ഗായത്രി – 8 5

ഞാൻ ഗായത്രിയുടെ നേർക്ക് തിരഞ്ഞു എന്റെ കൈകൾ എടുത്ത് അവളുടെ കവിളിനോട് ചേർത്ത് പിടിച്ചു. ഞാൻ തല ഉയർത്തി ഗായത്രിയുടെ നെറ്റിയിൽ ചുംബിച്ചു.

” എനിക്ക് അറിയില്ലാടി നിന്നെ എങ്ങനെ വിശ്വസിപ്പിക്കണം എന്ന്. എനിക്ക് അധികം ഫ്രണ്ട്‌സ് ഒന്നും ഇല്ലാ ആകെ ഉള്ളത് അഭിയാ എന്റെ എല്ലാക്കാര്യവും അവന് അറിയാം ” അതും പറഞ്ഞ് ഞാൻ അവളുടെ മുഖത്തിന്റെ അടുത്തൂന്ന് മുഖം തിരിച്ചു.

” അച്ചു ……. ഞാൻ ചുമ്മാ പറഞ്ഞതാ…… എനിക്ക് നിന്റേ വായിൽ നിന്നും ഇഷ്ടമാണെന്ന് കേൾക്കാൻ തോന്നി….. അല്ലാതെ എനിക്ക് നിന്നെ വിശ്വാസം ഇല്ലാത്ത കൊണ്ട് അല്ല ” അവൾ അത് പറഞ്ഞപ്പോൾ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി. നാണം കൊണ്ട് തല താഴ്ത്തി.

” അല്ല മോളെ നീ ഇങ്ങനെ ഇവിടെ വന്ന് കിടന്നത് ആന്റി അറിഞ്ഞാൽ നിന്റെയും എന്റെയും കൊലപാതകം നടക്കും ”

” അയ്യോ അത് ശെരിയാ ഞാൻ അത് ഓർത്തില്ല ” അതും പറഞ്ഞ് ഗായത്രി എന്റെ അടുത്ത് നിന്നും എഴുന്നേറ്റ് പോകാൻ തുനിഞ്ഞപ്പോൾ ഞാൻ അവളെ തടഞ്ഞു. അവൾ എന്താ എന്ന രീതിയിൽ എന്നെ നോക്കി.

” ഒരു ഉമ്മ താടി ” ഞാൻ അവളോട് പറഞ്ഞു.

” അയ്യടാ ഇപ്പം തരാം ” അതും പറഞ്ഞ് ഗായത്രി റൂമിൽ നിന്നും ഇറങ്ങി ഓടി.

എപ്പഴോ ഉറങ്ങി പോയി രാവിലെ ഗായത്രിയുടെ വിളിയിൽ ആണ് എഴുന്നേറ്റത്.

” എഴുന്നേൽക്ക് അച്ചു ” ഗായത്രി എന്നെ വിളിച്ചു.

” എനിക്ക് വയ്യാ ”

” അച്ചു അടി വാങ്ങൂട്ടോ ” അതും പറഞ്ഞ് ഗായത്രി എന്റെ ചന്തിക്ക് ഒരെണ്ണം തന്നു. അത് കിട്ടി കഴിഞ്ഞപ്പോൾ ഞാൻ അവളെ വലിച്ച് എന്റെ മേത്തേക്ക് ഇട്ടു.
” അച്ചു കളിക്കല്ലേ ”

” ഞാൻ ഇന്ന് പോണില്ല പെണ്ണെ ഡ്രസ്സ്‌ എടുക്കണം കോളേജിലെ പ്രോഗ്രാമിന് സോ ഇന്ന് പോണില്ല ”

” ന്നാ ഞാൻ പോട്ടെ ” അതും പറഞ്ഞ് ഗായത്രി എഴുന്നേറ്റു.

ഞാൻ വേഗം എഴുന്നേറ്റ് സെറ്റ് ആയി. അവളുടെ റൂമിന്റെ മുന്നിൽ എത്തി പതിയെ വാതിൽ തുറന്ന് അകത്തേക്ക് കേറി . ഗായത്രി റൂമിൽ നല്ല പണിയിൽ ആണ് ഓരോ സാധനങ്ങൾ എടുത്ത് മുഖത്ത് ഇടുന്നതിന്റെ തിരക്കിൽ ആണ്.

” നീ എന്തിനാ ഗായു ഇങ്ങനെ മേക്കപ്പ് ഇടുന്നെ ഇത്രേം ഇട്ട് ബോർ ആക്കല്ലേ ” അത് കേട്ട് ഗായത്രി തിരിഞ്ഞു നോക്കി.

” കൂടുതൽ ആണോ അച്ചു ” ഗായത്രി ചോദിച്ചു.

” ഓവർ ഒന്നും അല്ല കൂടുതൽ ആക്കണ്ട എന്ന് വെച്ച് പറഞ്ഞതാ ”

” പോടാ ” ഗായത്രി എന്നോട് പറഞ്ഞു.

” ഞാൻ പോകുവാ……. പിന്നെയെ നീ വരുന്നുണ്ടോ കോളേജിൽ ഇറക്കാം ”

” ഇല്ലാ അച്ചു നിമ്മി ഉണ്ട് ” ഗായത്രി പറഞ്ഞു. ഞാൻ താഴേക്ക് ഇറങ്ങി ആന്റി അവിടെ തന്നെ ഉണ്ടായിരുന്നു. വേഗം കഴിച്ച് കോളേജിലേക്ക് ഇറങ്ങി. ഞാൻ കോളേജിന്റെ അടുത്ത് ഉള്ള ബസ് സ്റ്റോപ്പിൽ ബൈക്ക് നിർത്തി ഇറങ്ങി അവർ മൂന്നും എത്തിട്ടില്ല. ഞാൻ ഫോൺ എടുത്ത് അഭിനെ വിളിച്ചു.

‘ഹലോ ‘

‘ ഏത് കാട്ടില ‘ ഞാൻ ചോദിച്ചു.

‘ ദേ എത്താൻ ആയി ‘

‘ ഹമ്മ് ‘ അതും പറഞ്ഞ് ഞാൻ ഫോൺ വെച്ചു. ഏകദേശം ഒരു പത്തിരുപതു മിനിറ്റ് കൊണ്ട് എല്ലാം വന്നു പിന്നെ എല്ലാരെയും കൂട്ടി ഡ്രസ്സ്‌ എടുക്കാൻ പോയി അഭി ഒരു വെല്ല്യ കടയുടെ മുന്നിൽ കൊണ്ട് പോയി നിർത്തി.

” ഇവിടുന്ന് ആണോ എടുക്കുന്നെ ” കട കണ്ടപ്പഴെ നിധിൻ ചോദിച്ചു.
” അതെ ” ആവണി പറഞ്ഞു.

” അല്ല ഞാൻ ഇത് പുറത്തൂന്ന് കണ്ടിട്ട് ഒള്ളു അകത്ത് ഒന്നും കേറീട്ടില്ല ”

ഞങ്ങൾ എല്ലാം അകത്തു കേറി ഡ്രസ്സ്‌ ഒക്കെ എടുത്തു അഭിയും ആവണിയും ആണ് ഫുൾ തപ്പലും പരതലും. ഞാനും നിധിനും ഒരു സൈഡിൽ ഒന്നും മിണ്ടാതെ ഇതൊക്കെ നോക്കി കാണുകയായിരുന്നു.

അവസാനം എനിക്ക് അവരുടെ കാണിക്കൽ കണ്ടപ്പോൾ ടെമ്പർ തെറ്റി പോയി ഒരെണ്ണം അങ്ങ് സെലക്ട് ചെയ്യതു രണ്ടും ഓക്കേ ആണെന്ന് പറഞ്ഞു ഞങ്ങൾക്ക് മൂന്നിനും ഷർട്ടും മുണ്ടും അവൾക്ക് അതെ കളറിൽ ഉള്ള സ്കർട്ടും ടോപ്പും എടുത്തു. ഞാനും അഭിയും ആണ് ബില്ല് കൊടുത്തത് കടയിൽ നിന്നും പുറത്ത് ഇറങ്ങിയപ്പോഴാണ് അഭിയും ആവണിയും ഞെട്ടിയത്.

” 2 മണിയൊക്കെ ആയോ ” വാച്ചിലേക്ക് നോക്കി കൊണ്ട് ആവണി ചോദിച്ചു.

” ഇല്ലടി സമയം ആകുന്നെ ഒള്ളു… ” ഞാൻ അത് പറഞ്ഞപ്പോൾ രണ്ടും ഒന്ന് ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *