ഹലോ. . എന്തേ ഉമ്മാ..
“ദിലു നീ എവിടാ..
ഞാൻ അങ്ങാടിയിലാ. എന്തേലും സാദനം വേണോ..
“ഒന്നും വേണ്ടെടാ.. നീ ഇങ്ങോട് വാ. ഷാനുവിന് വീട്ടിൽപോയി ഡ്രെസ്സും ബുക്കുമൊക്കെ എടുക്കണേലോ. നീയൊന്ന് കൂടെപ്പോകുമോ.. “
ആ നോക്കട്ടെ..
“നോക്കിയാൽ പോരാ.. വേഗം വാ. അവള് കുളിക്കാൻ പോവാതെ നിൽകുവാ. ഡ്രസ്സ് കൊണ്ടുവന്നിട്ടേ കുളിക്കാൻ പോകുള്ളൂ എന്ന പറയുന്നെ..
ഓഹ് വരാം..
വീട്ടിലെത്തിയപ്പോ ഉമ്മാ കാറിന്റെ ചാവിയുമായി കാത്തുനിൽക്കുന്നു. വണ്ടിയിൽ കയറാൻ പറഞ്ഞപ്പോ ഞാൻ നടന്നുപോയ്ക്കോളാം.ഇവിടുന്ന് നടക്കാനല്ലേ ഒള്ളൂ ഉമ്മാ എന്നവൾ പറയുന്നുണ്ട്. ഉമ്മ തന്നെ ഇറങ്ങിവന്ന് ഡോറോക്കെ തുറന്ന് അവളെ കയറ്റി. അവളുടെ വീട്ടിലേക് പെട്ടെന്ന് എത്തിയപോലെ തോന്നി. അവള് ചാവിയെടുത് വീട് തുറന്ന് അകത്തുകയറി. ഞാൻ പുറത്തു കാത്തുനിന്നു. അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോയെക് അവള് ബാഗുമായി വന്നു.. വീട് പൂട്ടി വണ്ടിയിൽ കയറി ഇരുന്നു.. ഒരക്ഷരം മിണ്ടിയില്ല.. പോകുമ്പോ ഞാൻ ചോദിച്ചു…
ഷാനു… നീയൊരു മറുപടി തന്നില്ല….
ആദ്യമൊന്നും മിണ്ടിയില്ല..
എന്തായാലും തുറന്നുപറ ഷാനു.. എനിക്ക് സഹിക്കാൻ വയ്യടി.. പ്ലീസ് പറ..
“നിനക്ക് വേറെ പണിയൊന്നുമില്ലേ.. എനിക്കിതിലൊന്നും വിശ്വാസമില്ല.. എന്നെ വിട്ടേക്. “
ഷാനു..എനിക്കും വിശ്വാസമില്ല. ഒട്ടും താല്പര്യവും ഇല്ല.. ഇഷ്ടാണോ അല്ലയോ എന്നറിയണം. അത്രേ ഒള്ളൂ.
വീട്ടിൽ പറഞ് തീരുമാച്ചോട്ടെ ഞാൻ..
മിണ്ടാതെ ഇരുന്നതല്ലാതെ അവളൊന്നും പറയുന്നില്ല…
എന്തെങ്കിലും ഒന്ന് പറ ഷാനു… ഞാൻ ദയനീയ സ്വരത്തിൽ പറഞ്ഞു.
” നിന്നോട് പറഞ്ഞാൽ മനസ്സിലാവില്ലേ.. എനിക്കിഷ്ടമില്ല ഇതേ എനിക്ക് പറയാനൊള്ളൂ.. “
എന്തുകൊണ്ട് ഇഷ്ടല്ല.. അതും കൂടി പറഞ്ഞു താ…
“അര്ഹതയില്ലാത്തതൊന്നും ഞാനിതുവരെ മോഹിച്ചിട്ടില്ല… എന്നെ എന്റെ വഴിക്ക് വിട്ടേക്.. പ്ലീസ്.. “
ഞാനാണോ അര്ഹതയില്ലാത്തത് എന്നുചോദിച്ചപ്പോ ഒന്നും മിണ്ടിയില്ല. വീടെത്തിയപ്പോ അവള് ഇറങ്ങി. ഞാനിറങ്ങാതെ വണ്ടിതിരിച്ചു.
ഒരുപക്ഷെ ഉപ്പയുടെ കീഴിൽ വർക്കുചെയ്യുന്ന തൊഴിലാളിയല്ലേ അവളുടെ ഉപ്പ. ഞങ്ങളുടെ അത്ര സാമ്പത്തികം ഇല്ലാത്തോണ്ടാവും അവളങ്ങിനെ പറഞ്ഞത്. എന്റുപ്പയും ഉമ്മയും സൈതാലിക്കയെ തൊഴിലാളി ആയി കരുതിയിട്ടില്ല എന്നാണെന്റെ ഒരു കാഴ്ചപ്പാട്.. അതുകൊണ്ട് ഷാനുവിനെ ഞാൻ കല്യാണം കഴിക്കണമെന്ന് പറഞ്ഞാൽഅവര് എതിർക്കില്ല എന്നാണെന്റെ വിശ്വാസം.
അതുകൊണ്ട് ഷാനുവിനെ ഇത് പറഞ് മനസ്സിലാക്കിയിട്ട് വളക്കാം..അല്ലാതെ പെണ്ണ് വളയൂല. നേരെ വാ നേരെ പോ എന്നുപറഞ്ഞപോലെ ആണുങ്ങളുടെ ചങ്കൂറ്റമാ അവൾക്. ഇപ്പോഴത്തെ മരം ചുറ്റി പ്രേമത്തിലൊന്നും വീയൂല .ആദ്യം അവളെ ഒരു പെണ്ണാണെന്ന് ബോധ്യപ്പെടുത്തണം. അതിനുള്ള വഴികളാലോചിച്ച് ഞാൻ വീട്ടിലേക് പോയി..
ഉമ്മ ചോറെടുത്തുവെച് എന്നെവിളിച്ചു. ഉമ്മയോട് കഴിക്കാൻ പറഞ്ഞപ്പോ ഷാനൂന്റെ കൂടെകഴിച്ചോളാമെന്ന് പറഞ്ഞു. എന്നാപ്പിന്നെ എനിക്കും വേണ്ടെന്ന് പറഞ് ഞാനെണീറ്റു.. ദിലു പിണങ്ങല്ലേ. എന്നും നമ്മള് രണ്ടാളുമല്ലേ ഉണ്ടാവൂ. ഇന്നവള് കൂടിവന്നതല്ലേ. ഒറ്റക്കവൾ കൈക്കൂല അതോണ്ടാ ഉമ്മ അങ്ങിനെ പറഞ്ഞെ…
ഓ ആയിക്കോട്ടെ. പുതിയ ആളെക്കിട്ടിയപ്പോ ഉമ്മ എന്നെ മറന്നു. ഒരാഴ്ചകൂടിയല്ലേ ഉമ്മന്റൊപ്പം കഴിക്കാന്പറ്റു..
മോനെ…… ഷാനു നിസ്കരിക്കാൻ കേറിയതാ ഇപ്പൊ വരും. വന്നിട്ട് നമുക്കൊരുമിച്ചു കഴിക്കാം.. എന്തേ..
ഓഹ് ശെരി. അതിഥിയെ ഒറ്റക്കാക്കിയെന്ന് പറയേം വേണ്ടാ. ഇതുംപറഞ്ഞ് ഞാനുമ്മയെ കെട്ടിപ്പിടിച് ഉമ്മ കൊടുത്തു. ഇതുംകണ്ടു കൊണ്ടാണ് ഷാനു വന്നത്. കെട്ടിപിടിച്ചോണ്ട് ഉമ്മ അവളെ കണ്ടില്ല. ഞാനവൾക്കും ഒരുപ്ലെയിൻ കിസ്സ് കൊടുത്തു. അവളൊന്നു ഞെട്ടി. എന്നെ ദേഷ്യത്തോടെ നോക്കി.
മൂന്നുപേരും ചോറുകയിക്കാൻ ടേബിളിൽ ഇരുന്നു. എനിക്കെതിരായിട്ട് അവളും എന്റെ അരികിൽ ഉമ്മയും ആണ് ഇരുന്നത്. കഴിക്കുന്നതിനിടയിൽ ഞാനവളെ ഇടക്കിടക്ക് ഉമ്മകാണാതെ നോക്കി. പ്ലൈറ്റിലേക് തന്നെ നോക്കിയിരിക്കുന്ന അവൾ ഒരുവട്ടം എന്നെനോക്കി.. ഞാൻ ചിരിച്ചുകൊണ്ട് കണ്ണിറുക്കി കാണിച്ചു. പെട്ടെന്നുതന്നെ അവള് കണ്ണെടുത്തു. പിന്നെ നോക്കിയതേയില്ല.
