എന്റെ ഡോക്ടറൂട്ടി – 26 29അടിപൊളി 

“”…പോടാ പട്ടീ..!!”””_ ന്നുംവിളിച്ച് അവളാപ്പാവയെ എന്റെനേരേയെറിഞ്ഞു…

അതുചെന്നുവീണത് ഇറച്ചിനുറുക്കിക്കൊണ്ടിരുന്ന പാത്രത്തിനടുത്തായാണ്…

ഉടനെ,

“”…അനങ്ങാതിരിയ്ക്ക് പെണ്ണേ… ദേയാ പാവേലുമുഴുവനും ചോരയാകും… അല്ലാ… ഇതു തക്കുടൂന്റെ പാവയല്ലേ..??”””_ ജോക്കുട്ടന്റമ്മ പാവയെടുത്തു മാറ്റി…

“”…അതേ… ഇവര് ഷിഫ്റ്റല്ലേ… അവനൊന്നു കണ്ണടയ്ക്കാൻ കാത്തിരിയ്ക്കുവാ ഇവള് എടുത്തോണ്ടോടാൻ..!!”””_ ഞാനൊറ്റീതും അവളെന്നെനോക്കി പല്ലുകടിച്ചു…

“”…ചെക്കനുറക്കമായത് നന്നായി… അല്ലേലിപ്പോളിവിടെ തീ പാറിയേനെ… മീനൂന്റെ പല്ലിന്റെണ്ണവും കുറഞ്ഞേനെ..!!”””_ നിലത്തിരുന്ന് ഇറച്ചിനുറുക്കുവായ്രുന്ന ജോക്കുട്ടനങ്ങനെ പറഞ്ഞതും എല്ലാരുമതിന് യെസ്മൂളുകേം ചെയ്തു…

“”…നിങ്ങളവളെ ചുമ്മാതിട്ടു കളിയാക്കല്ലേ… എന്റെകൊച്ചിച്ചിരി ക്യൂട്ട്നെസ്സ് കാണിയ്ക്കാനായി പട്ടിഷോനടത്തുമ്പോൾ അപമാനിയ്ക്കുന്നത് ശെരിയാണോ..??”””_ ഒന്നൂക്കാനുള്ളവസരം ഞാനുംപാഴാക്കീല…

അതിനവള്,

“”…പോടാ നാറീ..!!”””_ ന്നുംപറഞ്ഞ്
അച്ചുവരിഞ്ഞുകൊണ്ടിരുന്ന സവാളയെടുത്ത് എന്റെനേരേ ഒറ്റയേറ്…

ഉന്നംകൃത്യമായതിനാൽ അതു ജോക്കുട്ടന്റമ്മയ്ക്കിട്ടാണ് കൊണ്ടത്…

“”…ആഹ്..!!”””_ ന്നൊറ്റ വിളിയോടവര് നെറ്റിയിൽ കൈവെച്ചതും എല്ലാരുംകൂടിയോടി അമ്മയ്ക്കടുത്തെത്തി…

“”…അയ്യോ.! ആന്റീ… സോറി…
ഞാൻ… ഞാനറിയാതെ..!!”””_ കൗണ്ടറിൽനിന്നും ചാടിയിറങ്ങിയ മീനാക്ഷി പാഞ്ഞുവന്നമ്മയെ പിടിച്ചു…

“”…ഏയ്‌.! അതൊന്നും സാരമില്ല മോളേ..!!”””_ മീനാക്ഷിയുടെ ദൈന്യഭാവംകണ്ട് പുള്ളിക്കാരിയെ ആശ്വസിപ്പിയ്ക്കാനായി അവരു ശ്രെമിയ്ക്കുമ്പോൾ ചേച്ചിയുംഅച്ചുവും സീതാന്റിയുമെല്ലാം തപ്പിത്തപ്പി നെറ്റീമ്മേലൊരു ഗൂഗിള്തന്നെ പണിതിരുന്നു…

“”…അയ്യേ.! മോളുവിഷമിയ്ക്കണ്ട… അബദ്ധമ്പറ്റീതല്ലേ, സാരമില്ലാന്ന്..!!”””_ കണ്ണുനിറഞ്ഞുതുടങ്ങിയ മീനാക്ഷിയോടായി വീണ്ടുമമ്മപറഞ്ഞതും,

“”…ഞാൻ സത്യായ്ട്ടും ഈ തെണ്ടിയെയെറിഞ്ഞതാ ആന്റീ… ഉന്നന്തെറ്റിപ്പോയി..!!”””_ മീനാക്ഷി സത്യാവസ്ഥയൊന്നൂടെ വെളിപ്പെടുത്തി…

ഉടനെ,

“”…പ്ഫ.! പുന്നാരമോളേ…
അപ്പൊ നീ കാര്യായ്ട്ടുതന്നെ എറിഞ്ഞതാല്ലേടീ കോപ്പേ… ഇന്നുനിന്നേണ്ടല്ലോ..!!”””_ ഒന്നുചാടിയശേഷം ചുറ്റുമൊന്നു കണ്ണോടിച്ച് എന്തെടുത്തെറിയുമെന്ന് നോക്കുമ്പോഴാണ് അച്ചുവിന്റെമുന്നിൽ മുറത്തിന്മേലിരിയ്ക്കുന്ന സവോളയുടെതൊലി ഞാൻകാണുന്നത്…

പിന്നൊന്നും നോക്കിയില്ല, അതെടുത്തൊറ്റ കീച്ചായ്രുന്നൂ…

അവളുടെമേത്തും അവിടെനിന്നവരുടെമേത്തും പാത്രങ്ങളിലുമൊക്കെ ചിതറിവീണ് ആകെവാണമായി…

“”…നിനക്കിതെന്താടാ സിദ്ധൂ..?? നല്ലസുഖമില്ലേ..??”””_ എന്റെപ്രവർത്തികണ്ട് സമാധാനത്തിന്റെ
നോബൽപ്രൈസ് ജേതാവായ ജോക്കുട്ടന്റച്ഛന്റെ ചോദ്യം…

“”…അത്… ഇവള് അമ്മേനെയെറിഞ്ഞു..!!”””_ മീനാക്ഷിയെച്ചൂണ്ടി പരമാവധി നിഷ്കുചമഞ്ഞുള്ള എന്റെ മറുപടികേട്ടതും,

“”…ദേ ചെക്കാ…
കന്നംതിരിവുമുഴുവൻ
കാണിച്ചുവെച്ചിട്ട് അവസാനമതിന്റെ തലേക്കൊണ്ടുവെച്ചാലുണ്ടല്ലോ; എന്റേന്നു മേടിയ്ക്കും നീ..!!”””_ അമ്മ കയ്യുമോങ്ങിക്കൊണ്ട് എന്റെനേരേവന്നു…

അപ്പോൾത്തന്നെ ജോക്കുട്ടനെന്റെ മുന്നിൽക്കയറിനിന്ന് അമ്മയെത്തടയുകേംചെയ്തു…

ശേഷം,

“”…അതിനമ്മയെന്തിനാ
ഇവന്റെനേരേ ചാടുന്നേ..?? അവനെയെറിയാൻ നോക്കീട്ടല്ലേ അവനുമെറിഞ്ഞേ… അപ്പോളാദ്യം മീനൂനെ വഴക്കുപറയണം..!!”””_ എന്നൊരു ഡയലോഗുകൂടിവിട്ടതും,

…ഈശ്വരാ.! ഇവനെപ്പോലൊരു മഹാത്മാവിനെയാണോ ഞാനിത്രേംദിവസം തെറിയുംപറഞ്ഞുനടന്നേ..??

ഞാനിതിനെന്തു പ്രായശ്ചിത്തമാ ചെയ്ക..??

എന്നുംചിന്തിച്ചു നിൽക്കാനേ എനിയ്ക്കുസാധിച്ചുള്ളൂ…

“”…അതെന്തു വർത്താനമാ ജോക്കുട്ടാ… മീനൂനെച്ചുമ്മാതെ കളിയാക്കീട്ടല്ലേ അവളവനെയെറിഞ്ഞേ..??
മാത്രോമല്ല, ഏറിട്ടവനു കൊണ്ടതുമില്ല..!!”””_ ഉടനെ ചേച്ചിയിടയ്ക്കുകേറി ജോക്കുട്ടനിട്ടടിയ്ക്കുവായ്രുന്നു…

“”…അങ്ങനെയവൻ കളിയാക്കീട്ടുണ്ടേൽ അതിനു സവോളയെടുത്തെറിയുവാണോ വേണ്ടേ..??”””_ ജോക്കുട്ടനുംവിട്ടില്ല…

Leave a Reply

Your email address will not be published. Required fields are marked *