” അത് ഞാൻ പറഞ്ഞു തരാം ” ഞാൻ അവളോട് പറഞ്ഞു.
അപ്പഴേക്കും ലക്ഷ്മി മിസ്സ് ക്ലാസ്സിലേക്ക് വന്നു.
” ഗുഡ് മോർണിംഗ് ഓൾ ” ക്ലാസ്സിലേക്ക് കേറിയ മിസ്സ് പറഞ്ഞു. സാധാരണ ആ മുഖത്ത് ഉള്ള സന്തോഷം ആ മുഖത്ത് ഇപ്പോൾ കാണാൻ ഇല്ലാ…..
” ഇന്ന് എന്താടാ മിസ്സിന്റെ മോന്ത കും ന്ന് ഇരിക്കുന്നെ ” അഭി എന്നോട് ചോദിച്ചു.
” അതിപ്പം എനിക്ക് എങ്ങനെ അറിയാൻ ആണ് . മിസ്സിന്റെ മോന്ത അങ്ങനെ ഇരിക്കുന്നത് എന്താ എന്ന് ” ഞാൻ അഭിനോട് പറഞ്ഞു.
” ഗയ്‌സ് നിങ്ങൾക്ക് ഒരു ഹാപ്പി ന്യൂസ് ഉണ്ട്. ഈ വരുന്ന ഫ്രൈഡേ അതായത് നാളെ കഴിഞ്ഞ് ആണ് ഡിപ്പാർട്മെന്റ് നിങ്ങൾക്ക് ഓണം സെലിബ്രേഷൻ പ്ലാൻ ചെയ്തിരിക്കുന്നത്. സോ നിങ്ങൾ അതിനുള്ള പ്പ്രെപറേഷൻസ് ഒക്കെ ചെയ്തോളുക വേണ്ട കാര്യങ്ങൾ ഒക്കെ ചെയ്യുക. നിങ്ങൾക്ക് പൂവ് വാങ്ങാൻ ഉള്ള പൈസ നിങ്ങൾ തന്നെ എടുക്കണം . ക്ലാസ്സ് റെപ്രെസെന്റ്സ് രണ്ടു പേരും ലെവൻ ഫോർട്ടിക്ക് ഡിപ്പാർട്മെന്റിൽ വരണം .” മിസ്സ് അത് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ക്ലാസ്സിൽ ആരവങ്ങൾ ഉയർന്നു.
” ഡാ നമ്മക്ക് ഡ്രസ്സ് കോഡ് ഇറക്കിയാലോ ” ആവണി ഞങ്ങളോട് ചോദിച്ചു
” ഡ്രസ്സ് കോഡ് ഓ ” നിധിൻ ആവണിയോട് ചോദിച്ചു.
” ന്താ നീ ഇതിനു മുൻപ് അങ്ങനെ ഒരു കാര്യം കേട്ടിട്ടില്ലേ ” ആവണി തിരിച്ച് ചോദിച്ചു.
” ന്റെ പോന്നോ കേട്ടിട്ട് ഉണ്ട് ” നിധിൻ പറഞ്ഞു.
” എന്ത് ഡ്രസ്സ് ആ എടുക്കുവാ ” ആവണി ചോദിച്ചു.
” ഞങ്ങൾ ബോക്സറും ഇന്നർ ബനിയനും ആാാ ഇടുന്നെ ” അഭി പറഞ്ഞു.
” അയ്യേ…….. ”
” എന്ത് അയ്യെന്ന് ” അഭി ചോദിച്ചു.
” ഞാൻ എങ്ങനെയാ അതൊക്കെ ഇടുക ” ആവണി സംശയത്തോടെ ഞങ്ങളോട് ചോദിച്ചു.
” നീയോ ” ഞാനും അഭിയും ഒരുമിച്ച് ചോദിച്ചു.
” അതെ ഞാൻ നിങ്ങളോട് പറഞ്ഞത് നമ്മക്ക് നാല് പേർക്കും ഡ്രെസ് കോഡ് ഇടാം എന്ന അല്ലാതെ മൊത്തത്തിൽ ഇടാം എന്നല്ല.
” നിനക്കും കൂടെ ഇടണമെങ്കിൽ ഈ വക സാധങ്ങൾ ഒന്നും നടക്കില്ല ” അഭി പറഞ്ഞു
” നമ്മക്ക് നാളെ ഡ്രസ്സ് എടുക്കാൻ പോകാം ക്ലാസ്സിലേക്ക് വരണ്ട ” ആവണി പറഞ്ഞു.
” അത് കൊള്ളാം ” ഞാൻ മറുപടി പറഞ്ഞു.
” എടാ ഞാൻ ഇല്ലാട്ടോ ഡ്രസ്സ് ഒന്നും എടുക്കാൻ ” നിധിൻ ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് പറഞ്ഞു .
“അതെന്താ നീ ഇല്ലാത്തെ ” ആവണി നിധിനോട് ചോദിച്ചു. അവൻ എന്റെ നേർക്ക് നോക്കി എന്നിട്ട് പറഞ്ഞു
” എന്റെൽ പൈസ ഒന്നും എടുക്കാൻ ഇല്ലടാ ഒള്ളത് നക്കി പെറുക്കിയാണ് ഈ ഫോൺ വാങ്ങിയേ ” കൈയിൽ ഇരിക്കുന്ന ഫോൺ കാണിച്ചുകൊണ്ട് പറഞ്ഞു.
” അതൊന്നും സീൻ ഇല്ലടാ കൂടി പോയാൽ ഒരു ആയിരം രൂപ അല്ലെ വരുവൊള്ളൂ അത് ഞാനും അച്ചുവും എടുത്തോളാം ….ഈ പിച്ചക്കാരി ആവണിന്റെ അടുത്തേ പൈസ ഇല്ലാതെ ഇരിക്കുവൊള്ളൂ ” അഭി പറഞ്ഞു. ഞാനും അത് കേട്ടപ്പോൾ ചിരിക്കാൻ തുടങ്ങി.
” പോടാ ” ആവണി പറഞ്ഞു. പിണങ്ങിയ പോലെ ഇരുന്നു.
” ദേ ഡാ അവൾ പിണങ്ങി ” അത് പറഞ്ഞു ഞങ്ങൾ മൂന്നും ചിരിക്കാൻ തുടങ്ങി.
” അപ്പം നാളെ നമ്മൾ ഡ്രസ്സ് എടുക്കാൻ പോകുന്നു. നാളെ ഒരു പത്തുമണി കഴിയുമ്പോൾ ടൗണിലേക്ക് വന്നാൽ മതി നമ്മക്ക് സെറ്റ് ആക്കാം ” ഞാൻ അവരോട് പറഞ്ഞു.
ലക്ഷ്‌മി മിസ്സ് അത്രയും പറഞ്ഞു ക്ലാസ്സ് എടുക്കാൻ തുടങ്ങി. ഞങ്ങൾ പിന്നെ ഒന്നും സംസാരിച്ചില്ല. ക്ലാസുകൾ ഒക്കെ വേഗം കഴിഞ്ഞു പോയി ഉച്ചക്ക് ഫൂഡ് കഴിച്ചിട്ട് അഭി എന്നെ ഒറ്റക്ക് വിളിച്ചോണ്ട് പോയി.
” ന്താടാ ” ബാസ്കറ്റ് ബോൾ കോർട്ടിൽ ഇരുന്ന് കൊണ്ട് ഞാൻ ചോദിച്ചു
” ഇന്നലെ എന്തായി ന്ന് പറ ” അഭി എന്നോട് ചോദിച്ചു
” അതോ നീ ഇന്നലെ പറഞ്ഞ പോലെ അവളോട് പറഞ്ഞു എനിക്കും ഇഷ്ടം ആണെന്ന് ”
” നീ അവിടെയും ഇവിടേം തൊടാതെ മുഴുവൻ പറ ” അഭി എന്നോട് പറഞ്ഞു
ഞാൻ അവൻ വിളിച്ചതിന് ശേഷം ഉള്ള മുഴുവൻ കാര്യങ്ങളും. അവൾക്ക് എന്നെ ഇഷ്ടം ആയത് വരെ പറഞ്ഞു.
” എന്റെ മൈരേ നിന്നെ ഒക്കെ എന്നാ മൈര് കണ്ടിട്ടാ അവൾ പ്രേമിച്ചേ ”
” നിനക്ക് അന്നത്തെ പെർഫോമൻസ് ഓർമ ഇല്ലാ. ആ മൈരുകളോട് ഉള്ള ദേഷ്യം മുഴുവൻ ഞാൻ ചെക്കനോടാ തീർത്തെ. പക്ഷെ ഞാൻ ആ പറഞ്ഞ ഡയലോഗ് ഏത് വഴിക്കുന്ന് വന്നുന്നാണ് അറിയാത്തത് ” ഞാൻ അഭിനോട് പറഞ്ഞു.
