കാമ കാവടി – 4

എസ് പിയുടെ മുഖത്ത് ചുളിവുകള്‍ വീഴുന്നതും അദ്ദേഹം ആലോചനയോടെ കസേരയില്‍ പിന്നോക്കം ചാരിയിരിക്കുന്നതും സി ഐയും എസ് ഐയും നോക്കി അദ്ദേഹത്തിന്റെ പ്രതികരണത്തിനായി കാത്തു.

“ഇറ്റ്‌ ഈസ് സ്ട്രെയിന്ച്..ഡാന്‍സ് ഫ്ലോറില്‍ ഉണ്ടായിരുന്ന രാജീവ് താഴെ നിങ്ങളുടെ അരികിലേക്ക് എത്താന്‍ എടുത്തത് അഞ്ചു മിനിറ്റ് എന്നാണ് നിങ്ങള്‍ പറഞ്ഞത്..
ഈ ചെറിയ സമയത്ത് അവന്‍ താഴേക്ക് പോകും എന്ന് വ്യക്തമായി അറിയാവുന്ന ഒരാള്‍ക്ക് മാത്രമല്ലെ അവന്‍ കയറിയ ലിഫ്റ്റ്‌ നാലാം നിലയില്‍ നിര്‍ത്തി അകത്ത് കയറാന്‍ പറ്റൂ? കാരണം നിങ്ങള്‍ അവനെ താഴേക്ക് വിളിപ്പിച്ചത് താഴെ ഉള്ളവര്‍ക്കും പിന്നെ മുകളിലേക്ക് പോയ ബെയറര്‍ക്കും മാത്രമേ അറിയൂ..
അങ്ങനെ വരുമ്പോള്‍ ഈ സംഗതി കൊലപാതകി എങ്ങനെ അറിഞ്ഞു എന്നതാണ് എന്റെ അത്ഭുതം” ഇരുവരെയും നോക്കി എസ് പി പറഞ്ഞു.

“അതെ സര്‍..അത് തന്നെയാണ് എന്നെയും അലട്ടുന്ന ചോദ്യം. രാജീവിനെ വസീം താഴേക്ക് വിളിപ്പിച്ച സമയവും അവന്‍ താഴെ എത്താന്‍ എടുത്ത സമയവും അതിനിടയില്‍ നാലാം നിലയിലുള്ള കൊലപാതകി ഈ വിവരം അറിഞ്ഞ് ലിഫ്റ്റില്‍ കയറി കുത്തുക എന്ന് പറഞ്ഞാല്‍ അതില്‍ വല്ലാത്തൊരു ദുരൂഹത ഉണ്ട്…” സി ഐയും ആലോചനയോടെ പറഞ്ഞു.

“പക്ഷെ ആ ബെയറര്‍ പറഞ്ഞത് ശരിയാണുതാനും..ക്യാമറ കള്ളം പറയില്ലല്ലോ..” എസ് പി നെറ്റിയില്‍ വിരലോടിച്ചുകൊണ്ട് പറഞ്ഞു.

“എനിവേ..ഞാന്‍ ചോദിയ്ക്കാന്‍ മറന്ന മറ്റൊന്ന്…നിങ്ങള്‍ ആ സമയത്ത് എന്തിനാണ് ഹോട്ടലില്‍ പോയത്?” എസ് പി വസീമിനോട് ചോദിച്ചു.

“അത് സര്‍..രാജീവിനെതിരെ എനിക്കൊരു പരാതി ലഭിച്ചിരുന്നു…ഒരു പെണ്‍കുട്ടി നല്‍കിയ പരാതിയാണ്..അതില്‍ അയാളെ ചോദ്യം ചെയ്യാനാണ് ഞാന്‍ അവിടെ എത്തിയത്..” വസീം പറഞ്ഞു.

“എന്ത് പരാതി? ആരാണ് പരാതിക്കാരി?”

“സര്‍..താങ്കളുടെ അനന്തിരവനാണ് രാജീവ്..അതുകൊണ്ട് തന്നെ താങ്കള്‍ക്ക് കേള്‍ക്കാന്‍ ഇഷ്ടമുള്ള വിഷയമായിരിക്കില്ല ഇത്..” വസീം ശങ്കയോടെ പറഞ്ഞു.

“നോ..വ്യക്തിപരമായ ബന്ധങ്ങള്‍ക്ക് ഇപ്പോള്‍ സ്ഥാനമില്ല..രാജീവിന്റെ മരണവുമായി ബന്ധമുള്ള കാരണം നമ്മള്‍ കണ്ടുപിടിച്ചേ പറ്റൂ..പ്രതി ആരാണെന്ന് അറിയാന്‍ ഇനി അവനോടു വിരോധമുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷിച്ചാല്‍ മാത്രമേ പറ്റൂ..എന്തായിരുന്നു പരാതി?”

“സര്‍..റീന എന്ന കോളജ് വിദ്യാര്‍ഥിനി നല്‍കിയ പരാതിയിന്മേല്‍ അവനെ ചോദ്യം ചെയ്യാനാണ് ഞാന്‍ പോയത്. ആ പെണ്‍കുട്ടിയെ അവന്‍ നടുറോഡില്‍ വച്ചു കയറി പിടിക്കുന്നത് ഞാന്‍ നേരില്‍ കണ്ടതും അവനെ വാണ്‍ ചെയ്തതുമാണ്..സാറുമായി അവനുള്ള ബന്ധം കാരണം ഞാന്‍ കേസ് ചാര്‍ജ്ജ് ചെയ്തില്ല..പക്ഷെ പിന്നീട് മറ്റൊരു സംഭവം ഉണ്ടായി..” വസീം പറഞ്ഞു.

“യെസ്..”

“റീനയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നു. തമിഴ്നാട് രജിസ്ട്രേഷന്‍ ഉള്ള ഒരു വണ്ടിയില്‍ വന്ന ചിലര്‍ അവളെ കടത്തിക്കൊണ്ടു പോയി. ആ പെണ്‍കുട്ടിയുടെ മനസിന്റെ ബലം കൊണ്ട് മാത്രമാണ് അവള്‍ രക്ഷപെട്ടത്..”

“ഹൌ..അതും ഇതും തമ്മില്‍ എന്ത് ബന്ധം?”

“ബന്ധമുണ്ട് സര്‍..അവള്‍ കൈയില്‍ ഉണ്ടായിരുന്ന മൊബൈല്‍ തട്ടിക്കൊണ്ടുപോയവര്‍ കാണാതെ ഉപയോഗിച്ചു..എന്റെ നമ്പര്‍ അവള്‍ ഡയല്‍ ചെയ്തു വച്ചു…സംസാരിക്കാന്‍ പറ്റുന്ന സാഹചര്യം ആയിരുന്നില്ല..അവള്‍ അവരോട് തന്നെ വെറുതെ വിടണം എന്ന് പറയുന്നതും തമിഴിലുള്ള സംസാരവും കേട്ടപ്പോള്‍ ഞാന്‍ സംശയം തോന്നി സൈബര്‍ സെല്ലിന്റെ സഹായം തേടി…അങ്ങനെയാണ് അവരുടെ സഞ്ചാര ദിശ മനസിലാക്കിയത്..റീനയാണ്‌ വണ്ടിക്കുള്ളില്‍ എന്നെനിക്ക് അറിയുമായിരുന്നില്ല..മൂവാറ്റുപുഴ എസ് ഐ മധുവിന്റെ സംഘവും ഞങ്ങളെ സഹായിച്ചു..പെണ്‍കുട്ടിയെ രക്ഷപെടുത്താന്‍ സാധിച്ചു എങ്കിലും തട്ടിക്കൊണ്ടു പോയവരെ പിടിക്കാന്‍ കഴിഞ്ഞില്ല..തന്ത്രപരമായി അവന്മാര്‍ കടന്നുകളഞ്ഞു….ഈ തട്ടിക്കൊണ്ടു പോകലിന്റെ പിന്നില്‍ രാജീവാണ് എന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ സംശയിച്ചിരുന്നു..ആ സംശയം സത്യമാണ് താനും…” വസീം പറഞ്ഞു നിര്‍ത്തി.

എസ് പി ആലോചനയില്‍ മുഴുകി.

“രാജീവാണ് അതിന്റെ പിന്നില്‍ എന്ന് നിങ്ങള്‍ എങ്ങനെ അനുമാനിച്ചു?” അല്പം കഴിഞ്ഞ് എസ് പി ചോദിച്ചു.

“ആ പെണ്‍കുട്ടിയോട് വിരോധമുള്ള വേറെ ആരും തന്നെ ഇല്ല സര്‍..മാത്രമല്ല തമിഴ് നാട്ടില്‍ നിന്നും ഗുണ്ടകളെ ഇറക്കാന്‍ രാജീവിനെപ്പോലെ ഒരാള്‍ക്കേ പറ്റൂ..സാഹചര്യ തെളിവുകള്‍ രാജീവിന് എതിരാണ്….”

“അപ്പോള്‍ ആ സംശയത്തിന്റെ പേരില്‍ രാജീവിനെ അറസ്റ്റ് ചെയ്യാനായിരുന്നു നിങ്ങള്‍ അവിടെ പോയത് അല്ലെ?”

“സംശയത്തിന്റെ പേരില്‍ അല്ല..എനിക്ക് എഴുതിക്കിട്ടിയ പരാതിയുടെ പേരിലാണ് സര്‍..”

“അര്‍ദ്ധരാത്രിയില്‍ ആണോ ഇതുപോലെയുള്ള ഒരു ചെറിയ കേസിന് ഒരാളെ ചോദ്യം ചെയ്യാന്‍ പോകുന്നത്? എന്തുകൊണ്ട് നിങ്ങള്‍ പകല്‍ പോയില്ല.?” എസ് പി വസീമിന്റെ കണ്ണുകളിലേക്ക് നോക്കി പരുഷമായി ചോദിച്ചു.

വസീം ആശങ്കയിലായി.
സത്യം പറഞ്ഞാല്‍ റോയിയെയും ശിവനെയും കസ്റ്റഡിയില്‍ എടുക്കാന്‍ എസ് പി പറയും. അവര്‍ ഇതില്‍ നിരപരാധികളാണ് എന്ന് തനിക്ക് സ്പഷ്ടമായി അറിയാവുന്ന കാര്യവുമാണ്. പക്ഷെ പറയാതെ നിവൃത്തിയില്ല താനും.

“കമോണ്‍ വസീം..നിങ്ങള്‍ എന്തിനാണ് അവന്‍ ന്യൂ ഇയര്‍ ആഘോഷിക്കുന്ന സ്ഥലത്തേക്ക് ആ സമയത്ത് ചെന്നത്?” എസ് പി ചോദ്യം ആവര്‍ത്തിച്ചു.

“സര്‍..പകല്‍ ഞാന്‍ തിരക്കിലായിരുന്നു. ന്യൂ ഇയര്‍ നൈറ്റില്‍ പതിവായി നടത്തുന്ന പട്രോളിങ്ങിനിടെ അവിടെ കയറിയതാണ്…”

“പെണ്‍കുട്ടിയുടെ സഹോദരന്‍ നിങ്ങളെ കാണാന്‍ വന്നിരുന്നോ? ഐ മീന്‍ തട്ടിക്കൊണ്ടുപോകല്‍ നടന്ന ശേഷം?”

“ഉവ്വ് സര്‍..രാജീവിനെ സംശയമുണ്ട് എന്നവന്‍ എന്നോട് പറഞ്ഞു. ആ സംശയം അസ്ഥാനത്തല്ല എന്ന് എനിക്ക് വ്യക്തമായി അറിയുകയും ചെയ്യാം. അതുകൊണ്ട് കൂടിയാണ് അവനെ പിടി കൂടി ചോദ്യം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചത്..”

“ദാറ്റ് മീന്‍സ്…ആ പെണ്ണിന്റെ സഹോദരന് രാജീവിനോട്‌ വ്യക്തമായ പകയുണ്ട് എന്നര്‍ത്ഥം..അല്ലെ മിസ്റ്റര്‍ ശങ്കര്‍?” എസ് പി സി ഐയോട് ചോദിച്ചു.

“അതെ സര്‍…”

വസീം അപകടം മണത്തു. റോയ് ഭീഷണി മുഴക്കിയത് അയാള്‍ മനപൂര്‍വ്വം മറച്ചുവച്ചു.

“വസീം..അവനെ കസ്റ്റഡിയില്‍ എടുക്കണം. രാജീവിന്റെ മരണവുമായി അവനു ബന്ധം കാണും..അയാം ഡാം ഷുവര്‍….” എസ് പിയുടെ നിര്‍ദ്ദേശം കേട്ടു വസീം ഞെട്ടി.

“ബട്ട് സര്‍..അവന്‍ സംഭവസ്ഥലത്ത് വന്നിട്ടില്ല..പിന്നെങ്ങനെ?”

“ഡൂ വാട്ട് ഐ സെഡ്…ഐ വാണ്ട് ഹിം ഇന്‍ കസ്സഡി നൌ…റൈറ്റ് നൌ..”

എസ് പി കനത്ത ശബ്ദത്തില്‍ പറഞ്ഞു.

“യെസ് സര്‍..” വസീം എഴുന്നേറ്റ് സല്യൂട്ട് നല്‍കിയശേഷം മുറിക്ക് പുറത്തേക്ക് ഇറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *