അതിനൊന്നു മൂളിക്കൊണ്ടവൻ അങ്ങോട്ടേയ്ക്കു പാഞ്ഞതും,
…കാവടിതുള്ളിപ്പോയിട്ട് കുണ്ടീല് ചട്ടുകോംകേറി പോരാണ്ടിരുന്നാ മതിയായ്രുന്നൂന്ന് മനസ്സിൽപ്പറഞ്ഞു
ചിരിയ്ക്കുവായ്രുന്നൂ ഞാൻ…
“”…എടാ… നീയിതെന്തോ ഓർത്തുചിരിയ്ക്കുവാ..?? വാ… അവിടെന്തായീന്ന് നോക്കാം..!!”””_ മീനാക്ഷി തട്ടിവിളിച്ചപ്പോഴാണ് അതേക്കുറിച്ചുപോലും ഞാൻ ആലോചിയ്ക്കുന്നത്…
“”…വേഗംവാ… കറിപ്പാത്രോം തലേൽച്ചുമന്നോണ്ടോടുന്നത് മിസ്സാവരുത്..!!”””_ എന്നുംപറഞ്ഞ് ഞാനിറങ്ങി അടുക്കളലക്ഷ്യമാക്കി ഓടുമ്പോൾ അവളും കൂടെവെച്ചുപിടിച്ചു…
അങ്ങനെ അടുക്കവാതിൽക്കലെത്തി അകത്തേയ്ക്കു നോക്കുന്നതും ജോക്കുട്ടൻ ചേച്ചിയുടടുത്തെത്തിയിരുന്നു;
“”…എന്നാടീ..?? നീയെന്നാത്തിനാ വിളിച്ചേ..??”””_ ജോക്കുട്ടന്റെ ചോദ്യംകേട്ടതും ധൃതിപ്പെട്ട് എന്തൊക്കെയോ കാട്ടിക്കൂട്ടിക്കൊണ്ടിരുന്ന ചേച്ചി ഞെട്ടിത്തിരിഞ്ഞുനോക്കി…
കാര്യമായ്ട്ടെന്തോ ആലോചനയിലായ്രുന്നെന്നു തോന്നുന്നു…
പാവത്തിന്റെ കണ്ണൊക്കെ ചുവന്നുകിടപ്പുണ്ട്…
“”…എന്നാടീ..?? നീ കരഞ്ഞോ..?? പറ… എന്നതാ പുതിയപ്രശ്നം..??”””_ ജോക്കുട്ടൻ ചോദ്യമാവർത്തിച്ചതിന് ഒന്നുമില്ലെന്നു തലകുലുക്കുമ്പോൾ വാതിന്റെ അപ്പുറവശത്ത് പതുങ്ങിനിന്ന മീനാക്ഷി, ഇപ്പുറത്തുനിന്ന എന്നെ പാളിയൊരുനോട്ടം…
എന്നിട്ട്, ഇവരെന്താ തല്ലുണ്ടാക്കാത്തേന്ന ഭാവത്തിൽ കണ്ണുകാണിച്ചതും ഒന്നടങ്ങെടീന്ന് ഞാൻ ചുണ്ടുകോട്ടി…
“”…എടീ എന്തിനാ വിളിച്ചേ..??
കാര്യമ്പറ നീ..!!”””
“”…എന്തേയ് വിളിച്ചതിഷ്ടായില്ലേ..?? എന്നാ പൊക്കോ..!!”””_ തിരിഞ്ഞുപോലും നോക്കാതെയായിരുന്നു അതിനുള്ള ചേച്ചിയുടെമറുപടി…
അതുകേട്ടതും മീനാക്ഷിയുടെ മുഖംവിടർന്നു…
സംഗതിയേറ്റെന്നമട്ടിൽ തലകുലുക്കിയവളൊന്നു ചിരിച്ചതും ഇതൊക്കെ യാരാലേന്ന ഭാവത്തിൽ ഞാനിച്ചിരി ഗമയിടുകേംചെയ്തു…
“”…എടിപുല്ലേ… നീ വെറുതേ തമാശകളിയ്ക്കാതെ കാര്യമെന്താന്നുവെച്ചാ പറ…
എനിയ്ക്കു പോയിട്ടൊത്തിരി അത്യാവശ്യങ്ങളുള്ളതാ..!!”””
“”…എന്തത്യാവശ്യം..??”””_ തിരിഞ്ഞുനോക്കി കണ്ണുകൂർപ്പിച്ചുകൊണ്ട് ചേച്ചിതിരക്കീതും ചോദ്യത്തിന്റെ അർത്ഥം മനസ്സിലായ്ട്ടെന്നോണം ഞാനൊന്നുചിരിച്ചു…
നോക്കുമ്പോൾ മീനാക്ഷിയും ചിരി കടിച്ചുപിടിയ്ക്കാനായി ശ്രെമിയ്ക്കുവായ്രുന്നു…
“”…ദേ… ഒരുമാതിരി മറ്റേവർത്താനം പറയരുത്… ഞാൻ നിന്നോടുപറഞ്ഞതല്ലേടീ ഇന്ന് തിരുപ്പൂര് ലോഡെടുക്കാനായ് പോവോന്ന്… അതിനെടേല് വിളിച്ചുവരുത്തീട്ട് കണാകൊണാ പറയുന്നാ..??”””_ ചേച്ചിയുടെ എന്താവശ്യത്തിനെന്ന ചോദ്യംകേട്ടിട്ട് പൊളിഞ്ഞ ജോക്കുട്ടൻ നിന്നൊന്നു തറച്ചതും,
…തിരുപ്പൂരിന്ന് ലോഡിറക്കാനോ അതോ തിരുപ്പൂരിലേയ്ക്ക് ലോഡ്കേറ്റാനോന്ന അർത്ഥത്തിൽ ഞാൻ ചുഴിഞ്ഞുനോക്കി…
“”…എന്നാലേ ഇന്നുനീ ഒരു തിരുപ്പോരോട്ടും പോകുന്നില്ല..!!”””
“”…പോകാതെ..?? പിന്നെ തുണി എന്നെത്തിരക്കി ഇങ്ങോട്ടേയ്ക്കുവരോ..??”””_ അവൻ തിരിച്ചുചോദിച്ചു…
…പോകാണ്ടിരുന്നാൽ തുണി തിരക്കിവരില്ലായ്രിയ്ക്കും… പക്ഷേ പോയാൽ, തന്തേത്തിരക്കി പലരുംവരും… അതോണ്ടവനെ വിടരുത് ചേച്ചീന്നായി ഞാൻ…
“”…അതൊന്നും എനിയ്ക്കറിയില്ല… പക്ഷേ നീയിന്നെങ്ങോട്ടും പോവില്ല..!!”””_ ചേച്ചി തീർത്തുപറഞ്ഞപ്പോഴും,
…നിങ്ങളീ കൊണയടി നിർത്തീട്ട് കാര്യത്തിലേയ്ക്കു കടക്ക് ചേച്ചീ… എന്നിട്ടടിച്ചവന്റെ നെറുകംതല പൊട്ടിയ്ക്ക്ന്ന് ഞാൻനിന്ന് പിറുപിറുക്കുവായ്രുന്നു…
“”…നീയൊന്നുപോയേ… അല്ലേത്തന്നെ ബോയ്സിലേയ്ക്ക് അയയ്ക്കാനുള്ള സ്റ്റോക്ക്ഷോർട്ടാ… അപ്പോഴാ അവൾടെ…”””
“”…ഇനി നീയെന്തൊക്കെ പറഞ്ഞാലും ഇന്നു ലോഡിറക്കാൻ പോണ്ട… അതിൽക്കുറച്ചുള്ള കച്ചോടമൊക്കെമതി..!!”””_ ഗ്യാസ് ഓഫാക്കി അടുപ്പത്തിരുന്നപാത്രം വാങ്ങിവെയ്ക്കുന്നതിനിടയിലാണ് ചേച്ചിയുടെ ഡയലോഗ്…
അതുകേട്ടതും ജോക്കുട്ടന് പൊളിഞ്ഞുകേറി;
“”…അങ്ങനാണെങ്കിൽ ഷോപ്പുതന്നെ പൂട്ടിയേക്കാം… എന്തേയ്..??”””
“”…പൂട്ട്… അല്ലേലും അതുകൊണ്ടൊന്നുമല്ലല്ലോ ജീവിയ്ക്കുന്നെ..!!”””_ ചേച്ചിയും വിട്ടില്ല…
