കാമ കാവടി – 4

“അവളെ ആരെ എങ്കിലും കൊണ്ട് പൊക്കണം ചേട്ടാ..ഒരവളും അങ്ങനെ പതിവ്രത ചമയണ്ട..” രമ്യ പറഞ്ഞു. രാജീവിന്റെ ഇളയ സഹോദരിയാണ് അവള്‍. കാണാന്‍ മാദക സുന്ദരി. അഹങ്കാരത്തിന്റെ പര്യായം. വിവാഹം ചെയ്ത് ഒറ്റ മാസം കൊണ്ട് തന്നെ ഭര്‍ത്താവിനെ ഉപേക്ഷിച്ചവള്‍. ഇഷ്ടമുള്ള ആണിന്റെ കൂടെ തോന്നിയതുപോലെ ജീവിക്കുന്ന അവള്‍ക്ക് ചാരിത്ര്യം കാത്ത് സൂക്ഷിക്കുന്ന യുവതികളോട് വെറുപ്പാണ്. എല്ലാവരും അവളെപ്പോലെ അലവലാതികള്‍ ആകണം എന്നാണ് അവളുടെ ആഗ്രഹം. മകളുടെ വഴിവിട്ട ജീവിതം പരമേശ്വരന് അറിയാം. അയാള്‍ക്ക് അതില്‍ പ്രത്യേകിച്ച് യാതൊരു കുഴപ്പവും തോന്നിയിട്ടുമില്ല.

“നിനക്ക് അവളെ അവഹെളിക്കണം എന്നല്ലേ ഉള്ളൂ..അതിനു വഴിയുണ്ട്…നിന്റെ പക്കല്‍ അവളുടെ ഫോട്ടോ വല്ലതുമുണ്ടോ?” പരമേശ്വരന്‍ ചോദിച്ചു.

“ഉണ്ട്..എന്താണ് അച്ഛന്റെ പ്ലാന്‍?”

“അതൊക്കെയുണ്ട്..നീ ആ ഫോട്ടോ ദാ ഈ മെയില്‍ ഐഡിയിലേക്ക് അയച്ചു കൊടുക്ക്..ബാക്കി ഞാന്‍ ചെയ്തോളാം..” ഒരു വഷള ചിരിയോടെ പരമേശ്വരന്‍ പറഞ്ഞു.

റീനയുടെ പിതാവ് ജോസഫ് ജോലി കഴിഞ്ഞു വൈകിട്ട് അഞ്ചുമണിയോടെ ബസ് സ്റ്റാന്റില്‍ എത്തി. അയാള്‍ സ്ഥിരമായി പോകുന്ന ബസ് സ്റ്റാന്റില്‍ ഉണ്ടായിരുന്നു. പതിവുപോലെ ജോസഫ് കയറി വിന്‍ഡോ സീറ്റില്‍ ഇരുന്നു.

“ചൂടുള്ള വാര്‍ത്ത…പട്ടാപ്പകല്‍ കോളജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡനം…പോലീസിന്റെ അതിസാഹസികമായ രക്ഷപെടുത്തല്‍..ചൂടുള്ള വാര്‍ത്ത..ചൂടുള്ള വാര്‍ത്ത.”

സായാഹ്ന ദിനപത്രവുമായി ഒരു പയ്യന്‍ വിളിച്ചു പറയുന്നത് അയാള്‍ കേട്ടു. സാധാരണ ജോസഫ് ഇത്തരം ഇക്കിളി വാര്‍ത്തകള്‍ പടച്ചുവിടുന്ന പത്രങ്ങള്‍ വായിക്കാറില്ല. അയാളുടെ ഒപ്പം ഇരുന്ന വ്യക്തി ഒരെണ്ണം വാങ്ങി മുന്‍പേജില്‍ തന്നെയുള്ള ആ വാര്‍ത്ത നോക്കുന്നത് ജോസഫ് കണ്ടു.

“എന്ത് കഷ്ടമാണ് ഇതൊക്കെ..നല്ല സുന്ദരി കുട്ടി…ഇങ്ങനെപോയാല്‍ നമ്മുടെ പിള്ളേര്‍ക്ക് പകല്‍ പോലും റോഡില്‍ ഇറങ്ങാന്‍ പറ്റില്ലല്ലോ ദൈവമേ..”

അയാള്‍ സ്വയം പറഞ്ഞുകൊണ്ട് റീനയുടെ ഫോട്ടോ ജോസഫിനെ കാണിച്ചു. ആദ്യം അത് തന്റെ മകളുടെ ചിത്രമാണ്‌ എന്നയാള്‍ അറിഞ്ഞില്ല. രണ്ടാമതും നോക്കിയപ്പോഴാണ് ജോസഫ് അത് കണ്ടത്. അയാളുടെ കണ്ണില്‍ ഇരുട്ട് കയറി. ആദ്യത്തെ ഞെട്ടലില്‍ നിന്നും മോചിതനായ ജോസഫ് ആ പയ്യനെ വിളിച്ച് ഒരു പത്രം തനിക്ക് വേണ്ടി വാങ്ങിയിട്ട് അവിശ്വസനീയതയോടെ അതിലേക്ക് നോക്കി. റീനയെ ആരോ തട്ടിക്കൊണ്ടു പോയതും പോലീസ് അവളെ രക്ഷപെടുത്തിയതും വിശദമായി എഴുതിയിരിക്കുന്നു. ഒപ്പം അവള്‍ പീഡനത്തിനു ഇരയായിട്ടുണ്ട് എന്ന് സംശയിക്കുന്നതായും വാര്‍ത്തയില്‍ ഉണ്ടായിരുന്നു.

ശരീരം തളരുന്നതുപോലെ തോന്നിയ ജോസഫ് കണ്ണടച്ചു സീറ്റിലേക്ക് ചാരി. നാളിതുവരെ അറിഞ്ഞുകൊണ്ട് ആര്‍ക്കും യാതൊരു ദ്രോഹവും താന്‍ ചെയ്തിട്ടില്ല. സത്യസന്ധത വിട്ട് ഒന്നും ചെയ്തിട്ടില്ല. ലക്ഷങ്ങള്‍ കൈക്കൂലി സമ്പാദിക്കാവുന്ന ജോലി ആയിട്ടും ഒരു നയാപൈസ താനിതുവരെ ആ രീതിയില്‍ ഉണ്ടാക്കിയിട്ടില്ല. എല്ലാം തന്റെ മക്കളുടെ നന്മ കരുതി മാത്രമായിരുന്നു. അപ്പനും അമ്മയും ചെയ്യുന്ന പാപങ്ങള്‍ക്ക് മക്കള്‍ക്കായിരിക്കും ദോഷം ഭവിക്കുക എന്ന് തന്റെ അപ്പന്‍ പറഞ്ഞു തന്നിട്ടുള്ളത് മനസ്സില്‍ സൂക്ഷിച്ചുകൊണ്ട് ജീവിച്ച ആളാണ്‌ താന്‍. എന്നിട്ടും തന്റെ പൊന്നുമോള്‍ക്ക് ഇങ്ങനെ ഒരു ഗതി വന്നല്ലോ! നാട്ടുകാആര്‍
മൊത്തം ഇതറിയും. തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നറിഞ്ഞാല്‍, നാളെ അവളെ വിവാഹം കഴിക്കാന്‍ പോലും ആരും സന്നദ്ധരായില്ല എന്ന് വരും! ചിന്തകള്‍ കാട് കയറിയപ്പോള്‍ ജോസഫിന്റെ കണ്ണുകളില്‍ ഇരുട്ടുകയറി. എന്നും ഇറങ്ങുന്ന സ്റ്റോപ്പ് എത്തിയിട്ടും സീറ്റില്‍ നിന്നും അയാള്‍ എഴുന്നേല്‍ക്കാതെ ഇരിക്കുന്നത് കണ്ടപ്പോള്‍ കണ്ടക്ടര്‍ വിളിച്ചുണര്‍ത്തിയാണ് ഇറക്കിയത്. സകല ബലവും നഷ്ടപ്പെട്ടവനെപ്പോലെ ജോസഫ് വേച്ചുവേച്ച് വീട്ടിലേക്ക് നടന്നു.

എസ് ഐ വസീമിന്റെ മുറിയിലേക്ക് പത്രവുമായി റോയിയും ഒപ്പം ശിവനും സന്ധ്യക്ക് തന്നെ ചെന്നു.

“കണ്ടോ സര്‍..ഈ പത്രത്തിന് ഈ വാര്‍ത്ത എങ്ങനെ കിട്ടി എന്ന് സാറിനു അറിയുമോ?”

വാര്‍ത്ത അദ്ദേഹത്തെ കാണിച്ചുകൊണ്ട് റോയ് ചോദിച്ചു. വസീം പത്രം വാങ്ങി നോക്കി. അയാളുടെ നെറ്റിയില്‍ ചുളിവുകള്‍ വീണു. അയാള്‍ ചോദ്യഭാവത്തില്‍ റോയിയെ നോക്കി.

“സര്‍..ഇതിന്റെ ഉടമ അബുബക്കര്‍ പരമേശ്വരന്‍ മുതലാളിയുടെ സുഹൃത്താണ്. അയാള്‍ വ്യക്തിപരമായ കാര്യങ്ങള്‍ക്കും രാഷ്ട്രീയ കാര്യങ്ങള്‍ക്കും ഈ മഞ്ഞപ്പത്രത്തെ ഉപയോഗിക്കാറുണ്ട്…മറ്റാരും അറിയാതിരുന്ന ഈ വാര്‍ത്ത അയാള്‍ തന്നെയാണ് ഈ പത്രത്തില്‍ നല്‍കിയത് എന്ന് എനിക്ക് ഉറപ്പാണ്‌..അതായത് രാജീവിന്റെ പിന്നില്‍ അയാളും ഉണ്ട് എന്നര്‍ത്ഥം…” റോയ് കോപത്തോടെ പറഞ്ഞു.

“ഈ വാര്‍ത്ത മൂലം അവളുടെ പേര് എത്രമാത്രം മോശമാകും എന്ന് സാറിനു അറിയാമല്ലോ..കോളജില്‍ ഈ വാര്‍ത്ത തീ പോലെ പടര്‍ന്നു പിടിക്കും…അവള്‍ പീഡനത്തിന് ഇരയായിട്ടുണ്ട് എന്നുവരെ ആ നാറി എഴുതിപ്പിടിപ്പിച്ചിരിക്കുന്നു..” പല്ല് ഞെരിച്ചുകൊണ്ട് ശിവന്‍ പറഞ്ഞു.

വസീം എഴുന്നേറ്റ് ആലോചനയോടെ മുറിയില്‍ ഉലാത്തി.

“സര്‍..സാറിനോടുള്ള സ്നേഹം കൊണ്ടാണ് ഞങ്ങള്‍ ഇതുമായി ഇങ്ങോട്ട് വന്നത്..ഇതില്‍ പോലീസിനു ഒന്നും ചെയ്യാന്‍ പറ്റുന്നില്ല എങ്കില്‍..രാജീവിന്റെ കണക്ക് ഞാനായി അങ്ങ് തീര്‍ക്കും സര്‍..എനിക്കെന്റെ വീട്ടുകാരേക്കാള്‍ വലുതല്ല മറ്റൊന്നും…” അത് പറയുമ്പോള്‍ റോയിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

“നിങ്ങള്‍ അവിവേകം ഒന്നും കാട്ടരുത്..ഇന്ന് ന്യൂ ഇയര്‍ നൈറ്റ് ആണ്…നാളെ രാജീവ് എന്റെ ഈ ലോക്കപ്പില്‍ കിടന്നായിരിക്കും പുതുവര്‍ഷം വരവേല്‍ക്കുക…എനിക്ക് നിങ്ങള്‍ അല്പം സാവകാശം തരണം…ഈ വാര്‍ത്തയ്ക്ക് പിന്നില്‍ അവന്റെ കൈയുണ്ട് എങ്കില്‍ ബാക്കി ഞാനേറ്റു..” വസീം പറഞ്ഞു.

“എന്റെ പെങ്ങളുടെ ജീവിതം തകര്‍ത്ത അവനെ ഞാന്‍ വെറുതെ വിടില്ല സര്‍..നിയമത്തിന് അതിന്റെ പരിമിതികള്‍ ഉണ്ട്…പക്ഷെ എനിക്ക് ഒരു പരിമിതിയും ഇല്ല…ഞങ്ങള്‍ പോകുന്നു സര്‍…ഗുഡ് നൈറ്റ്…”

റോയ് വസീമിന്റെ മറുപടിക്ക് കാക്കാതെ ശിവനെയും കൂട്ടി ഇറങ്ങി.

ഹോട്ടല്‍ എമ്പയറിന്റെ ഡാന്‍സ് ഫ്ലോറില്‍ രാജീവിനൊപ്പം ഷാഫിയും ഉണ്ടായിരുന്നു പുതുവത്സരത്തെ ആഘോഷത്തോടെ വരവേല്‍ക്കാന്‍. മദ്യലഹരിയില്‍ രമ്യയും ആണുങ്ങള്‍ക്കൊപ്പം നൃത്തച്ചുവടുകള്‍ വയ്ക്കുന്നുണ്ടയിരുന്നു. സമയം രാത്രി പതിനൊന്ന് കഴിഞ്ഞിരുന്നു. അരണ്ടവെളിച്ചത്തില്‍ ഉച്ചത്തിലുള്ള റാപ്പ് മ്യൂസിക്കിനനുസരിച്ച് രാജീവ് ഏതോ തരുണിയുടെ കൂടെ തിമിര്‍ത്ത് ആടുന്ന സമയത്ത് ഹോട്ടലിന്റെ പുറത്ത് വസീമിന്റെ ബൊലെറൊ എത്തി ബ്രേക്കിട്ടു. അയാളും ഒപ്പമുണ്ടായിരുന്ന പോലീസുകാരും വാഹനത്തില്‍ നിന്നും പുറത്തിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *