ഒരു പ്രണയകഥ 4

ഷാനു എവിടെ കണ്ടില്ലല്ലോ…

ഷാനു….. മോളെ…. ഷാനു….

അയിഷാത്ത നീട്ടി വിളിച്ചു.

എന്തേ ഉമ്മാ എന്നും ചോദിച്ച് അവളിറങ്ങിവന്നു… ഞങ്ങളെ കണ്ടതും നെറ്റി ചുളിച്ചൊന്ന് നോക്കിയതല്ലാതെ പ്രത്യേകിച്ച് ഭാവവ്യത്യാസമൊന്നും ആ മുഖത്തു കണ്ടില്ല… ഇവളു തന്നെയല്ലേ അള്ളാഹ് എന്നെ അടിച്ചത്….. അർഷാദും ഞാനും സംശയിച്ചു മുഖത്തോട് മുഖം നോക്കി…

“ആരാ ഉമ്മാ ഇത്… “

നിനക്കിവരെ അറിയില്ലേ… നമ്മുടെ കരീം ഹാജിയുടെ മോനാ ഇത്..ദിലു….

എനിക്കറിയില്ല.. ഞാൻ കണ്ടിട്ടില്ല…

കൂസലില്ലാതെ അവളുടെ മറുപടി…. എനിക്ക് ദേഷ്യം വന്നു….
ഉപ്പ കൊടുത്തയച്ച സാദനം കൊണ്ടുതരാൻ വന്നതാ എന്നും പറഞ് ഞാൻ കവറ വൾക്കു കൊടുത്തു.. അവളതുവാങ്ങി ചുണ്ട് ഒരു സൈഡിലേക് ആകിയിട്ട് കവറും വാങ്ങി അകത്തേക്കു പോയി…. ചായയും കുടിച്ച് യാത്രപറഞ്ഞിറങ്ങി… അകത്തേക്കു നോക്കിയെങ്കിലും പുറത്തേക് ആരും വന്നില്ല.. അയിഷാത്തയോട് പിന്നെ വരാമെന്നും പറഞ് പോന്നു..

കിടന്നിട്ടൊന്നും ശെരിക്കു പറഞ്ഞാൽ ഉറക്കം വരുന്നില്ല… രണ്ട് വർത്താനം പോലും അവളോട് അയിഷാത്തയുടെ മുമ്പിൽ വെച്ചു പറയാൻ പറ്റിയില്ല.. ഒരു സോറി പോലും കാന്താരി പറഞ്ഞതും ഇല്ല… പിന്നെങ്ങിനെ ഉറങ്ങാൻ.. അടികിട്ടിയതെനിക്കല്ലേ…. ☹…ഇതിനു പകരം നിന്റെ കരണത്ത് ഞാനും തരുമെടി പുല്ലേ… ഈ ദിലുവാ പറയുന്നെ… നോക്കിക്കോ… അവളുടെ ഫോട്ടോ നോക്കി വായിൽ വന്ന തെറിയൊക്കെ വിളിച്ചു…. അപ്പോഴാ സമാദാനമായിട്ടൊന്നുറങ്ങിയത്….

രാവിലെ അവള് കോളേജിൽ പോകുന്ന വഴിയിൽ ഞാൻ ഒറ്റക്ക് പോയിനിന്നു.. അവളും ഒറ്റക്ക് സ്പീഡിൽ നടന്നു വന്നു.. എന്നെ ഒന്ന് നോക്കി…. ഒന്നും മിണ്ടാതെ എന്നെയും കടന്ന് പോകുന്ന കണ്ടപ്പോ ദേഷ്യത്തോടെ… ഒന്ന് നിക്കെടി.. എന്ന് പറഞ്ഞു…

“ഉം.. എന്താ… “

എന്താണെന്നോ… ഒന്നും അറിയാത്ത പോലെ…. അയ്യോ…. പാവം പൂച്ചക്കുട്ടി… ഒരാണിനെ കൈനീട്ടി അടിച്ചിട്ട്………. ഒരു സോറിപോലും പറയാതെ പോകുന്ന കണ്ടോ….

“അടിച്ചു… അതിന് ഞാനെന്തിനാ സോറി പറയുന്നെ… കയ്യിൽ കയറിപ്പിടിച്ചാൽ നീയല്ല ഏതു മറ്റവനാണെങ്കിലും ഞാനടിക്കും…ഇത് നിന്റുപ്പ തന്നതാണെന്നും പറഞ് മര്യാദക്ക് തന്നൂടെ.. കയ്യിൽ പിടിക്കാൻ നീയാരാ…. “

പറയാൻ തുടങ്ങിയപ്പോയേക് അടിച്ചില്ലേ…

“കയ്യിൽ പിടിച്ചിട്ടല്ലേ ഞാനടിച്ചത്…പറയാൻ നാവു മതിയല്ലോ… കയ്യില്പിടിച്ചാണോ പറയുന്നെ… “

നീ ആരാ ഡീ… ഉണ്ണിയാർച്ചയോ… കയ്യില്പിടിച്ചാൽ അടിക്കും പോലും… പെണ്ണായാലേ അടങ്ങിയൊതുങ്ങി ജീവിച്ചോണം… ആണുങ്ങളുടെ നേരെ കയ്യും കൊണ്ട് വന്നാൽ വിവരം അറിയും… ഞാൻ കുറച്ചു കട്ടിയിൽ അടികിട്ടിയ ദേഷ്യം തീർക്കാൻ പറഞ്ഞു…

…..”കയ്യിൽ പിടിച്ചാ ഇനിയും അടിക്കും.. ചെരുപ്പൂരി അടിക്കും… നീ ആരാ എന്നെ പിടിക്കാൻ… “അവളും ഗൗരവം കുറച്ചില്ല…

പോടീ പുല്ലേ…. എന്നും പറഞ് ഞാൻ ബൈക്കിൽ കയറി വേഗം വിട്ടു…

ഇവള് വെറും കാന്താരിയല്ല… ആണായിട്ട് ജനിക്കാൻ നിന്നതാ… അവസാന നിമിഷത്തിൽ പടച്ചോൻ പെണ്ണാക്കിയതാ എന്ന തോന്നുന്നേ… എന്തുപറഞ്ഞാലും തർക്കുത്തരം…. അവളോട് സംസാരിക്കാൻ പോകും വരെ അവളായിരുന്നു തെറ്റുകാരി.. സംസാരിച്ചപ്പോ ഞാൻ കയ്യിൽകേറി പിടിച്ചതായി തെറ്റ്… രാത്രി കിടന്ന് ആലോചിച്ചപ്പോ. അവള് പറഞ്ഞതും ശെരി തന്നെയല്ലേ… ഒരു പെണ്ണിന്റെ കയ്യിൽകേറി പിടിക്കാൻ പാടുണ്ടോ… ഞാൻ ചെയ്തത് ശെരിയായില്ല എന്നൊക്കെ തോന്നി….

പിറ്റേന്ന് രാവിലെ കുളിച്ചൊരുങ്ങി അവള് ബസ് കയറുന്ന സ്റ്റാൻഡിൽ കാത്തുനിന്നു… അവള് വന്നതും ബസ് വന്നതും ഒപ്പം… അവളുടെ പിറകെ ഞാനും ബസിൽ കയറി.. എന്നെ അവൾക് കാണാവുന്ന രീതിയിൽ തന്നെ നിന്നു… കണ്ണുകൾ തമ്മിൽ കോർത്തെങ്കിലും ആ ചുണ്ടിലൊരു ചിരി വിടർന്നില്ല… ഞാൻ അവളെത്തന്നെ നോക്കി നിന്നു… കോളേജിന്റെ മുമ്പിൽ ഇറങ്ങുന്നതുവരെ കണ്ണെടുക്കാതെ നോക്കിയെങ്കിലും ഒന്നും മിണ്ടിയില്ല… അവളിറങ്ങിയപ്പോ ഞാനും ഇറങ്ങി…കോളേജിന്റെ ഗേറ്റ് വരെ പിന്തുടർന്നെങ്കിലും തിരിഞ്ഞുനോക്കാതെ അവള് പോയി…. തിരിച്ചു ബസ് കയറി ഫ്രണ്ട്സിന്റെ കൂടെ കറങ്ങാൻ പോയി… വൈകുന്നേരം കോളേജ് വിടുന്ന സമയത്തു കോളേജിന്റെ മുമ്പിൽ പോയി അവളെ കാത്തുനിന്നു.. കൂട്ടുകാരോട് സംസാരിച്ചുകൊണ്ട് വരുന്ന ഷാനുവിന്റെ ചിരിക്കൊരു പ്രത്യേക സൗന്ദര്യം തന്നെയാ… എന്നോടിതുപോലെ എന്നാണാവോ മിണ്ടുന്നേ…

Leave a Reply

Your email address will not be published. Required fields are marked *