‘ കറക്റ്റ് സമയം ആണല്ലോ അമ്മേനെ . ഞാൻ ഇപ്പം വിളിക്കാം എന്ന് കരുതി ഫോൺ എടുത്തേ ഒള്ളു ‘
‘ മിണ്ടരുത് നീ . നിന്റെ തള്ള ഇവിടെ ഒറ്റക്ക് അല്ലെ ഒള്ളു നിനക്ക് ആ ബോധം വെല്ലതും ഉണ്ടോ ‘ അമ്മ അപ്പുറത്ത് നിന്ന് ഫയർ ചെയ്യാൻ തുടങ്ങി
‘ എന്റെ രേഖക്കുട്ടി ഇങ്ങനെ കിടന്ന് ചൂടാവല്ലേ ‘
‘ ഇല്ലാ ചൂട് ആവുന്നില്ല നീ അപ്പന്റെ മോൻ തന്നെ ‘ അങ്ങേർക്ക് വേണ്ട എന്നെ നിനക്കും വേണ്ട ‘ അമ്മ സെന്റി അടിക്കാൻ ഉള്ള പ്ലാൻ ആണെന്ന് എനിക്ക് മനസിലായി.
‘ നിനക്ക് ഇപ്പോൾ രാധുനെ മതിലോ ആയിക്കോട ആയിക്കോ ‘
‘ എന്റെ പൊന്ന് അമ്മേ എന്നതാ ഈ പറയുന്നേ ‘ ഞാൻ അമ്മേനോട് ചോദിച്ചു.
‘ രാധു പറഞ്ഞല്ലോ നീ അവൾക്ക് ചിക്കൻ കറി ഉണ്ടാക്കി കൊടുത്തു എന്ന് ‘
‘ അങ്ങനെ പറ വെറുതെ അല്ല രേഖക്കുട്ടി ഇപ്പോൾ വിളിച്ചത് അല്ലെ ‘ ഞാൻ പറഞ്ഞു.
‘ അത് ‘
‘ ഉരുളണ്ട എനിക്ക് മനസിലായി ആന്റി ഇപ്പോ വിളിച്ചുലെ ‘ ഞാൻ അമ്മേനോട് ചോദിച്ചു…..
‘ മ്മ്മ് ‘
‘ അല്ല നീ എപ്പഴാ ഇതൊക്കെ പഠിച്ചേ ‘ അമ്മ എന്നോട് ചോദിച്ചു.
‘ അയിന് അമ്മ എന്നെ ചെയ്യാൻ സമ്മതിപ്പിക്കാത്ത കൊണ്ട് അല്ലെ. ഞാൻ എത്ര പ്രാവശ്യം ചോദിച്ചു ഞാൻ ചെയ്യട്ടെ എന്ന് ‘ ഞാൻ അമ്മേനോട് ചോദിച്ചു.
‘ എപ്പം എനിക്ക് ഒന്നും അറിയില്ല ‘ അമ്മ പറഞ്ഞു.
‘ എന്റെ അമ്മ അങ്ങനെ തത്തി കളിക്കണ്ട കേട്ടോ. മൂന്നാല് ദിവസം കഴിയുമ്പോൾ ഞാൻ അങ്ങ് വരുന്നുണ്ട്. അപ്പം പറയാം ബാക്കി ‘ ഞാൻ പറഞ്ഞു.
‘ അതെന്താ ക്ലാസ്സ് ഇല്ലേ അത് കഴിഞ്ഞ് ‘ അമ്മ എന്നോട് ചോദിച്ചു.
‘ എന്റെ വെളിവ് പോയ അമ്മേ ‘
‘ മ്മ്മ് ‘ അമ്മ മൂളി.
‘ ഓ അംഗീകരിച്ചല്ലോ….. ഓണം വെക്കേഷൻ ആണ് ‘
‘ ഇത്ര പെട്ടെന്നൊ ‘
‘ അല്ലാതെ പിന്നെ ‘
‘ ന്നാ ശെരി നീ കിടന്നോ ഞാൻ പിന്നെ വിളിക്കാം ‘ അതും പറഞ്ഞ് അമ്മ ഫോൺ വെച്ചു. ഞാൻ പിന്നെ പതിയെ കിടന്നു അപ്പഴാണ് ഒരു പാദസര കിലുക്കം കേട്ടത് . ഞാൻ ആണേൽ ഡോറും ലോക്ക് ചെയ്തില്ല ഡോറിന്റെ മുൻപിൽ ഒരു കറുത്ത രൂപം പൊന്തി. ഞാൻ കൈ എത്തിച്ച് സ്വിച്ച് ഓൺ ആക്കി
ഡോറിന്റെ മുൻപിൽ ഗായത്രി നിൽക്കുന്നു.
” എന്നാടി നിനക്ക് ഉറങ്ങണ്ടേ ” ഞാൻ അവളോട് ചോദിച്ചു. അവൾ നടന്ന് എന്റെ കട്ടിലിൽ ഇരുന്നു.
” ഡി നിനക്ക് ഉറങ്ങണ്ടേ ” ഞാൻ അവളെ തട്ടി കൊണ്ട് ചോദിച്ചു.
” അച്ചു നിക്ക് പേടിയാ ” ഗായത്രി എന്നോട് പറഞ്ഞു.
” പേടിയോ ആരെ ” ഞാൻ അവളോട് ചോദിച്ചു.
” അത്…….. ”
” പറ ആരെ…..? ” ഞാൻ ചോദിച്ചു.
” അത്…….! ”
” നീ പറയുന്നുണ്ടോ….. ”
” നീ കളിയാക്കരുത് ” അവൾ പറഞ്ഞു.
” ഇല്ലാ പറയ് ”
” അത് ഇന്ന് ടീവിയിൽ ഒരു ജീവിനെ കണ്ടില്ലേ വായിന്റെ അവിടെ പല്ല് ഒക്കെ ഉള്ളെ ” ഗായത്രി പറഞ്ഞു
” ആ അതിനെ ”
” കണ്ണ് അടക്കുമ്പോൾ അതിന്റെ മുഖമാ ഓർമയിൽ വരുന്നത് ” അത് പറഞ്ഞപ്പോൾ ഞാൻ അവളെ ഒന്ന് സൂക്ഷിച്ചു നോക്കി . ചിരി വരുന്നു ഉണ്ട് ചിരിച്ചാൽ തല്ല് കിട്ടും എന്ന് ഉറപ്പാ.
” അത് സിനിമയിൽ അല്ലെ ” ഞാൻ അവളെ സമാധാനിപ്പിക്കാൻ പറഞ്ഞു.
” ആണ് പക്ഷെ നിക്ക് ഒറ്റക്ക് കിടക്കാൻ പേടിയാ ” ഗായത്രി പറഞ്ഞു
” ഒറ്റക്ക് കിടക്കാൻ പേടിയോ…….. ” ഞാൻ അവളോട് ചോദിച്ചു.
” മ്മ്മ്മ് ” ന്നാ ആന്റിന്റെ അടുത്ത് കിടന്നോ.
” അയ്യോ അത് പറ്റൂല അമ്മ ചീത്ത പറയും പോത്ത് പോലെ വളർന്നിട്ട് പേടി ആണെന്ന് പറയും ” അതും പറഞ്ഞ് ദയനീയമായി എന്നെ നോക്കി.
” പിന്നെ എവിടെ……? എന്റെ കൂടെയോ ” ഞാൻ അവളോട് ചോദിച്ചു. അവൾ അതെ എന്ന രീതിയിൽ തല കുലുക്കി.
” അത് വേണോ ” ഞാൻ അവളോട് ചോദിച്ചു.
” വേണം ” അതും പറഞ്ഞ് ഗായത്രി കട്ടിലിൽ കേറി കിടന്നു.
” ഇവൾ എന്നെ നാശക്കും ഇന്ന് ” ഞാൻ പതിയെ പറഞ്ഞു.
” എന്താ എന്താ പറഞ്ഞെ ” ഗായത്രി എന്നോട് ചോദിച്ചു.
” ഒന്നുമില്ലേ മോള് അങ്ങോട്ട് കിടക്ക് ” അതും പറഞ്ഞ് ഞാനും കിടന്നു.
” അച്ചു ” അവളുടെ അടുത്തായി കിടന്ന എന്നെ ഗായത്രി വിളിച്ചു.
” മ്മ്മ് “
” നിനക്ക് എന്നെ ഇഷ്ടം ആണോ……. അതോ വെറുതെ എന്നെ സമാധാനിപ്പിക്കാൻ വേണ്ടിട്ട് പറഞ്ഞതാണോ ” ഗായത്രി എന്നോട് ചോദിച്ചപ്പോൾ ഞാൻ ഒന്ന് ഞെട്ടി.
