ഒരു പ്രണയകഥ 4

നാട്ടിൽ പോകുമ്പൊയൊക്കെ ആ സ്കൂളിന്റെ മുമ്പിൽ പോയി വായ്‌നോക്കൽ പതിവായി.കണ്ണിന് മുമ്പിൽ ഇന്നാ കാണുന്നെ.. എന്നാലും ഞാൻ ആ വീട്ടിൽ എത്രവട്ടം പോയി. ഒന്ന് മുന്നില് വന്നോടെനോ എന്റെ ഷംന.ഇനിയന്നെ നമ്മള് വിടൂലിന്റെ മുത്തേ.. നമ്പർ അടിച്ചു മാറ്റിയിട്ടാ ഇക്കാക് ഫോൺ കൊടുത്തേ.കടയടച്ചുവന്ന ഞാൻ രാത്രി അവൾക്കൊരു ഹായ്. അസ്സലാമു അലൈകും. എന്നു വട്സപ്പില് മെസേജ് വിട്ടു. ഓൺലൈനിൽ ഇല്ലായിരുന്നു. രാവിലെയാണ് വ അലൈകുമുസ്സലാം. ആരാ എന്നു മെസേജ് കണ്ടത്. ഞാൻ ഷംന സുഗമാണോ എന്നയച്ചു. ആ സുഖമാണ്. ഇതാരാ മനസ്സിലായില്ല. എന്നവളും. നമ്മളെയൊന്നും നീ മൈൻഡ് ചെയ്യൂലല്ലോ എന്നു തോണ്ടിവിട്ട് ഓഫാക്കി ഞാൻ കടയിൽ പോയി.
കടയിൽ കയറി അത്യാവശ്യം കാര്യങ്ങൾ ചെയ്തു തീർത്ത് ഞാൻ വീണ്ടും വാട്സപ്പ് ഓൺ ആക്കി… ആരാ. മനസ്സിലായില്ല. ആളെപ്പറയു പ്ലീസ്.. എന്നൊക്കെ വന്നിട്ടുണ്ട്. ഓഹ്‌ നിന്റെയൊരു ജാഡ. എന്നെയൊന്നും നിനക്ക് മനസ്സിലാവില്ലല്ലേ.. എന്നിട്ടതും അപ്പൊ തന്നെ റിപ്ലൈ വന്നു. ആളെ

പറയുന്നുണ്ടോ. ഇല്ലെങ്കിൽ ഞാൻ സൈബർ സെല്ലിലേക് വിളിക്കും… അള്ളാഹ് ഇവളാള് കൊള്ളാലോ. ഷാനു നിന്റുമ്മക്കും അനിയത്തിമാർക്കും സുഖല്ലേ ഡീ. എന്നയച്ചപ്പോ ഒന്നൂടെ ചൂടായി. ഫാമിലി ഡീറ്റൈൽസിൽ കേറിപ്പിടിക്കാതെ താനാരാണെന്ന് പറയെടോ കോപ്പേ.. എന്നായിരുന്നു മറുപടി.. ഷാനു നീ ചൂടാവല്ലേ നിന്നെ കെട്ടാൻ പോകുന്ന സുന്ദരനാ. ആണോ മര്യാദക്ക് ആളെപ്പറയുന്നുണ്ടോ.
ഇല്ല. പറയില്ല. നീ കണ്ടുപിടിച്ചോ.

എന്നെ അറിയുമെന്നുകരുതി എനിക്കറിയാത്തവരുമായിട്ട് ചാറ്റാൻ എനൊക്കൊട്ടും താല്പര്യമില്ല..
ഒന്നുപോടി ജാഡകാണിക്കല്ലേ. എന്നെഴുതിയിട്ട് സെന്റ് ചെയ്തപ്പോ ബ്ലോക്ക്ഡ് ആണ്..
പെണ്ണ് ഇത്തിരി കാന്താരിയാണെന്ന് മനസ്സിലായി. എന്നാലും ഞാൻ വിടില്ല. രാത്രി റൂമിലെത്തിയപ്പോ വാട്സപ്പ് നമ്പർ ചെയ്ഞ്ച് ചെയ്ത് നാട്ടിലെ നമ്പറാക്കി. മെസേജ് അയച്ചപ്പോ ഞാനാണെന്ന് അറിയും വരെ ആരാണെന്ന് ചോദിക്കുകയെങ്കിലും ചെയ്തതാ. അറിഞ്ഞപ്പോ അതും ബ്ലോക്ക്.. വേറെ സിമ്മെടുത്തു ട്രൈ ചെയ്തു. പലതും പറഞ് നോക്കി. ഇടുക്കിയിൽ നിന്നാണെന്നൊക്കെ പറഞ്ഞു. എന്നിട്ടും ബ്ലോക്ക്. കുടുംബത്തിന്റെ ഡീറ്റെയിൽസ് മൊത്തം അറിയുന്ന ഒരാൾ തന്നോട് അടുത്ത ആരെങ്കിലുമാവുമെന്നറിഞ്ഞിട്ടും ആരാണെന്നു പറയാത്തതിന് മാത്രം മൂന്ന് ബ്ലോക്ക്. ഇവളാണ് ആൺകുട്ടി. എന്നാലും നിന്നെ വീയ്തുമെടി കാന്താരി. ഉമ്മാന്റെ നമ്പർ കാട്ടാവുമെന്നു കരുതി ഉപ്പ ഉപയോഗിച്ചിരുന്നു. അടുത്ത വാട്സപ്പ് അതിലായിരുന്നു. അവൾക് മെസേജ് അയക്കുന്നതിനു മുമ്പ് സൈതാലിക്കന്റെ ഫോൺ ഇപ്പൊ തരാം എന്നുപറഞ്ഞു വാങ്ങി. അവളും ഉപ്പയുമായിട്ടുള്ള ചാറ്റ് ഹിസ്റ്ററി വേഗം സ്ക്രീൻ ഷോട്ട് എടുത്തു എന്റെ വട്സപ്പിലെക് സെന്റി. ഡിലീറ്റ് ആകാനും മറന്നില്ല.
രാവിലെ ഉണർന്ന് പ്രഭാത കർമങ്ങൾ നിർവഹിച്ച് മൊബൈലിലേക് നോക്കി. ഒരു മറുപടിയും ഇല്ല. ഒരു മണിക്കൂർ കഴിഞ്ഞപ്പോ..

നീ ആരാ.. എന്താ നിന്റെ പ്രോബ്ലം.

കുറച്ചൊരു സമാദാനം കിട്ടി. എന്റെ പ്രോബ്ലെംഎന്താണെന്ന് ചോദിച്ചല്ലോ.

നീ ഷംന തന്നെ അല്ലേ. ഇത്ര പറഞ്ഞിട്ടും നിനക്കെന്നെ മനസ്സിലായില്ലേ..
ഉടനേ മറുപടി കിട്ടി.
ഞാൻ നീ ഉദ്ദേശിക്കുന്ന ഷംന അല്ല.. ആരാണെന്ന് പറയാൻ ധൈര്യം ഇല്ലേൽ നീ ആണും പെണ്ണും കെട്ടവനാണെന്ന് മനസ്സിലായി. സോറി ഞാൻ ആ ടൈപ്പ് അല്ല.
ഈ കാന്താരിക്ക് നമ്മടെ സൂക്കേട് മനസ്സിലായി.. എന്നാലും ഒന്നൂടെ ചോദിക്കാം..
ഏത് ടൈപ്പല്ല എന്ന ഷംന നീ പറയുന്നെ..ഞാൻ ആരാണെന്ന് പറഞ്ഞു തന്നിട്ടേ അറിയൂ എങ്കിൽ ഞാൻ പറയാം..
അതിനവളുടെ മറുപടി കാര്യത്തിലേക്കെന്നെ എത്തിച്ചു.
എന്താ നിന്റെ ഉദ്ദേശം. നീ തന്നെ അല്ലേ ഇതിനു മുന്പും എനിക്ക് വേറെ നമ്പറിൽ നിന്നൊക്കേ മെസേജ് അയച്ചത്. നിനക്കെന്താ വേണ്ടത്.
ആഹ്. ഞാൻ തന്നെയാ മെസേജ് അയച്ചത്എനിക്കെന്താ വേണ്ടത്.. എന്റെ ഉദ്ധേശമെന്താ.. എന്നൊക്കെ ചോദിച്ചാൽ..
ബിക്കോസ്.. ഐ ലവ് യു..
മറുപടിയില്ല

Leave a Reply

Your email address will not be published. Required fields are marked *