” നീ എങ്ങനെയാ ഇതിന്റെ ഉള്ളിൽ കേറിയെ ” ഗായത്രി എന്നോട് ചോദിച്ചു.
” നമ്മക്ക് അങ്ങ് ഹൈ കമാൻഡിൽ വരെ ഹോൾഡ് ഉണ്ട് മോളെ ” അത് കേട്ടപ്പോൾ ഗായത്രി ചുറ്റും നോക്കി. അപ്പോൾ നിമ്മിനോട് കത്തി വെക്കുന്ന അഭിനയാണ് കണ്ടത്.
” നിമ്മി ആയിരിക്കും അല്ലെ നിന്റെ ഹൈ കമാൻഡ് ” ഗായത്രി എന്നോട് പറഞ്ഞു. ഞാൻ അതിന് ഒന്ന് ചിരിക്കുക മാത്രം ചെയ്തു.
” സാരിയിൽ നിന്നെ കാണാൻ സൂപ്പർ ആയിട്ടിട്ട് ഉണ്ട് ” അവളുടെ അടുത്തേക്ക് തല അടുപ്പിച്ചു കൊണ്ട് പറഞ്ഞു. അതിന് അവൾ നാണം കൊണ്ട് തല താഴ്ത്തി .
” എന്റെ ദൈവമേ ഇവൾക്ക് ഇത് എവിടുന്ന ഇതിനുമാത്രം നാണം ഇരിക്കുന്നെ ” ഞാൻ ഗായത്രിനോട് ചോദിച്ചു.
” പോ അച്ചു ”
” അതെ നിങ്ങൾ ഇവിടെ ഇങ്ങനെ ഇരുന്നാൽ ഇവൾ അത്തം ഇടില്ല അതോണ്ട് മക്കള് പോക്കേ ” നിമ്മി പറഞ്ഞു.
” അതെന്താ ”
” ഈ വരച്ചു വെച്ചേക്കുന്നത് ഇവളുടെ ഡിസൈൻ ആണ് ഇവൾക്ക് അല്ലെ ഇതിന്റെ കോമ്പിനേഷൻ ഒക്കെ അറിയുകയുള്ളു ” നിമ്മി പറഞ്ഞു.
” മ്മ് ” ഞാൻ ഒന്ന് മൂളി.
” അച്ചു ഉച്ച കഴിഞ്ഞ് ഇതിനെ നിനക്ക് തന്നേക്കാം എവിടെയാന്ന് വെച്ചാൽ കൊണ്ട് പോക്കോ “നിമ്മി എന്നോട് പറഞ്ഞു.
” ഓക്കേ എന്നാൽ ഉച്ചക്ക് വരാം ” അതും പറഞ്ഞു ഞാനും അഭിയും പുറത്തേക്ക് ഇറങ്ങി. ചെന്ന് പെട്ടത് സിംഹത്തിന്റെ മടയിലേക്ക് ആയിപ്പോയി.
” നിങ്ങൾ എന്താ പിജിക്കാരുടെ ക്ലാസ്സിൽ ” ലക്ഷ്മി മിസ്സ് നിങ്ങളോട് ചോദിച്ചു. മിസ്സിന്റെ ആ ചോദ്യം കേട്ടോപ്പോൾ എന്ത് പറയണം എന്ന് അറിയാതെ ഒരു നിമിഷം ഞങ്ങൾ പകച്ചു നിന്നു.
” അത് മിസ്സ് ഇവന്റെ ഫോൺ ഈ ക്ലാസ്സിൽ ഉള്ള ഗായത്രിയുടെ കൈയിൽ ആയിരുന്നു. അത് വാങ്ങാൻ വന്നതാ ” അഭി മിസ്സ്‌നോട് പറഞ്ഞു. ഞാൻ അതിനെ അനിഗമിക്കുകയും ചെയ്തു.
” അത് എങ്ങനെയാ അവൾടെ കൈയിൽ വന്നേ ” മിസ്സ് തിരിച്ചു ചോദിച്ചു.
” അത് ഇവൻ അവൾടെ വീട്ടിൽ ആണ് നിൽക്കുന്നത് സോ രാവിലെ പെട്ടെന്ന് വന്നപ്പം എടുക്കാൻ മറന്നു അവൾ ആണ് എടുത്തിട്ട് വന്നത് ” അഭി പറഞ്ഞു.
” ഹമ്മ് ശെരി ശെരി രണ്ടും ക്ലാസ്സിലേക്ക് ചെല്ല് ” മിസ്സ് ഞങ്ങളോട് പറഞ്ഞു.
” മിസ്സിന് നിന്നോട് എന്തേലും ഉണ്ടോ ” അഭി എന്നോട് ചോദിച്ചു.
” എന്നോടോ എന്ത് പോടാ ”
” എന്തൊരു സംശയം ആട ഒരുമാതിരി കാമുകിമാർ ചോദ്യം ചെയ്യുന്ന പോലെ ”
” നീ ഒന്ന് വന്നേ ” ഞാൻ അവനെ പിടിച്ച് വലിച്ചോണ്ട് ക്ലാസ്സിലേക്ക് പോയി.
” നിങ്ങൾ രണ്ടും ഇത് എവിടെ പോയതാ ” ക്ലാസ്സിലേക്ക് കേറിയ ഞങ്ങളോട് ആവണി ചോദിച്ചു. പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു പൂക്കളം ഇട്ടതും മാർക്ക് ഇടലും എല്ലാം കഴിഞ്ഞ് സദ്യകഴിക്കാൻ എല്ലാരും ഒരുങ്ങി . ക്ലാസ്സിലേക്ക് ഫുഡ് കൊണ്ടു വന്നു എല്ലാർക്കും അങ്ങോട്ടും ഇങ്ങോട്ടും വിളമ്പി. സദ്യ കഴിഞ്ഞ് ഞങ്ങൾ നാലും ഒരു ബെഞ്ചിൽ ഇരിക്കുകയാണ്. പെട്ടെന്ന് ആവണി എഴുന്നേറ്റ് പോയി. പോയ പോലെ തന്നെ ആവണി തിരിച്ചു വന്നു.
” അച്ചു ഒന്ന് വാ ”
” എന്തിന് എനിക്ക് വയ്യാ ” ഞാൻ പറഞ്ഞു.
” വാ ഇപ്പം വരാം ” അതും പറഞ്ഞു ആവണി എന്നെ വലിച്ച് പൊക്കി. അവൾ മുൻപിൽ നടന്നു പുറകെ ഞാനും നടന്നു. ആവണി നടന്ന് ബാസ്കറ്റ് ബോൾ കോർട്ടിൽ ഇരുന്നു.
” എന്തിനാടി നീ എന്നെ ഇത്രേം ദൂരം നടത്തിച്ചേ ”
” അച്ചു എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്. ഇനിയും പറഞ്ഞില്ലേൽ ശെരിയാകില്ല ” ആവണി അത് പറഞ്ഞപ്പോൾ ഞാൻ ഒന്ന് ഞെട്ടി. കഴിഞ്ഞ ദിവസം അഭി പറഞ്ഞ കാര്യങ്ങൾ എന്റെ മനസ്സിലേക്ക് വന്നു………
തുടരും……..
അടുത്തത് വേഗം ഇടാൻ ശ്രെമിക്കാം കൊറച്ച് അധികം തിരക്കുകൾ ഉണ്ട് അതുകൊണ്ടാണ് തരാൻ വൈകുന്നത്
