“”…ഏറെക്കുറെ.! പിന്നെ നിനക്കാണേൽ ഒരുകാര്യത്തിൽ സമാധാനിയ്ക്കാം; ചേച്ചിയൊടുക്കത്തെ ലുക്കല്ലേ… എന്റെകാര്യമങ്ങനാണോ..?? എന്റടുക്കെ, നിനക്കിതിന്റേക്കെവല്ല കാര്യോമുണ്ടോന്നൊന്നും ആരുംചോദിയ്ക്കൂലാ… നെനക്കെന്തോത്തിന്റെ കഴപ്പായ്രുന്നെന്നേ നാട്ടുകാര്ചോദിയ്ക്കൂ…
ഇപ്പൊത്തന്നെ മഴയത്തിറങ്ങിയാൽ ഡൈയൊലിച്ചു പോകാണ്ടിരിയ്ക്കാൻ തലപ്പൊത്തിപ്പിടിയ്ക്കേണ്ട അവസ്ഥയാന്ന്..!!”””_ ഞാൻ നിന്നുതെറിച്ചതും ജോക്കുട്ടനുമച്ചുവുംകൂടി പൊട്ടിച്ചിരിയ്ക്കാനായി തുടങ്ങി…
പക്ഷേ, അത്രയുംനേരം ഞങ്ങൾപറയുന്നതിനത്ര വിലകൊടുക്കാതെ പാവയേംകളിപ്പിച്ചിരുന്ന
മീനാക്ഷിയ്ക്ക് ഞാനുവസാനംപറഞ്ഞതൊന്നു കൊണ്ടു…
അതവളുടെ മുഖത്തുനിന്നും വ്യക്തമായപ്പോഴേയ്ക്കും ചേച്ചിയിടപെടുകയായ്രുന്നൂ;
“”…സിദ്ധൂ… മതി… ഇനീമവളെ ചുമ്മാതിരുന്നു കളിയാക്കിയാലെന്റെ സ്വഭാവംമാറൂട്ടോ..!!”””
“”…ഈ അളിഞ്ഞസ്വഭാവം മാറുമെങ്കിൽ ഇനീമ്പറയാൻ ഞാൻതയ്യാറാ… എന്റെചേച്ചീ, കുഴീലോട്ടു കാലുംനീട്ടിയിരിയ്ക്കുന്ന പ്രായമാ ഈമുതുക്കിയ്ക്ക്..!!”””
“”…എന്നാ നീ നിന്റെയാ തട്ടപെണ്ണിനെ വിളിച്ചു കൂടെക്കിടത്തെടാ… അതാകുമ്പോ നിന്റെ മോളാകാനുള്ള പ്രായമല്ലേകാണൂ..!!”””_ അങ്ങനൊരു ഡയലോഗുമടിച്ച് എന്റെമുഖത്തേയ്ക്കു നോക്കുമ്പോൾ അവളിൽ ആളെയറിഞ്ഞു കളിയ്ക്കടാ നാറീന്നുള്ള ഭാവമില്ലായ്രുന്നോ..??
“”…തട്ടപ്പെണ്ണോ..?? അതാരാടീ..??”””_ എല്ലാംകേട്ടുനിന്ന അച്ചു ചേച്ചിയെനോക്കീതും കെട്ടിയുയർത്തിവെച്ചിരുന്ന എന്റെയിമേജുമുഴുവൻ തകർന്നടിയാൻപോണ
ദാരുന്നകാഴ്ച അകക്കണ്ണാൽ ഞാൻകാണുവായ്രുന്നു…
…ഇറങ്ങിയോടിയാലോ..??
ങ്ഹൂം.! വേണ്ട.! വഴിയറിഞ്ഞൂടാ.!
“”…അതുവേറാരുമല്ല… നമ്മുടെ സുമയ്യാത്താന്റെ ഇളയമോള്… അവളോടുനമ്മുടെ സിദ്ധൂനൊരുക്രഷ്..!!”””_ ചേച്ചി ഒരാക്കിച്ചിരിയോടെ മനസ്സുതുറന്നു…
എന്നാൽ ഗീവർഗ്ഗീസ്പുണ്യാളന്റെ മുന്നിൽ ശരണംവിളിച്ച് തേങ്ങയുടച്ചവന്റെ അവസ്ഥയായ്രുന്നൂ എനിയ്ക്ക്…
…ഓടിയടുക്കളേൽച്ചെന്ന് അവരുണ്ടാക്കുന്ന കറിയിൽ
കുറച്ചു മണ്ണുവാരിയിട്ടാലോ..??
പെട്ടെന്നുമരിച്ചുകിട്ടാൻ വേറൊരൈഡിയയും തോന്നുന്നില്ല…
“”…എന്താണ് മല്ലയ്യാ..?? ഞാനെന്താണീക്കേൾക്കുന്നത്..??”””_ അമർത്തിച്ചിരിയോടെ ജോയങ്ങനെചോദിച്ചതും നാലുംകൂടിയൊറ്റച്ചിരിയായ്രുന്നു…
…വല്ലാവശ്യോമുണ്ടായ്രുന്നോ..?? നായ്ക്കുപിറന്ന നാവിനേയും വായിലിട്ടുമിണ്ടാതിരുന്നാൽ മതിയായ്രുന്നു…
ഇതിപ്പൊ വഴീക്കിടന്ന പൊട്ടാസെടുത്ത് കവയ്ക്കിടേൽ വെച്ചപോലായില്ലേ..??
“”…എന്താടാ മോനൂസേ… ഈക്കേട്ടതൊക്കെ സത്യാണോ..??”””_ ചിരിയടക്കാൻ പണിപ്പെട്ടുകൊണ്ടുള്ള അച്ചുവിന്റെചോദ്യം…
അതിനുമറുപടിയായി,
“”…അയ്യേ… അത്… അത് ഞാൻചുമ്മാ…
സീര്യസായ്ട്ടൊന്നുമല്ല… ഒര്… ഒരുരസത്തിന്..”””_ ഞാൻനിന്നു വാക്കുകൾപെറുക്കീതും,
“”…ഉവ്വേ… ചുമ്മാതാടീയച്ചൂ… സിദ്ധുവേട്ടൻ ഭയങ്കര പ്ലാനിങ്ങിലൊക്കെയായ്രുന്നു… തക്കുടൂനേംകൊണ്ടാ പെണ്ണിനെ വളയ്ക്കാനിറങ്ങീത്… അവസാനം മീനു കണ്ടുപിടിച്ചില്ലായ്രുന്നേൽ സുമയ്യാത്താനൊരു പുതിയാപ്ളാനെ ചുളുവിനുകിട്ടിയേനെ..!!””””_ ന്നുംപറഞ്ഞ് ചേച്ചിവീണ്ടുമെന്റെ വായ്ക്കിട്ടടിച്ചു…
ഉടനെ,
“”…ആഹാ.! എന്നാലും നീയാളുകൊള്ളാല്ലോടാ
സിത്തൂ… എന്നാലുമെന്റെ വീട്ടിൽനിന്ന് ഇമ്മാതിരിവേലത്തരം കാണിയ്ക്കാനുള്ള നിന്റെധൈര്യം സമ്മതിച്ചിരിയ്ക്കുന്നു..!!”””_
ജോക്കുട്ടൻ നെറ്റിചുളിച്ചു…
“”…എന്താടാ..?? ഒരുകോഴി കളക്ഷനെടുത്തത്
മറ്റേക്കോഴിയ്ക്കു പിടിച്ചില്ലേ..??”””_ ചോദിച്ചതിനൊപ്പം മീനാക്ഷിയിരുന്ന സോഫയ്ക്കടുത്തേയ്ക്ക്
അച്ചുനടന്നു…
ശേഷം,
“”…അപ്പൊ മീനൂന്റെ കെയറിങ്ങില്ലായ്രുന്നേൽ നമുക്കുനമ്മുടെ സിദ്ധൂനെ നഷ്ടപ്പെട്ടേനെയല്ലേ ജോക്കുട്ടാ..?? ഈ ഡോക്ടറൂട്ടി ആളൊരു കെയറൂട്ടിയാണല്ലേ…??”””_ സംശയം പ്രകടിപ്പിച്ചുകൊണ്ടവൾ മീനാക്ഷിയുടടുത്ത് സോഫയുടെ ഹാൻഡ്റെസ്റ്റിലേയ്ക്കിരുപ്പുറപ്പിച്ചു…
“”…ഏയ്.! കെയറുകൊണ്ടൊന്നുവല്ല… വെറുതേ തൊപ്പികൊണ്ടോയി
കളയണ്ടാന്നുകരുതീട്ടാ..!!”””_ പതിഞ്ഞ ശബ്ദത്തിലാണേൽപ്പോലും എല്ലാരുംകേൾക്കേത്തന്നെ മീനാക്ഷിപിറുപിറുത്തു…
