എന്റെ ഡോക്ടറൂട്ടി – 26 29അടിപൊളി 

…അപ്പൊ ഇതുതന്നവന്റെ പഴേകാമുകി…

അങ്ങനെയാണേൽ കറക്റ്റുസമയത്തുതന്നെടി മോളൂസേ നീയെത്തീത്…

ഒരെണ്ണം പറഞ്ഞൊതുക്കിയപ്പോഴേയ്ക്കും അടുത്തത്…

ഇന്നുറപ്പായും ചേച്ചീടെ കിളിവിടും; ഇല്ലേൽ വിടീയ്ക്കും ഞാൻ.!

…അങ്ങനാണേൽ ഒന്നങ്ങടുടക്കി നോക്കിയാലോ..??

ഇവൾടെ ചങ്കേല് കുറച്ചൂടെ തീകോരിയിട്ടാൽ പിന്നെ ആരതിയേച്ചീടെ കയ്യേൽപോലും ഇതുനിൽക്കൂല…

പിന്നൊന്നും ചെയ്തില്ലേലും അവന്റെകാര്യത്തിലൊരു തീരുമാനമായ്ക്കോളും.!

“”…നിന്നോട് ചോദിച്ചതുകേട്ടില്ലേ..?? എവിടെടീ അവൻ..??”””_ വെടിപൊട്ടുന്നതുപോലുള്ള അടുത്തചോദ്യം കേട്ടപ്പോളാണ് എന്റെ ചിന്തയൊഴിഞ്ഞത്…

ഉടനെ അവളുടെനേരേ തിരിഞ്ഞ ഞാൻ;

“”…ആരാ… എന്തുവേണം..??
ദേ… ഇവിടെക്കിടന്ന് അലമ്പുണ്ടാക്കാനൊന്നും പറ്റൂല..!!”””_ എന്നങ്ങോട്ട് സീൻപിടിച്ചു…

ഉടനെയവൾ;

“”…നീയാരാടാ നാറീ എന്നോടാജ്ഞാപിയ്ക്കാൻ..??”””_ ന്ന് തിരിച്ചടിയ്ക്കുവേം ചെയ്തു…

എന്നാലതെന്റെ ഈഗോയിൽക്കൊണ്ടു…

പിന്നെ വിടോ ഞാൻ..??

“”…ഞാനാരാന്നു ചോദിയ്ക്കാൻ നീയേതാടീ പു..”””_ തെറിച്ചുവന്ന തെറിയെ കടിച്ചുപിടിച്ചതും,

“”…അതു നീയറിയേണ്ട കാര്യമില്ല… ഞാൻ നിന്നോടൊന്നും പറഞ്ഞതുമില്ല..!!”””_ എന്നായി അവൾ…

“”…എന്റെ വീട്ടിലെന്താ നടക്കുന്നേന്ന് ഞാനറിയേണ്ടെന്നോ..?? ഇതേതു മറ്റേടത്തെ ന്യായം..??”””

“”…നിന്റെവീടോ..?? ഇതോ..?? ഏതുവകേല്..??”””_ അവൾ തിരിച്ചടിച്ചെങ്കിലും ഞാൻ പതറിയില്ല;

“”…ഞാൻ താമസിയ്ക്കുന്നത് എന്റെവീട്… അതോണ്ട് ഇവടെവന്നുകിടന്ന് കുന്തളിച്ചാൽ തല ഞാൻ തല്ലിപ്പൊട്ടിയ്ക്കും..!!”””

“”…പിന്നേ നീ ഞൊട്ടും…
ആണാണെങ്കി എന്നെയൊന്നു തൊട്ടുനോക്കടാ..!!”””_ ഞാൻചീറിയ അതേ സ്വരത്തിൽ അവൾ തിരിച്ചുചീറീതും പിന്നെ ഞാനൊന്നും നോക്കിയില്ല,

“”…എന്നാ ഇന്നാടീ കോപ്പേ പിടിച്ചോ..!!”””_ ന്നുംപറഞ്ഞ്
കയ്യുംവീശി അവൾക്കരികിലേയ്ക്കു പാഞ്ഞതും മീനാക്ഷിയും
ചേച്ചിയുംകൂടി എന്നെ തടയാനായി ശ്രെമിച്ചു…

എന്നാലപ്പോഴും അവളൊരു കുലുക്കവുമില്ലാതെ വെല്ലുവിളിതുടർന്നിരുന്നു;

“”…ഷോയിറക്കാതെ ആദ്യംപറഞ്ഞപോലെ ചെയ്യടാ… എന്നാ വിശ്വസിയ്ക്കാം നീയാണാന്ന്..!!”””_ എന്നുകൂടിയവൾ പുലമ്പിയതും പിടിവിട്ടഞാൻ മീനാക്ഷിയേയും തള്ളിമാറ്റി അവൾക്കിട്ടൊന്നോങ്ങിയതാ…

പക്ഷേ അടി വീഴുമ്മുന്നേ ചേച്ചിയെന്റെ കുറുകേ ചാടിക്കയറുവായ്രുന്നു;

“”…സിദ്ധൂ… ഒന്നുനിർത്തെടാ… ഇതെന്റെ അനിയത്തിയാ; അച്ചു… ഇവൾക്കോ ബോധമില്ല, നീകൂടി അങ്ങനാവാതെ..!!”””_ എന്നുകൂടി പറഞ്ഞതും ഞാനൊന്നു പതറിപ്പോയി;

…അനിയത്തിയോ…?? കോപ്പ്.!

…എന്തൊക്കെ സ്വപ്‌നങ്ങളായ്രുന്നൂ പട്ടി മുള്ളിത്തെറിപ്പിച്ചതുപോലെ പലദിക്കിലായ്പ്പോയത്.!

“”…എന്താടാ നിർത്തിക്കളഞ്ഞത്..?? തല്ലണ്ടേ നിനക്ക്..?? വാടാ..!!”””_ അവളപ്പോഴും ഭാവംവിടാതെ ചീറിയപ്പോൾ,

“”…അച്ചൂ… നീയൊന്നു മിണ്ടാതെ പോണുണ്ടോ..?? അല്ലേലെന്റേന്ന് മേടിയ്ക്കൂട്ടോ നീ… പോ..!!”””_ എന്നുംപറഞ്ഞ് അവളെ പിടിച്ചുതള്ളുകയായ്രുന്നൂ ചേച്ചി…

ആസമയംതന്നെ മീനാക്ഷിയെന്നേയും പിടിച്ചുവലിച്ചുകൊണ്ടു റൂമിലേയ്ക്കുംനടന്നു…

“”…വിഡ്രീ… എന്നെയാരും പിടിയ്ക്കുവൊന്നുമ്മേണ്ട..!!”””_ റൂമിലെത്തിയപാടെ മീനാക്ഷിയുടെ കയ്യുംതട്ടിത്തെറിപ്പിച്ച് ഞാനങ്ങട്ചീറി…

ഉടനെ എന്നേയുംവിട്ട് കട്ടിലിലേയ്ക്കിരുന്ന അവളോടായി;

“”…ദേ…
അവളുവെല്ലുവിളിച്ചപ്പൊ രണ്ടുകൊടുത്തവിടെ കിടത്താതിരുന്നത് സിത്തൂന്റെ കൈ തളന്നുപോയ്‌ട്ടോ അവളെ പേടിച്ചിട്ടോഅല്ല… ആരതിയേച്ചീടെ അനിയത്തിയായ്പ്പോയി… ആ ഒറ്റ കൺസിഡറേഷൻകൊണ്ടാ അവളിപ്പോഴും ജീവനോടിരിയ്ക്കുന്നേ..!!”””_ അതുപറഞ്ഞു മീനാക്ഷിയുടെ മുഖത്തേയ്ക്കു നോക്കുമ്പോൾ ഞാനാപ്പറഞ്ഞതിനൊന്നും പട്ടിവിലതരാതെ അവൾ ഫോണിൽക്കുത്തി ഇരിയ്ക്കുവായ്രുന്നു…

“”…എടീ മൈരേ… ഞാനിവടെക്കിടന്ന് വായിട്ടലയ്ക്കുമ്പോൾ നീയാരുടെ മറ്റേടത്തുംനോക്കി ഇരിയ്ക്കുവാടീ..??”””

“”…നീ പറഞ്ഞോ… ഞാൻ കേൾക്കുന്നുണ്ട്..!!”””_ ഒന്നുമുഖമുയർത്തിയ അവൾ വീണ്ടും ഫോണിലേയ്ക്കു കണ്ണുനട്ടതും,

Leave a Reply

Your email address will not be published. Required fields are marked *