ഒരു പ്രണയകഥ 4

ദേഷ്യത്തിൽ തന്നെയാ ഞാനിത് പറഞ്ഞത്.. കുറച്ചുനേരത്തിന് അവളൊന്നും മിണ്ടിയില്ല.

ഷാനു…. നീ എന്നെ മനസ്സിലാകുന്നില്ലല്ലോ.. എങ്ങിനെയാ നിനക്ക് എന്റെ സ്നേഹം കാണിച്ചു തരണ്ടേ… നീ പറ…

“ഒരിക്കലും നിനക്കെന്നെ കിട്ടില്ല.അറിഞ്ഞിട്ടും എന്തിനാ വെറുതെ എന്നെ ദ്രോഹിക്കാനാണോ.. “

എന്തുകൊണ്ട് കിട്ടില്ല…

“നിന്റുപ്പന്റെ കീഴിൽ വർക്ക് ചെയ്യുന്ന തൊഴിലാളിയാ എന്റുപ്പ… അങ്ങിനെ ഒരിക്കലും നിന്റുപ്പ കണ്ടിട്ടില്ല. ഞങ്ങളെയൊക്കെ സ്വന്തം മക്കളെപ്പോലെയാ കാണുന്നെ.. അവരുടെ സ്വപ്നമാവും തന്റെ കല്യാണം. മരുമകളായിട്ട് എന്നെയവർക് ഊഹിക്കാൻ പോലും പറ്റില്ല. വെറുതെയെന്തിനാ ഈ നാടകം… “

ഷാനു.. ആരെതിർത്താലും നിന്നെ ഞാൻ കെട്ടും. ഒരിക്കലും പിരിയാൻ ഞാൻ ആഗ്രഹിച്ചല്ല സ്നേഹിച്ചത്..

“തന്റെ സ്നേഹം സത്യമാവാം.. പക്ഷെ എനിക്കതിനു കഴിയില്ല. സഹായിച്ചവരേം സ്നേഹിച്ചവരേം ചതിക്കുന്ന മനസ്‌നിക്കില്ല.. എന്നെയൊന്ന് വെറുതെ വിട്..

ആയിക്കോട്ടെ..അതൊക്കെ ഓക്കേ.. എന്റുപ്പ വന്ന് എനിക്കുവേണ്ടി പെണ്ണുചോദിച്ചാൽ നീ സമ്മതിക്കുമോ….

ആയിക്കോട്ടെ.. അതൊക്കെ ഓക്കേ.. എന്റുപ്പ വന്ന് എനിക്കുവേണ്ടി പെണ്ണുചോദിച്ചാൽ നീ സമ്മതിക്കുമോ….

” അത്രക്ക് ആത്മവിശ്വാസമുണ്ടോ ഇയാൾക്….”

ഉണ്ടല്ലോ .. നീ പറ സമ്മതിക്കുമോ…

“എന്റുപ്പ പറയുന്ന ആരെയും ഞാൻ കല്യാണം കഴിക്കും.. അതിലെനിക്ക് ഓപ്ഷൻ ഇല്ല.. “

ഓക്കേ.. സമ്മതിച്ചു.. നിന്റുപ്പയെ കൊണ്ട് പറയിപ്പിക്കാം…അതുവരെ നമുക്ക് സ്നേഹിക്കാം… എന്തേ..

” ഞാൻ ഭാവിയെക്കുറിച് സ്വപ്നം കാണാറില്ല.. ഇന്നിനെക്കുറിച്ചേ ചിന്തിക്കാറുള്ളു.. കല്യാണം കഴിഞ്ഞിട്ട് സ്നേഹിച്ചാൽ പോരെ… അതല്ലേ നല്ലത്.. “

ഓഹ്‌.. ഒരു തത്വജ്ഞാനി. ന്റെ പൊന്നെ നിന്നെ സമ്മതിച്ചു… നീ എന്നോടൊന്ന് മിണ്ടിയല്ലോ.. അതുമതി..

ഷാനുവിനെ കോളേജിൽ വിട്ട് ഞാൻ തിരിച്ചുപോന്നു..

