കാമ കാവടി – 4 2

“അതെ സര്‍”

“നാലാം നിലയില്‍ ഇറങ്ങിയ കൊലയാളി ബട്ടന്‍ അമര്‍ത്തി മറ്റേ ലിഫ്റ്റ്‌ വരാന്‍ കാത്ത് നില്‍ക്കുന്നു..അതിന്റെ ഡോര്‍ തുറന്ന നിമിഷം അവന്‍ ഉള്ളില്‍ കയറി കൃത്യം നടത്തിയിട്ട് ഓടിക്കളയുന്നു…എന്ത് തോന്നുന്നു സര്‍?” സി ഐ എസ് പിയുടെ പ്രതികരണത്തിനായി നോക്കിക്കൊണ്ട് പറഞ്ഞു നിര്‍ത്തി.

“വളരെ ശരിയായ ഒരു അനുമാനമാണ്..അതാകാം സംഭവിച്ചത്…അങ്ങനെ ആണെങ്കില്‍ നമുക്ക് മറ്റേ ലിഫ്റ്റിന്റെ ക്യാമറ പരിശോധിക്കണം. ആ സമയത്ത് അതില്‍ ആരാണ് താഴേക്ക് പോയത് എന്നറിഞ്ഞാല്‍ കാര്യം ക്ലിയര്‍..എന്ത് പറയുന്നു വസീം?”

“അതെ സര്‍..അങ്ങനെ ചെയ്യാം”

“ഒപ്പം..അന്ന് ഡാന്‍സ് ഫ്ലോറില്‍ ഉണ്ടായിരുന്ന എല്ലാ ആളുകളുടെയും പേര് വിവരങ്ങള്‍ എനിക്ക് കിട്ടണം..ശങ്കര്‍ പറഞ്ഞ സാധ്യത തന്നെയാണ് എനിക്കും തോന്നുന്നത്. രാജീവിന് മുന്നേ മറ്റൊരാള്‍ താഴേക്ക് പോയിട്ടുള്ളതായി ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ അതും ചോദിച്ചറിയണം..” എസ് പി എഴുന്നേറ്റുകൊണ്ട് പറഞ്ഞു.

“ഷുവര്‍ സര്‍” വസീം പറഞ്ഞു. അയാളും സി ഐയും എഴുന്നേറ്റു.

“പിന്നെ..റോയിയും ശിവനും ഇന്ന് വൈകുന്നേരത്തിനുള്ളില്‍ എത്തിയില്ല എങ്കില്‍, അവന്മാരെ തിരഞ്ഞു കണ്ടുപിടിക്കണം. വേണ്ടിവന്നാല്‍ ഒരു ലുക്കൌട്ട് നോട്ടീസ് ഇടുക” എസ് പി തൊപ്പി തലയില്‍ വച്ചിട്ട് ഇരുവരോടുമായി പറഞ്ഞു.

“ഷുവര്‍ സര്‍”

സി ഐയും എസ് ഐയും സല്യൂട്ട് നല്‍കി. എസ് പി പുറത്തേക്ക് ഇറങ്ങി. അദ്ദേഹം കാറില്‍ കയറി സ്റ്റേഷന്‍ വളപ്പ് വിട്ടു പോകുന്നത് അവര്‍ നോക്കി നിന്നു.

“വസീം..നിങ്ങള്‍ ഉടന്‍ തന്നെ ഹോട്ടലില്‍ എത്തി രണ്ടാമത്തെ ലിഫ്റ്റിന്റെ ക്യാമറ പരിശോധിക്കുക. ഒപ്പം അന്ന് ആ ഹോട്ടലില്‍ താമസിച്ചിരുന്നവരുടെയും ഒപ്പം ഡാന്‍സ് ഫ്ലോറില്‍ ന്യൂ ഇയര്‍ ആഘോഷിക്കാന്‍ വന്നിരുന്നവരുടെയും പേര് വിവരങ്ങളും ശേഖരിക്കുക…” സി ഐ വസീമിന് നിര്‍ദ്ദേശം നല്‍കി.

“ശരി സര്‍..ഞാനുടന്‍ പോകാം..”

“തനിക്ക് അറിയാമല്ലോ..എസ് പിക്ക് ഈ കേസില്‍ പ്രത്യേക താല്‍പര്യം ഉണ്ട്.സ്വന്തം സഹോദരിയുടെ മകനാണ് കൊല്ലപ്പെട്ടിരിക്കുന്നത്..അതുകൊണ്ട് എത്രയും വേഗം നമുക്ക് പ്രതിയെ പിടികൂടണം..”

“ഉറപ്പായും സര്‍..”

“ശരി..എന്നാല്‍ നിങ്ങള്‍ പൊയ്ക്കോ”

വസീം സല്യൂട്ട് നല്‍കി പുറത്തേക്ക് ഇറങ്ങി.

ഹോട്ടല്‍ എമ്പയറിന്റെ മാനേജരുടെ മുറിയില്‍ വസീം ക്യാമറ പകര്‍ത്തിയ ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു. ഡാന്‍സ് ഫ്ലോറിലെ ചിത്രങ്ങള്‍ അവ്യക്തമാണ്. ഒരാളുടെ പോലും മുഖം വ്യക്തമല്ല. രാജീവ് ലിഫ്റ്റില്‍ കയറിയ സമയത്തിനു തൊട്ടുമുന്‍പ് രണ്ടാമത്തെ ലിഫ്റ്റില്‍ ഡാന്‍സ് ഫ്ലോറില്‍ നിന്നും ഒരാള്‍ കയറുന്നത് വസീം കണ്ടു. അയാളുടെ രക്തയോട്ടം വര്‍ദ്ധിച്ചു. ലിഫ്റ്റിലേക്ക് കയറിയ ആള്‍ തലയില്‍ ഒരു തൊപ്പി ധരിച്ചിരുന്നു. അയാള്‍ വസ്ത്രത്തിന്റെ ഉള്ളില്‍ നിന്നും ഒരു കോട്ട് വലിച്ചൂരി ധരിക്കുന്നത് വസീം ഞെട്ടലോടെ കണ്ടു. അയാളുടെ മുഖം ക്യാമറയില്‍ പതിഞ്ഞിരുന്നില്ല. കനംകുറഞ്ഞ പ്ലാസ്റ്റിക്ക് പോലെയുള്ള ഏതോ വസ്തു കൊണ്ട് ഉണ്ടാക്കിയ തീരെ ചെറുതായി മടക്കി വയ്ക്കാന്‍ സാധിക്കുന്ന കോട്ടാണ് അതെന്ന് വസീമിന് മനസിലായി. പോക്കറ്റില്‍ നിന്നും കൈലേസ് പോലെ ലേശം നീളമുള്ള ഒരു തുണിയെടുത്ത് അയാള്‍ മുഖം മറയ്ക്കുന്നതും വസീം കണ്ടു. അയാളുടെ ഞരമ്പുകള്‍ വലിഞ്ഞു മുറുകി ശങ്കര്‍ സാറിന്റെ അനുമാനം കിറുകൃത്യം ആണ്. മുഖം മറച്ച ശേഷം അയാള്‍ ക്യാമറയിലേക്ക് നോക്കി കൈ വീശി കാണിക്കുന്നത് കൂടി കണ്ടപ്പോള്‍ വസീമിന്റെ മുഖത്ത് വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞു. തുടര്‍ന്ന് അയാള്‍ പാന്റ്സിന്റെ പോക്കറ്റില്‍ നിന്നും ചെറിയ ഒരു സാധനം എടുത്ത് ഏതോ ഒരു ബട്ടന്‍ അമര്‍ത്തിയപ്പോള്‍ അതൊരു നീളമുള്ള കത്തിയായി രൂപപ്പെടുന്നത് വസീം കണ്ടു. ലിഫ്റ്റ്‌ നാലാം നിലയില്‍ എത്തിയപ്പോള്‍ അയാള്‍ പുറത്തിറങ്ങി. വസീം വീണ്ടും വീണ്ടും ആ ദൃശ്യങ്ങള്‍ പരിശോധിച്ചു. ഡാന്‍സ് ഫ്ലോറില്‍ നിന്നും ആ സമയത്ത് ലിഫ്റ്റിന്റെ അരികിലേക്ക് പോയവരെ തിരിച്ചറിയാന്‍ നോക്കിയെങ്കിലും ഒന്നും സ്പഷ്ടമായിരുന്നില്ല.
വസീം വീണ്ടും രണ്ടാം ലിഫ്റ്റിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചു. പിന്നീട് അയാള്‍ രാജീവിന്റെ ലിഫ്റ്റ്‌ നാലാം നിലയില്‍ നില്‍ക്കുന്നതും വാതില്‍ തുറന്ന സമയത്ത് അയാള്‍ കത്തി കുത്തി ഇറക്കുന്നതും ഒരിക്കല്‍ക്കൂടി നോക്കി. കുത്തിയ ആള്‍ക്ക് രാജീവിന്റെ അത്ര ഉയരമില്ല എന്നും ഒതുങ്ങിയ ശരീരഘടന ആണ് എന്നും വസീമിന് തോന്നി. പക്ഷെ വലിയ കോട്ട് അയാളുടെ ശരീര ഘടന വ്യക്തമായി മനസിലാക്കാന്‍ സഹായിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *