ഒരു പ്രണയകഥ

“എന്തിനാ അയിഷാ നീ കരയുന്നെ. ഞാനെന്റെ മോളെപ്പോലെ നോക്കിക്കോളാം. പേടിക്കൊന്നും വേണ്ടാ ”
ഉമ്മയുടെ വാക്കുകൾ കേട്ടപ്പോ കരച്ചിലൊന്ന് കൂടി..
അവളെ ഓർത്തെനിക്ക് പേടിയില്ല ഇത്താ. എന്നെക്കുറിച്ചാ പേടി. അവളില്ലാതെ ന്നെക്കൊണ്ട് ഉപ്പയില്ലാത്ത സങ്കടം മറക്കാൻ കഴിയില്ല. ഇവള് കൂടെയുണ്ടേൽ സൈതാലിക്ക കൂടെയുള്ള പോലെയാ.
ഇതും പറഞ് അയിഷാത്ത തേങ്ങിക്കൊണ്ടിരുന്നു..
നീ ഒന്ന് കരയാതിരിക്ക് അയിശു. ഞങ്ങളൊക്കെ ഇല്ലേ ഇവിടെ. ഷാനുവൊന്ന് സമാദാനത്തോടെ പൊക്കോട്ടെ.. ഇത്തയുടെ ഇക്കാക്ക വന്ന് അവരെക്കൂട്ടിക്കൊണ്ട് അകത്തേക്ക്പോയി. ഞങ്ങൾ വീട്ടിലേക് തിരിച്ചു.
ഇടുക്കിയിൽ നിന്നും ഞങ്ങൾ യാത്ര തിരിച്ചു . കയറുമ്പോയെ ഉമ്മ പറഞ്ഞിരുന്നു എനിക്ക് നല്ല ഉറക്കം വരുന്നുണ്ടെന്ന്.. ഇന്നലെത്തെ ഉറക്കമൊഴിക്കലും യാത്രയും ഉമ്മാക്ക് ക്ഷീണം കൂട്ടിയിരുന്നു . ഷാനുവും ഉമ്മയും പത്തുമിനിട്ട് ആയപ്പോയേക് ഉറങ്ങി.. ഉമ്മയുടെ തോളിൽ തലചായ്ച്ചുറങ്ങുന്ന ഷാനുവിനെ കണ്ടപ്പോ വല്ലാതെ കൊതിച്ചുപോയി.. എങ്ങിനെയെങ്കിലും ഇവളുടെ മനസൊന്ന് കീഴടക്കണം. പടച്ചോനെ ഈ ഒരാഴ്ചകൂടിയെ ഞാനും വീട്ടിലുണ്ടാവൂ. അതിനുള്ളിൽ ഇവളെ എനിക്ക് വളച്ചുതരണേ….

ഷാനുവിന്റെ ഉറക്കിനെ ആസ്വദിച്ചുകൊണ്ട് കാർ ലക്ഷ്യത്തിലേക്കു കുതിച്ചു… ഉറങ്ങുമ്പോ ആ മുഖത്തു നിറയുന്ന നിഷ്കളങ്കമായ ഭാവം… ഞാനെന്റെ സ്വപ്നങ്ങൾ അവളോട് മനസുകൊണ്ട് പങ്കുവെച്ചു.. ആ മുഖത്തേക് നോക്കുമ്പോ എല്ലാം സമ്മദിച്ചപോലെ തോന്നി.. ഉണർന്നാലല്ലേ കാന്താരിയുടെ എരുവരിയു…

വൈകുന്നേരം അഞ്ചുമണി കഴിഞ്ഞപ്പോ പള്ളികണ്ടു ഞാൻ നിർത്തി. സ്ത്രീകൾക് സൗകര്യം ഉള്ളോണ്ട് അവരെയും വിളിച്ചുണർത്തി.. നിസ്കാരമൊക്കെ കഴിഞ് അടുത്തുള്ള ഹോട്ടലിൽ കയറി ചായയും കുടിച് വീണ്ടും യാത്ര തുടർന്നു.. ഉമ്മയും ഷാനുവും സംസാരിക്കുന്നുണ്ട്.. അവളോട് ചോദിക്കുന്നതിന് മൂളുക മാത്രമാണ് ചെയ്യുന്നത്. ഞാനുള്ളോണ്ടാവാം ഉമ്മയോടും മിണ്ടാത്തത്.

ഒമ്പതു മണിയായപ്പോ ഹോട്ടലിൽ കയറി. എന്താ കഴിക്കാൻ വേണ്ടേ എന്നു രണ്ടാൾക്കും… ഓർഡർ കൊടുത്തോളു ഉമ്മാ..

ഷാനു നിനക്കെന്താ വേണ്ടേ… ഉമ്മയുടെ ചോദ്യത്തിന് എന്തായാലും മതി എന്നായിരുന്നു മറുപടി…

ഒടുവിൽ ഞാൻ തന്നെ ഓർഡർ ചെയ്തു. അവരോടൊക്കെ ചോദിച്ച എന്നെവേണ്ടേ തല്ലാൻ… ഭക്ഷണം കഴിച്ചു വീട്ടിലെത്തിയപ്പോ പതിനൊന്നുമണിക്ക് പത്തുമിനിറ്റ് ഒള്ളൂ..

ഞാൻ വേഗം റൂമിലേക് പോന്നു.. നിസ്കാരമൊക്കെ കഴിച്ചു ബെഡിലേക് വീണു. ഷാനുവിനെ നോക്കി നിൽക്കാൻ കൊത്തിയില്ലാഞ്ഞിട്ടല്ല. എന്നെ കണ്ടിട്ട് തലയും തായ്തി നടക്കേണ്ടല്ലോ..പിന്നെ ഉമ്മാക് അവളെ കൂട്ടിവരുമ്പോയെ എന്റെ മേലൊരു കണ്ണുണ്ട്.. അതുഞാൻ ശ്രദ്ധിച്ചിരുന്നു.. എന്റുമ്മാക് എന്നെ അറിയാതിരിക്കുമോ..

ഉമ്മയുടെ സംശയം കൂടേണ്ടെന്ന് കരുതി ഞാൻ പതിവൊന്നും തെറ്റിച്ചില്ല. രാവിലെ ചായകുടിച്ചിറങ്ങിയ എനിക്ക് വീട്ടിലേക് പോവണമെന്നുണ്ട്. ഞാൻ സഹിച്ചുനിന്നു. ഫ്രണ്ട്സുമൊത്ത് സൊറപറഞ്ഞിരിക്കുമ്പോ ഉമ്മയുടെ ഫോൺ വന്നു…

ഹലോ. . എന്തേ ഉമ്മാ..

“ദിലു നീ എവിടാ..

ഞാൻ അങ്ങാടിയിലാ. എന്തേലും സാദനം വേണോ..

“ഒന്നും വേണ്ടെടാ.. നീ ഇങ്ങോട് വാ. ഷാനുവിന് വീട്ടിൽപോയി ഡ്രെസ്സും ബുക്കുമൊക്കെ എടുക്കണേലോ. നീയൊന്ന് കൂടെപ്പോകുമോ.. “

ആ നോക്കട്ടെ..

“നോക്കിയാൽ പോരാ.. വേഗം വാ. അവള് കുളിക്കാൻ പോവാതെ നിൽകുവാ. ഡ്രസ്സ് കൊണ്ടുവന്നിട്ടേ കുളിക്കാൻ പോകുള്ളൂ എന്ന പറയുന്നെ..

ഓഹ് വരാം..

വീട്ടിലെത്തിയപ്പോ ഉമ്മാ കാറിന്റെ ചാവിയുമായി കാത്തുനിൽക്കുന്നു. വണ്ടിയിൽ കയറാൻ പറഞ്ഞപ്പോ ഞാൻ നടന്നുപോയ്ക്കോളാം.ഇവിടുന്ന് നടക്കാനല്ലേ ഒള്ളൂ ഉമ്മാ എന്നവൾ പറയുന്നുണ്ട്. ഉമ്മ തന്നെ ഇറങ്ങിവന്ന് ഡോറോക്കെ തുറന്ന് അവളെ കയറ്റി. അവളുടെ വീട്ടിലേക് പെട്ടെന്ന് എത്തിയപോലെ തോന്നി. അവള് ചാവിയെടുത് വീട് തുറന്ന് അകത്തുകയറി. ഞാൻ പുറത്തു കാത്തുനിന്നു. അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോയെക് അവള് ബാഗുമായി വന്നു.. വീട് പൂട്ടി വണ്ടിയിൽ കയറി ഇരുന്നു.. ഒരക്ഷരം മിണ്ടിയില്ല.. പോകുമ്പോ ഞാൻ ചോദിച്ചു…

ഷാനു… നീയൊരു മറുപടി തന്നില്ല….

ആദ്യമൊന്നും മിണ്ടിയില്ല..

എന്തായാലും തുറന്നുപറ ഷാനു.. എനിക്ക് സഹിക്കാൻ വയ്യടി.. പ്ലീസ് പറ..

“നിനക്ക് വേറെ പണിയൊന്നുമില്ലേ.. എനിക്കിതിലൊന്നും വിശ്വാസമില്ല.. എന്നെ വിട്ടേക്. “

ഷാനു..എനിക്കും വിശ്വാസമില്ല. ഒട്ടും താല്പര്യവും ഇല്ല.. ഇഷ്ടാണോ അല്ലയോ എന്നറിയണം. അത്രേ ഒള്ളൂ.
വീട്ടിൽ പറഞ് തീരുമാച്ചോട്ടെ ഞാൻ..

മിണ്ടാതെ ഇരുന്നതല്ലാതെ അവളൊന്നും പറയുന്നില്ല…

എന്തെങ്കിലും ഒന്ന് പറ ഷാനു… ഞാൻ ദയനീയ സ്വരത്തിൽ പറഞ്ഞു.

” നിന്നോട് പറഞ്ഞാൽ മനസ്സിലാവില്ലേ.. എനിക്കിഷ്ടമില്ല ഇതേ എനിക്ക് പറയാനൊള്ളൂ.. “

എന്തുകൊണ്ട് ഇഷ്ടല്ല.. അതും കൂടി പറഞ്ഞു താ…

“അര്ഹതയില്ലാത്തതൊന്നും ഞാനിതുവരെ മോഹിച്ചിട്ടില്ല… എന്നെ എന്റെ വഴിക്ക് വിട്ടേക്.. പ്ലീസ്.. “

ഞാനാണോ അര്ഹതയില്ലാത്തത് എന്നുചോദിച്ചപ്പോ ഒന്നും മിണ്ടിയില്ല. വീടെത്തിയപ്പോ അവള് ഇറങ്ങി. ഞാനിറങ്ങാതെ വണ്ടിതിരിച്ചു.
ഒരുപക്ഷെ ഉപ്പയുടെ കീഴിൽ വർക്കുചെയ്യുന്ന തൊഴിലാളിയല്ലേ അവളുടെ ഉപ്പ. ഞങ്ങളുടെ അത്ര സാമ്പത്തികം ഇല്ലാത്തോണ്ടാവും അവളങ്ങിനെ പറഞ്ഞത്. എന്റുപ്പയും ഉമ്മയും സൈതാലിക്കയെ തൊഴിലാളി ആയി കരുതിയിട്ടില്ല എന്നാണെന്റെ ഒരു കാഴ്ചപ്പാട്.. അതുകൊണ്ട് ഷാനുവിനെ ഞാൻ കല്യാണം കഴിക്കണമെന്ന് പറഞ്ഞാൽഅവര് എതിർക്കില്ല എന്നാണെന്റെ വിശ്വാസം.

അതുകൊണ്ട് ഷാനുവിനെ ഇത് പറഞ് മനസ്സിലാക്കിയിട്ട് വളക്കാം..അല്ലാതെ പെണ്ണ് വളയൂല. നേരെ വാ നേരെ പോ എന്നുപറഞ്ഞപോലെ ആണുങ്ങളുടെ ചങ്കൂറ്റമാ അവൾക്. ഇപ്പോഴത്തെ മരം ചുറ്റി പ്രേമത്തിലൊന്നും വീയൂല .ആദ്യം അവളെ ഒരു പെണ്ണാണെന്ന് ബോധ്യപ്പെടുത്തണം. അതിനുള്ള വഴികളാലോചിച്ച് ഞാൻ വീട്ടിലേക് പോയി..

ഉമ്മ ചോറെടുത്തുവെച് എന്നെവിളിച്ചു. ഉമ്മയോട് കഴിക്കാൻ പറഞ്ഞപ്പോ ഷാനൂന്റെ കൂടെകഴിച്ചോളാമെന്ന് പറഞ്ഞു. എന്നാപ്പിന്നെ എനിക്കും വേണ്ടെന്ന് പറഞ് ഞാനെണീറ്റു.. ദിലു പിണങ്ങല്ലേ. എന്നും നമ്മള് രണ്ടാളുമല്ലേ ഉണ്ടാവൂ. ഇന്നവള് കൂടിവന്നതല്ലേ. ഒറ്റക്കവൾ കൈക്കൂല അതോണ്ടാ ഉമ്മ അങ്ങിനെ പറഞ്ഞെ…

ഓ ആയിക്കോട്ടെ. പുതിയ ആളെക്കിട്ടിയപ്പോ ഉമ്മ എന്നെ മറന്നു. ഒരാഴ്ചകൂടിയല്ലേ ഉമ്മന്റൊപ്പം കഴിക്കാന്പറ്റു..

മോനെ…… ഷാനു നിസ്കരിക്കാൻ കേറിയതാ ഇപ്പൊ വരും. വന്നിട്ട് നമുക്കൊരുമിച്ചു കഴിക്കാം.. എന്തേ..

ഓഹ് ശെരി. അതിഥിയെ ഒറ്റക്കാക്കിയെന്ന് പറയേം വേണ്ടാ. ഇതുംപറഞ്ഞ് ഞാനുമ്മയെ കെട്ടിപ്പിടിച് ഉമ്മ കൊടുത്തു. ഇതുംകണ്ടു കൊണ്ടാണ് ഷാനു വന്നത്‌. കെട്ടിപിടിച്ചോണ്ട് ഉമ്മ അവളെ കണ്ടില്ല. ഞാനവൾക്കും ഒരുപ്ലെയിൻ കിസ്സ് കൊടുത്തു. അവളൊന്നു ഞെട്ടി. എന്നെ ദേഷ്യത്തോടെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *