അതോടെ അവനൊന്നാടിയുലഞ്ഞു…
പക്ഷേ അതൊന്നും ശ്രദ്ധിയ്ക്കാൻ നിൽക്കാതെ ചേച്ചിവീണ്ടും ടെററായി;
“”…അപ്പൊ പാതിരാത്രി എന്നെയും ഉറക്കിക്കിടത്തി അവളോട് ശ്രിങ്കരിയ്ക്കലാല്ലേടാ നിന്റെ പണി..??!!”””
“”…എടീ… അത്… ഞാനൊന്നു പറഞ്ഞോട്ടേ..!!”””
“”…വേണ്ട… നീയൊന്നുമ്പറേണ്ട… അല്ലേൽ രാത്രിയൊമ്പതുമണിയ്ക്ക് കിടന്നുറങ്ങുന്ന നീ പാതിരാത്രി എഴുന്നേറ്റിരുന്ന് സ്റ്റാറ്റസിട്ടപ്പോഴേ എനിയ്ക്കെല്ലാം മനസ്സിലായി… ഇനി കൂടുതലൊന്നും പറയണോന്നില്ല..!!”””_ ചേച്ചി കയ്യുയർത്തി തടഞ്ഞുകൊണ്ടു പറഞ്ഞു…
“”…എടീ… അതുപിന്നെ ഞാനുറക്കംവരാതെ കിടന്നപ്പോൾ പെട്ടെന്നോർമ്മവന്നതാ… അതാ ഞാൻ..!!”””_ അവൻ പറഞ്ഞൊപ്പിയ്ക്കാനായി പരിശ്രമിച്ചു…
“”…പിന്നേ ഞാൻ നേരത്തേയുറങ്ങുന്നതിന്റെ അന്ന് എന്നെക്കാൾ നേരത്തേയുറങ്ങുന്ന നീ ഉറക്കംവരാതെ കിടന്നപ്പോൾ സ്റ്റാറ്റസിട്ടെന്നു പറഞ്ഞാൽ ഞാൻ വിശ്വസിയ്ക്കണോല്ലേ..!!”””_ അമ്പിനുംവില്ലിനും അടുക്കാത്തമട്ടിൽ ചേച്ചിനിന്നപ്പോൾ എന്തെന്നില്ലാത്ത സന്തോഷമായ്രുന്നൂ മീനാക്ഷിയുടെ മുഖത്ത്…
“”…എടീ… സത്യായും ഞാനറിഞ്ഞോണ്ട് എഴുന്നേറ്റതല്ലെടീ… മുള്ളാമ്മുട്ടി എഴുന്നേറ്റപ്പോൾ ഗ്രൂപ്പിലവരൊക്കെ വിഷ്ചെയ്തേക്കുന്നത് കണ്ടു… അങ്ങനൊരു സ്റ്റാറ്റസിട്ടതാ… നീയൊന്നു വിശ്വസിയ്ക്ക്..!!”””_ അവൻ കാലുപിടിയ്ക്കുന്ന നിലയിലെത്തി…
ഉടനെ മീനാക്ഷിയെന്നെ തട്ടി;
“”…എടാ നേരത്തേ അവൻപറഞ്ഞത് ഉറക്കംവരാതെ കിടന്നപ്പോൾ സ്റ്റാറ്റസിട്ടൂന്നല്ലേ… ഇപ്പോൾ മുള്ളാമ്മുട്ടീട്ട് എഴുന്നേറ്റപ്പോൾ മെസ്സേജ്കണ്ടിട്ട് വിഷ്ചെയ്തതാന്ന്… ഇവന്റടുക്കെ എവടേലുമൊന്ന് ഉറച്ചുനിൽക്കാൻപറ..!!”””
“”…അതെന്തേ നിനക്കുമാത്രേ പലതന്തമാരുണ്ടാവാൻ പാടുള്ളൂന്ന് നിർബന്ധമുണ്ടോ..??”””_ എന്റെയാ ചോദ്യത്തിനവൾ പല്ലുകടിച്ചുപിടിയ്ക്കുമ്പോഴേയ്ക്കും ചേച്ചിയുടെ സ്വരമുയർന്നിരുന്നു;
“”…പിന്നേ കറക്റ്റ് പന്ത്രണ്ടുമണിയ്ക്ക് മുള്ളാൻമുട്ടാൻ അതെന്തേ പ്രീസെറ്റ്ചെയ്തു വെച്ചേക്കുവല്ലേ..??”””
