ഒരു പ്രണയകഥ

“”നിങ്ങളിങ്ങനെ മിണ്ടാതിരിക്കുന്നതെന്താ…. ഒരഭിപ്രായം പറയി…. അല്ല ഇനി നിങ്ങൾക്കെന്തെങ്കിലും ആഗ്രഹമുണ്ടോ….. നിശ്ചയമുറപ്പിച്ചതൊന്നും കാര്യമാക്കണ്ട…. തൊറന്ന് പറഞ്ഞോളി….ഞാനിപ്പോ ഇവളെ കണ്ടപ്പോ ആലോചിക്കാതിരുന്നില്ല… ഇത്ര നല്ല കുട്ടിയെ വിട്ട് നിങ്ങളെന്തേ മോനിക്ക് എന്റെ മോളെ ചോദിച്ചു വന്നെന്ന്… ”

നിന്റുപ്പ എന്റെ കണ്ണിലേക്കു തുറിച്ചുനോക്കി….

“”നിങ്ങൾക് ഇഷ്ടമുള്ള തീരുമാനമെടുത്തോളു…. ഷംനയും എനിക്ക് മോളെപ്പോലെയാ…. ആമി ഇവളെപ്പോലെയല്ല…. ലോകമറിയാത്ത കുട്ടിയാ… ഷംനക്ക് പക്ക്വതയുണ്ട്….ആമിക്ക് എല്ലാത്തിനും എന്നെ ആശ്രയിക്കണം…. നിങ്ങള്ടെ വീട്ടിലേക്കെന്നല്ല ആരുടെ വീട്ടിലേക്കായാലും ഷംനയെപ്പോലെ ഒരു മരുമകൾ വരാനാ എല്ലാരും ആഗ്രഹിക്കുള്ളൂ…. ആമിയെപ്പോലുള്ളവർ അവളുടെ സ്ഥാനത്തെത്താൻ മൂന്നോ നാലോ വര്ഷമെടുക്കും…..
ഞാൻ വീണ്ടും പറയുവാ തീരുമാനം നിങ്ങളുടേതാണ്…. എനിക്ക് എന്തു തീരുമാനിച്ചാലും സന്തോഷമേ ഒള്ളൂ…. ”

ഇത്രയൊക്കെ പറഞ്ഞിട്ടും നിന്റുപ്പ ഒന്ന് മൂളിയതല്ലാതെ എന്നോടൊന്നും പറഞ്ഞില്ല…പെങ്ങളുടെ മോന് പെണ്ണ് നോക്കുന്നത് സത്യം തന്നാട്ടോ… നിന്റുപ്പ സമ്മദിച്ചില്ലെങ്കിൽ അവനെക്കൊണ്ട്ഇവളെ ഞാൻ കെട്ടിക്കും…. ദിലു…. ഉപ്പയുടെ മനസ്സ് കരിങ്കല്ലോന്നുമല്ല എന്നാണെന്റെ കാഴ്ചപ്പാട്…. നിനക്കനുകൂലമായ മറുപടി കിട്ടുമെന്ന് പ്രതീക്ഷിക്കാം ല്ലേ….

പിന്നെ…. നിങ്ങളൊരു വല്യ സംഭവമാണല്ലോ…. ഇതിലെന്റപ്പ വീഴാതിരിക്കില്ല….അവളെ വേറെ കെട്ടിക്കാൻ ഒന്നും നില്കല്ലി…. എനിക്കുവേണം… തീരുമാനം എന്നെയും വിളിച്ചറിയിക്കനട്ടോ… എന്നും പറഞ് റാഹത്തോടെ സലാം പറഞ്ഞു ഞാൻ ഫോൺ വെച്ചു…….

തുടർന്നുള്ള മൂന്ന് ദിവസവും ഞാൻ സെക്കീറിക്കക്ക് വിളിച്ചു… നിന്റുപ്പ ഒന്നും പറഞ്ഞില്ലെന്നായിരുന്നു മറുപടി…. ഉപ്പയോട് ചോദിക്കാൻ വയ്യല്ലോ…. എല്ലാ ദിവസവും ഷാനു കോളേജ് വിട്ട് ഹോസ്പിറ്റലിൽ നിൽക്കും…. എല്ലാ കാര്യത്തിനും ഷാനു മതി.. ഉപ്പയെക്കൊണ്ട് ഒന്നും ചെയ്യിക്കില്ല…. എന്നൊക്കെ ഉമ്മ ഷാനുവിനെപ്പറ്റി പറഞ്ഞപ്പോ എന്റെ മനസും സ്വപ്നം കാണാൻ തുടങ്ങി… സെക്കീറിക്കയുടെ വാക്കുകളും ഷാനുവിന്റെ പെരുമാറ്റവും ഉപ്പയിൽ നല്ല മാറ്റമുണ്ടാക്കിയിരിക്കും…. ഞങ്ങളുടെ കല്ല്യാണം ഉപ്പതന്നെ മിന്നിട്ടിറങ്ങി നടത്തുമെന്നൊക്കെ സ്വപ്നം കണ്ടു നടന്നു …

ഉമ്മയെ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക് കൊണ്ടുപോയി…. ഇനിയിപ്പോ ഷാനു കൂടെയുണ്ടാവില്ല… അടുത്തുതന്നെയാ എളേപ്പയുടെ വീട്… അതുകൊണ്ട് അവരൊക്കെയാണ് ഇനി ഉമ്മാക്ക് കൂട്ട്….

അവര് വീട്ടിലെത്തിയ പിറ്റേ ദിവസം സെക്കീറിക്ക വിളിച്ചു….

“””ദിലു….. കഴിഞ്ഞ ഞായറായ്ച മുടങ്ങിയ നിന്റെം ആമിയുടേം നിശ്ചയം അടുത്ത ഞായറാഴ്ചത്തേക് ഉറപ്പിക്കാം അല്ലേ എന്നും പറഞ് നിന്റുപ്പ വിളിച്ചിരുന്നു…. ഞാൻ ഷംനയുടെ കാര്യം ചോദിച്ചപ്പോ അവളെന്റെ മോളാ…. മരുമോളായിക്കാണാൻ എനിക്ക് പറ്റൂല എന്നാ ഉപ്പ പറയുന്നത്…. ഞാനും ഓക്കേ പറഞ്ഞു ട്ടൊ…. “””

എല്ലാം അറിഞ്ഞിട്ടും നിങ്ങളെന്തിനാ ഓക്കേ പറഞ്ഞത്…. പറ്റില്ലെന്ന് പറഞ്ഞൂടായിരുന്നോ….

“”പറ്റില്ലെന്ന് ഞാൻ പറഞ്ഞാലും….. നിന്റുപ്പ ഷംനയെ നിനക്ക് കെട്ടിച്ചു തരൂല…. അപ്പൊ പിന്നെ ഇതല്ലേ നല്ലത്… ഉപ്പയുടെ വാക് നീ പാലിക്കും അനുസരിക്കും എന്നൊക്കെ ഉപ്പ പറഞ്ഞു…. പടച്ചോന്റെ വിധി ഇങ്ങിനാവും…. തടുക്കാൻ നമുക്കാവില്ലല്ലോ…. നീ എല്ലാം മറന്ന് ആമിയെ കല്ല്യാണം കയിക്ക്…. അതാ എല്ലാർക്കും നല്ലത്….. “””

എല്ലാ പ്രതീക്ഷകളും ഒരുവട്ടം കൂടി തകന്നടിഞ്ഞു….. വെറുതെ സ്വപ്നം കൊണ്ട് കൊട്ടാരം പണികഴിപ്പിച്ചിട്ട്….. എന്നെ വീണ്ടും പരീക്ഷിക്കുകയാണോ……. അള്ളാഹ്…….

എന്റുപ്പക്ക് ഇത്രക്ക് മനസ്സാക്ഷിയില്ലാണ്ടായോ…. എല്ലാരേയും സ്നേഹിക്കുന്ന സഹായിക്കുന്ന ആളായിരുന്നല്ലോ…. ഇപ്പോഴിതെന്താ പറ്റിയെ…. ഇനി മിണ്ടാതിരുന്ന് കളിക്കാൻ പറ്റില്ല… ഷാനുവിന്റെ കല്ല്യാണം ഉറപ്പിച്ചിട്ടില്ലെന്ന് ഞാനറിഞ്ഞ വിവരം ഉപ്പയോട് പറയുക തന്നെ വേണം…. ഉപ്പ

എതിർത്താലും ഞാൻ ഷാനുവിനെ മാത്രേ കല്ല്യാണം കൈക്കൊള്ളു എന്ന് പറയും….

ദേഷ്യവും സങ്കടവും കൊണ്ട് ഉപ്പയോട് മനസുകൊണ്ട് എന്തൊക്കെയോ വിളിച്ചുപറഞ്ഞുകൊണ്ടാണ് ഞാൻ ഫോൺ വിളിച്ചത്….

“ആ ദിലു…. ഞാൻ നിനക്ക് വിളിക്കാൻ നിക്കേണ്… ഇപ്പൊ കുറച്ചു തിരക്കിലാ…. അതുകഴിയട്ടെ എന്ന് കരുതിയതാ… നിന്റെ നിശ്ചയം അടുത്ത ഞായറാഴ്ച ആണുട്ടാ…. നീ കല്യാണത്തിന് മുമ്പ് വന്നാൽ മതി…. കുറച്ചുകഴിഞ് ഞാൻ വിളിക്കാം… അസ്സലാമു അലൈകും…. “”

സലാം മടക്കിയത് പോലും കേൾക്കാൻ നിക്കാതെ ഫോൺ വെച്ചു…

ഇന്നിനി വിളിക്കാൻ പറ്റില്ല… നാളെ നോക്കാം….

കിടന്നിട്ടാണേൽ ഉറക്കം വരുന്നില്ല…. അർഷാദിന് വിളിച്ചു കാര്യങ്ങൾ പറഞ്ഞപ്പോ… അവനും പറഞ്ഞത് പടച്ചോൻ നിനക്ക് വിധിച്ചതേ നടക്കൂ എന്നാ …..

എന്നാലും അർഷു എനിക്ക് സഹിക്കാൻ പറ്റേണില്ലെടാ…. ഉപ്പാക്കെന്താ ഒന്ന് സമ്മതിച്ചാൽ…. ഉമ്മയോടൊന്ന് സംസാരിച്ചുനോക്കണം ഉപ്പയോട് പറയാൻ… എനിക്കുപ്പയുടെ കളികളൊക്കെ മനസ്സിലായിട്ടുണ്ടെന്ന് ഉപ്പയെ അറിയിക്കും ഞാൻ…. ലോകത്ത് ഏതെങ്കിലും ഉപ്പമാര് ഇങ്ങിനെ നൈസായിട്ട് മക്കളെ പറഞ്ഞുപറ്റിക്കുവോ…. ഷെഹിക്ക് ഞാനിന്നലെ വിളിച്ചപ്പോ അവനും പറഞ്ഞിരുന്നു… ഉമ്മക്കും ഉപ്പക്കും ഷാനുവിനെ പറ്റി പറയാനേ ടൈം ഒള്ളൂ… എന്ന്…. നിന്റെ പ്രായമേ ഒള്ളൂ ഇവൾക്കും… ന്നിട്ടും എന്നെ പൊന്നുപോലെയാ നോക്കുന്നത്… മക്കൾക്കുപോലും ഇത്രക്ക് സ്നേഹല്ല്യ എന്നൊക്കെയാ ഉമ്മ പറഞ്ഞത് എന്ന് ഷെഹി പറഞ്ഞു… അതൊക്കെ കേട്ടപ്പോ എന്റെ മനസ് അവളെ കൊതിച്ചുപോയി ടാ…. നീയെന്തെങ്കിലും ഒന്ന് പറ അർഷു….

“ദിലു…. നീ ഇങ്ങിനെ സില്ലിയായിട്ട് ചിന്തിക്കുന്നതുകൊണ്ടാ നിനക്ക് വിഷമം തോന്നുന്നത്… ഇതൊന്നും നമ്മുടെ കയ്യിലല്ലല്ലോ… അല്ലാഹുവിൽ തവക്കുൽ ചെയ്ത് ദുആ ചെയ്യ്… എന്തെങ്കിലും വഴി തുറക്കാതിരിക്കില്ല…. എന്റെ അഭിപ്രായം ഞാൻ പറഞ്ഞുതരാം… നീ ഉപ്പ പറയുന്നത് അനുസരിക്കണം…. ഓക്കേ ബൈ ടാ… ഉറക്കം വരുന്നുണ്ട്…. പിന്നെ വിളിക്ക്….

അവൻ ഫോൺ വെച്ചുപോകുന്ന ടൈപ്പല്ലല്ലോ… എന്തുപറ്റി…

ആ… വീണ്ടും ആലോചനയിലേക് നീങ്ങിയപ്പോ അമാനയെ വിളിക്കാൻ തോന്നി… അവളുടെ അഭിപ്രായം കൂടി അറിയണല്ലോ…. വിളിച്ചപ്പോ ഫോൺ സ്വിച് ഓഫ് ആണ്… അവിടെയും പ്രതീക്ഷയില്ല..

ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് ഞാൻ നേരം വെളുപ്പിച്ചു…. എണീക്കാൻ കഴിയാത്ത പനിയും തലവേദനയും. സുബ്ഹി നിസ്കാരം എങ്ങിനെയൊക്കെയോ നിർവഹിച്ച് ഞാനുറങ്ങി…. ഫോണിലേക്കു ആരോ വിളിച്ചപ്പോ അറിയാതെ ഉറക്കത്തിൽ സൈലന്റ് ആക്കി…. കാളിങ് ബെൽ നിറുത്താതെ അടിക്കുന്നുണ്ട് ഞാൻ ഏതോ മയക്കത്തിൽ കേട്ടെങ്കിലും വീണ്ടും ഉറക്കിലേക് വഴുതിവീണു….

Leave a Reply

Your email address will not be published. Required fields are marked *