കാമ കാവടി – 4 2

എസ് പി ആലോചനയില്‍ മുഴുകി.

“രാജീവാണ് അതിന്റെ പിന്നില്‍ എന്ന് നിങ്ങള്‍ എങ്ങനെ അനുമാനിച്ചു?” അല്പം കഴിഞ്ഞ് എസ് പി ചോദിച്ചു.

“ആ പെണ്‍കുട്ടിയോട് വിരോധമുള്ള വേറെ ആരും തന്നെ ഇല്ല സര്‍..മാത്രമല്ല തമിഴ് നാട്ടില്‍ നിന്നും ഗുണ്ടകളെ ഇറക്കാന്‍ രാജീവിനെപ്പോലെ ഒരാള്‍ക്കേ പറ്റൂ..സാഹചര്യ തെളിവുകള്‍ രാജീവിന് എതിരാണ്….”

“അപ്പോള്‍ ആ സംശയത്തിന്റെ പേരില്‍ രാജീവിനെ അറസ്റ്റ് ചെയ്യാനായിരുന്നു നിങ്ങള്‍ അവിടെ പോയത് അല്ലെ?”

“സംശയത്തിന്റെ പേരില്‍ അല്ല..എനിക്ക് എഴുതിക്കിട്ടിയ പരാതിയുടെ പേരിലാണ് സര്‍..”

“അര്‍ദ്ധരാത്രിയില്‍ ആണോ ഇതുപോലെയുള്ള ഒരു ചെറിയ കേസിന് ഒരാളെ ചോദ്യം ചെയ്യാന്‍ പോകുന്നത്? എന്തുകൊണ്ട് നിങ്ങള്‍ പകല്‍ പോയില്ല.?” എസ് പി വസീമിന്റെ കണ്ണുകളിലേക്ക് നോക്കി പരുഷമായി ചോദിച്ചു.

വസീം ആശങ്കയിലായി.
സത്യം പറഞ്ഞാല്‍ റോയിയെയും ശിവനെയും കസ്റ്റഡിയില്‍ എടുക്കാന്‍ എസ് പി പറയും. അവര്‍ ഇതില്‍ നിരപരാധികളാണ് എന്ന് തനിക്ക് സ്പഷ്ടമായി അറിയാവുന്ന കാര്യവുമാണ്. പക്ഷെ പറയാതെ നിവൃത്തിയില്ല താനും.

“കമോണ്‍ വസീം..നിങ്ങള്‍ എന്തിനാണ് അവന്‍ ന്യൂ ഇയര്‍ ആഘോഷിക്കുന്ന സ്ഥലത്തേക്ക് ആ സമയത്ത് ചെന്നത്?” എസ് പി ചോദ്യം ആവര്‍ത്തിച്ചു.

“സര്‍..പകല്‍ ഞാന്‍ തിരക്കിലായിരുന്നു. ന്യൂ ഇയര്‍ നൈറ്റില്‍ പതിവായി നടത്തുന്ന പട്രോളിങ്ങിനിടെ അവിടെ കയറിയതാണ്…”

“പെണ്‍കുട്ടിയുടെ സഹോദരന്‍ നിങ്ങളെ കാണാന്‍ വന്നിരുന്നോ? ഐ മീന്‍ തട്ടിക്കൊണ്ടുപോകല്‍ നടന്ന ശേഷം?”

“ഉവ്വ് സര്‍..രാജീവിനെ സംശയമുണ്ട് എന്നവന്‍ എന്നോട് പറഞ്ഞു. ആ സംശയം അസ്ഥാനത്തല്ല എന്ന് എനിക്ക് വ്യക്തമായി അറിയുകയും ചെയ്യാം. അതുകൊണ്ട് കൂടിയാണ് അവനെ പിടി കൂടി ചോദ്യം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചത്..”

“ദാറ്റ് മീന്‍സ്…ആ പെണ്ണിന്റെ സഹോദരന് രാജീവിനോട്‌ വ്യക്തമായ പകയുണ്ട് എന്നര്‍ത്ഥം..അല്ലെ മിസ്റ്റര്‍ ശങ്കര്‍?” എസ് പി സി ഐയോട് ചോദിച്ചു.

“അതെ സര്‍…”

വസീം അപകടം മണത്തു. റോയ് ഭീഷണി മുഴക്കിയത് അയാള്‍ മനപൂര്‍വ്വം മറച്ചുവച്ചു.

“വസീം..അവനെ കസ്റ്റഡിയില്‍ എടുക്കണം. രാജീവിന്റെ മരണവുമായി അവനു ബന്ധം കാണും..അയാം ഡാം ഷുവര്‍….” എസ് പിയുടെ നിര്‍ദ്ദേശം കേട്ടു വസീം ഞെട്ടി.

