ഒരു പ്രണയകഥ

“”എന്താ ദിലു…. ആകെ ബേജാറായിരിക്കുന്നെ….. നിക്കാഹിന്റെ സന്തോഷമൊന്നും മുഖത്തില്ലല്ലോ…. ”

ഞാനൊന്ന് മൂളി….

“”നിനക്ക് പെണ്ണിനെ നിക്കാഹിനു മുൻപ് ഒന്ന് നേരിട്ട് കാണണ്ടേ ….. ”

ഞാനൊന്നും മിണ്ടിയില്ല….

അവരെന്നെ കൂട്ടി പള്ളിയുടെ പുറത്തേക് കൂട്ടിക്കൊണ്ടുപോയി…. റോഡിലൂടെ നടക്കാൻ തുടങ്ങി….. എവിടേക്കാണെന്ന് കൊണ്ടുപോകുന്നതെന്ന് മനസ്സിലായില്ല.. .. ഷാനുവിന്റെ വീട്ടിലെത്തിയപ്പോഴാണ് ഞാനവരുടെ മുഖത്തേക് നോക്കിയത്…..
നീ വാടാ. എന്നും പറഞ്ഞെന്റെ കൈപിടിച്ചു അവിടേക്കു കയറി. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല.
അവിടെ നിറയെ ആളുകളുണ്ട് മുറ്റത് പന്തലിട്ട് അലങ്കരിച്ചിട്ടുണ്ട്. ഞങ്ങളെ സ്വീകരിച്ചിരുത്തി. അയിഷാത്ത എവിടുന്നോ ഓടിക്കിതച്ചു അങ്ങോട്ട് വന്നു.
നിങ്ങളിരിക്കി. ഞാൻ ഓളെ വിളിക്കാംഎന്നും പറഞ് അവരകത്തേക്കുതന്നെ പോയി. .
എന്താ ഇതൊക്കെ.. എന്നെ ടെൻഷനാകാതെ ഒന്നുപറയി.
അപ്പോയ്ക്ക് അകത്തുനിന്ന് ആരോ നിങ്ങളിങ്ങോട്ട് പോരി. അവൾക് വരാനൊരു മടി എന്നുപറഞ്ഞു.
എന്നോട് പോകാൻ പറഞ് അമാനയുടെ ഉപ്പ അവിടെത്തന്നെ ഇരുന്നു.
നടന്നു പോകുമ്പോ കാലിനെന്തോ ഒരു വിറയൽ പോലെ.. ഉള്ളിലൊരു ഭയം..
അയിഷാത്ത ആ റൂമിലുണ്ട്.. എന്ന് പറഞ് റൂം കാണിച്ചുതന്നു
വിറയ്ക്കുന്ന കാലുകളോടെ വിയർത്തുകുളിച്ച മുഖം കർച്ചീഫുകൊണ്ട് തുടച്ചുകൊണ്ട് ഞാനവിടേക് കയറി..
റൂമിൽ ജനാലയി ൽ പിടിച്ചു തിരിഞ്ഞുനിൽകുന്ന മണവാട്ടി. മുഖം കാണാൻ വേണ്ടി ഞാനെന്റെ വരവറിയിച്ചു ഒച്ചയനക്കി.
അവള് തിരിഞ്ഞു.. തല തായ്തി നിൽക്കുന്ന ഷാനുവിനെ കണ്ടപ്പോഴാണ് അതുവരെ അടക്കിപ്പിടിച്ച ശ്വാസം നേരെവീണത്….. എന്തുപറയണമെന്നറിയാതെ ഞാനവളെതന്നെ നോക്കിനിന്നു….. വെള്ള ഫ്രോക്കണിഞ്ഞ, സ്വർണം കൊണ്ട് ചാലിച്ച, മുല്ലപ്പൂവിന്റെ മാനവുമായി എന്റെ ഷാനു…. മനസിലുള്ള ഭാരമെല്ലാം അലിഞ്ഞില്ലാതായി….. പെട്ടെന്ന് എന്റെ തോളിൽ ഒരു കൈ…. ഞാൻ തിരിഞ്ഞുനോക്കി…. അമാനയുടെ ഉപ്പ…..

“”എന്താടാ ഇങ്ങിനെ കണ്ണ് മിഴിച്ചുനോക്കുന്നേ….. ഇവളെ കല്ല്യാണം കഴിക്കാൻ നിനക്ക് സമ്മദമാണോ… എന്നറിയാനാ കൊണ്ടുവന്നത്…. “”

ഞാൻ ചിരിച്ചു….

“ഹാവൂ… ഒന്ന് ചിരിച്ചുകണ്ടല്ലോ അതുമതി….നിന്റെം ഇവളുടെയും നിശ്ചയമാ ഞായറാഴ്ച വെച്ചത്…. നിന്നോട് നാട്ടിലെത്തിയിട്ട് പറഞ്ഞാൽ മതിയെന്ന് ഞാനാ നിന്റുപ്പയോട് പറഞ്ഞത്…. നീ വല്യ ഡ്രാമയൊക്കെ കളിക്കാൻ നിന്ന ആളല്ലേ… അപ്പൊ ധൈര്യം ഉണ്ടാവുമെന്ന ഞാൻ വിചാരിച്ചത്…. ഇതിപ്പോ നീ പേടിപ്പിച്ചില്ലേ എല്ലാരേം…. അതുകൊണ്ട് ഇന്നുതന്നെ നിന്റെ നിക്കാഹങ്ങുറപ്പിച്ചു…. നിനക്ക് ഏതായാലും ലക്കി അടിച്ചല്ലോ…. “”

ഷാനുവിനോട് ഒന്ന് മിണ്ടാൻ തുനിഞ്ഞെങ്കിലും ഇനി പിന്നെയാവാം അവരവിടെ നിക്കാഹിനു കാത്തുനില്കുകയാവും എന്നും പറഞ് എന്നേം കൂട്ടി അയാൾ പള്ളിയിലേക്കു നടന്നു….. ഞാൻ നന്ദിയോടെ ആ മുഖത്തേക് നോക്കി….അയാളെ വാരിപ്പുണർന്നപ്പോ അറിയാതെ പറഞ്ഞുപോയി…. “”നിങ്ങളുടെ മകനായി ജനിക്കാൻ ഭാഗ്യമില്ലാതായിപ്പോയി എനിക്കെന്ന്….

അവസാനിച്ചു…..

Leave a Reply

Your email address will not be published. Required fields are marked *