ഒരു പ്രണയകഥ

പറയല്ലേ…. ഞാൻ നിന്റെ കാലുപിടിക്കാം…..ഷാനു ഒരു സദാചാര സ്നേഹിയാ… അവളറിഞ്ഞാൽ ഒന്നും നടക്കൂല…. നിനക്ക് എന്തുവേണേലും കല്ല്യാണം കഴിഞ്ഞിട്ട് ഞങ്ങൾ രണ്ടുപേരും കൂടി വന്ന് വാങ്ങിത്തരാം…..

“ആ ഞാൻ പറയില്ല എന്നവൾ സത്യം ചെയ്തുപറഞ്ഞപ്പോ ആശ്വസിച്ചതെന്റെ തെറ്റ് അല്ലാതെന്തു പറയാൻ…..

“എന്റുപ്പനോട് ഒന്നും ഞാൻ മറച്ചുവെക്കാറില്ല…. ഒറ്റ മോളായൊണ്ട് തലയിൽ വെച്ചാ എന്നെ വളർത്തിയത്.. എന്റെ മുഖം വാടിയാൽ ഉപ്പ അറിയും…. ഞാൻ ഓരോന്ന് ആലോജിച് ടെൻഷനിലിരിക്കുമ്പോ ഉപ്പവന്ന് കാര്യം ചോദിച്ചപ്പോ ഞാനെല്ലാം പറഞ്ഞുപോയി…. ഡ്രാമയുടെ കാര്യവും പറഞ്ഞു…… ”

ഇത്രേ ഞാൻ കെട്ടൊള്ളു… പിന്നെയും വാ തോരാതെ അവള് പറയുന്നുണ്ട്…. തലയിൽ കൈവെച്ചു ഞാൻ ബെഡിലേക് വീണു… ഒന്നും മിണ്ടാൻ പോലും പറ്റാത്ത അവസ്ഥ…. എനിക്കവളുടെ ഉപ്പയെ പരിജയം പോലും ഇല്ലാ… അയാൾഎന്നെപ്പറ്റി എന്തുവിചാരിക്കും പടച്ചോനെ…. അമാനയോട് വിശ്വസിച്ചെല്ലാം പറഞ്ഞുപോയി…. ഇങ്ങനൊരു ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല…. ഇനിയിപ്പോ എല്ലാരും അറിയും… ഉപ്പയും ഉമ്മയുമൊക്കെ അറിയുമ്പോ അവരുടെ മുമ്പിൽ നാണം കെട്ടുപോകും…. ചെ…. ഈ പെണ്ണുങ്ങളെ വിശ്വസിക്കരുതെന്ന് എല്ലാരും പറയുന്നതിന്റെ പൊരുൾ ഇപ്പോഴാ മനസ്സിലായത്…. രഹസ്യം സൂക്ഷിക്കാനറിയാത്ത സാദനം…. ഉമ്മകൊന്ന് വിളിക്കണമെന്നുണ്ട്… പക്ഷെ ഫോണെടുക്കാൻ പോലും കഴിയാതെ കൈ തളർന്നപോലെ തോന്നി…. നിർത്താതെ മെസേജ് ട്യൂൺ കേട്ടപ്പോ ഞാൻ സ്‌ക്രീനിലേക്കൊന്ന് ദയനീയമായി നോക്കി…. അമാനയാണ്… ഫോൺ എറിയാൻ ആണ് തോന്നിയത്…

വൈഫൈ ഓഫ് ആക്കി ഫോൺ ബെഡിലേക്കിട്ട് ഞാൻ കിടന്നു…

അർഷാദിനൊന്ന് വിളിച്ചു കാര്യം പറഞ്ഞാലോ…. ആരോടെങ്കിലും പറഞ്ഞാലേ കുറച്ചേലും ടെൻഷൻ കുറയുള്ളൂ…. ഫോണെടുത്തു നോക്കിയപ്പോ മെസേജ് ഒരുപാടുണ്ട്…. ഓഫ്‌ലൈനല്ലേ വായിച്ചുനോക്കാം എന്നുകരുതി….
“””” സോറി ദിലുക്ക…. ഞാൻ ഉപ്പ ചോദിച്ചപ്പോ പറഞ്ഞുപോയതാ… എന്റുപ്പ പറഞ്ഞതെന്താണെന്നറിയുവോ……… ഡ്രാമയുടെ ആവശ്യമൊന്നുമില്ല…. നിങ്ങളുടേം ഷാനൂന്റേം കല്ല്യാണം ഉപ്പ നടത്തുമെന്ന പറഞ്ഞെ…. നിങ്ങള്ടെ ഉപ്പയോട് ഒന്നും പറയേണ്ടെന്ന് ഞാൻഉപ്പാനോട് പറഞ്ഞു…. അതൊക്കെ ഞാൻ നോക്കിക്കോളാം…. നിങ്ങള്ടെ ഒരു കാര്യവും പറയാതെ തന്നെ കല്ല്യാണം നടത്താൻ ഞാനൊരു ഡ്രാമ കളിച്ചുനോക്കട്ടെ എന്നും പറഞ് നിങ്ങള്ടെ ഉമ്മയെ കാണാൻ പോയിരിക്കുകയാ….

