കാമ കാവടി – 4 2

“എന്താ സര്‍..അവനെന്തെങ്കിലും കുറ്റം ചെയ്തോ?” വിറയലോടെ ജോസഫ് ചോദിച്ചു.

“ഏയ്‌..പേടിക്കാന്‍ ഒന്നുമില്ല..വേറൊരു കേസില്‍ ചില വിവരങ്ങള്‍ തിരക്കി അറിയാനാണ്..പറഞ്ഞത് കേട്ടല്ലോ..വന്നാലുടന്‍ സ്റ്റേഷനില്‍ എത്താന്‍ പറയുക”

അത്രയും പറഞ്ഞിട്ട് വസീം തിരികെ ചെന്നു വണ്ടിയില്‍ കയറി. വണ്ടി തിരിഞ്ഞു പോകുന്നത് ജോസഫും കുടുംബവും ആശങ്കയോടെ നോക്കി നിന്നു.

“എന്റെ ദൈവമേ എന്ത് പറ്റിയോ എന്തോ..എനിക്കാകെ പേടി തോന്നുന്നു..” ഗ്രേസി ഭീതിയോടെ പറഞ്ഞു.

“പേടിക്കാതിരി അമ്മെ..വസീം സാറ് നല്ലവനാ..ഇച്ചായന് ഒരു കുഴപ്പോം വരില്ല..” റീന അമ്മയെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു.

“പോടീ നിനക്കറിയാമോ പോലീസുകാരുടെ സ്വഭാവം..അവനെ കിട്ടിയാല്‍ അവന്മാര്‍ ഇടിച്ചു കൊല്ലും..അയ്യോ എന്റെ ദൈവമേ..”

“മിണ്ടാതിരിക്കെടി..കയറിപ്പോ ഉള്ളില്‍..” ജോസഫ് അവരെ ശാസിച്ചു. എന്താണ് വിവരം എന്നറിയാന്‍ സ്റ്റേഷനിലേക്ക് ചെന്നാലോ എന്നായിരുന്നു അയാളുടെ ചിന്ത. തന്നെ തമിഴന്മാര്‍ തട്ടിക്കൊണ്ടു പോയതും വസീം തന്നെ രക്ഷിച്ചതും ഒന്നും റീനയോ റോയിയോ മാതാപിതാക്കളെ അറിയിച്ചിരുന്നില്ല.

വസീം റോയിയെ തേടി വേറെങ്ങും പോയില്ല. അയാള്‍ വണ്ടി നേരെ സ്റ്റേഷനിലേക്ക് തന്നെ വിട്ടു. രേണുവിന് സമയം നല്‍കണം എന്നയാള്‍ക്ക് അറിയാമായിരുന്നു. ഇതിനിടെ ഗോപു പുഴക്കരയില്‍ എത്തിക്കഴിഞ്ഞിരുന്നു. അല്പം മാറി ഇരുന്നു സംസാരിക്കുന്ന ശിവനെയും റോയിയെയും അവന്‍ കണ്ടു. ഇരുവരും വിസയുടെ വിവരങ്ങള്‍ തിരക്കാനായി ഇടയ്ക്ക് ജോണിന്റെ വീട്ടില്‍ പോയപ്പോള്‍ അവന്‍ അവരെ പരിചയപ്പെട്ടിട്ടുള്ളതാണ്.

“അണ്ണന്‍മാരെ..ഞാന്‍ നിങ്ങളെ തേടി വന്നതാ..” സൈക്കിള്‍ മാറ്റി വച്ച് കിതച്ചുകൊണ്ട് അവന്‍ പറഞ്ഞു. ശിവനും റോയിയും വേഗം എഴുന്നേറ്റു.

“എന്താടാ എന്ത് പറ്റി?” ഇനി ജോണ്‍ വിസ അയച്ച കാര്യം പറയാന്‍ വന്നതാണോ അവന്‍ എന്ന് ഇരുവരും ശങ്കിച്ചു.

“നിങ്ങളെ തേടി പോലീസ് വീട്ടില്‍ വന്നിരുന്നു..എന്നെ രേണു ചേച്ചി അയച്ചതാണ്..നിങ്ങള്‍ ഉടന്‍ തന്നെ ചേച്ചിയുടെ ഈരാറ്റുപേട്ടയില്‍ ഉള്ള വീട്ടിലേക്ക് പൊക്കോളാന്‍ ചേച്ചി പറഞ്ഞു..ഇതാണ് വീടിന്റെ താക്കോല്‍..ഒട്ടും വൈകരുത് എന്നും ചേച്ചി നിങ്ങളെ നേരില്‍ കണ്ട് കാര്യങ്ങള്‍ പറഞ്ഞോളാം എന്നും പറഞ്ഞിട്ടുണ്ട്”

കിതച്ചുകൊണ്ട് അവന്‍ താക്കോല്‍ അവര്‍ക്ക് നല്‍കി. ശിവനും റോയിയും അങ്കലാപ്പോടെ പരസ്പരം നോക്കി.

“എന്താ..എന്താണ് കാര്യം എന്ന് ചേച്ചി പറഞ്ഞോ?” റോയ് ചോദിച്ചു.

“ഇല്ല..പക്ഷെ അര്‍ജന്റ് ആണ് എന്ന് മാത്രം പറഞ്ഞു..”

“വീട് എവിടെയാണ് എന്ന് ഞങ്ങള്‍ക്ക് അറിയില്ലല്ലോ..പിന്നെങ്ങനാ അത് കണ്ടു പിടിക്കുന്നത്?’ ശിവനാണ് അത് ചോദിച്ചത്.

“നിങ്ങള്‍ അവിടെ എത്തിയ ശേഷം തട്ടേല്‍ മുക്ക് എന്ന സ്ഥലത്ത് ചെന്ന് വര്‍ഗീസ്‌ സാറിന്റെ വീട് ചോദിച്ചാല്‍ മതി. ഏതെങ്കിലും ഓട്ടോക്കാരോട് പറഞ്ഞാല്‍ അവിടെ കൊണ്ടുവിടും എന്നാണ് ചേച്ചി പറഞ്ഞത്..മീനച്ചിലാറിന്റെ തീരത്താണ് വീട്..”

ശിവനും റോയിയും പരസ്പരം നോക്കി.

“ശരി നീ പൊക്കോ..ഞങ്ങള്‍ പൊയ്ക്കോളാം…” റോയ് പറഞ്ഞു.

“ങാ..പിന്നെ ഇതാണ് ചേച്ചിയുടെ മൊബൈല്‍ നമ്പര്‍..എന്തെങ്കിലും ആവശ്യമുണ്ട് എങ്കില്‍ ഇതില്‍ വിളിക്കാന്‍ പറഞ്ഞിട്ടുണ്ട്” ചെറിയ ഒരു കടലാസ്സില്‍ എഴുതിയ നമ്പര്‍ അവന്‍ അവര്‍ക്ക് നല്‍കിയിട്ട് സൈക്കിളില്‍ തിരികെ പോയി.

“ഞാന്‍ പറഞ്ഞില്ലേ..പോലീസ് നമ്മുടെ പിന്നാലെ ഇറങ്ങിക്കഴിഞ്ഞു..എനിക്ക് തോന്നുന്നത് നമ്മളെ രക്ഷിക്കാന്‍ വസീം സാര്‍ ഏര്‍പ്പാടാക്കിയതാണ് ഈ ഒളിച്ചോട്ടം എന്നാണ്..എസ് പി നമ്മളെ പിടിക്കാന്‍ ഉത്തരവിട്ടു കാണും” ശിവന്‍ പറഞ്ഞു.

“ശിവാ..പോലീസ് നിന്നെ തേടാന്‍ ചാന്‍സില്ല. എന്നെയാണ് അവര്‍ക്ക് വേണ്ടത്..കാരണം റീനയുടെ കേസുമായി ബന്ധപ്പെട്ടു ഞാന്‍ ആണല്ലോ രാജീവിനെതിരെ ഭീഷണി മുഴക്കിയത്..അതുകൊണ്ട് നീ ഇവിടെത്തന്നെ നിന്നോ..ഞാന്‍ പൊയ്ക്കോളാം..നീ ഇവിടെയുണ്ട് എങ്കില്‍ വീട്ടുകാര്‍ക്ക് ഒരു ധൈര്യം കാണും..” റോയ് ആലോചനയോടെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *