“”…ഏഹ്..??”””_ പെട്ടെന്നൊരു ഞെട്ടലോടെ ചാടിയെഴുന്നേറ്റ ഞാൻ കട്ടിലിനുപുറത്തായിനിന്ന മീനാക്ഷിയെ ഉഴിഞ്ഞുനോക്കുമ്പോൾ അവൾതുടർന്നു;
“”…ആടാ… രണ്ടുമൂന്നു ബാഗൊക്കെയായാ നിയ്ക്കുന്നേ… നീപറഞ്ഞതുപോലെ നടന്നാൽ ഇന്നേകദേശം എല്ലാത്തിനുമൊരു തീരുമാനമാവും..!!”””_ ഓടിവന്ന കിതപ്പൊതുക്കാനായി പണിപ്പെട്ടവൾ പറഞ്ഞുനിർത്തി…
“”…അതേ… ഇനിവല്ല സെയ്ൽസ്ഗേളുമാണോ വന്നുനിയ്ക്കുന്നേ..?? എന്നാനിന്റെ കണ്ണടിച്ചുഞാൻ പൊട്ടിയ്ക്കും കോപ്പേ..!!”””_ എഴുന്നേറ്റിരുന്നു കണ്ണുതിരുമ്മിക്കൊണ്ടങ്ങനെ പറഞ്ഞതും,
“”…പിന്നേ… സെയ്ൽസ്ഗേൾസുമാരൊക്കെ എടാ ജോക്കുട്ടാന്നുംവിളിച്ച് അലറിക്കൊണ്ടല്ലേ വരുന്നേ… ഇതതൊന്നുമല്ല… ഏതവളോ രണ്ടുംകൽപ്പിച്ചിട്ടുള്ള വരവാ… മിക്കവാറുമിന്നിവടെ പൊറുതീംതുടങ്ങും..!!”””_
ചൊടിയിലൂടെ ഊർന്നിറങ്ങിയ വിയർപ്പുതുടയ്ക്കുന്നതിനിടയിൽ മീനാക്ഷിയുറപ്പിച്ചു…
അതുകേട്ടതും പിന്നൊന്നുംനോക്കിയില്ല,
“”…എന്നാവാടീ… അതൊന്നു കാണണോലോ..!!”””_ ന്നും പുലമ്പിക്കൊണ്ട് കട്ടിലിൽനിന്നും ചാടിയിറങ്ങിയ ഞാൻ വാതിൽക്കലേയ്ക്കു
പായുവായ്രുന്നു…
അതിനിടയിൽ,
“”…ഇനിയാ വർഷവല്ലതുമാണോ വന്നേക്കണേ… അങ്ങനാണേൽ ഇന്നിവിടെ തീപാറും..!!”””_ ന്നൊന്ന് അഭിപ്രായപ്പെടാനും മറന്നില്ല…
അതിനുമറുപടിയായി;
“”…അവളല്ലടാ… ഇതുവേറേതോ പെണ്ണാ..!!”””_ ന്നു പറയുമ്പോഴേയ്ക്കും ഞങ്ങൾ താഴത്തെത്തിയിരുന്നു…
“”…അപ്പൊയിനി ഇവളാണോ അവന്റെ പഴേകാമുകി..?? എന്നാലൂമ്പി.! കുന്നംകുളംറോമിയോടെ
കോത്തിലിന്ന് തുടുപ്പ്കേറും…
ആ പെണ്ണുമ്പിള്ള ഒന്നാതേ പൊളിഞ്ഞുനിൽക്കുവാ..!!”””_ അങ്ങനേംകിലുത്തി ഹോളിലേയ്ക്കുചെന്നതും ചേച്ചിയുമോടിപ്പാഞ്ഞ് അവിടെയെത്തിയിരുന്നു…
ആ മുഖത്തും എന്തൊക്കെയോ ആശങ്കകളും വെപ്രാളവുമൊക്കെ മിന്നിമറഞ്ഞപ്പോൾ ചെറിയൊരാശ്വാസം…
ഞാനവളെയൊന്നു മൊത്തത്തോടെ നോക്കി…
അധികം തടിയൊന്നുമില്ലെങ്കിലും ആവശ്യത്തിന് പൊക്കവും അത്യാവശ്യം സംഗതികളുമൊക്കെയുള്ള നല്ല വെളുത്ത അഡാറൊരുപീസ്…
ഒരു സ്കൈബ്ലൂ ജീൻസും ചുവപ്പിൽ ഗോൾഡ്കളറിലുള്ള ഡയമണ്ട് ഡിസൈനോടുകൂടിയ കുർത്തിയുമായ്രുന്നു അവൾടെവേഷം…
തോളിൽ ഇളംപച്ച നിറത്തിലൊരു ട്രാവൽബാഗുമുണ്ടായ്രുന്നു…
മുടി ബൺചെയ്ത് ഇട്ടേക്കുവാണ്…
ഞാനങ്ങനവളെ സ്‌കാൻചെയ്യുമ്പോൾത്തന്നെ ആ ഉരുപ്പടി തൊള്ളതുറന്നിരുന്നു;
“”…എടാ… പട്ടീ… ജോക്കുട്ടാ..!!”””_ ന്നും ചീറിക്കൊണ്ട് തോളിൽക്കിടന്ന ബാഗൂരി സെറ്റിയ്ക്കു പുറത്തേയ്ക്കെറിഞ്ഞ് ഭദ്രകാളിതുള്ളീതും മീനാക്ഷി മെല്ലെയെന്നെ തോണ്ടി;
“”…കണ്ടോ… കണ്ടോ… അവരുതമ്മിലെന്തേലും ബന്ധമില്ലേൽ ഒരുപെണ്ണിത്രേം ധൈര്യത്തോടെ മറ്റൊരു വീട്ടിൽച്ചെന്നുകേറി അലമ്പുവെയ്ക്കോ..?? പറ..!!”””_ അതുംചോദിച്ചവള് നാവുവായിലേയ്ക്കിടുന്നതിനു മുന്നേ ഞാനൊന്നു തുറിച്ചുനോക്കി;
“”…ഇവളിത്രല്ലേ ചെയ്തുള്ളൂ… നീയൊരിയ്ക്കെ എന്റെവീട്ടില് വന്നുകേറീതോർക്കുന്നുണ്ടോ..?? എന്നെത്തല്ലി, എന്റെ തലപിടിച്ചു ഭിത്തീലുമിടിച്ച് എന്റെതന്തേം തെറിപറഞ്ഞിട്ടല്ലേടീ നീപോയെ..??”””_ ഞാൻ പല്ലുകടിച്ചുകൊണ്ട് ശബ്ദംതാഴ്ത്തി…
“”…അത്… അതുപിന്നപ്പോഴത്തെ സാഹചര്യത്തില്..”””
“”…മണി… മണി… കൂടുതലൊന്നും പണയണ്ട..!!”””_ അവളെ പറഞ്ഞുമുഴിവിപ്പിയ്ക്കാൻ സമ്മതിയ്ക്കാതെ പറഞ്ഞുതിരിയുമ്പോൾ, വന്ന കേസ്കെട്ട് പുറംതിരിഞ്ഞുനിന്നെന്തോ ബാഗിലേയ്ക്കു വെയ്ക്കുവായ്രുന്നു…
…മീനാക്ഷി പറഞ്ഞപോലെ സംഗതിയിതവന്റെ ഏതോ
വള്ളിക്കേസ് തന്നാന്നാ തോന്നണേ.!
…ഉഫ്.! എന്നാലുമിതുപോലുള്ള ആറ്റൻസാനങ്ങളെ ഇവനെവടെന്നു കുഴിച്ചെടുക്കുന്നോ ആവോ..??
എന്താ സ്ട്രെക്ച്ചറ്..??!!
അവൾടെ വിരിഞ്ഞ കുണ്ടിയിലേയ്ക്കു നോക്കി
മനസ്സാലതു പിറുപിറുത്തു കഴിയുമ്പോഴേയ്ക്കും തിരിഞ്ഞുനോക്കിയ അവളപ്പോഴാണ് പാഞ്ഞുവന്ന ചേച്ചിയെക്കണ്ടത്…
ഉടനെ,
“”…ആഹ്.! വന്നോ നീ..?? എവിടെടീ നിന്റെ കെട്ടിയോൻ..??”””_ ന്നൊരലർച്ച…
അങ്ങനെകൂടികേട്ടതും എന്റെ അസ്സംഷൻസെല്ലാം അരകെട്ടിമുറുകി…
