“”…സങ്കടംവരോന്നാ..?? നിന്റെസ്ഥാനത്ത് ഞാനാണമായ്രുന്നേൽ ആ ശരശയ്യേക്കെടക്കണ തള്ളേടെ നെഞ്ചത്ത് തേങ്ങയുടച്ചേനേ..!!”””_ പിന്നാലേ നടക്കുന്നതിനൊപ്പം ഞാൻ വെച്ചുകീച്ചി…
“”…ആണല്ലോ… സത്യമ്പറഞ്ഞാൽ എനിയ്ക്കിപ്പോഴാടാ ഒരു സമാധാനങ്കിട്ടിയേ… എന്റവസ്ഥ മനസ്സിലാക്കുന്ന ഒരാളെങ്കിലുമുണ്ടായല്ലോ..!!”””_ ഞങ്ങടെ പിന്നാലേവന്ന ആരതിയേച്ചിയെ പാളിനോക്കിക്കൊണ്ട് അവൾ സെറ്റിയിലേയ്ക്കിരുന്നതും എല്ലാംകേട്ടുകൊണ്ട് മീനാക്ഷിയുമടുത്തായി നിൽപ്പുണ്ടായ്രുന്നു…
“”…എടീ… സത്യത്തിൽ നിന്റമ്മായമ്മ തലചുറ്റി വീണതാന്നൊന്നും എനിയ്ക്കു തോന്നുന്നില്ലാട്ടോ..!!”””_ കിട്ടിയ പെർഫ്യൂമിന്റെ നന്ദിയ്ക്ക് പെട്ടെന്നു മനസ്സിൽതോന്നിയൊരു സന്ദേഹം ഞാൻ പങ്കുവെച്ചതും അവളെന്നെപ്പിടിച്ച് അടുത്തിരുത്തി…
“”…പിന്നെ..??”””_ അച്ചു സംശയഭാവത്തിൽ എന്നെനോക്കി…
“”…നെനക്കിട്ട് പണിയാനായി അവരുചിലപ്പോൾ ഡാവിറക്കീതാവുംന്നേ..!!”””
“”…എന്നുവെച്ചാ..??”””_ അവൾടെ മുഖംചുരുങ്ങി…
“”…നീ ബെർത്ത്ഡ്ഡേപാർട്ടിയിൽ പങ്കെടുക്കാതിരിയ്ക്കാൻ വേണ്ടി അവര് തന്ത്രപരമായ്ട്ടൊരുക്കിയ കെണിയായ്രുന്നെങ്കിലോ..!!”””_ എന്നിലെ ഉറങ്ങിക്കിടന്ന ഷേർലക്ഹോംസിനെ കുടഞ്ഞുപുറത്തിട്ടതും,
“”…ചേച്ചീ… ദേ… അടുത്തടിയുണ്ടാക്കാൻ എരിവുകേറ്റുവാ… സമ്മതിയ്ക്കല്ലേ ചേച്ചീ..!!”””_ ന്നുംവിളിച്ച് മീനാക്ഷി ചേച്ചിയുടെ കൈയ്ക്കുപിടിച്ചു…
ഉടനെ,
“”…സിദ്ധൂ… വേണ്ടാട്ടോ… ആവശ്യമില്ലാത്തപണിയ്ക്കു നിൽക്കരുത് നീ..!!”””_ ന്നുംപറഞ്ഞ് ചേച്ചിയൊരു അന്ത്യശാസനവുംനല്കി…
“”…നീയൊന്നു പോടീ…
ഇവൻപറഞ്ഞഡൌട്ട് എനിയ്ക്കുംതോന്നീതാ… തലകറക്കത്തിന്റെ യാതൊരുലക്ഷണോം ആതള്ളേല് ഞാൻകണ്ടില്ല..!!”””_ ഉടനെ ചേച്ചിയെ തടഞ്ഞുകൊണ്ട് അച്ചുവെന്നോടു ചേർന്നിരുന്നു…
“”…എന്നാലുറപ്പിച്ചോടീ ഇതതുതന്നെയാ… നിന്നെ പരിപാടി കൂടിയ്ക്കാണ്ടിരിയ്ക്കാൻ അവര് മനഃപ്പൂർവ്വം വിളിച്ചുവരുത്തീതാ… മോളെന്തായിലും ചെല്ലൂല്ലാന്നറിയാലോ..??!!”””_ അതുപറയുമ്പോൾ തമ്മിൽത്തല്ലിയ്ക്കാനും കുത്തിത്തിരിപ്പുണ്ടാക്കാനുമായൊരു പ്രൊഫഷണൽകോളേജ് തുടങ്ങിയാൽ അവടത്തെ പ്രിൻസിപ്പാളായി സിദ്ധുവെന്നല്ലാതെ മറ്റൊരുപേരും ആരുമുച്ഛരിയ്ക്കരുതെന്ന് എനിയ്ക്കു നിർബന്ധമുണ്ടായ്രുന്നു…
അതുകേട്ടതും,
“”…ആഹാ.! ഇന്നാത്തള്ളയെ
ശെരിയാക്കുന്നുണ്ട് ഞാൻ..!!”””_ എന്നും മുരണ്ടുകൊണ്ട്
അച്ചുവെഴുന്നേറ്റ്
സ്റ്റെയറിനടുത്തേയ്ക്കു നടന്നതും,
“”…ഞാനുമുണ്ട്..!!”””_ ന്നും വിളിച്ചുപറഞ്ഞോണ്ട് പിന്നാലേയോടുവായ്രുന്നൂ ഞാൻ…
“”…എടാ… അവരെവിളിയ്ക്കാൻ രണ്ടുമൂന്നു തെറിപറഞ്ഞു തരണേ..!!”””_ തിരിഞ്ഞെന്നെനോക്കി അച്ചുപറഞ്ഞതിന് ഏറ്റെന്നു കണ്ണുകാണിച്ചപ്പോൾ,
“”…അതേ… നിങ്ങടെയീ സ്റ്റുപ്പിഡ്… ഇഡിയറ്റ് മോഡൽ എൽകെജി സാധനങ്ങളൊന്നുമല്ല എനിയ്ക്കുവേണ്ടത്..!!”””_ എന്നുപറഞ്ഞവളെന്നെ പുച്ഛിച്ചു…
അതിനെന്തേലും മറുപടി പറയുന്നതിനുമുന്നേ,
“”…സിത്തൂ…
കൈകഴുകീട്ട് പോടാ..!!”””_ ന്നുള്ള മീനാക്ഷിയുടെ കരുതലെത്തി…
അതിന്,
“”…അതൊക്കെ
പിന്നേമാവാലോ..!!”””_ ന്നും മറുപടികൊടുത്ത് അച്ചുവിനൊപ്പമെത്താനായി ഞാനോടി…
ഉടനെ,
“”…അങ്ങനാണെങ്കിൽ ആദ്യം രണ്ടുപറയേണ്ടത് ഇവളെക്കൊണ്ട് പെടുത്തിക്കൊടുത്ത ജോക്കുട്ടനെയല്ലേ..??”””_ പിന്നിൽനിന്നും മീനാക്ഷിയുടൊറ്റ ഡയലോഗ്…
അതുകേട്ടതും സഡൻബ്രേക്കിട്ടതുപോലെ അച്ചുനിന്നു…
പിന്നാലെ ഞാനും…
“”…എന്താന്ന്..??”””_ മീനാക്ഷി
പറഞ്ഞതുകേട്ടതും ചേച്ചിയവൾടെ നേരേതിരിഞ്ഞു…
കെട്ട്യോനെപ്പറഞ്ഞത് പെമ്പറന്നോത്തിയ്ക്കു പിടിച്ചിട്ടില്ലാന്നു തോന്നണു…
“”…അല്ലാ… ആ തള്ളേനെ തെറിവിളിയ്ക്കുംമുമ്പേ തെറിവിളിയ്ക്കേണ്ടത് ജോക്കുട്ടനെയല്ലേന്ന്..?? അവനല്ലേ ഇവളെയവിടെക്കൊണ്ട് പെടുത്തിക്കൊടുത്തത്..??”””_ ചേച്ചിയുടെ ഭാവംകണ്ട് ഒന്നുപതറിയെങ്കിലും എന്നെപ്പോലെ എന്റെപൊണ്ടാട്ടിയും
സത്യത്തിനൊപ്പമേ നിയ്ക്കുള്ളൂന്നുറപ്പാക്കി…
“”…ദേ… വേണ്ടാത്തതുപറയല്ലേ
മീനൂ നീ… അവരങ്ങനെ വിളിച്ചുപറയുമ്പോ കൊണ്ടുവിടാണ്ടിരിയ്ക്കാൻ പറ്റ്വോ അവന്..?? ഒന്നൂല്ലേലും അതവൾടെ കെട്ട്യോന്റെവീടല്ലേ..?? അല്ലാതെ ജോക്കുട്ടനവളെക്കൊണ്ട് പെടുത്തിക്കൊടുത്തൂന്നുപറയാൻ അതുകൊണ്ടവനെന്താ ലാഭം..??”””_ മാപ്പളയെപ്പറഞ്ഞതിലുള്ള രോഷംകൊണ്ടാണോന്നറിയില്ല, അത്പറയുമ്പോൾ ചേച്ചിയുടെ മുഖമാകെ മാറിയിരുന്നു…