“”…എഴുന്നേറ്റത് നേരത്തെയാ…
പിന്നെ പന്ത്രണ്ടുമണിയ്ക്കങ്ങ് വിഷ്ചെയ്തൂന്നേയുള്ളൂ..!!”””
“”…എന്നിട്ടെന്തേ എന്റെ ബെർത്ത്ഡേയ്ക്ക് പന്ത്രണ്ടുമണിയായപ്പോൾ നിന്റെമണിയടിച്ചില്ലേ..??”””_ കലിപ്പിലുള്ള ചേച്ചിയുടെ ഡയലോഗ്കേട്ടതും എനിയ്ക്കു ചിരിപൊട്ടി…
നോക്കുമ്പോൾ മീനാക്ഷിയും ചിരിയടക്കാനായി കഷ്ടപ്പെടുവായ്രുന്നു…
“”…എടീ… അതുപിന്നെ ഞാൻ…”””
“”…വേണ്ട… നീ കിടന്നുരുളണ്ട… നിന്റൊരുന്യായോം കേൾക്കേംവേണ്ട..!!
…എന്താപറഞ്ഞേ, ഹാപ്പിബെർത്ത്‌ഡേ ഡിയറേന്ന്… ആരാടാ നിന്റെ ഡിയറ്..?? ആരാടാ അവളുനിന്റെ..??”””_ ഒരു തടിക്കഷ്ണവും വലിച്ചെടുത്തുകൊണ്ട് ചേച്ചി ചാടിവീണപ്പോഴാണ് അവരായുധവും സെറ്റാക്കിവെച്ചിട്ടു നിൽക്കുവായ്രുന്നൂന്നു ഞങ്ങൾക്കുപോലും മനസ്സിലായത്…
അവന്റെ തലമണ്ടയടിച്ചു പൊട്ടിയ്ക്കുമെന്നാണ് കരുതിയതെങ്കിലും അപ്പോഴേയ്ക്കും അപകടംമണത്ത അവൻ, ആ കമ്പിന്മേൽക്കേറി പിടുത്തമിട്ടിരുന്നു…
അവന്റെ കയ്യിൽനിന്നാ കമ്പ് പിടിച്ചുമേടിക്കാൻ ശ്രമിക്കുന്നതിനിടയിലും
ചേച്ചിനിന്നു ചീറുകയായിരുന്നു;
“”…പറയെടാ പട്ടീ… അവളുനിന്റെ ആരാടാ..?? പറഞ്ഞില്ലേൽ ഇന്നുനിന്റെ മുട്ടുകാലു ഞാൻ തല്ലിയൊടിക്കും..!!”””
“”…എടിചേച്ചീ പറ്റിപ്പോയി…
നീയൊന്നു ഷെമി..!!”””
“”…ക്ഷെമിയ്ക്കാനോ..?? മര്യാദയ്ക്ക് കമ്പീന്നു വിട്ടോ… ഇല്ലേലിന്നുനിന്റെ കയ്യൂങ്കൂടി ഞാനൊടിക്കും..!!”””
“”…എടീ എനിയ്ക്കൊരബദ്ധം പറ്റീതാന്ന്… നീയൊന്ന് ക്ഷെമിയ്ക്ക്..!!”””_ തൊഴുകയ്യോടവൻ കെഞ്ചിയെങ്കിലും ആര് കേൾക്കാൻ..??
“”…അബദ്ധോ..?? ഇതാണോടാ അബദ്ധം..?? പാതിരാത്രീൽ പെണ്ണുമ്പിള്ളേനെ ഒറക്കിക്കെടത്തീട്ട് കണ്ടോളുമാരോട് ശൃംഗരിയ്ക്കുന്നതാണോടാ അബദ്ധം..?? മര്യാദയ്ക്ക് വടിയേന്ന് വിടെടാ..!!”””
“”…എടീ സത്യമായ്ട്ടും ഞാനവളോട് ശൃംഗരിച്ചൊന്നുമില്ലാ… ഒന്നു വിഷ്ചെയ്തു… അത്രേയുള്ളൂ… അല്ലാതെ നീ പറയുന്നപോലൊന്നുമില്ല..!!”””
