്ക്കു
ചെല്ലുമ്പോളാണ്
ജോക്കുട്ടന്റെവണ്ടി ഗെയ്റ്റുകടന്നുവരുന്നത്…
എന്നേയും
എന്റെകയ്യിലിരിയ്ക്കുന്ന തക്കുടുവിനേയും കണ്ടതും, കോഡ്രൈവിങ് സീറ്റിലിരുന്ന്
മീനാക്ഷി കൈവീശിക്കാണിച്ചു…
ശേഷം വണ്ടി ഞങ്ങളെ
മറികടന്നുപോയപ്പോഴും ചെക്കന്റെകണ്ണുകൾ അതിനെപ്പിന്തുടർന്നു…
“”…മതീടാ നോക്കീത്…
ഇനിയെന്തേലും
പറഞ്ഞിട്ടുവന്നാൽ പട്ടിവില കൊടുത്തോണം…
മൈൻഡേ ചെയ്യാൻപോകരുത്…
കേട്ടല്ലോ..!!””‘_ ചെക്കന്
നിർദ്ദേശംകൊടുക്കുമ്പോൾ
പിന്നിൽ ഡോറുതുറക്കുന്ന ശബ്ദംകേട്ടു…
ഒന്നു പാളിനോക്കുമ്പോൾ കയ്യിൽ കുറേകവറുകളുമായി വീട്ടിലേയ്ക്കുകയറുന്ന മീനാക്ഷിയെയാണ് കണ്ടത്;
…ഇഹ്.! ഇതൊരുപാടുണ്ടല്ലോ… ലെവനെ അറുത്തൂന്നാതോന്നണേ…
എന്നാലുമവനെ കാണുന്നില്ലല്ലോ… ഇനിയേതേലും ലോക്കറിൽ പണയപണ്ടമായ്ട്ടിരിയ്ക്കുന്നോ ആവോ..??
…ഏയ്.! ഉണ്ടുണ്ട്… ഇറങ്ങുന്നുണ്ട്…
…ഭാഗ്യം.!
…ഉഹ്.! കാവടിതുള്ളി പോയതാ, നനഞ്ഞകോഴിയെപ്പോലെ ഇറങ്ങുന്നേ.!
“”…തക്കുടൂ… ദേ ആപ്പോണതാരാന്നു കണ്ടോ..?? നിന്റെ തന്തയാ…
ലവള് പൊളന്നുതിന്നേന്റെ
ക്ഷീണമുണ്ടെന്നു തോന്നുന്നു… നീചെന്ന് വീശിക്കൊട്..!!”””_ ചെക്കനെ തോണ്ടിപ്പറഞ്ഞുകൊണ്ട് ഗെയ്റ്റിനുപുറത്തിറങ്ങുമ്പോൾ എന്തറിഞ്ഞിട്ടെന്നറിയില്ല, അവനും കുഞ്ഞരിപ്പല്ലുകാട്ടി ചിരിയ്ക്കാൻതുടങ്ങി…
“”…മ്മ്മ്.! നിന്റെയാ
തള്ളച്ചീടെകയ്യീന്ന് തുടുപ്പിന്
കുത്തുകേറുന്നത് കാണുമ്പോഴും ഈ ചിരിയൊക്കെ കണ്ടാമതി..!!”””
“”…ഹലോ… എന്താണ് പുതിയപ്രശ്നം..?? ചങ്ക്സുതമ്മിൽ തെറ്റിപ്പിരിഞ്ഞോ..??”””_ പിന്നിൽനിന്നൊരു ചോദ്യവും
അതിനു ബേക്ക്അപ്പായൊരു
ചിരിയുംകൂടികേട്ടതും ഞാൻ തിരിഞ്ഞുനോക്കി; കാണുന്നത്
നമ്മടെ തട്ടത്തെയാ…
ആദ്യമൊന്നു കണ്ണുചിമ്മിയ ഞാൻ പരമാവധി സംയമനംപൂണ്ട് ചിരിയ്ക്കുകയും ശേഷം സംസാരിയ്ക്കാനുമൊക്കെ തുടങ്ങി…
കൂട്ടുകാരിപ്പെണ്ണില്ലാത്തതുകൊണ്ടാണെന്ന് തോന്നുന്നു പുള്ളിക്കാരി നൂറേനൂറിൽ വർത്താനംപറയാൻ തുടങ്ങിയതോടെ എനിയ്ക്കുമങ്ങട് ഹരമായി…
അവസാനം വാട്സ്ആപ്പ്നമ്പര് ചോദിച്ചപ്പോൾ പെട്ടെന്നൊന്നു കണ്ണുമിഴിച്ചശേഷം പിന്നെത്തരാമെന്നാംഗ്യവും കാട്ടി കക്ഷി വലിയുവായ്രുന്നു…
…ഓഹ്.! നമ്പറ് ചോദിച്ചപ്പോൾ അവൾടൊരു നമ്പരേ…
…ആം.! നാളെയും നീ വരൂലോ… ഞാനെടുത്തോളാം.!
മനസ്സിൽപ്പറഞ്ഞ് തക്കുടൂനേംകൊണ്ട്
തിരിഞ്ഞതും ഒരുനിമിഷം ഞാനൊന്നുപകച്ചു; എന്തുചെയ്യണമെന്നറിയാതെ ശെരിയ്ക്കും പതറിപ്പോയി എന്നുതന്നെപറയാം…
തൊട്ടുപിന്നിൽ ഊരയ്ക്കു
കൈകുത്തി കണ്ണുംകൂർപ്പിച്ചുനിൽക്കുന്ന ആരതിയേച്ചി…
അവരുടടുത്തായി
പട്ടാളംപുരുഷുവിന്
പിള്ളേച്ചനെ ഒറ്റിക്കൊടുത്ത
മാധവന്റെഭാവത്തിൽ കള്ളച്ചിരിയോടെ
മീനാക്ഷിയും…
…തുടരും.!
❤️അർജ്ജുൻ ദേവ്❤️
