ഒരു പ്രണയകഥ

ചോദിച്ചിട്ടില്ല… ഓൾക് പഠിക്കേണ്ടിവരും… ഇടുക്കിയിൽ പഠിക്കാമെന്ന അളിയന്റെ അഭിപ്രായം… ഞാൻ ഒരെട്ടു പത്തു മാസത്തിനു ശേഷമേ നാട്ടിൽ വരുള്ളൂ എന്നാ പറഞ്ഞിരിക്കുന്നത് …. ഒന്നും വേണ്ടാ ന്നൊക്കെ ഓല് പറഞ്ഞികനെങ്കിലും കുറച്ചെങ്കിലും കൊടുക്കണ്ടേ….

ഇടിതട്ടിയ പോലെ ഞാൻ കേട്ടുനിന്നു… ഒരക്ഷരം മിണ്ടാൻ പറ്റുന്നില്ല….

ആ അതൊക്കെ ഞമ്മക്ക് കൊടുക്കാം അപ്പോഴല്ലേ…. എനിക്കൊരു തലവേദന… ഞാൻ കിടക്കട്ടെ… എന്നും പറഞ് ഉപ്പ പോകാനൊരുങ്ങി…

” ശെരി ഇക്കാ…. ദിലു നീയും പോയി കിടന്നോ… ക്ഷീണം ഉണ്ടാവുമല്ലോ….”

സൈതാലിക്കയോട് തലകൊണ്ട് ആ എന്നും പറഞ് ഞാൻഉപ്പയുടെ പിറകെ പോയി….

റൂമിന്റെ ഡോറടച്ചതും അതുവരെ പിടിച്ചു നിർത്തിയ സങ്കടം അണപൊട്ടിയൊഴുകി….

“” മോനെ ഇങ്ങിനെ കരയല്ലേ ടാ…. നിനക്കള്ളാഹ് വിധിച്ചിട്ടുണ്ടാവില്ല എന്ന് സമാദാനിക്ക്…. “

ഉപ്പാ ഞാൻ ആഗ്രഹിച്ചുപോയി…. ഉപയൊന്ന് ചോദിക്ക് ഇക്കയോട്… ഉപ്പ ചോദിച്ചാൽ സമ്മതിക്കും.. എനിക്കുറപ്പുണ്ട്… തേങ്ങിക്കൊണ്ട ഞാനിത് പറഞ്ഞത്…

“ദിലു…. എങ്ങിനെയാ ചോദിക്കുക… പറഞ്ഞതൊക്കെ നീയും കേട്ടതല്ലേ… ആ കല്യാണം നടന്നില്ലെങ്കിൽ സൈതൂ ന് അളിയന്റെ മുമ്പിൽ തലകുനിക്കേണ്ടിവരും… രണ്ട് കുടുംബവും വഴക്കും ഉണ്ടാവും നമ്മളായിട്ടെന്തിനാ കുടുംബം പിരിക്കുന്നെ… സൈതു അറിഞ്ഞാൽ ഇനി കൂടുതൽ വെഷമാവും ഉണ്ടാവുക… എന്തു തീരുമാനിക്കുമെന്നറിയാതെ

കുടുങ്ങിപ്പോകും…. സൈതൂ ന് നമ്മളെയും അളിയനെയും ഒന്നും പിണക്കാൻ പറ്റൂല ടാ… സഹായിച്ചോരെ ചതിക്കുന്ന മനസൊന്നും അവനില്ല…. “

അപ്പൊ ഞാനെന്താ ചെയ്യേണ്ടേ ഉപ്പാ…. അതും കൂടെ പറഞ്ഞുതാ….

“മോനെ… എനിക്കും നല്ല വെഷമമുണ്ട്…. എന്നുവെച്ച് എല്ലാരേം വെറുപ്പിച്ചു കുടുംബം പിരിച്ചിട്ട് നിനക്ക് ഷാനുവിനെ കെട്ടണോ… നീ പറ…. “

എനിക്കറിയില്ല ഉപ്പ തന്നെ പറ….

ദിലു…. ഇതിപ്പോ ആരും അറിഞ്ഞിട്ടില്ല….ഒന്നും സംഭവിച്ചിട്ടും ഇല്ല ഇവിടെ അവസാനിപ്പിക്കാം… സങ്കടം ഉണ്ടാവും…. അതെല്ലാർകും അറിയാം…. എന്നാലും എല്ലാർക്കും നല്ലതേ വരൂ…

മറിച്ചായാൽ മറ്റുള്ളവരുടെ ശാപം ജീവിതകാലം മുഴുവൻ അനുഭവിക്കേണ്ടിവരും…. അതുവേണോ…. ദിലു…. “

ഞാൻ കരഞ്ഞുകൊണ്ട് റൂമിലേക് ഓടി…. ബെഡിൽ കമിയന്നുകിടന് കരഞ്ഞു….ഉപ്പയും കൂടെവന്ന് കിടന്നു…
എല്ലാ പ്രതീക്ഷകളും അവസാനിച്ചപോലെ…. സന്തോഷങ്ങളുടെ ഘോഷയാത്ര ആയിരുന്നല്ലോ എന്റെ ജീവിതം…. എല്ലാരുടെയും സമ്മദം കിട്ടിയപ്പോ നില മറന്ന് തുള്ളിച്ചാടി…. ഇപ്പൊ സ്വപ്നക്കൂടാരം തകർന്നു തരിപ്പണമായി ?
എപ്പോയോ ഉറക്കം എന്നെ തഴുകിയെന്നറിയില്ല….

നമ്മളാഗ്രഹിക്കുന്നതാവില്ലല്ലോ നടക്കുന്നതെല്ലാം… എന്നാലും ഉമ്മയും ഉപ്പയും ഒക്കെ സമ്മദം തന്നപ്പോ ഞാനെന്നെത്തന്നെ മറന്നുപോയി…. ശെരിക്കും ഷാനുവിനെ വൈഫായിട്ട് കണ്ടുപോയി…. ഇനിയെന്ത് എന്ന ചോദ്യമായിരുന്നു മുമ്പിൽ…. കോളേജിൽ പഠിക്കുന്ന കാലത്ത് ലവ് ഫെയിലിയർ എന്നും പറഞ് താടിവെച്ചു നടക്കുന്ന എത്രപേരെ കളിയാക്കിയതാ…ഒന്ന് പോടോ ഒരു ലവ്…. അവളുപോയെങ്കിൽ

വേറെയൊരാന്നെതിനെ നോക്കിക്കോ എന്നൊക്കെ കമന്റടിച്ചതാ.. അനുഭവിക്കുമ്പോയെ യഥാർത്ഥ വിരഹത്തിന്റെ വേദന അറിയൂ…. എന്നിപ്പോ മനസ്സിലായി….

ഒരാഴ്ച കഴിഞ്ഞാ കടയിലൊക്കെ പോയിത്തുടങ്ങിയെ…. സൈതാലിക്കയെ കാണുമ്പോയൊക്കെ മനസ് കലങ്ങിമറിയും. ഷാനുവിനെ ഓർത്തു കരയാത്ത ഒരുദിവസംപോലും കടന്നുപോയില്ല….. ഉമ്മയോട് സങ്കടം പറഞ് ഒരുപാട്‌ കരഞ്ഞു…. ഉമ്മയുടെ സമദനിപ്പിക്കലിലൊന്നും മനസ് നേരെയായില്ല…. നൊമ്പരങ്ങൾ അനുഭവിക്കാത്ത എനിക്ക് ഇത് വല്ലാത്തൊരു മാറ്റമാണ് തന്നത്… ആക്റ്റീവ് ആയി നടന്നിരുന്ന ഞാൻ ആരോടും മിണ്ടാതെയായി.. ഷോപ്പും റൂമും മാത്രമായി ഒതുങ്ങി…

ഒരുമാസത്തിനു ശേഷം എല്ലാം എന്നെ ഏല്പിച്ച് ഉപ്പ നാട്ടിലേക് പോയി…. നാല് ഷോപ്പുകളിലും എത്തേണ്ടതിനാൽ പതിയെ പതിയെ എന്റെ ചിന്ത ബിസിനസ് കാര്യങ്ങളിൽ മാത്രമായി… ഷാനു ഉറങ്ങാൻ തനിച്ചു കിടക്കുമ്പോ മാത്രം വിരുന്നെത്തുന്ന അതിഥിയായി…

ഒരുദിവസം ഉപ്പയെന്നെ വിളിച്ചു ഉമ്മയും കൂടെയുണ്ട്… സംസാരത്തിനിടയിൽ എന്റെ കല്യാണക്കാര്യം പറഞ്ഞു… അവളുടെ കല്യാണത്തിന് മുന്ബെ എന്റെ മോന്റെ കല്യാണം നടത്തണം… എന്നായിരുന്നു ഉമ്മാന്റെ വാശി…. ഒരുപാട്‌ എതിർത്തെങ്കിലും ഉമ്മയുടെ വാശിക്ക് മുമ്പിൽ തോൽക്കേണ്ടി വന്നു….

നാട്ടിൽ നിന്നും ഫ്രണ്ട്സ് വിളിച്ചുപറഞ്ഞപ്പോഴാണ് സീരിയസായിട്ട് എന്റെ കല്യാണം നോക്കുന്ന തിരക്കിലാണ് ഉപ്പ എന്നറിഞ്ഞത്. പിറ്റേന്ന് അർഷദ് വിളിച്ചു… ഷാനുവിനോടുള്ള പ്രണയം ആകെ അറിയുന്നത് അവനാണ്…. അവനോട് കാര്യങ്ങളെല്ലാം ഞാൻ തുറന്ന് പറഞ്ഞു… ഞാനവളെ കണ്ട് സംസാരിച്ചു നോക്കണോ എന്നവൻ ചോദിച്ചെങ്കിലും ഞാൻ വേണ്ടെന്ന് പറഞ്ഞു…. എല്ലാരേം ധിക്കരിച്ചു ഞാൻ വിളിക്കുമ്പോ എന്റെകൂടെ ഒരിക്കലും അവളിറങ്ങി വരില്ല… അങ്ങിനെ ഒരു പെണ്ണല്ല എന്റെ ഷാനു… ആ നന്മ കണ്ടിട്ട് കൂടിയാ ഞാനവളെ സ്നേഹിച്ചത്… വീട്ടുകാര് നാട്ടുകാരുടെ മുമ്പിൽ തലയും തായ്തി നടക്കുന്ന സീൻ ഒരാകാൻപോലും എനിക്കുമാവില്ല…. വേണ്ടെടാ ഇനി കൂടുതൽ അവളെ വേദനിപ്പിക്കണ്ട… പടച്ചോൻ വിദിച്ചതൊക്കെ നടക്കട്ടെ…. എന്നൊക്കെ പറഞ്ഞവനെ സമദനിപ്പിച്ചു….

ഞായറായ്ച ഉപ്പയും ഉമ്മയും എനിക്ക് ഒരു പെണ്ണ് കാണാൻപോയി… അവർക് പെണ്ണിനെ ഇഷ്ടായി… എനിക്ക് കാണാൻ വേണ്ടി വീഡിയോ കാൾ ചെയ്തു… എല്ലാവരുടേം മുമ്പിൽ വെച്ചുതന്നെ ഞാനാ കുട്ടിയെ പരിചയപ്പെട്ടു…. പേര് അമാന ജാസ്മിൻ… പഠിക്കുന്നത് ഷാനുവിന്റെ കോളേജിൽ… അതെ ഇയർ… പിന്നെ കൂടുതലൊന്നും ഞാൻ ചോദിക്കാൻ പോയില്ല…. എന്നോട് ഉപ്പ ഓക്കേ ആണോന്ന് ചോദിച്ചു… നിങ്ങൾക്കിഷ്ടപ്പെട്ടെങ്കിൽ എനിക്ക് ഓക്കേ ആണെന്ന് ഞാനും പറഞ്ഞു…

എന്റെ കല്യാണം ഏതാണ്ട് ഉറപ്പിച്ച മട്ടായി… എല്ലാർക്കും എന്നെയും ഇഷ്ടായിരുന്നു…

അന്ന് രാത്രി എനിക്കൊരു മിസ് കാൾ വന്നു…. നാട്ടിൽ നിന്നാണ്. ആദ്യം ഞാൻ തിരിച്ചുവിളിച്ചില്ല.. പിന്നെയും മിസ് വന്നപ്പോ തിരിച്ചുവിളിച്ചു….

ഹലോ ആരാ….

“ഹലോ…. ഞാൻ…… അമാനയാണ്…. ഇന്നിക്ക പെണ്ണുകണ്ടില്ലേ… ആ ആളാ… “

ആ…… നീ…..

എന്തിനാ വിളിക്കുന്നത്…

“അത്‌ ഞാൻ വെറുതെ…. അല്ല ഇക്കാ.. നിങ്ങള് ഷെഹിന്റെ ഇക്കയല്ലേ… “

ആ അതെ… അവനെ അറിയുമോ…

“അറിയാതെ പിന്നെ…. ഞങ്ങളൊരുമിച് 10, വരെ പഠിച്ചതാ…. അവൻ സയൻസെടുത്തോണ്ട് പ്ലസ് വണ്ണിന് വേറെയായി…. “
ഓഹ്‌
അല്ലിക്കാ ഞാനൊരു കാര്യം ചോദിച്ചാ നിങ്ങള് സത്യം പറയുമോ.
അതെന്തു കാര്യമാ. ഞാൻ നുണ പറഞ് ശീലിച്ചിട്ടില്ല നീ ചോദിക്ക്.
നിങ്ങൾക് ഷംനയെ അറിയുമോ..
എന്റെ ഉള്ളമൊന്ന് കാളി. പടച്ചോനെ ഇവൾക് അവളെയും അറിയുമോ..
അല്പം മൗനത്തിനു ശേഷം
ആ അറിയാലോ. അവളും നിന്റെ കൂടാണോ പഠിച്ചേ.
ഹും. എന്റെ കൂടെ പഠിക്കുന്നുബെസ്ററ് ഫ്രണ്ടാണ്. ആദ്യം ഷെഹിയാ ഷംനയെ പരിചയപ്പെടുത്തി തന്നത്പ്ലസ് ടുവിന് എന്റെകൂടായിരുന്നു പിന്നെ ഇതുവരെ ഒരേ ക്ലാസ്സിൽ ആണ്
ആഹാ നിനക്കെല്ലാരെയും അറിയാലോ.
ആ അറിയും ഷംനയും നിങ്ങളും തമ്മിലുള്ള കണക്ഷൻ എന്താ
എല്ലാം അറിയുമെന്ന് പറഞ്ഞിട്ട്.

Leave a Reply

Your email address will not be published. Required fields are marked *