“”…അപ്പൊ അവരൊന്നുമിങ്ങോട്ട് വരാറേയില്ലാ..??”””_ എനിയ്ക്കു പിന്നേംസംശയം…
“”…ഏയ്.! വരുവൊക്കെചെയ്യും…
അന്ന് തക്കുടൂന്റെ പിറന്നാളിനുണ്ടായ്രുന്നല്ലോ… നീ കണ്ടില്ലേ..??”””_ അച്ഛനാണത് ചോദിച്ചത്…
അതിനില്ലെന്ന് ചുമൽകൂച്ചുമ്പോൾ,
“”…ഇല്ലച്ഛാ… ഇവൻകണ്ടില്ല…
മീനുവേ ഉണ്ടായ്രുന്നുള്ളൂ… കാണിച്ചുകൊടുക്കാന്നുവെച്ച്
നോക്കീട്ട് ഇവനെയവിടൊന്നും
കണ്ടില്ല..!!”””_ ചേച്ചിയുടെ വിശദീകരണവുമെത്തി…
“”…ഓഹോ.! അപ്പൊ എന്നെക്കൂട്ടാതെപോയി അവരെയൊക്കെ പരിചയപ്പെട്ടല്ലേ..??”””_ തലചെരിച്ച് കുറച്ചുകലിപ്പിൽതന്നെ മീനാക്ഷിയോടങ്ങനെ ചോദിച്ചതും,
“”…നീ വീർപ്പിച്ച ബലൂൺ ഏതോഒരു കുഞ്ഞിച്ചെക്കൻ പൊട്ടിച്ചൂന്നുമ്പറഞ്ഞ് അവനെ സ്കെച്ചിട്ട് നടക്കുമ്പോളാലോചിയ്ക്കണായ്രുന്നു… എന്നിട്ടിപ്പൊ
എനിയ്ക്കായോ കുറ്റം..?? “””_ അവളതേനിലയ്ക്ക് തിരിച്ചടിച്ചു…
അതോടെ ഞാനൊന്നു പരുങ്ങിയതും എല്ലാംകൂടി എന്നെവാരിക്കൊണ്ട് ചിരിയ്ക്കാനുംതുടങ്ങി…
“”…എടാ… അവരു കുറേനേരം നിന്നേം നോക്കിനിന്നായ്രുന്നു…. കാണാണ്ടായപ്പോ പോയതാ…
പശു പ്രസവിയ്ക്കാൻ നിൽക്കുവായ്രുന്നെന്നേ… അതാ തലേന്നു വരാഞ്ഞതും..!!”””_ എന്റെവായേല് മണ്ണുകേറീന്നുകണ്ടതും എന്നെ സമാധാനിപ്പിയ്ക്കാനെന്നോണം ചേച്ചിപറഞ്ഞു…
അതിനൊന്നു മൂളിയഞാൻ അച്ചുവിനെനോക്കി;
“”…എന്നിട്ടന്ന് നീയും വന്നായ്രുന്നോ..??”””_
ചമ്മലുവിടാനായി ചിരിച്ചുമറിഞ്ഞോണ്ടിരുന്ന അച്ചുവിനോടായി ചോദ്യമിട്ടു…
“”…ഇല്ല..!!”””
“”…അടിപൊളി.! സ്വന്തംചേച്ചീടെ ഒരേയൊരുകുഞ്ഞിന്റെ ആദ്യത്തെപിറന്നാളിനു വരാത്ത നീയൊക്കെ എവടത്തെ ചെറിയമ്മയാടീ..??അയ്യേ..!!”””_ പിന്നെ എന്നെകളിയാക്കിയാൽ എനിയ്ക്കു ദേഷ്യംവരൂലേ..??
എന്നാലെന്റെയാ ഒറ്റച്ചോദ്യം അവിടെയുണ്ടായ്രുന്ന സകലകണ്ണുകളിലും ഭീതിയുളവാക്കി…
ഒരുമാതിരി ദയനീയഭാവത്തിൽ അച്ഛനുൾപ്പെടെ എല്ലാരുമെന്റെ മുഖത്തേയ്ക്കു നോക്കുമ്പോൾ,
“”…അല്ലേ..?? സത്യമല്ലേ..?? സ്വന്തംചേച്ചീടെകുഞ്ഞിന്റെ
പുറന്നാളിനേതേലും ചെറിയമ്മമാര് പങ്കെടുക്കാണ്ടിരിയ്ക്കോ..?? നീ പറ..!!”””_ എന്നായി അച്ചു…
…ഏഹ്..?? ഇതെന്താപ്പൊയിങ്ങനെ..??
ഞാൻചോദിച്ച ചോദ്യമെന്തിനാ തിരിച്ചുചോദിയ്ക്കുന്നേ..??
“”…എടാ… ഞാഞ്ചോദിച്ചതിന് മറുപടിപറേടാ..!!”””_ അവളു വീണ്ടും ആവർത്തിച്ചതും
ചേച്ചിയെന്നെനോക്കി മിണ്ടല്ലേന്നാംഗ്യംകാട്ടി…
പക്ഷേ ഞാനതൊന്നും കണക്കിലെടുത്തില്ല…
“”…മനുഷ്യന്മാരാണേ പങ്കെടുക്കാണ്ടിരിയ്ക്കൂലാ..!!”””
“”…ആണല്ലോ… ഞാനുമിതുപറഞ്ഞതാ… അപ്പൊയിവർക്കൊക്കെയായ്രുന്നൂ സൂക്കേട്… ഇപ്പൊയിവൻ പറഞ്ഞതുകേട്ടപ്പോൾ നിങ്ങൾക്കൊക്കെ തൃപ്തിയായല്ലോ..??
…എല്ലാത്തിനും കാരണമവനാ… ഇങ്ങുവരട്ടേയവൻ… തലമണ്ട തല്ലിപ്പൊട്ടിയ്ക്കും ഞാൻ.. ആ പരട്ടത്തള്ളേടേം.!!”””_ കട്ടക്കലിപ്പിൽ അത്രയുംപറഞ്ഞ് അച്ചുവെഴുന്നേൽക്കുമ്പോൾ ബാക്കിയെല്ലാംകൂടെന്നെ തുറിച്ചുനോക്കുവായ്രുന്നു…
“”…എന്താചേച്ചീ..??
എന്താപ്രശ്നം..??”””_ ഒടുക്കം മീനാക്ഷിതന്നത് ചോദിച്ചു…
എന്നാലതിന് മറുപടിപറഞ്ഞത് അമ്മയായ്രുന്നു;
“”…അതൊന്നൂല്ല മോളേ…
തക്കുടൂന്റെപിറന്നാളിന്
രണ്ടൂസംമുന്നേ അവൾടമ്മായ്മ്മയ്ക്ക് പ്രഷർകേറി തലചുറ്റിവീണു… ഒന്നുപോയി കാണാൻപറഞ്ഞിട്ട് ആര്കേൾക്കാൻ..?? ആ തള്ളയ്ക്കിവളേക്കാലുമിഷ്ടം
സ്വന്തംമോളോടാന്നാ ഇവളുപറയുന്നേ… എന്തിനുമേതിനും കുറ്റമാന്ന്… അതുകൊണ്ട് കെട്ട്യോന്റെ വീട്ടിപ്പോയിനിയ്ക്കണ ആ പെണ്ണുവന്നു നോക്കട്ടേന്നിവള്… അതിന്റെ നാത്തൂൻ പെറ്റെണീറ്റുവരുവാണെന്നും അതുകൊണ്ട് ഒന്നുരണ്ടുദിവസമെങ്കിലും ഇവളോടൊന്നുനോക്കാൻ
ആപെണ്ണ്…. പോകൂല്ലാന്നിവളും.!
…പിന്നെ എവിടെയോ
പോകാനെന്നും കള്ളമ്പറഞ്ഞ് ജോക്കുട്ടങ്കൊണ്ടോയി പെടുത്തിക്കൊടുക്കുവായ്രുന്നു… അങ്ങനെ കലിതുള്ളിവന്നപ്പോഴാ അവന്റൊരെരിവു കേറ്റല്..!!”””_ അത്രയുംസാധുവായ പുള്ളിക്കാരിപോലും എന്നെനോക്കി പല്ലുകടിച്ചുപോയി…
“”…എന്നാപ്പിന്നെ കണ്ടേച്ചിങ്ങ് പോന്നൂടായ്രുന്നോ..?? എന്തിനാ ഇത്രേംദിവസം നിൽക്കാൻപോയേ..??”””_ കഴിച്ചെഴുന്നേറ്റ മീനാക്ഷിയുടെസംശയം…
