അപ്പോഴും ആന തേങ്ങച്ചവിട്ടിപ്പിടിച്ചേക്കുമ്പോലെ കോളിങ്ബെല്ലിന്റെ സ്വിച്ചിന്മേൽ ഞെക്കിപ്പിടിച്ചേക്കുവായ്രുന്നൂ ജോക്കുട്ടൻ…
ആ കോളിങ്ബെല്ലിന്റെ മുഴക്കം വീടുമൊത്തം പരന്നപ്പോൾ, ഇതെന്താടാ അണ്ടിയാപ്പീസാന്ന മട്ടിൽ പല്ലുകടിയ്ക്കാനേ എനിയ്ക്കുകഴിഞ്ഞുള്ളൂ…
“”…അതേ… അതു ഞെക്കിപ്പൊട്ടിയ്ക്കാൻ നിൽക്കണ്ട… ഇനിയെന്തൊക്കെ കാട്ടിയാലും തുറക്കാമ്പോണില്ല..!!”””_ ജനാലതള്ളിത്തുറന്ന് പുറത്തുനോക്കി അച്ചുവലറുമ്പോൾ ഡോറുതുറക്കാനായി ചേച്ചിയോടുവായ്രുന്നു…
എന്നാൽ ഡോറിനൊപ്പമെത്തീതും,
“”…മാറടീ..!!”””_ ന്നുംപറഞ്ഞച്ചു തള്ളിമാറ്റി…
അപ്പോഴാണ് വാതിൽക്കലൊരാന്റി പ്രത്യക്ഷപ്പെടുന്നത്…
കൂട്ടത്തിൽ;
“”…എവിടേയവൾ..?? എടീ അച്ചൂ… പെണ്ണേ മര്യാദയ്ക്കു
ഡോറുതുറന്നോ..!!”””_ ന്നൊരുചീറലും…
അതുകേട്ടതും,
…ഇതേതാ… യുദ്ധഭൂമിയിലൊരു പുതിയഭടിയെന്ന മട്ടിൽ ഞാൻനോക്കുമ്പോൾ അച്ചുവിന്റെകണ്ണുകളും ജനാലയിലേയ്ക്കുപാളി…
ശേഷം;
“”…ആഹ്.! നെങ്ങളും കെട്ടിയെടുത്തിട്ടുണ്ടായ്രുന്നോ..??”””_ ന്നൊരു ചോദ്യം…
അതിന്,
“”…എടീ… കതകുതൊറക്കെടീ… ഞാനങ്ങോട്ടു കേറിവന്നാലറിയാലോ..??”””_ ന്നൊരു ഭീഷണിയായ്രുന്നൂ ആ ആന്റിയിൽ നിന്നുമുയർന്നത്…
“”…അതിനു നിങ്ങളകത്തു കേറീട്ടുവേണ്ടേ..?? അവിടെനിന്നു പുഴുങ്ങാതെ വീട്ടിപ്പോവാൻനോക്ക് തള്ളേ..!!”””_ അച്ചുവും തിരിച്ചടിച്ചു…
എന്നാലിവടെന്താ സംഭവിയ്ക്കുന്നേന്നു മനസ്സിലാകാതെ കിളിപറന്നു നോക്കിനിൽക്കുമ്പോൾ മീനാക്ഷിയെന്നെ ചുരണ്ടി;
“”…ആ ജനലിന്റപ്പുറം നിൽക്കുന്നാന്റിയെ കണ്ടോ..?? അതാണ് ചേച്ചീടെയൊക്കെ അമ്മ..!!”””_ അവൾ പരിചയപ്പെടുത്തിയതും ഞാൻതലകുലുക്കി…
“”…എടീപെണ്ണേ… നോക്കിനിൽക്കാതെ അവളെയങ്ങട് അടിച്ചുകളഞ്ഞിട്ട് കതകുതൊറേടീ..!!”””_ ആ ആന്റി, ചേച്ചിയോടായി പറഞ്ഞു…
ഉടനെ,
“”…സിദ്ധൂ… ഈ നാശത്തിനെയങ്ങോട്ട് പിടിച്ചോടാ..!!”””_ ന്നുംപറഞ്ഞ് അച്ചുവിനെ തള്ളിമാറ്റീതും കേൾക്കാൻ കാത്തുനിന്നപോലെ മീനാക്ഷി ചാടിയൊറ്റപ്പിടുത്തമായ്രുന്നു…
