കാമ കാവടി – 4 2

“ആ പാണ്ടി ആള് മിടുക്കനാണ്..പക്ഷെ പോലീസ് എങ്ങനെയോ ഈ വിവരം മണത്തറിഞ്ഞു..അതെങ്ങനെ സംഭവിച്ചു എന്നൊരു പിടിയും കിട്ടുന്നില്ല…” അയാള്‍ ആലോചനയോടെ പറഞ്ഞു.

“അച്ഛന്‍ പറഞ്ഞത് കൊണ്ടാണ് അയാളെ ഞാന്‍ വിശ്വസിച്ചത്..അല്ലെങ്കില്‍ ഞാന്‍ കൊച്ചിയില്‍ നിന്നും പിള്ളേരെ ഇറക്കിയേനെ…” രാജീവ് അച്ഛനെ കുറ്റപ്പെടുത്തുന്ന സ്വരത്തില്‍ പറഞ്ഞു.

“എടാ അയാള്‍ ആയതുകൊണ്ട് പോലീസ് അത്ര അടുത്തെത്തിയിട്ടും വിദഗ്ധമായി രക്ഷപെട്ടില്ലേ?…ഇനി അവനാരാണ് എന്ന് പോലീസ് കണ്ടുപിടിക്കാന്‍ പോകുന്നില്ല…അത് നിനക്കും ഗുണകരമാണ്..നേരെ മറിച്ച് പോലീസ് അവനെ പിടികൂടിയിരുന്നു എങ്കിലോ?”

“എന്തായാലും അവള്‍ രക്ഷപെട്ടു…..” രാജീവ് നിരാശയോടെ പറഞ്ഞു.

“നീ അത് വിട്ടുകള…”

“ഹും..അച്ഛനത് പറയാം…ആ എസ് ഐ എന്നെ തല്ലിയത് അച്ഛനല്ലല്ലോ കൊണ്ടത്? അവനെയും ഞാന്‍ ഒരു പാഠം പഠിപ്പിക്കും…ഇതുകൊണ്ടൊന്നും ഞാന്‍ തോറ്റ് പിന്മാറില്ല…”

“അവളെ ആരെ എങ്കിലും കൊണ്ട് പൊക്കണം ചേട്ടാ..ഒരവളും അങ്ങനെ പതിവ്രത ചമയണ്ട..” രമ്യ പറഞ്ഞു. രാജീവിന്റെ ഇളയ സഹോദരിയാണ് അവള്‍. കാണാന്‍ മാദക സുന്ദരി. അഹങ്കാരത്തിന്റെ പര്യായം. വിവാഹം ചെയ്ത് ഒറ്റ മാസം കൊണ്ട് തന്നെ ഭര്‍ത്താവിനെ ഉപേക്ഷിച്ചവള്‍. ഇഷ്ടമുള്ള ആണിന്റെ കൂടെ തോന്നിയതുപോലെ ജീവിക്കുന്ന അവള്‍ക്ക് ചാരിത്ര്യം കാത്ത് സൂക്ഷിക്കുന്ന യുവതികളോട് വെറുപ്പാണ്. എല്ലാവരും അവളെപ്പോലെ അലവലാതികള്‍ ആകണം എന്നാണ് അവളുടെ ആഗ്രഹം. മകളുടെ വഴിവിട്ട ജീവിതം പരമേശ്വരന് അറിയാം. അയാള്‍ക്ക് അതില്‍ പ്രത്യേകിച്ച് യാതൊരു കുഴപ്പവും തോന്നിയിട്ടുമില്ല.

“നിനക്ക് അവളെ അവഹെളിക്കണം എന്നല്ലേ ഉള്ളൂ..അതിനു വഴിയുണ്ട്…നിന്റെ പക്കല്‍ അവളുടെ ഫോട്ടോ വല്ലതുമുണ്ടോ?” പരമേശ്വരന്‍ ചോദിച്ചു.

“ഉണ്ട്..എന്താണ് അച്ഛന്റെ പ്ലാന്‍?”

“അതൊക്കെയുണ്ട്..നീ ആ ഫോട്ടോ ദാ ഈ മെയില്‍ ഐഡിയിലേക്ക് അയച്ചു കൊടുക്ക്..ബാക്കി ഞാന്‍ ചെയ്തോളാം..” ഒരു വഷള ചിരിയോടെ പരമേശ്വരന്‍ പറഞ്ഞു.

റീനയുടെ പിതാവ് ജോസഫ് ജോലി കഴിഞ്ഞു വൈകിട്ട് അഞ്ചുമണിയോടെ ബസ് സ്റ്റാന്റില്‍ എത്തി. അയാള്‍ സ്ഥിരമായി പോകുന്ന ബസ് സ്റ്റാന്റില്‍ ഉണ്ടായിരുന്നു. പതിവുപോലെ ജോസഫ് കയറി വിന്‍ഡോ സീറ്റില്‍ ഇരുന്നു.

“ചൂടുള്ള വാര്‍ത്ത…പട്ടാപ്പകല്‍ കോളജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡനം…പോലീസിന്റെ അതിസാഹസികമായ രക്ഷപെടുത്തല്‍..ചൂടുള്ള വാര്‍ത്ത..ചൂടുള്ള വാര്‍ത്ത.”

