” വേണ്ട അച്ചു….. ” ഗായത്രി എന്നോട് കിതച്ചുകൊണ്ട് പറഞ്ഞു. ഞാൻ അതൊന്നും വക വെക്കാതെ ഗായത്രിയുടെ അടുത്തേക്ക് നടന്നു.
” അച്ചു വേണ്ടാ ” ഗായത്രി എന്നോട് പറയുന്നുണ്ട് ഞാൻ അതൊന്നും കേൾക്കാതെ അവൾടെ അടുത്തേക്ക് നടന്നു അവൾ പുറകിലേക്ക് നടന്ന് ഭിത്തിയിൽ ഇടിച്ചു. ഞാൻ അവളുടെ അടുത്തേക്ക് നടന്ന് അരക്കെട്ടിൽ കൈ അമർത്തി. പെട്ടെന്ന് ഗായത്രി സ് …… എന്ന ശബ്ദം ഉണ്ടാക്കി. അടുത്ത കൈ കൂടെ അരയിൽ തൊട്ടപ്പോൾ ഗായത്രി പെരുവിൽ ഊന്നി ഉയർന്നു….. അത് എന്നിൽ കൗതുകം നിറച്ചു. ഞാൻ എന്റെ മുഖം ഗായത്രിയുടെ ചുണ്ടിലേക്ക് അടുപ്പിച്ചു. അവളിൽ നിന്നും ചൂട് ശ്വാസം എന്റെ മുഖത്തേക്ക് അടിച്ചു. ഞാൻ ഗായത്രിനെ മുഴുവനായി നോക്കി കണ്ണുകൾ അടച്ച് ചുണ്ടുകൾ വിടർത്തി പരിഭ്രമിച്ച് ഇരിക്കുകയാണ്. ഞാൻ എന്റെ ചുണ്ടുകളെ ഗായത്രിയുടെ കഴുത്തിലേക്ക് കൊണ്ട് പോയി ചുംബിച്ചു……. സ്…… ഗായത്രി വീണ്ടും കുറുകാൻ തുടങ്ങി.
ഞാൻ ഗായത്രിനെ പതിയെ കോരി എടുത്തു. ഒരു കുഞ്ഞിനെ പോലെ ഗായത്രി എന്റെ കൈയിൽ കിടന്നു. ഞാൻ അവളെ കട്ടിലിൽ കിടത്തി. എന്നിട്ട് അവളുടെ കൂടെ കട്ടിലിൽ കേറി കിടന്നു. എന്നിട്ട് കവിളിൽ തട്ടി.
” എന്നാടി കണ്ണ് ഒക്കെ അടച്ച് പിടിച്ചേക്കുന്നെ ” ഞാൻ അവളെ വിളിച്ചു.
” അത് ”
” അത്…… ബാക്കി പറഞ്ഞെ കേൾക്കട്ടെ ” ഞാൻ അവളോട് പറഞ്ഞു.
“പോക്കേ അച്ചു…… ഞാൻ ഒന്ന് കുളിക്കട്ടെ….” അതും പറഞ്ഞ് ഗായത്രി ചാടി എഴുന്നേറ്റു.
ഞാൻ എന്റെ റൂമിലേക്ക് പോയി ഒന്ന് കുളിച്ച് സെറ്റ് ആയി പുറത്തേക്ക് ഇറങ്ങി. ഗായത്രി തലയിൽ ഒരു ടർക്കിയും ചുറ്റി റൂമിന്റെ പുറത്തേക്ക് വന്നു. ഞാൻ അവളെ മൈൻഡ് ചെയ്യത്ത പോലെ താഴേക്ക് ഇറങ്ങി. എന്റെ പുറകെ അവളും വരുന്നുണ്ടെന്ന് എനിക്ക് മനസിലായി. ഞാൻ അവളെ നോക്കുക കൂടെ ചെയ്യാതെ ടീവി തുറന്നു. ഒരു ഇംഗ്ലീഷ് സിനിമ അങ്ങ് വെച്ചു. ഗായത്രി എന്റെ അടുത്ത് വന്നിരുന്നു ചാനൽ വെച്ചപ്പോൾ അവതാർ സിനിമ ആണ്. നായിക നായകനെ നിരീക്ഷിക്കുന്ന സീൻ ആണ് നടക്കുന്നത് പെട്ടെന്ന് നായകന്റെ പുറകെ കുറെ നായകളെ പോലെ ഉള്ള സാധനങ്ങൾ ഓടിക്കുന്ന സീൻ ആണ്. ആ ജീവികളെ കണ്ടപ്പോൾ തന്നെ അവൾക്ക് അതിനെ പേടി ആണെന്ന് മനസിലായി. അവൾ പേടിക്കണ്ട എന്ന് വെച്ച് ഞാൻ അടുത്ത ചാനൽ വെച്ചു. അത് അതിലും അടിപൊളി സിനിമ ആണ് വന്നത് പ്രെഡിക്ടർസ് അത് വെച്ചപ്പോൾ എനിക്ക് അതിലും കൂടുതൽ ചിരി വന്നു.
നായകന്റെ മുന്നിൽ വില്ലൻ ജീവികൾ മാസ്‌ക് ഊരുന്ന ഭാഗം ആണ് . മാസ്‌ക് മാറ്റി വില്ലൻ ഒന്ന് കാറുമ്പോൾ വായി ഭാഗത്ത് ഉള്ള 4 മുള്ള് പോലെ ഉള്ള പല്ലുകൾ വിടർന്നു വരുന്നത്. കണ്ടപ്പോൾ ഗായത്രി കണ്ണുകൾ പൊത്തി.
” എന്തിനാ അച്ചു ഇങ്ങനെത്തെ ജാതി ജീവികൾ ഉള്ള സിനിമ കാണുന്നെ ” ഗായത്രി എന്നോട് ചോദിച്ചു.
” നോക്കിയേ അതിനെക്കാണാൻ എന്ത് രസം ആണെന്ന് ” ഞാൻ അവളോട് പറഞ്ഞു. ഫൈറ്റിന്റെ ഇടക്ക് വില്ലന്റെ വായിൽ നിന്നും പച്ച നിറം ഉള്ള ചോര വന്നു അതുകൂടെ കണ്ടപ്പോൾ ഗായത്രിക്ക് പല ഭാവമാറ്റങ്ങൾ എനിക്ക് പെട്ടെന്ന് അത് കണ്ടപ്പോൾ ചിരി വന്നു കടിച്ചു പിടിച്ച് നിന്നു.
കൃത്യസമയം പോലെ പെട്ടെന്ന് കറന്റ് പോയി. കറന്റ് പോയതും ഗായത്രി ഒറ്റ കാറൽ ആയിരുന്നു. ഞാൻ ചാടി അവളുടെ വാ പൊത്തി.
” ഒന്ന് മിണ്ടാതെ ഇരിക്കടി പട്ടി . നിന്നെ ആരേലും കേറി പിടിച്ചതാണെന്ന് വിചാരിച്ച് വരും ” ഞാൻ പറഞ്ഞത് കേട്ടതും ഗായത്രി പിന്നെ മിണ്ടാതെ എന്റെ ബനിയന്റെ സൈഡിൽ പതിയെ പിടിച്ചു ഞാൻ എങ്ങോട്ട് നീങ്ങിയാലും അവൾ എന്റെ കൂടെ വരുന്ന അവസ്ഥ .
ഞാനും അവളും കൂടെ ഒരു എമർജൻസി ലൈറ്റ് എടുക്കാൻ വേണ്ടി എഴുന്നേറ്റു. പെട്ടെന്ന് വാതിലിന്റെ ഡോറിൽ ആരോ തട്ടുന്നു. ഞാൻ പതിയെ അങ്ങിട്ടേക്ക് നടന്നു. വാല് പോലെ എന്റെ പുറകെ അവളും വന്നു. ഞാൻ ഡോർ തുറന്ന് എന്റെ മുന്നിൽ കൈയിൽ ഒരു വടി പോലെ ഒരു സാധനം പിടിച്ചോണ്ട് ഒരു രൂപം എന്റെ കൂടെ കൂടെ നിന്ന ഗായത്രി അത് കണ്ടപ്പോൾ അയ്യോ എന്ന് കാറി. ആാാ കാറൽ കേട്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി.