“ബട്ട് സര്‍..അവന്‍ സംഭവസ്ഥലത്ത് വന്നിട്ടില്ല..പിന്നെങ്ങനെ?”

“ഡൂ വാട്ട് ഐ സെഡ്…ഐ വാണ്ട് ഹിം ഇന്‍ കസ്സഡി നൌ…റൈറ്റ് നൌ..”

എസ് പി കനത്ത ശബ്ദത്തില്‍ പറഞ്ഞു.

“യെസ് സര്‍..” വസീം എഴുന്നേറ്റ് സല്യൂട്ട് നല്‍കിയശേഷം മുറിക്ക് പുറത്തേക്ക് ഇറങ്ങി.

ഓഫീസിനു പുറത്തേക്ക് ഇറങ്ങിയ വസീം ആശങ്കയോടെ ചിന്തിച്ചു. റോയിയെ പിടികൂടി ഇവിടെ എത്തിച്ചാല്‍ എസ് പി അവനെ ശരിക്ക് പെരുമാറും. തനിക്കതില്‍ ഒന്നും ചെയ്യാനൊക്കില്ല. അവനായിരിക്കില്ല ഈ കൊലപാതകത്തിന്റെ പിന്നില്‍ എന്നുള്ളത് തനിക്ക് ഉറപ്പാണ്. പക്ഷെ യഥാര്‍ത്ഥ പ്രതിയെ കിട്ടാതെ അത് എസ് പിയെ വിശ്വസിപ്പിക്കുക സാധ്യമല്ല. വസീം അസ്വസ്ഥതയോടെ റൈറ്ററുടെ മുറിയിലേക്ക് ചെന്നു. രേണു ആ സ്റ്റേഷനില്‍ ഒരാഴ്ച മുന്‍പായിരുന്നു അവധി കഴിഞ്ഞു ജോലിക്ക് കയറിയത്. എസ് ഐ വസീമിനെ അവള്‍ക്ക് വലിയ ബഹുമാനമാണ്. സ്റ്റേഷനില്‍ വസീമിന്റെ രഹസ്യ വലംകൈ ആണ് രേണു. അയാളുടെ മുഖത്തെ ആശങ്ക അവള്‍ ശ്രദ്ധിച്ചു. ആ മുഖഭാവത്തില്‍ നിന്നും എന്തോ പ്രശ്നമുണ്ട് എന്നവള്‍ക്ക് മനസിലായി. അവള്‍ വേഗം അയാളുടെ അരികിലെത്തി.

“എന്താ സര്‍ മുഖം വല്ലാതിരിക്കുന്നത്?” അവള്‍ ശബ്ദം താഴ്ത്തി ചോദിച്ചു.

“രാജീവ് വധക്കേസില്‍ റോയിയെ അറസ്റ്റ് ചെയ്യാന്‍ എസ് പി ഉത്തരവിട്ടിരിക്കുകയാണ്..ആ പിള്ളേരല്ല ഇതിന്റെ പിന്നിലെന്ന് എനിക്കറിയാം..അവന്മാരെ രക്ഷിക്കാന്‍ വല്ല വഴിയുമുണ്ടോ എന്ന് ആലോചിക്കുകയായിരുന്നു..ഐ മീന്‍ യഥാര്‍ത്ഥ പ്രതി പിടിയിലാകുന്ന സമയം വരെ എങ്കിലും അവരെ ഒന്ന് മാറ്റി നിര്‍ത്തുന്നത് നല്ലതായിരിക്കും..”

രേണുവുമായി നല്ല സുഹൃദ്ബന്ധമുള്ള വസീം ആരും കേള്‍ക്കാതെ പറഞ്ഞു. ഇരുവരും തമ്മില്‍ മിക്ക കേസുകളും ചര്‍ച്ച ചെയ്യുകയും രഹസ്യമായി പരസ്പരം കാണുകയും ചെയ്യാറുണ്ട്. രേണുവിന് സത്യത്തില്‍ വസീമിനോട് ഉള്ളിന്റെയുള്ളില്‍ ചെറിയ പ്രണയം ഉണ്ടായിരുന്നു. അത് പക്ഷെ തുറന്ന് പറയാനുള്ള ചങ്കൂറ്റം അവള്‍ക്ക് ഇല്ലായിരുന്നു. റോയിയുടെ സഹോദരിയുടെ കേസ് വസീം അവളുമായി ചര്‍ച്ച ചെയ്തിട്ടുള്ള വിഷയം ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *