“”…അത്… അതുപിന്നെ ഞാനൊരുതമാശയ്ക്ക്..!!”””
“”…നിന്റെതമാശ കുറേക്കൂടുന്നുണ്ട്… ഇങ്ങോട്ടുവാടാ..!!”””_ പറയുന്നതിനൊപ്പം അവരെന്നേയും പിടിച്ചുവലിച്ചുകൊണ്ട് അടുക്കളയിലേയ്ക്കു നടന്നു…
“”…ജോക്കുട്ടാ… ഇവൻനിന്നെ പറഞ്ഞതുകേട്ടോടാ..??”””_ അടുക്കളയിലേയ്ക്കു ചെന്നപാടെ ചേച്ചിയുടെചോദ്യം…
അപ്പോഴേയ്ക്കും നിലത്തേയ്ക്കുവെച്ച ചാക്കുതുറന്ന് അതിൽനിന്നുമൊരു വലിയ കാർട്ടൂണവർ പുറത്തെടുത്തിരുന്നു…
“”…ഉം..??”””
“”…ഇവൻനിന്നെ വിളിച്ചതുകേട്ടോ, ഹനുമാനേന്ന്..!!”””
“”…ആ ബെസ്റ്റ്.! അവൻ ഞാനാണെന്നുകരുതി കണ്ണാടീലേയ്ക്കാവും നോക്കിയിട്ടുണ്ടാവുക…
നീ കണാക്കുണാ പറഞ്ഞുനിയ്ക്കാതെ ഇതൊന്നുനുറുക്കാൻ നോക്കിയേ… എത്രേംപെട്ടെന്ന് നുറുക്കിയില്ലേലിതിപ്പോ കേടാവും… മഞ്ഞളിന്റെ പവറൊക്കെയിപ്പോ പോയിക്കാണും..!!”””_ കാർട്ടൂണിനകത്തൂന്നൊരു ബിഗ്ഷോപ്പറെടുത്തു
പുറത്തുവെച്ചിട്ട് ജോക്കുട്ടൻപറഞ്ഞു…
“”…ആ അതിപ്പോ നുറുക്കാന്നേ… അല്ലച്ഛാ… ഇതിപ്പെവിടുന്നു സംഘടിപ്പിച്ചു..??”””_ ചേച്ചിയാ കാരണവർക്കുനേരേ തിരിഞ്ഞു…
“”…ഓ.! അതുനമ്മടെ ചാക്കോപ്പീടെ പന്നിക്കുഴീലിന്നലെ ചാടീതാ… പിള്ളേരൊക്കെ വന്നിട്ടുണ്ടല്ലോന്നുകരുതി
ഞാനൊരു മൂന്നാല്കിലോ മേടിച്ചോണ്ടുപോന്നതാ..!!”””_ പുള്ളിയുടെമറുപടി…
അപ്പോഴേയ്ക്കും ഫോണും കയ്യിൽപിടിച്ച് അച്ചുവും അടുക്കളയിലേയ്ക്കെത്തി…
ആ പാവപ്പെട്ടവന്റെ തൊത്തെങ്കിലും ബാക്കിയുണ്ടാവോന്ന് ദൈവത്തിനറിയാം…
“”…അല്ലാ… തന്തയ്ക്കുംതള്ളയ്ക്കുമെന്താ ഈ സമയത്തിങ്ങോട്ടു പോരാൻതോന്നിയെ..?? പശൂനേംക്കെട്ടിപ്പിടിച്ചവിടിരുന്നാൽ പോരായ്രുന്നോ..??”””_ വന്നപാടെ അവളു മുറുമുറുക്കുവേംചെയ്തു…
“”…ഓ.! അവളെയിന്നെലെ കൊടുത്തു..!!”””_ സീതാന്റിയിടയ്ക്കു കേറി…
“”…ആ എനിയ്ക്കുതോന്നി… അല്ലേലിങ്ങോട്ടു കെട്ടിയെടുക്കത്തില്ലല്ലോ… സ്വന്തംമക്കളേക്കാളും വലുതാണല്ലോ തള്ളയ്ക്കാ പേട്ടുപശു..!!”””
“”…എന്തുപറഞ്ഞാലും
നിന്നേക്കാളുംഭേദം അതുതന്നെയാ..!!”””
“”…അതെന്തേ… അതിനുകൊമ്പൊണ്ടോ..??”””
“”…പശൂനുപിന്നെ കൊമ്പില്ലേ..??”””_ ആന്റിയുംവിട്ടില്ല…
അതുകേട്ട് ഞങ്ങളൊക്കെ ചിരിയ്ക്കാൻതുടങ്ങീതും അച്ചുകലിപ്പായി…
“”…ദേ… എന്നെക്കൊണ്ടൊന്നും പറയിപ്പിയ്ക്കരുത്… അല്ലയീ മക്കളേക്കാളും വല്യ എന്നാകോപ്പാ ആപേട്ടുപശൂനുള്ളത്..??”””_ അമ്മയുമച്ഛനും തന്നേക്കാൾ പശൂനെ സ്നേഹിയ്ക്കുന്നേലുള്ള അസൂയമുഴുവനും ആ വാക്കുകളിലുണ്ടായ്രുന്നു…
“”…അതിനെക്കറന്നു കൊടുത്താടീ നിന്നെയൊക്കെ ഈ നിലേലാക്കീത്… അല്ലാതെ നിന്നെയൊക്കെക്കൊണ്ടോയി കറന്നുകൊടുക്കാൻ പറ്റുവായ്രുന്നോ..??”””_ സീതാന്റി വായ്ക്കിട്ടടിച്ചതും അച്ചുവിന്റെ മിണ്ടാട്ടംമുട്ടിപ്പോയി…
“”…കിട്ടിയല്ലോ..?? ബാ ഇനിയിറച്ചി നുറുക്കാം..!!”””_ ഞാനച്ചുവിനെ കളിയാക്കി…
അതിനവളെന്നെയൊന്ന് നോക്കിപ്പേടിപ്പിയ്ക്കുവേം ചെയ്തു…
അങ്ങനോരോന്നുംപറഞ്ഞു പരസ്പരംകിലുത്തിയാണ് ഇറച്ചിനുറുക്കിയത്…
അതിനിടയിൽ ജോക്കുട്ടന്റെ അച്ഛനുമമ്മയും നമുക്കൊപ്പം കൂടുവേംചെയ്തു…
സാധാരണ ഇറച്ചിപോലെ നുറുക്കാമെന്നാണ് ഞാൻകരുതിയതെങ്കിലും സംഗതിയത്രയ്ക്കു സിമ്പിളായ്രുന്നില്ല…
നല്ല റബറുപോലായ്രുന്നു ഇറച്ചി…
അതാണെലോ നിറച്ചുരോമവും…
അതാണേൽ ജോക്കുട്ടൻ അടുപ്പിൽവെച്ചു കരിച്ചുകളഞ്ഞിട്ടാണ് നുറുക്കാൻതന്നതും…
അങ്ങനെയതു നുറുക്കിത്തീരാൻതന്നെ നല്ലസമയമെടുത്തു…
ആ സമയമത്രയും യാതൊരുളുപ്പുമില്ലാതെ ഒരു ടെഡിബിയറിനേം കെട്ടിപ്പിടിച്ച് ആ കൗണ്ടറിൽക്കേറി ഇരിയ്ക്കുവായ്രുന്നൂ മീനാക്ഷി…
“”…മീനുവെന്നാ അനങ്ങാതിരിക്കുന്നെ..??”””_ എക്സാം ഹോളിൽനിൽക്കുന്ന ടീച്ചർസിനെപ്പോലെ എല്ലാരേം
മാറിമാറിനിരീക്ഷിച്ചിരുന്ന മീനാക്ഷിയോടായി സീതാന്റിതിരക്കി…
അതിന്,
“”…ഓ.! അവളനങ്ങണേൽ ഇതുമൊത്തം വേവിച്ചുപുഴുങ്ങി പാത്രത്തിലാക്കി വെച്ചുകൊടുക്കണം… ഒരു കഷ്ണംപോലും ബാക്കിയില്ലാതെ അനങ്ങിത്തീർത്തോളും..!!”””_ ന്ന് മറുപടിയായി ഞാൻപറഞ്ഞതും,