ഉമ്മയോട് പറയുന്നതിന് മുൻപ് ഉപ്പയോട് പറയണം. എന്തായാലും നേരിട്ട് പറയുന്നതാ നല്ലത്. തിങ്കളാഴ്ച ജിദ്ദയിലേക് പോകുമല്ലോ അതുവരെ കാത്തിരിക്കാം.. ഉപ്പയോട് സമ്മദം വാങ്ങിയിട്ട് ഉമ്മയോട് പറയണം… പിന്നെ കാന്താരിയോട് വിളിച്ചുപറയണം… എന്നിട്ടവളേ ഫോണിലൂടെ സ്നേഹിച്ചുകൊല്ലണം… മനസ്സിൽ ഒരായിരം സ്വപ്നങ്ങൾ കണ്ടുകൊണ്ടാണ് ഉറങ്ങിയത്… അതുകൊണ്ടാവണം സ്വപ്നത്തിലവളെന്റെ ഭാര്യയായി വന്നത്‌…

നാട്ടിൽ വന്നിട്ട് അനിയനെ കണ്ടിട്ടില്ല. അവനീ വർഷം എൻട്രൻസിൽ സീറ്റ് കിട്ടി പോയതാ. പൂനയിൽ ആണ് പഠിക്കുന്നത്..അവിടെ പഠിച്ചാലേ ഡോക്ടറാവൂ എന്നാ അവനോട് ഏതോ ഒരു സാറ് പറഞ്ഞതത്രെ… നാളെ വരുന്നുണ്ട് എന്നെക്കാണാൻ…ഇന്നെനിക്ക് ഒരു ചെറിയ പണിയുണ്ട്. അവന്റെ റൂമിന്റെ ഡോറിൽ dr.ഷെഹ്‌സാദ് എന്നെഴുതിവെക്കണം.. അവനെ ഒന്ന് ശശി ആകാനാ.. Inn… out ഒക്കെ വെക്കണം..

വൈകീട്ട് ഷെഹിയെ കൂട്ടാൻ റെയിൽവേ സ്റ്റേഷനിൽ പോയി…അർഷാദും കൂടെയുണ്ട്.. എന്നെ കണ്ടപാടെ കെട്ടിപ്പിടിച്ച് ഷെഹി ഒടുക്കത്തെ സെന്റി… മതിയെടാ ആളുകൾ ശ്രദ്ധിക്കുന്നു… അർഷദ് പറയുന്നെ കേട്ടാണ് അവനെന്നെ വിട്ടത്.

ആദ്യമൊക്കെ ഞാനും ഷെഹിയും ഭയങ്കര കൂട്ടായിരുന്നു… ഞാൻ എം ബി എ ക്ക്‌ പോയപ്പോ ഉമ്മയെക്കാൾ കൂടുതൽ അവനെയാണ് മിസ് ചെയ്തത്.. മാസത്തിൽ ഒരിക്കൽ ക്കാണാൻ വന്നില്ലെങ്കിൽ അവൻ പിണങ്ങും.. പഠനം കഴിഞ് ഞാൻ വന്നപ്പോ ഒരുമാസം കൂടെനിന്നപ്പോയെക് അവൻ പൂനയിൽ പോയി.. ഞാനൊരു പ്രവാസിയുമായി. ഇപ്പൊ ആദ്യായിട്ടാ അവനെക്കാണാതെ മൂന്നര മാസം… പിന്നെങ്ങനാ അവനെന്നെ വിടുന്നത്.. വീട്ടിലേക്കുള്ള യാത്രയിൽ വാ തോരാതെ ഞങ്ങൾ സംസാരിച്ചു…. വീട്ടിലെത്തിയപ്പോ ഏഴുമണിയായിരുന്നു… ഉമ്മയെ കണ്ടപ്പോ കെട്ടിപ്പിടിച് വിശേഷം ചോദിച്ചറിഞ്ഞോണ്ടിരിക്കുമ്പോ ഷാനു അങ്ങോട്ട് വന്നു.

“ഹായ് ഷെഹി “

ഷാനു നീയെന്താ ഫോണെടുക്കാഞ്ഞേ… ഞാൻ ഒത്തിരി വിളിച്ചു. നീ പറഞ്ഞ ബുക്കില്ല. വേറെ ഏതാ വേണ്ടേ എന്നുചോദിക്കാനാ വിളിച്ചത്…

“ഞാൻ സൈലന്റ് ആക്കിയിരുന്നു… കുറേ കഴിഞ്ഞാ കണ്ടത്.. അപ്പൊ തിരിച്ചു വിളിച്ചല്ലോ.. നീ പരിധിക്ക് പുറത്താണെന്ന് പറഞ്ഞു… “

Leave a Reply

Your email address will not be published. Required fields are marked *