എന്റെ ഡോക്ടറൂട്ടി – 26 29അടിപൊളി 

“”…തൊപ്പിയോ..?? മനസ്സിലായില്ല..!!”””_ കാര്യംമനസ്സിലാകാതെ അച്ചു ചുറ്റുംനോക്കുമ്പോൾ അവരുമെല്ലാം കണ്ണുംമിഴിച്ചിരിയ്ക്കുവായ്രുന്നൂ…

ഒരു സെക്കന്റുകഴിഞ്ഞാണ് എല്ലാവർക്കുമത് കത്തിയത്…

ഇവളിത്രക്ക് കൂതറയായിരുന്നോന്ന മട്ടിലുള്ള അച്ചുവിന്റെ നോട്ടത്തിന് എന്നെനോക്കി മീനാക്ഷി വാപൊത്തി ചിരിയ്ക്കാനായി തുടങ്ങീതും,

“”…എടീ പൊലയാടീമോളേ..!!’””_ ന്നും ചീറിക്കൊണ്ടുഞാൻ കസേരയിൽനിന്നും
ചാടിയെഴുന്നേറ്റു…

പതിഞ്ഞ ചിരിയോടെയിരുന്ന മീനാക്ഷിയുടനേ ഉറക്കെച്ചിരിച്ച് കയ്യേലിരുന്ന ടെഡ്ഡിയെ എന്റെ നേരേയെറിഞ്ഞു…

പിന്നെതിരിഞ്ഞൊരോട്ടവും…

ആസമയമവളുടെ പാദസരമണിഞ്ഞ കാലടികൾ ടെയ്ലിൽപതിയുന്ന ശബ്ദത്തിനൊപ്പം
മണിക്കിലുക്കംപോലുള്ള ചിരിയുമുയർന്നിരുന്നു…

“”…എന്റെ തൊപ്പിയാണുപോണേല് നിന്റെതന്തേടെ കഴ ഞാൻവെട്ടും..!!”””_ പിന്നാലേയോടിക്കൊണ്ടു ഞാനലറുമ്പോൾ,.

“”…അതിനേ… എന്റെ പപ്പയിമ്മാതിരി തോന്നിവാസങ്ങൾക്കൊന്നും പോവൂലല്ലോ..!!”””_ ന്നുമ്പറഞ്ഞ് തിരിഞ്ഞെന്നെനോക്കി കൊഞ്ഞനംകാട്ടിയതും വലിച്ചെടുത്തു ഞാൻ സോഫയിലേയ്ക്കെറിയുവായ്രുന്നു…

പെട്ടെന്നുള്ള വീഴ്ച്ചയിൽ പാവാടമേലേയ്ക്കുകേറി കാലുകൾനഗ്നമായതും അതുമറയ്ക്കാനായി അവളുടെകൈകൾ നീങ്ങി…

അപ്പോഴേയ്ക്കും ഞാൻചാടി പുറത്തുകയറിയിരുന്നു…

പക്ഷേ എന്തേലും ചെയ്യുന്നതിനുമുന്നേ,

“”…ആ പെണ്ണിനെയൊന്നും
ചെയ്യല്ലേടാ..!!”””_ ന്നും വിളിച്ചുകൊണ്ട് ചേച്ചിയടുത്തെത്തിയിരുന്നു…

പിന്നാലെ അച്ചുവും ജോക്കുട്ടനുമുണ്ട്…

എന്നാലവന്റെ മുഖത്തുകണ്ട ഊമ്പിയചിരിയിൽ സർവ്വതുംമറന്ന ഞാൻ, മീനാക്ഷിയുടെ കവിളിനിട്ടുതന്നെ കൊടുത്തു ഒരുകടി…

“”…ആഹ്.! കടിയ്ക്കാതെടാ പട്ടീ..!!”””_ അടിയിൽക്കിടന്നു
മീനാക്ഷികീറുമ്പോൾ ബാക്കിയെല്ലാംകൂടെന്നെ അവളുടെപുറത്തൂന്ന് പിടിച്ചുമാറ്റുകയായ്രുന്നൂ…

“”…ആരതീ.! എന്താടീയവിടെ..?? ഞാനിപ്പോളങ്ങോട്ടുവന്നാൽ രണ്ടെണ്ണത്തിനുംകിട്ടും… പറഞ്ഞേക്കാം..!!”””_ ജോക്കുട്ടന്റമ്മ അടുക്കളയിൽനിന്നും വായിട്ടടിച്ചതും അവാർഡ്സിനിമേലെ ബാക്ക്ഗ്രൗണ്ട്മൂസിക്പോലായി ഞങ്ങളെല്ലാം…

“”…നീയിങ്ങടുവന്നേ,
ബാക്കിയടിനമുക്ക് പിന്നെക്കൂടാം… അല്ലേലാത്തള്ളവന്ന് ഞങ്ങളെ പൊതിയ്ക്കും..!!”””_ എന്നേംപിടിച്ചുകൊണ്ട് സിറ്റ്ഔട്ടിലേയ്ക്കു നടക്കവേ ജോക്കുട്ടൻപറയുന്നുണ്ടായ്രുന്നു…

“”…അതെന്തിന്..??”””_ അഴിഞ്ഞുവീണ മുടിയൊക്കെ ഒതുക്കിക്കെട്ടിക്കൊണ്ട് കൂടെനടക്കവേ മീനാക്ഷിചോദിച്ചതും,

“”…അടി കൂടിയതിന്… ഇപ്പോത്തന്നിവര് രണ്ടുങ്കൂടി തല്ലുകൂടീതാന്നാ അമ്മവിചാരിച്ചേക്കുന്നെ… ഇനീംനീണ്ടാലിവിടെ യുദ്ധംനടന്നേനെ..!!”””_
അച്ചുവാണതിനു മറുപടിതന്നത്…

“”…അപ്പൊ നിങ്ങളും പരസ്പരമടിയാണോ..??”””_ ന്ന് ചേച്ചിയോടു ചോദിച്ചുകൊണ്ട് പിന്നാലേനടക്കുമ്പോഴും, മീനാക്ഷിയാപ്പറഞ്ഞതിന് അവളെ കൊല്ലാതെ വിടുകയായ്രുന്നൂന്ന് ഞാനോർത്തില്ല, പഴയസിദ്ധു ഇങ്ങനൊന്നുമായ്രുന്നില്ലെന്നും…

…തുടരും.!

❤️അർജ്ജുൻ ദേവ്❤️

Leave a Reply

Your email address will not be published. Required fields are marked *