എന്നാലും ഉമ്മയെന്നോട് ഇതൊന്നും പറഞ്ഞില്ലല്ലോ…
“അയ്യടാ ഉമ്മയും കൂടി നിന്റൊപ്പം നിന്നിരുന്നെങ്കിൽ ഇങ്ങോട്ട് നിന്നെ കാണാൻ പറ്റുവോ…. നിക്കാഹും കഴിച്ചു നീ എപ്പോ അവളുടെ കൂടെക്കൂടി എന്നു ചോദിച്ചാൽ മതിയാകും….
ഞാനൊന്ന് ചിരിച്ചു….
ഈ ഉപ്പയുടെ ഒരു കാര്യം….
“‘സൈതാലിക്കയോട് പറഞ്ഞിട്ടില്ല…. നീ വന്നിട്ടാവാമെന്ന് കരുതി… വാ നമുക്ക് പോയി പെണ്ണ് ചോദിക്കാം….. “
അല്പം നാണത്തോടെ ഉപ്പയോടൊപ്പം സൈതാലിക്കയുടെ റൂമിലേക് പോയി …… ഇക്കയുടെ സമ്മദവും കൂടി വാങ്ങിയാൽ ഇവിടുന്നെന്നെ നിക്കാഹും കഴിക്കാലോ… സ്വപ്നലോകത്തിലൂടെ ഞാനൊരു യാത്ര പോയി…..
സൈതാലിക്ക ഞങ്ങളെത്തിയപ്പോ നിസ്കാരത്തിലാണ്….
ആ ദിലു…. സുഗമാണോ ടാ…. എന്തൊക്കെയാ നാട്ടിലെ വിശേഷം…
സുഖമായിട്ട് പോകുന്നു… നാട്ടിലെല്ലാർകും സുഖമാണ്…
“നിനക്ക് ബുദ്ധിമുട്ടായോ ഇടുക്കിയിലൊക്കെ പോയിട്ട്… “
ഹേയ്… ഒരു ബുദ്ധിമുട്ടും ഇല്ല… ഇതിനൊക്കെയല്ലേ ഞമ്മള്…
“ഷാനു വിളിക്കുമ്പോയൊക്കെ നിങ്ങടെ വീട്ടിലെ വിശേഷം പറയാനേ നേരമുള്ളൂ… അവൾക്കവിടെ നല്ലോണം പിടിച്ചു ല്ലേ… ഷെഹിയും വന്നപ്പോ നല്ല രസായിരുക്കുമല്ലോ…. “
സൈതു ഷാനുവിന്റെ കല്യാണം നോക്കണ്ടേ…. അവളുടെ കഴിയുമ്പോയേക് തായെയുള്ളോരും വളർന്നുവരുവല്ലേ. ..
“എനിക്കാ പേടി നല്ലോണം ഉണ്ടായിരുന്നു കരീമിക്കാ… ഇപ്പൊ ആ പേടിയൊന്നും ഇല്ല… ആയിശൂന്റെ ആങ്ങിള കുറച്ചു ദിവസം മുന്നേ വിളിച്ചീനു…. അവരെ മോൻ നാലഞ്ചുകൊല്ലയിട്ട് ബാംഗ്ലൂരിൽ പടിക്കായിരുന്നു… ഉപ്പ മരിച്ചപ്പോ വന്നതായിരുന്നു… ഷാനുവിനെ ഓൻ കുറേ കാലത്തിനു ശേഷം അന്നാ കണ്ടത്… അവനിക്ക് ഓളെ ഇഷ്ടായിത്രേ… അളിയൻ പറയുന്നത് ഇനിയിപ്പോ വെച്ചു താമസിപ്പിക്കാതെ കല്യാണം നടത്താനാ…ഓല് പറയുമ്പോ പറ്റൂല എന്ന് പറയാൻ വയ്യല്ലോ… കയ്യിലൊന്നും ഇല്ലാതിരുന്ന സമയത്തു അളിയൻ എന്റെ പെങ്ങളേം മക്കളേം ഞാൻ നോക്കിക്കോളാം നീ ധൈര്യമായി പൊയ്ക്കോ എന്നും പറഞ് ഇങ്ങോട്ട് വിട്ട ആളാ…. ഒരു കുറവും ഇല്ലാതെ നോക്കുകയും ചെയ്തിരുന്നു… അല്ലെങ്കിൽ പിന്നെന്തിനാ ഞാൻ പറ്റൂല എന്നു പറയണേ… എന്റെ കുടുംബക്കാരാരും ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ല.. ആകെയുള്ളത് ഓലൊക്കെയാ… അവരിം കൂടി വെറുപ്പിക്കാൻ പറ്റൂലല്ലോ… ആയിശൂന് ഇപ്പൊത്തന്നെ നടത്തണമെന്നാ… ഷാനുവിന് ഇഷ്ടവുമൊ എന്തോ..
ചോദിച്ചിട്ടില്ല… ഓൾക് പഠിക്കേണ്ടിവരും… ഇടുക്കിയിൽ പഠിക്കാമെന്ന അളിയന്റെ അഭിപ്രായം… ഞാൻ ഒരെട്ടു പത്തു മാസത്തിനു ശേഷമേ നാട്ടിൽ വരുള്ളൂ എന്നാ പറഞ്ഞിരിക്കുന്നത് …. ഒന്നും വേണ്ടാ ന്നൊക്കെ ഓല് പറഞ്ഞികനെങ്കിലും കുറച്ചെങ്കിലും കൊടുക്കണ്ടേ….
ഇടിതട്ടിയ പോലെ ഞാൻ കേട്ടുനിന്നു… ഒരക്ഷരം മിണ്ടാൻ പറ്റുന്നില്ല….
ആ അതൊക്കെ ഞമ്മക്ക് കൊടുക്കാം അപ്പോഴല്ലേ…. എനിക്കൊരു തലവേദന… ഞാൻ കിടക്കട്ടെ… എന്നും പറഞ് ഉപ്പ പോകാനൊരുങ്ങി…
” ശെരി ഇക്കാ…. ദിലു നീയും പോയി കിടന്നോ… ക്ഷീണം ഉണ്ടാവുമല്ലോ….”
സൈതാലിക്കയോട് തലകൊണ്ട് ആ എന്നും പറഞ് ഞാൻഉപ്പയുടെ പിറകെ പോയി….
റൂമിന്റെ ഡോറടച്ചതും അതുവരെ പിടിച്ചു നിർത്തിയ സങ്കടം അണപൊട്ടിയൊഴുകി….
“” മോനെ ഇങ്ങിനെ കരയല്ലേ ടാ…. നിനക്കള്ളാഹ് വിധിച്ചിട്ടുണ്ടാവില്ല എന്ന് സമാദാനിക്ക്…. “
ഉപ്പാ ഞാൻ ആഗ്രഹിച്ചുപോയി…. ഉപയൊന്ന് ചോദിക്ക് ഇക്കയോട്… ഉപ്പ ചോദിച്ചാൽ സമ്മതിക്കും.. എനിക്കുറപ്പുണ്ട്… തേങ്ങിക്കൊണ്ട ഞാനിത് പറഞ്ഞത്…
“ദിലു…. എങ്ങിനെയാ ചോദിക്കുക… പറഞ്ഞതൊക്കെ നീയും കേട്ടതല്ലേ… ആ കല്യാണം നടന്നില്ലെങ്കിൽ സൈതൂ ന് അളിയന്റെ മുമ്പിൽ തലകുനിക്കേണ്ടിവരും… രണ്ട് കുടുംബവും വഴക്കും ഉണ്ടാവും നമ്മളായിട്ടെന്തിനാ കുടുംബം പിരിക്കുന്നെ… സൈതു അറിഞ്ഞാൽ ഇനി കൂടുതൽ വെഷമാവും ഉണ്ടാവുക… എന്തു തീരുമാനിക്കുമെന്നറിയാതെ
കുടുങ്ങിപ്പോകും…. സൈതൂ ന് നമ്മളെയും അളിയനെയും ഒന്നും പിണക്കാൻ പറ്റൂല ടാ… സഹായിച്ചോരെ ചതിക്കുന്ന മനസൊന്നും അവനില്ല…. “
അപ്പൊ ഞാനെന്താ ചെയ്യേണ്ടേ ഉപ്പാ…. അതും കൂടെ പറഞ്ഞുതാ….
