ഒരു പ്രണയകഥ

ഇപ്പൊ മനസ്സിലായോ എന്താ ഫോണെടുക്കത്തെ എന്ന്….

ഞാൻ ഓക്കേ പറഞ് ഫോൺ വെച് കരഞ്ഞു….

എന്റുപ്പ എന്തൊരു അഭിനയമാ പടച്ചോനെ…. ചില ആളുകളിപ്പോഴും കുടുംബ മഹിമയും പൊക്കിപ്പിടിച്ചു നടക്കും… എന്റുപ്പയെ പോലെ…. ഇവരൊന്നും മരിച്ചുപോകില്ലെന്നാ വിചാരം…. ആറടി മണ്ണ് മാത്രേ കുടുംബ മഹിമയുള്ളോർക്കും ഇല്ലാത്തോര്ക്കും ഉണ്ടാവൂ…. മരിക്കുവോളം ആർക്കും അതു മനസ്സിലാവില്ല….. എങ്ങിനെയാ പറഞ് മനസ്സിലാകുക… എനിക്കറിയില്ല….

ഒരു വഴി കണ്ടെത്തണം….

ഇലക്കും മുള്ളിനും കേടില്ലാത്ത വിധത്തിൽ എന്നിൽ നിന്നും ഷാനുവിനെ അകറ്റാനാണ് ഉപ്പ ശ്രമിച്ചത്…. നേരിട്ടെന്നോട് കല്യാണത്തിന് സമ്മദമല്ലെന്ന് ഉപ്പ പറഞ്ഞാൽ എന്റെ മനസ്സിൽ നിന്നവളെ ഒഴിവാക്കാൻ പറ്റില്ലെന്ന് ഉപ്പക്ക് നന്നായറിയാം… അതിനാ അവളുടെ കല്ല്യാണം ഉറപ്പിച്ചെന്ന് കള്ളം പറഞ്ഞത്… എന്റെ മനസ്സിൽ നിന്ന് ഷാനുവിനെ വേരോടെ പിഴുതെറിയാൻ ഉപ്പ സ്വീകരിച്ച വളഞ്ഞ വഴിപോലെ……….. അവളെ എന്റെ മണവാട്ടിയായി കൈപിടിക്കാൻ ഒരു വഴി കണ്ടെത്തണം… ഉപ്പയാണ് ഇതിനു പിന്നിലെന്ന് ഞാനറിഞ്ഞിട്ടും ഇല്ലാ ആരും അറിയാനും പാടില്ല… അങ്ങിനെയാകണം പ്ലാനിങ്….

ഞാൻ രാത്രി തന്നെ അർഷാദിന് വിളിച്ചു കാര്യം പറഞ്ഞു…

എങ്ങിനെങ്കിലും എന്റെ ഷാനുവിനെ എനിക്ക് വേണം… അതുപ്പയുടെ സമ്മദം ഇല്ലാണ്ടെ നടക്കാനും പാടില്ല… നീയൊരു ഐഡിയ പറ അർഷു….

“”നിനക്ക് ധൈര്യമുണ്ടേൽ വിളിച്ചിറക്കി കൊണ്ടുവാ…. ബാക്കി കാര്യങ്ങളൊക്കെ ഞാൻ ശെരിയാക്കിത്തരാം… അല്ലാതെ ഉപ്പയെയും അവളെയും ഒരുമിച്ച് നീ കെട്ടാനൊന്നും പറ്റൂല “”

ടാ. അതൊന്നും നടക്കില്ല എന്നെക്കൊണ്ടതിനു കഴിയില്ല പിന്നെ ഷാനു. അവളെ വിളിക്കനങ്ങാട് ചെന്നാൽ മതി കൂടെ ഇറങ്ങിവരും.. നീ നടക്കുന്ന വല്ലതും പറ..
നിന്റുപ്പ സമ്മദിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ദിലു. നീ അവളെ മറക്കുന്നതാവും നല്ലത്.
ശവത്തിൽ കുത്തല്ലേടാ പ്ലീസ്. എനിക്ക് അവളെ വേണം.
ഓഹ്‌ ബെസ്ററ് കാമുകൻ. എന്തായാലും ഞാനൊന്നാലോചിക്കട്ടെ..
ശെരി. നീ വേഗം ആലോജിക്കില്ലേടാ. ഇപ്പൊത്തന്നെ വിളിക്ക് ട്ടൊ.
നിന്നെ ഞാൻ.. എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട.രണ്ടു ദിവസം കഴിഞ്ഞു വിളിക്കാം വെച്ചിട്ട് പോടാ.
ഓഹ്‌ വേണ്ടായിരുന്നു. എന്നാലും അവനെന്തേലും ഐഡിയ തരാതിരിക്കില്ല..
ഫോൺ വെച് വാട്സപ്പ് നോക്കിയപ്പോ അതിലൊരു മെസേജ്. അമാനയാണ്.
ഹായ് ഞാൻ അമാനയാണ്. എന്താ ഇക്കയുടെ തീരുമാനം. ഇവിടെ നിശ്ചയത്തിനുള്ള തയ്യാറെടുപ്പിലാ.
നിശ്ച്ചയോ. അള്ളാഹ് അപ്പോ കല്ല്യാണം എന്നാ.
അപ്പൊത്തന്നെ റിപ്ലൈ കിട്ടി

“സ്വന്തം കല്ല്യാണം എന്നാണെന്ന് എന്നോട് ചോദിക്കുന്നോ… ഞായറാഴ്ച നിശ്ചയമാണെന്ന് കേള്കുന്നുന്നുണ്ട് കല്ല്യാണം എന്നാണെന്നെനിക്കറിയില്ല… ”

“പിന്നെ എനിക്കിപ്പോയൊന്ന് വിളിക്കുമോ ഒരുകാര്യം പറയാനാ… എഴുതാൻ വയ്യാത്തോണ്ടാ…. ”

ഞാനവൾക് വിളിച്ചു…

ഹലോ… എന്താ വിളിക്കാൻ പറഞ്ഞത്…

“അതുപിന്നെ….. എന്നെ ഇപ്പൊ കുറച്ചു മുൻപ് ഷാനു വിളിച്ചിരുന്നു….. “ഷെഹിക്ക് വിളിച് അവളുടെ കല്ല്യാണം ഉറപ്പിച്ചു എന്ന് പറയാൻ പറഞ്ഞു…. ഉപ്പയുടെ ആഗ്രഹമാണെന്നും ഷെഹിയുടെ ഇക്കയോട് എന്നെ മറക്കണമെന്ന് പറയാൻ പറയണമെന്നും പറഞ്ഞു…. ”

” ഞാനവളോട് നീ നേരിട്ട് ഷെഹിയോട് പറഞ്ഞാൽ പോരെ ഞാനെന്തിനാ ഇതിനിടയിൽ എന്ന് ചോദിച്ചു…. അപ്പൊ….. എന്നെ ഇനി ആരും വിളിക്കണ്ട…. ഞാനാർക്കും വിളിക്കുകയും ഇല്ലാ…. ഈ നമ്പർ ഇനിയുണ്ടാവില്ല എന്നൊക്കെ പറഞ്ഞു…..ഫോൺ വെച്ചു…

ഇപ്പൊ നിങ്ങക് വിളിച്ചിട്ട് എൻഗേജ്ഡ് ആയോണ്ട് ഞാനവളെ വിളിച്ചുനോക്കി… അപ്പൊ സ്വിച് ഓഫ് ആണ്…. ”

ആ…. സാരല്യ…. അവളുടെ ഭാഗം ക്ലിയർ ആക്കാനാ അവളിതൊക്കെ പറഞ്ഞത്… എന്റുപ്പയെ കുറ്റം പറഞ്ഞില്ലല്ലോ…. അൽഹംദു ലില്ലാഹ്…. നീ ഉറങ്ങിക്കോ… ഞാൻ എന്തെങ്കിലുമൊന്ന് തീരുമാനിച്ചിട്ട് നാളെ വിളിക്കാം….

ഫോൺ വെച്ചു ഞാനാലോചിച്ചിട്ട് എനിക്കൊരു ഐഡിയ കിട്ടുന്നില്ല….. നാളെ അര്ഷദ്എന്തെങ്കിലും ഒന്ന് പറയാതിരിക്കില്ല…. അതുവരെ കാത്തിരിക്കാം…..
അർഷാദിന്റെ ഫോണിനു വേണ്ടി ഞാൻ കാത്തിരുന്നു…
വാട്സപ്പിൽ അവനെ ഓർമിപ്പിച്ചു ശല്ല്യം ചെയ്തുകൊണ്ടേയിരുന്നു…. നീ ഒന്നടങ്ങ്… ഒരു ഐഡിയ കിട്ടിയിട്ടുണ്ട്…. എന്ന് മെസേജ് വന്നപ്പോ ഞാനുടനെ ഷോപ്പിൽ നിന്നിറങ്ങി അവനെ വിളിച്ചു…..

എന്താടാ…. ഒന്ന് വേഗം പറ….

“””എന്റെ ദിലു… നീ ഇങ്ങിനെ ടെൻഷനാകല്ലേ… നിന്റെ കല്യാണമുറപ്പിച്ച പെണ്ണില്ലേ അവള് കൂടെ നിൽകുവാണേൽ ഒരു ഡ്രാമ കളിച്ചുനോകാം…. “”

എന്തിനാ അവള്… നീ കാര്യം തെളിയിച്ചു പറ….

“”അതൊക്കെയുണ്ട്…. അവളില്ലാതെ നടക്കില്ല… നീ ആദ്യം അവളോട് ചോദിക്കണം… ”

ചോദിക്കാ… അതിനു നീ കാര്യം പറയണില്ലല്ലോ…

“പറയാം…. അതെ…. നിന്റെ കല്ല്യാണം ഇപ്പൊ മുടക്കിയാൽ നിന്റുപ്പ വേറെ പെണ്ണിനെ നോക്കും…. ഈ പെണ്ണിന് എല്ലാം അറിയുന്നൊണ്ട് കൂടെ നിൽക്കുമെന്ന് പ്രതീക്ഷിക്കാം…. കല്ല്യാണം ഉറപ്പിച്ചോട്ടെ… അതാണ് നമുക്ക് നല്ലത്… കല്യാണ തലേന്ന് ആ പെണ്ണ് കല്യാണത്തിന് താല്പര്യമില്ലെന്ന് പറയണം…. എല്ലാ ഒരുക്കങ്ങളും കഴിഞ്ഞതിനാൽ നിന്റുപ്പക്ക് ഒരൊറ്റ രാത്രികൊണ്ട് വേറെ പെണ്ണിനെ കിട്ടാൻ പ്രയാസമാകും… അപ്പൊ നിന്റെ ഷാനുവിനെ തന്ത്രപ്പൂർവം ഉപ്പക്ക് മുമ്പിൽ അവതരിപ്പിക്കണം…. മാരേജ് നടക്കുമെന്നാണ് എന്റെ ഒരു ഇത്… ബാക്കിയൊക്കെ ഡ്രാമയിലെ ആർട്ടിസ്റ്റുകളെ ആശ്രയിച്ചായിരിക്കും…’””

അല്ലെടാ… അതിന് അമാന കല്യാണത്തലേന്ന് എന്നെ വേണ്ടെന്ന് എങ്ങിനെ പറയും… അതിനൊരു റീസെ ൺ വേണ്ടേ…..

“റീസെനില്ലാതെ എങ്ങിനെ നടക്കും…. അതൊക്കെ കണ്ടുപിടിക്കണം.. ഇനിയും ടൈം ഉണ്ടല്ലോ.. നീയൊന്ന് സമാദാനിക്ക്…. പിന്നെ ആ അമാനയോട് പറഞ് ഓക്കേ ആക്ക് ട്ടൊ… ”

അല്ലെടാ…. അപ്പൊ അമനയുടെ ഫ്യുച്ചർ എന്താകും…. തലേന്ന് എല്ലാ ഒരുക്കങ്ങളും അവിടെയും ഉണ്ടാവില്ലേ…. അപ്പൊ കല്ല്യാണം മുടങ്ങിയാൽ……. ?

“അതും ശെരിയാ… ഞാനങ്ങിനെ ചിന്തിച്ചില്ല… നിന്റെ കാര്യം മാത്രാ ആലോചിച്ചത്…. അവൾക് വല്ല കാമുകൻ മാരും ഉണ്ടോ എന്ന് ചോദിക്ക്… ഉണ്ടേൽ അതും നടത്തിക്കൊടുക്കാം…. ഒരു വെടിക്ക് രണ്ട് പക്ഷിയെ കിട്ടും…. എന്തേ…..

ആ ശെരി ടാ… ഐഡിയ വർക്ഔട്ട് ആവുമോ അർഷു…

“പടച്ചോൻ ഷാനുവിനെ നിനക്ക് തരാൻ വിധിച്ചിട്ടുണ്ടേൽ നിനക്കുതന്നെ തരും…. നീ മനസ്സുരുകി പ്രാർത്ഥിക്ക്…. എന്നാ ശെരി… ”

മനസിലൂടെ ഓരോരോ കാര്യങ്ങൾ മിന്നിമറഞ്ഞു….

ആലോചനക്ക് വിരാമമിട്ട് അമാനക്ക് വിളിച്ചു…. കാര്യങ്ങളൊക്കെ അവളോട് വിശദീകരിച്ചപ്പോ അവളും ഓക്കേ ഞാൻ ആലോചിക്കട്ടെ എന്ന് പറഞ്ഞു…. അവള്കാണേൽ കാമുകനും ഇല്ലാ… ഇനിയിപ്പോ ഒരു ചെക്കനെ അവൾക് നോക്കണം… ഇല്ലേൽ ആ വീട്ടുകാരുടെ ശാപം ഏൽക്കേണ്ടിവരും….
അര്ഷദിനോട് അമനയെ കെട്ടാൻ പറ്റുമോ എന്ന് ചോദിച്ചപ്പോ…… നിനക്ക് വേണ്ടി ആരെയും കെട്ടും എന്നായിരുന്നു മറുപടി…..

Leave a Reply

Your email address will not be published. Required fields are marked *