എന്നോട് ദേഷ്യം തോന്നരുത്… ഉമ്മയോട് കള്ളം പറഞ്ഞാലും ഉപ്പയോട് പറയാൻ പറ്റൂല…. അത്രയ്ക്കെന്നെ ഇഷ്ട എന്റുപ്പക്ക്…. സോറി ഫോർ എവെരിതിങ്…. “”””

അമാന ഫീൽ ചെയ്തെഴുതിയതാണെന്ന് വായിച്ചപ്പോ മനസ്സിലായി….ഈ പെൺകുട്ടികളുടെ ബെസ്ററ് ഫ്രണ്ട് അവരുടെ ഉപ്പമാരായാൽ ഇങ്ങിനെയൊക്കെയേ നടക്കു….

ഇനി ഹോസ്പിറ്റലിലെ വിവരമറിയണമെങ്കിൽ ഉപ്പക്ക് വിളിച്ചിട്ട് കാര്യമില്ല… ഉമ്മാക്ക് വിളിച്ചാൽ ഉപ്പയുള്ളോണ്ട് തുറന്നുപറയും ഇല്ല…. അർഷാദാണെങ്കിൽ രാവിലെ ഹോസ്പിറ്റലിലെത്തുകയുള്ളു….

രണ്ടും കല്പിച്ചു ഞാനുമ്മക്ക് വിളിച്ചു….

ഉമ്മാക് വിളിച്ചെങ്കിലും അതികം സംസാരിക്കാൻ പറ്റിയില്ല… അവിടെ ആരൊക്കെയോ ഉണ്ട്… രാത്രി ആരാ നിക്കുന്നെ ന്ന് ചോദിച്ചപ്പോ ഷാനുവാണെന്ന് പറഞ്ഞു…ആരാ അവിടെ സംസാരിക്കുന്നതെന്ന് ചോദിച്ചപ്പോ പിന്നെവിളിക്ക് എന്നും പറഞ് ഫോൺവെച്ചു… ഞാൻ നേരെ ഷോപ്പിലേക് പോയി… അര മണിക്കൂറിനു ശേഷം ഒരു ഫോൺ വന്നു… അറിയാത്ത നമ്പർ ആണ്… നാട്ടിൽ നിന്നായൊണ്ട് ഞാൻ തിരിച്ചുവിളിച്ചു…

ഹലോ ആരാ….

“ഹലോ….. ഇത് ദിലു അല്ലേ…. ”

ആ അതെ…. ഇതാരാ

“ഞാൻ സെക്കീർ…. അങ്ങിനെ പറഞ്ഞാൽ നിനക്കറിയാൻ വഴിയില്ല… അമാനയുടെ ഉപ്പയാണെന്ന് പറഞ്ഞാൽ അറിയുമായിരിക്കും…. “

എന്തുപറയുമെന്നറിയാതെ ഞാൻ മൗനം പാലിച്ചു….

“ആമി എന്നോടെല്ലാം പറഞ്ഞു…….

ഷംനയെ എനിക്ക് നന്നായിട്ടറിയാം…. നല്ലകുട്ടിയാ… ആമിയുടെ കൂടെ ഇടക്കിടക്ക് വീട്ടില് വരാറുണ്ട്….. നിന്റുപ്പയുടെ ഈഗോ ഒന്ന് മാറ്റിയെടുത്താൽ മതി… അതെനിക്ക് വിട്ടേക്… ഞാൻ നോക്കിക്കോളാം…. നീ വല്യ ഡ്രാമയൊന്നും കളിക്കേണ്ട ആവശ്യമില്ല… ഞാനിന്ന് ഒരു ചൂണ്ടയിട്ടിട്ടുണ്ട്… നിന്റുപ്പ കൊളുത്തുമെന്നാണെന്റെ പ്രതീക്ഷ…. ഹോസ്പിറ്റലിൽ ഞാനും വൈഫും ഇപ്പൊ പോയിരുന്നു… ഷാനുവിനെ അവിടെ കണ്ടപ്പോ മനസ്സിൽ തോന്നിയതാ…. “”

എന്താ ഉണ്ടായേ ??…

“നിനക്ക് പ്രതീക്ഷിക്കാൻ വകയൊക്കെയുണ്ട്…. എന്നാലും നിന്റുപ്പ മൂളിയിട്ടില്ല…. ”

അള്ളാഹ് അപ്പൊ ഒക്കെ പറഞ്ഞോ…..

ഇല്ലെടാ ഞാൻ നിങ്ങള്ടെ കാര്യമൊന്നും പറഞ്ഞില്ല….. ആമിയെയും ഞങ്ങളെയും ഷംനക്കറിയാമെന്നറിഞ്ഞപ്പോ ഉപയൊന്നു ഞെട്ടി… അരമണിക്കൂറോളം ഞങ്ങൾ റൂമിൽ എല്ലാരും കൂടി സംസാരിച്ചിരുന്നു… തിരിച്ചുപോരുമ്പോ പുറത്തിറങ്ങി ഞാൻഉപ്പയോട് ഷാനുവിനെ പറ്റി ചോദിച്ചു…. ഇതിനെ കെട്ടിക്കുന്നുണ്ടോ… നല്ല കുട്ടിയാ…. എന്നുപറഞ്ഞപ്പോ കല്ല്യാണം നോക്കണം എന്നാണ് നിന്റുപ്പ പറഞ്ഞത്…

എന്റെടുത്തൊരു ചെക്കനുണ്ട്… പെങ്ങളുടെ മകനാണ്… ഡോക്ടറാണ്.. ഇപ്പൊ അമേരിക്കയിൽ ഒരുവർഷത്തെ പ്രാക്ടീസിലാ… അതുകഴിഞ്ഞാൽ നാട്ടിൽ സെറ്റ്‌ലവാ നാണ് പ്ലാൻ… പെങ്ങളും അളിയനും ഇന്നലെ വിളിച്ചിരുന്നു… നല്ലകുട്ടികളുണ്ടെങ്കിൽ പറയണമെന്ന് പറഞ്ഞിരുന്നു… സാമ്പത്തികം പ്രഷനൊന്നുമല്ല… നമ്മുടെ വീട്ടിൽക് കൊണ്ടുവരാനുള്ളതല്ലേ..

എന്നാ അളിയൻ പറഞ്ഞത്… ചെക്കന് നല്ല ദീനുള്ള കുട്ടിയായാൽ മതി… ഞാനിവളെ ഒന്ന് പറഞ്ഞുനോക്കട്ടെ… എന്താ നിങ്ങള്ടെ അഭിപ്രായം… എന്നൊക്കെ നിന്റുപ്പയോട് ചോദിച്ചപ്പോ ഒന്നും മിണ്ടിയില്ല…. ഞാൻ പിന്നേം ചോദിച്ചു… അഭിപ്രായം ഒന്നും പറഞ്ഞില്ല….
അതിനു നിന്റുപ്പ പറഞ്ഞത്…

ആ അത്…. ഇപ്പൊ…. നടക്കുമോ…. ഇടുക്കിയിൽ നിന്നിവിടെ വന്ന് താമസിച്ചോരാ…. തറവാടും കുടുംബും ഒന്നും ഇല്ലാ… എന്നൊക്കെയാ…

“”അതൊന്നും പ്രശ്നല്ല്യ… മുസ്ലിംകളല്ലേ…. പിന്നെ നല്ല കുട്ടിയും…. . സൗന്ദര്യവും… അല്ലെങ്കിലും ഈ പാവപ്പെട്ടവരുടെ കല്യാണത്തിന് അഞ്ചും പാത്തും പവൻ കൊടുക്കുന്നതിനേക്കാൾ ഉത്തമം അവരെ കെട്ടുന്നതാ… ആളുകൾ ചിലപ്പോ ഉള്ളിൽ പറഞ് ചിരിച്ചാലും അള്ളാഹ് കൂടെയുണ്ടാകും… നമുക്ക് ദുനിയാവ് മാത്രം പോരല്ലോ… ആഖിറം കൂടി നോക്കണ്ടേ…. ചിലപ്പോ ഇതുകൊണ്ടെങ്കിലും അള്ളാഹ് തെറ്റുകൾ പൊറുത്ത് സ്വർഗം തന്നാലോ …. എനിക്ക് കെട്ടാൻ പ്രായായ മോൻ ഇല്ലാത്തോണ്ടാ… ഉണ്ടേൽ ഞാനാർക്കും വിട്ടുകൊടുക്കില്ലെന്നു ഷംനയെ… ”
ഞാനിങ്ങനെ പറഞ്ഞപ്പോ നിന്റുപ്പയുടെ മനസൊന്നിളകിയിട്ടുണ്ടാവും… അതോണ്ടാവും മൂപ്പരൊന്നും മിണ്ടാതെ ഒന്ന് മൂളുക മാത്രം ചെയ്തു…

ഞാൻ ഒന്നൂടെ പറഞ്ഞു ട്ടൊ….

അതുവരെ എല്ലാം മൂളിക്കേട്ട ഞാൻ ഇനിയും എന്താ പറഞ്ഞെ എന്ന് ചോദിച്ചു…..

Leave a Reply

Your email address will not be published. Required fields are marked *