എന്റെ നിലാപക്ഷി – 8 40അടിപൊളി 

ഒരു ചിരിയോടെ അവൻ പറഞ്ഞു.

“എനിക്ക് നിന്നെ നന്നായി അറിയില്ലേ.. ഈ ഇരുത്ത കാണുമ്പോഴേ അറിയാം മനസിനുള്ളിൽ എന്തോ ഉണ്ടെന്ന്.”

വീണ്ടും അവന്റെ തോളിലേക്ക് തല ചേർത്ത് അവൾ പറഞ്ഞു.

“ഇച്ചായന്റെ ദേഷ്യമൊക്കെ ഒന്ന് മാറട്ടെ. എന്നിട്ട് പറയാം.”

“എനിക്കിപ്പോൾ ദേഷ്യമൊന്നും ഇല്ല. നീ പറഞ്ഞോ.”

“പറയാം.. പക്ഷെ എന്നെ വഴക്ക് പറയരുത്.”

“ഇല്ല.. നീ പറഞ്ഞോ..”

ഒരു നിമിഷത്തെ നിശ്ശബ്ദതക്ക് ശേഷം അവൾ പറഞ്ഞു.

“ഇച്ചായന്‌ ചിറ്റപ്പന്മാരെ പോയൊന്നു കല്യാണത്തിന് വിളിച്ചൂടെ. കല്യാണം നല്ല രീതിയിൽ നടക്കേണ്ടത് നമ്മുടെ ആവിശ്യം അല്ലെ?”

“നീ എന്ത് അറിഞ്ഞിട്ടാണ് ഈ പറയുന്നത്?”

“എനിക്കെല്ലാം അറിയാം.. അവർ ഇച്ചായനോട് ചെയ്തത് അറിയാം.. വിദ്യയുടെയും അമ്മയുടെയും മനസ്സിൽ എന്താണെന്ന് എനിക്കറിയാം.. വാസുകി അപ്പച്ചി നിങ്ങളെയെല്ലാം ഒരുമിപ്പിക്കാൻ നോക്കുവാണെന്ന് എനിക്കറിയാം.. അതൊന്നും മനസിലാക്കാതെ പകയോടെ മാത്രം ചിന്തിക്കുന്നത് ഇച്ചായൻ മാത്രം ആണ്. അത് കൊണ്ട് എനിക്ക് പറയാനുള്ളത് എല്ലാം സമാധാനത്തോടെ കേട്ടു കഴിഞ്ഞ ശേഷം മാത്രേ ഇച്ചായൻ ഇനി മിണ്ടാവു.”

അവളുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞു.

“നീ പറഞ്ഞോ..”

“ചിറ്റപ്പന്മാർ ചെയ്തത് തെറ്റ് തന്നെയാണ്, അല്ലെന്ന് ഞാൻ പറയുന്നില്ല.. പക്ഷെ അത് അവരുടെ സാഹചര്യം കൂടി നോക്കി ചെയ്ത ഒരു തെറ്റായിരുന്നു. അവരിപ്പോൾ ഇച്ചായനുമായി യോചിക്കാൻ ആഗ്രഹിക്കുന്നുണ്ട്… തെറ്റ് എല്ലാപേർക്കും പറ്റുന്നതാണ്.. ഞാൻ തെറ്റ് ചെയ്തിട്ടിലേ?.. ഇച്ചായൻ ചെയ്തിട്ടില്ല? അതൊക്കെ സാഹചര്യങ്ങൾ കാരണം ഉണ്ടായതാണ്. അവരുടെ തെറ്റ് ക്ഷമിക്കുന്നിടത്ത് ഇച്ചായൻ വിജയിക്കുകയെ ഉള്ളു..”

ജീന അവന്റെ തോളിൽ നിന്നും തല ഉയർത്തി.

“അമ്മയും ജീനയും കല്യാണത്തിന് എല്ലാരും വേണമെന്ന് ആഗ്രഹിക്കുന്നുണ്ട്. കല്യാണം കഴിഞ്ഞ് ചെന്ന് കയറുന്ന വീട്ടിൽ ഉള്ളവർ വിദ്യയോട് അച്ഛന്റെ സഹോദരങ്ങൾ കല്യാണത്തിന് വരാഞ്ഞത് എന്ത് എന്ന് അവളോട് ചോദിച്ചാൽ അവൾ എന്ത് മറുപടി നൽകും. അധവാ അവൾ ഉള്ളതൊക്കെ തുറന്നു പറഞ്ഞാൽ നമ്മുടെ കുടുംബത്തിൽ ഉള്ളവരുടെ വിലയില്ലേ അവിടെ ഇല്ലാതാകുന്നെ.. അവിടുള്ളവരുടെ മുന്നിൽ അവൾ നാണം കെടുകയല്ലെ ചെയ്യുന്നത്?”

സത്യത്തിൽ ആ ഒരു ചോദ്യം ശ്രീഹരിയുടെ മനസ്സിൽ ശരിക്കും കൊണ്ടു.

“സ്നേഹിക്കാൻ അമ്മയും അനിയത്തിയും ഒക്കെ ഉള്ളതുകൊണ്ടാണ് ഇച്ചായന്‌ ബന്ധുക്കളെയൊക്കെ അകറ്റി നിർത്താൻ കഴിയുന്നത്.. ആരും ഇല്ലാതാകുമ്പോഴേ ഇച്ചായന്‌ ശരിക്കും അതിന്റെയൊക്കെ വില മനസിലാകുകയുള്ളു.”

അത് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവളുടെ സ്വരം ഇടറി തുടങ്ങിയിരുന്നു. അത് ശ്രീഹരിക്ക് മനസിലാക്കുകയും ചെയ്തു.

അവളെ തുടർന്ന് പറയാൻ അനുവദിക്കാതെ ശ്രീഹരി പറഞ്ഞു.

“ഇപ്പോൾ എന്താ വീണുന്നെ.. ഞാൻ അവരെ പോയി കല്യാണം വിളിക്കണം. അത്ര അല്ലെ ഉള്ളു, അത് ഞാൻ ചെയ്തോള്ളം.”

ആശ്വാസം നിറഞ്ഞ ഒരു ചിരിയോടെ അവൾ പറഞ്ഞു.

“മതി.. ഇച്ചായൻ ഒന്ന് സംസാരിച്ചാൽ നിങ്ങൾക്ക് ഇടയിലുള്ള എല്ലാ പ്രശ്നങ്ങളും മാറും. അവരും അതിനായി കാത്തിരിക്കുകയാണ്.”

ജീന അവന്റെ തോളിലേക്ക് വീണ്ടും തല ചായ്ച്ചു.

ജീനക്ക് ഈ സന്തോഷ വാർത്ത വിദ്യയേയും അമ്മയെയും അറിയിക്കുന്നതിനേക്കാളേറെ അവന്റെ സാമീപ്യത്തിൽ കുറച്ച് നേരം കൂടി ഇരിക്കാനാണ് തോന്നിയത്. ഇവിടെ വന്നതിനു ശേഷം ഇതുപോലെ അവന്റ തോളിൽ തോളിൽ തലചേർത്തു എല്ലാം മറന്ന് ഇരിക്കുവാൻ അവൾക്ക് ഒരു അവസരം ലഭിച്ചിരുന്നില്ല.

ഭിത്തിയുടെ മറുപുറം നിന്നിരുന്ന വിദ്യ അപ്പച്ചിയുടെ കൈയും പിടിച്ച് താഴേക്ക് നടക്കുന്നതിനിടയിൽ ചോദിച്ചു.

“ഇപ്പോൾ മനസ്സിലായോ ഞങ്ങൾക്ക് ജീനയെ എത്രയും ഇഷ്ട്ടം എന്താണെന്ന്. ആരുടെ മുന്നിലും വഴങ്ങാത്ത ചേട്ടനെ എങ്ങനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കണമെന്ന് അവൾക്ക് അറിയാം. പക്ഷെ സ്വന്തം ആവിശ്യകൾക്കായി അവൾ ചേട്ടനെ അനുസരിപ്പിക്കാറുമില്ല.”

വാസുകി സത്യത്തിൽ അതിശയിച്ചു നിൽക്കുകയായിരുന്നു. ജീനയുടെ വാക്കുകൾക്ക് മുന്നിൽ ഇത്ര പെട്ടെന്ന് ശ്രീഹരി സമ്മതിക്കുമെന്ന് അവർ വിചാരിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *