ഉടനെ,
“”…അതിനു ഞാനല്ല നിന്റെ കെട്ടിയോനില്ലേ, ആ നാറിവിളിച്ചുപറഞ്ഞിട്ടാ നിന്നെക്കൊണ്ടാക്കിയെ… അല്ലാതെ നിന്നവിടെക്കൊണ്ടാക്കീട്ട് എനിയ്ക്കെന്താ മെച്ചം..??”””_ ന്നവൻ ചോദ്യംതിരിച്ചിട്ടു…
കേട്ടതും,
“”…ജോക്കുട്ടാ..!!!”””_ ന്നൊരലർച്ചയായ്രുന്നൂ ചേച്ചി…
സംഭവമവനെ വിലക്കാനുള്ളുദ്ദേശമായ്രുന്നെങ്കിലും അപ്പോഴേയ്ക്കുമവൻ കൈകഴുകി തുണിമേൽതുടച്ചിരുന്നു…
ഉടനെ,
“”…ആ നാറിയോ..?? അവനത്രയ്ക്കായോ..?? എന്നാലിന്നവന്റവസാനമാ..!!”””_ എന്നുംപറഞ്ഞു
ഫോണുമെടുത്തവൾ റൂമിലേയ്ക്കു പോകുവായ്രുന്നു…
അതുനോക്കിനിന്നശേഷം,
“”…എന്തുപണിയാ
ജോക്കുട്ടാ നീയീക്കാണിച്ചേ..?? ഞാനിതവളോടു പറയാതെവെച്ചിരുന്നതാ…
തൊലച്ചില്ലേ നീ..??”””_
ചേച്ചിചോദിച്ചു…
അതിന്,
“”…പിന്നേ… ഒന്നുപോടീ… അവള് കഴുത്തിനുപിടിച്ചു ഞെക്കിക്കൊല്ലുവാണേൽ തന്തയില്ലാതെപോണതേ, എന്റെകുഞ്ഞിനാ… ഇതിപ്പൊ അവരായി, അവരുടെപാടായി..!!”””_ എന്നായ്രുന്നൂ അവന്റെമറുപടി…
“”…കൊള്ളാടാ… കൊള്ളാം… എന്നാലുമിങ്ങനെ ദുഷ്ടത്തരം കാണിയ്ക്കരുതെടാ… ഇനീപ്പൊ ആച്ചെക്കന്റെ കരച്ചിലുംകണ്ണീരും ഞാങ്കേക്കണം..!!”””
“”…നീയതുവിട്… ഇതിപ്പോളാദ്യത്തെ സംഭവമൊന്നുമല്ലല്ലോ..!!”””_ എന്ന് ചേച്ചിയെ സമാധാനിപ്പിച്ചശേഷം അവരുടെയമ്മ മീനാക്ഷിയുടെനേരേ തിരിഞ്ഞു;
“”…എങ്ങനുണ്ട് മോളേ..??
സുഖവല്ലേ..?? എന്തൊക്കെയുണ്ട് വിശേഷം..??”””_ ന്ന് സുഖവിവരം തിരക്കുവേംചെയ്തു…
“”…സുഖായ്ട്ടിരിയ്ക്കുവാ ആന്റീ… പിന്നിതാണ് സിത്തു..!!”””_ എന്നെ ചൂണ്ടിക്കാണിച്ചവൾ പറഞ്ഞതും,
“”…അതുപിന്നെനിയ്ക്കു മനസ്സിലാവാണ്ടിരിയ്ക്കോ..?? സുഖമാണോ മോനേ..??”””_ ആന്റിയെന്നോടും ചോദിച്ചു…
അതിനൊന്നു ചിരിച്ചശേഷം എന്തേലുംപറയാനായി തുടങ്ങുന്നതിനുമുന്നേ,
“”…സുഖവിവരോക്കെ പിന്നെചോദിയ്ക്കാം…
നിങ്ങളാദ്യമാ സാധനമെടുത്ത് അകത്തുകൊണ്ടുവെയ്ക്ക്..!!”””_ ന്നാ കാരണവര് കേസുപിടിച്ചു…
“”…അയ്യോ.! ഞാനാക്കാര്യം മറന്നുപോയി… ഇപ്പൊയെടുത്തിട്ടുവരാം..!!”””_ അതുകേട്ടതും ജോക്കുട്ടൻ പുറത്തേയ്ക്കുപാഞ്ഞു….