സായാഹ്ന ദിനപത്രവുമായി ഒരു പയ്യന്‍ വിളിച്ചു പറയുന്നത് അയാള്‍ കേട്ടു. സാധാരണ ജോസഫ് ഇത്തരം ഇക്കിളി വാര്‍ത്തകള്‍ പടച്ചുവിടുന്ന പത്രങ്ങള്‍ വായിക്കാറില്ല. അയാളുടെ ഒപ്പം ഇരുന്ന വ്യക്തി ഒരെണ്ണം വാങ്ങി മുന്‍പേജില്‍ തന്നെയുള്ള ആ വാര്‍ത്ത നോക്കുന്നത് ജോസഫ് കണ്ടു.

“എന്ത് കഷ്ടമാണ് ഇതൊക്കെ..നല്ല സുന്ദരി കുട്ടി…ഇങ്ങനെപോയാല്‍ നമ്മുടെ പിള്ളേര്‍ക്ക് പകല്‍ പോലും റോഡില്‍ ഇറങ്ങാന്‍ പറ്റില്ലല്ലോ ദൈവമേ..”

അയാള്‍ സ്വയം പറഞ്ഞുകൊണ്ട് റീനയുടെ ഫോട്ടോ ജോസഫിനെ കാണിച്ചു. ആദ്യം അത് തന്റെ മകളുടെ ചിത്രമാണ്‌ എന്നയാള്‍ അറിഞ്ഞില്ല. രണ്ടാമതും നോക്കിയപ്പോഴാണ് ജോസഫ് അത് കണ്ടത്. അയാളുടെ കണ്ണില്‍ ഇരുട്ട് കയറി. ആദ്യത്തെ ഞെട്ടലില്‍ നിന്നും മോചിതനായ ജോസഫ് ആ പയ്യനെ വിളിച്ച് ഒരു പത്രം തനിക്ക് വേണ്ടി വാങ്ങിയിട്ട് അവിശ്വസനീയതയോടെ അതിലേക്ക് നോക്കി. റീനയെ ആരോ തട്ടിക്കൊണ്ടു പോയതും പോലീസ് അവളെ രക്ഷപെടുത്തിയതും വിശദമായി എഴുതിയിരിക്കുന്നു. ഒപ്പം അവള്‍ പീഡനത്തിനു ഇരയായിട്ടുണ്ട് എന്ന് സംശയിക്കുന്നതായും വാര്‍ത്തയില്‍ ഉണ്ടായിരുന്നു.

ശരീരം തളരുന്നതുപോലെ തോന്നിയ ജോസഫ് കണ്ണടച്ചു സീറ്റിലേക്ക് ചാരി. നാളിതുവരെ അറിഞ്ഞുകൊണ്ട് ആര്‍ക്കും യാതൊരു ദ്രോഹവും താന്‍ ചെയ്തിട്ടില്ല. സത്യസന്ധത വിട്ട് ഒന്നും ചെയ്തിട്ടില്ല. ലക്ഷങ്ങള്‍ കൈക്കൂലി സമ്പാദിക്കാവുന്ന ജോലി ആയിട്ടും ഒരു നയാപൈസ താനിതുവരെ ആ രീതിയില്‍ ഉണ്ടാക്കിയിട്ടില്ല. എല്ലാം തന്റെ മക്കളുടെ നന്മ കരുതി മാത്രമായിരുന്നു. അപ്പനും അമ്മയും ചെയ്യുന്ന പാപങ്ങള്‍ക്ക് മക്കള്‍ക്കായിരിക്കും ദോഷം ഭവിക്കുക എന്ന് തന്റെ അപ്പന്‍ പറഞ്ഞു തന്നിട്ടുള്ളത് മനസ്സില്‍ സൂക്ഷിച്ചുകൊണ്ട് ജീവിച്ച ആളാണ്‌ താന്‍. എന്നിട്ടും തന്റെ പൊന്നുമോള്‍ക്ക് ഇങ്ങനെ ഒരു ഗതി വന്നല്ലോ! നാട്ടുകാആര്‍
മൊത്തം ഇതറിയും. തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നറിഞ്ഞാല്‍, നാളെ അവളെ വിവാഹം കഴിക്കാന്‍ പോലും ആരും സന്നദ്ധരായില്ല എന്ന് വരും! ചിന്തകള്‍ കാട് കയറിയപ്പോള്‍ ജോസഫിന്റെ കണ്ണുകളില്‍ ഇരുട്ടുകയറി. എന്നും ഇറങ്ങുന്ന സ്റ്റോപ്പ് എത്തിയിട്ടും സീറ്റില്‍ നിന്നും അയാള്‍ എഴുന്നേല്‍ക്കാതെ ഇരിക്കുന്നത് കണ്ടപ്പോള്‍ കണ്ടക്ടര്‍ വിളിച്ചുണര്‍ത്തിയാണ് ഇറക്കിയത്. സകല ബലവും നഷ്ടപ്പെട്ടവനെപ്പോലെ ജോസഫ് വേച്ചുവേച്ച് വീട്ടിലേക്ക് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *