ഒരു പ്രണയകഥ 4

ഏഴു മണിക്കാണ് ഷെഹി വന്നത്‌… പത്തുമണിക്ക് അവന് ഇറങ്ങണം… എന്നാലേ പതിനൊന്നുമണിക്കുള്ള ട്രെയിൻ കിട്ടൂ…

നീ വേഗം റെഡിയായിക്കോട്ടോ ഷെഹി…

ഓഹ്‌.. ഇനിയെത്ര ടൈം ഉണ്ട് ഇക്കാ… ഇപ്പൊത്തന്നെ റെഡിയായിട്ട് റെയിൽവേ സ്റ്റേഷനിൽ പോയി വായിനോക്കി നിക്കണോ…

അതെല്ലട.. നീ പോയി ചായയൊക്കെ കുടിച് കുളിച്ചു ഫ്രഷ് ആവ്… അല്ലാതെ ഇപ്പൊത്തന്നെ പോകുകയൊന്നും വേണ്ട…

ഓഹ്‌ കെ… എന്നും പറഞ്ഞവൻ അകത്തേക്കു പോയി… ചായ കുടിക്കുമ്പോ എല്ലാവരെയും ശ്രദ്ധിച്ചു.. മൂകത തളം കെട്ടിനിൽക്കുന്ന മുഖഭാവം…

ചിലരുടെ വേർപാട് നമുക്കൊരുപാട് വേദന നൽകും… ആഗ്രഹമില്ലാതെ ഓരോ വഴിക്ക് പിരിയേണ്ട സാഹചര്യങ്ങൾ ഉണ്ടാവുമ്പോ മനസ്സിലുള്ള സങ്കടം പറഞ്ഞില്ലെങ്കിലും മുഖത്തുനിന്ന് വായിച്ചെടുക്കാം….

ചായകുടിച്ചു ഞാൻ സിറ്റൗട്ടിൽ ചെന്നിരുന്നു… പത്ര വായനക്കിടയിലെന്റെ ഫോൺ റിങ് ചെയ്തു… ഉപ്പയാണ്… വിശേഷങ്ങളൊക്കെ പറഞ് ഫോൺ ഷെഹിക്ക് കൊടുക്കാൻ വേണ്ടി ഞാൻ അവന്റെ റൂമിലേക് പോയി..

ഷെഹി… ഇന്നാ ഉപ്പയാ… എന്നും പറഞ് ഫോണവനുകൊടുത്തു.. ഞാനെന്റെ റൂമിലേക് കയറി..ഡോർ ചെറിയപ്പോഴാണ് ഷാനുവിനെ എന്റെ റൂമിൽ കണ്ടത്… ഷെൽഫിൽ നിന്ന് ഏതോ ബുക്കും എടുത്ത് വായിച്ചു അതില് മുഴുകിയിരിക്കുകയാണ്.. ഞാൻ വന്നതവൾ അറിഞ്ഞിട്ടില്ല…. കുറച്ചു നേരം അവളെത്തന്നെ നോക്കിനിന്നു..
പിന്നെ പതിയെ അവളുടെ അരികത്തുചെന്ന് പിന്നിലൂടെ രണ്ടുകൈകൊണ്ടുംകെട്ടിപിടിച്ചു അവളെ എന്നിലേക്കു ചേർത്തുനിർത്തി… എന്റെ കൈ എടുത്തുമാറ്റാൻ അവള് ശക്തിയിൽ ശ്രമം നടത്തി നോക്കി.. ഞാൻ വിട്ടില്ല… ഒരുവിധം കുതറി മാറി അവളു തിരിഞ്ഞുനിന്നു..

” ദയനീയമായൊന്ന് എന്നെ നോക്കി… കൈകൊണ്ട് തട്ടിമാറ്റി രക്ഷപ്പെടാൻ ശ്രമിച്ചുകൊണ്ടിരുന്നു… കഴിയുന്നില്ല എന്നുകണ്ടപ്പൊ കണ്ണു നിറയാൻ തുടങ്ങി..
കരയു.. നീ നല്ലോണം കരയു… അപ്പൊയെ നീ ഒരു പെണ്ണാവൂ…

” ഇക്കാ… വിട്… “

വിട്ടില്ലെങ്കിലോ…

അപ്പോഴാണ് ഡോർ തുറന്ന് ഷെഹി എന്റെ ഫോണും കൊണ്ട് വന്നത്‌….
അവനെക്കണ്ടപ്പോ ഞാൻ കൈവിട്ടു… ഷാനു പോകാൻ ഓടിയപ്പോ അവൻ തടഞ്ഞു.. ഡോറടച്ചു…
ആത്യം ഒന്ന് അന്ധാളിച്ചിട്ട് നിന്ന് അവൻ ചോദിച്ചു….

” എന്താ ഇവിടെ ഞാനറിയാത്തൊരു കൂടാലോചന… “

ഷാനു ഷെഹിയുടെ കൈ തട്ടിമാറ്റി ഡോർ തുറന്ന് പുറത്തേക് പോയി…

ഇക്കാ….. ഷെഹിയെന്നെ ഒന്ന് നീട്ടിവിളിച്ചു…

ഉം
“ഇതെപ്പോ തുടങ്ങി…. ”

ഞാനൊന്ന് ചിരിച്ചു… പോടാ….

“അയ്യടാ… എന്തൊരു നാണം.. എങ്ങിനെ വളച്ചു ആ ജ ന്തൂനെ… “

ജന്തുവോ…. ഇനി ഇത്താ എന്നുവിളിച്ചോ…

“അള്ളാഹ്… അപ്പൊ അവിടെ വരെ എത്തിയോ… “

ഓഹ്‌.. നീ കൊളമാക്കരുത്… എവിടേം എത്തീട്ടില്ല… സൈതാലിക്ക പറഞ്ഞാൽ മാത്രേ ഇവളെ കെട്ടാൻ പറ്റൂ എന്നാ ഷാനു പറഞ്ഞത്…

“ഹ ഹ ഹ…. ഞാനും വിചാരിച്ചു… ഇത്രപെട്ടെന്ന് വളച്ചോ ഇക്കാ എന്ന്… ”

നീ പോടാ. എന്നെ അങ്ങനെ കൊച്ചാക്കല്ലേ..

കോച്ചാകിയതൊന്നുമല്ലിക്ക. അവളെ വളക്കണേൽ കുറച്ചുപണിയുണ്ട്. അതറിയാവുന്നൊണ്ട് പറഞ്ഞതാ… അല്ലിക്കാ നിങ്ങള് കാര്യമായിട്ടാണോ… “

ആണല്ലോ ബട്ട് നീ പറഞ്ഞപോലെ വളയാനിത്തിരി പാടാ
ഒരു പാടും ഇല്ല കല്യാണാലോജിച് നേരെ അവളുടെ വീട്ടിലേക് പോയാൽ സൈതാലിക്ക നൂറുവട്ടം സമ്മതിക്കും പിന്നെ അവളെ സമ്മദം ആർക്കു വേണം
ആ അതെന്നെയാ എന്റെ പ്ലാൻ ആദ്യം ഉപ്പയോടും ഉമ്മയോടും സമ്മദം വാങ്ങിക്കണം.
അപ്പൊ കാര്യങ്ങൾ അവിടെവരെ എത്തിയല്ലേ ന്നിട്ടും ഞാനറിഞ്ഞില്ല
ആണോ എന്നാപ്പിന്നെ നിന്നോട് ആദ്യം സമ്മദം വാങ്ങിക്കാം നിനക്ക് ഷാനുവിനെ ഇത്തയായി കാണാൻ സമ്മദമാണോ.
ഇതെന്താ മനസ്സമ്മതത്തിന് പള്ളീലച്ചൻ ചോദിക്കുന്നപോലെ.
എനിക്ക് സമ്മദക്കുറവില്ല എന്നാലും ഒരു ടെൻഷൻ ആ കാന്താരിയെ എന്നും സഹിക്കേണ്ടിവരില്ലേ..അല്ലലെ ബ്രോ ആണെന്നുപറഞ്ഞെന്നെ ഭരിക്കുന്ന ആളാ.. ഇനിയിപ്പോ എന്താവുമോ എന്തോ.
അതു നന്നായി നിനക്കിട്ട് പണിതരാൻ അവളെക്കൊണ്ടേ പറ്റൂ
അത്രക്കായോ എന്നാപ്പിന്നെ ഇപ്പൊ കാണിച്ചുതരാം എന്നും പറഞ് ഷെഹി തയെകോ ടി.. ഞാൻ പിന്നാലെയും
ഉമ്മാ. ഉമ്മാ .
ഷെഹി വേണ്ട.. പ്ലീസ് ടാ.
ഉമ്മ അപ്പോയെക്കും വന്നു. എന്താടാ ഷെഹി വിളിച്ചുകൂവുന്നേ.
ഷാനുവും വന്നു.
ഞാൻ ഷെഹിയുടെ വാ പൊത്തിപ്പിടിച്ചു നോക്കി.
ഉമ്മാ. ഈ ഇക്കാനോട് വിടാൻ പറ.
ദിലു നീ വിടെടാ അവനെന്താ പറയുന്നെ ഞാനൊന്ന് കേൾക്കട്ടെ
ഉമ്മയുടെ വാക്കുകൾ കേട്ട്. ഷെഹി പറഞ്ഞാലുള്ള അവസ്ഥ ഓർത്തു ഞാനല്പം ആലോചനയിൽ നിന്നു ആ തക്കത്തിന് ഷെഹി എന്നെ തട്ടിമാറ്റി ഉമ്മയുടെ അടുത്തെത്തി
ഉമ്മ ഉമ്മാക്ക് ഒരു കാര്യമറിയുവോ.
ഇല്ല പറയ്
“ഈ ഷാനുവിനെ ഉമ്മാകിഷ്ടണോ… “

Leave a Reply

Your email address will not be published. Required fields are marked *