…ഹയ്.! അതെന്തു മറ്റേത്തരം..?? ഇത്രേന്നേരമിവടെക്കിടന്ന് കൊണവെച്ചപ്പോഴൊന്നും ഇല്ലാത്തെന്തുതെരക്കാ ഇപ്പങ്ങേർക്ക്..??
പ്രായത്തിലു മൂത്തതായ്പ്പോയി, അല്ലേൽ കണ്ണടിച്ചുപൊട്ടിയ്ക്കായ്രുന്നൂ…
അങ്ങനേം മനസ്സിൽപ്പറഞ്ഞു നിൽക്കുമ്പോഴേയ്ക്കുമവൻ വണ്ടിയിൽനിന്നുമൊരു
ചാക്കുമെടുത്ത് തോളത്തുവെച്ച് അകത്തേയ്ക്കു കേറിവന്നു…
“”…ഇതെന്താ ചാക്കില്..??”””_ കൗതുകമടക്കാൻ വയ്യാതെ ഞാൻചോദിച്ചുപോയി…
“”…അതൊക്കെണ്ട്.! നീയിതുവരെ കഴിച്ചിട്ടില്ലാത്തൊരു സാധനായിത്..!!”””_ ജോക്കുട്ടന്റെ മറുപടി…
“”…അതെന്തു സാധനം..??”””
“”…ഇറച്ചിയാടാ… കാട്ടുപന്നീടെ..!!”””
“”…കാട്ടുപന്നിയോ..??”””_ സ്വയമറിയാതെ ചോദിച്ചുപോയത്
നല്ല ശബ്ദത്തിലായ്രുന്നു…
“”…ഒന്നു പതുക്കെപ്പറയെടാ… നീയെന്നെ ഉണ്ട തീറ്റിയ്ക്കുവോ..??”””_ അവനെന്നെനോക്കി കണ്ണുരുട്ടി…
“”…ജോക്കുട്ടാ… നീയതും താലംപിടിച്ചുനിയ്ക്കാതെ ആരേലുംകാണുന്നേനുമുന്നേ അടുക്കളയിലേയ്ക്കു വെച്ചോടാ..!!”””_ പറഞ്ഞുകൊണ്ട് ചേച്ചീടമ്മ ഞങ്ങളടുത്തേയ്ക്കൊഴിഞ്ഞു നിന്നതും എന്നേയും മീനാക്ഷിയേയും നോക്കി ചിരിച്ചോണ്ട് കാരണവർ ജോക്കുട്ടന്റെ പിന്നാലേനടന്നു…
“”…എന്താ ആന്റീടെപേര്..??”””_ അവരടുത്തായിനിന്നതും എന്തേലും ചോദിയ്ക്കണോലോന്നുവെച്ച് ഞാൻതിരക്കി….
“”…എന്റെപേരോ..??
എന്റെപേര് സീത.! എന്തേയ്..??”””_ ഒരുചിരിയോടെ ആന്റിതിരക്കി…
അതിനൊന്നുമില്ലെന്ന് തലയാട്ടുമ്പോൾ,
“”…ദേ… ആ പോണതാണ്
ഈ സീതേടെരാമൻ..!!”””_ കാരണവരെ ചൂണ്ടിക്കൊണ്ട് മീനാക്ഷിചിരിച്ചു…
“”…അപ്പോളേറ്റോം മുന്നേന്നുപോണതാരാ..?? ഹനുമാനോ..?? മ്മ്മ്.! മലയ്ക്കുപകരം തോളത്തൊരു ചാക്കൊക്കെണ്ടല്ലോ..!!’”””_ ഞാനൊന്നുചിരിച്ചതും മീനാക്ഷിയെന്നെനോക്കി കണ്ണുരുട്ടി…
ശേഷം പിന്നിലേയ്ക്കു നോക്കാനായി കണ്ണുകാണിയ്ക്കുവേം ചെയ്തു…
തിരിഞ്ഞുനോക്കുമ്പോൾ കാണുന്നതോ ഞങ്ങളെനോക്കി പല്ലുകടിയ്ക്കുന്ന ചേച്ചിയേയും… സബാഷ്.!