പിന്നെന്തിനാ നോക്കിനിക്കുന്നേന്നുകരുതി
ഞാനുമൊരുകൈ സഹായിച്ചു…
“”…എന്നെ വിട്രാ..!!”””_ ന്നും പുലമ്പിക്കൊണ്ട് അവളുകിടന്നു കുതറാൻനോക്കിയെങ്കിലും ചേച്ചി ഡോറുതുറന്ന് അവരെയൊക്കെ അകത്തുകയറ്റുന്നവരെ ഞങ്ങളവളെ വിട്ടിരുന്നില്ല…
“”…നെനക്കെന്തേലും പറയാനോചെയ്യാനോ ഉണ്ടേൽ അതുവീട്ടിനുള്ളിലുവെച്ച് മതി… അല്ലാതെ നാട്ടുകാരെക്കൊണ്ട് പറയിയ്ക്കാൻ നിൽക്കരുത്..!!”””_ എന്തോപറഞ്ഞു ചിതറിക്കൊണ്ട് ചേച്ചിയുടമ്മയും പുള്ളിക്കാരീടെ കെട്ടിയോനെന്നു തോന്നിയ്ക്കുന്നൊരു കാർന്നോരും അവർക്കുപുറകെ ജോക്കുട്ടനൂടെ അകത്തേയ്ക്കു കേറുമ്പോൾ, ചേച്ചിയുപദേശിയ്ക്കുമ്പോലെ അച്ചുവിനോടുപറഞ്ഞു…
അതുകേട്ടിട്ടും ഒരുകുലുക്കവുമില്ലാതെ കുതറിയ അച്ചൂനെ ഞാനങ്ങുവിടുവായ്രുന്നൂ; എന്തേലുമൊക്കെ ചെയ്യട്ടേന്നമട്ടിൽ…
എന്റെ കയ്യയഞ്ഞതും ജോക്കുട്ടന്റെനേരേ അവളൊറ്റച്ചാട്ടമായ്രുന്നൂ…
“”…ഞാൻവിളിച്ചാൽ നെനക്കു ഫോണെടുത്താലെന്താടാ പട്ടീ..??”””_ ന്നുംചോദിച്ച് അവന്റെകഴുത്തിനു കുത്തിപ്പിടിച്ചശേഷം,
“”…ആ തള്ളയ്ക്കൊപ്പംചേർന്ന് നീയെന്നെ പെടുത്തിക്കൊടുക്കുമല്ലേ..??”””_ ന്നുകൂടി കൂട്ടിച്ചേർത്തതും ചേച്ചിയും ചേച്ചീടമ്മയുംചേർന്നവളെ പിടിച്ചുമാറ്റാനൊരു ശ്രെമംനടത്തി…
എവിടേൽക്കാൻ..??
രണ്ടിനേം തൂത്തെറിഞ്ഞിട്ട് വീണ്ടുമവന്റെ കഴുത്തിന്റളവെടുക്കുന്നതിനിടയിൽ,
“”…നീയെന്തോകരുതി, ഇനിയുള്ളകാലംമുഴുവൻ ഞാനാ നരകത്തിക്കിടന്ന് തീരോന്നോ..?? അതിനേ, അതിനെന്റെപേര് അച്ചൂന്നല്ലായ്രിയ്ക്കണം..!!”””_ അവൾ നിന്നുതറച്ചു…
“”…എടീ… ഒന്നുവിട്ടേ… ഞാനൊന്നുപറഞ്ഞോട്ടേ..!!”””_ അവളുടെ കൈവിടുവിയ്ക്കാനായി ശ്രെമിച്ചുകൊണ്ട് അവൻപറയാനായി തുടങ്ങീതും,
“”…നീയൊരു തേങ്ങേമ്പറയണ്ട… ഒന്നൂല്ലേലും അടേംചക്കരേംപോലെ ഒന്നിച്ചുകളിച്ചുവളന്നതല്ലേടാ നമ്മള്..?? എന്നിട്ടീയെന്നോട് ഇങ്ങനൊരു ചതിചെയ്യാൻ നെനക്കെങ്ങനെ മനസ്സുവന്നെടാ പട്ടീ..??”””_ അവളുടെചോദ്യം…
