ഗായത്രി – 8 5

അന്ന് വൈകുന്നേരം ക്ലാസ്സ്‌ ഒക്കെ കഴിഞ്ഞ്. ഗായത്രി വരാൻ വേണ്ടി കാത്ത് നിക്കുകയാണ് അപ്പഴാണ് ആവണി പെട്ടെന്ന് എന്നെ ഞെട്ടിച്ചു കൊണ്ട് ബൈക്കിൽ കേറി ഇരുന്നത്.
” നീ ഇത് എങ്ങോട്ടാ ബൈക്കിലേക്ക് കേറി ഇരിക്കുന്നെ ” ബൈക്കിൽ കേറി ഇരിക്കുന്ന ആവണിയോട് ചോദിച്ചു.

” ന്താ എനിക്ക് ബൈക്കിൽ കേറി ഇരിക്കാൻ പറ്റില്ലേ”

” പറ്റില്ലന്ന് ഞാൻ പറഞ്ഞൊന്നും ഇല്ലല്ലോ നിനക്ക്‌ വീട്ടിൽ ഒന്നും പോണ്ടേ ” ഞാൻ അവളോട് ചോദിച്ചു.

” ബസ് വരാൻ കൊറച്ച് സമയം എന്തായാലും എടുക്കും അത് വരെ ഞാൻ ഇവിടെ ഇരുന്നാൽ കൊഴപ്പം ഒന്നുമില്ലല്ലോ ”

” നീ ഇരിക്കുന്നത് അവൾ കണ്ടാൽ ഇവന്റെ പതിനാറാടിയെന്ത്രം നടക്കും ഇന്ന് ” അഭി പതിയെ പിറുപിറുത്തു.

” എന്ത്‌ ” ആവണി അഭിനോട് ചോദിച്ചു.

” ഡാ അച്ചു ദേ വരുന്നു ” ഗേറ്റിലേക്ക് നോക്കിക്കൊണ്ട് അഭി പറഞ്ഞു. ഞാൻ അങ്ങോട്ടേക്ക് നോക്കി . ആവണി ബൈക്കിന്റെ പുറകിൽ ഇരിക്കുന്നത് കണ്ടപ്പോൾ ഗായത്രിയുടെ മുഖത്ത് വരുന്ന മാറ്റങ്ങൾ എനിക്ക് മനസിലായി. എന്റെ അടുത്തേക്ക് വരാൻ തുനിഞ്ഞ ഗായത്രി വേഗം എന്നെ മൈൻഡ് ചെയ്യാതെ നടന്ന് പോകാൻ തുടങ്ങി.

” അച്ചു എല്ലാം റെഡി ആയിട്ട് ഉണ്ട്. ആദ്യത്തെ അടി ഇന്ന് നടക്കും ” അഭി എന്നോട് അവൾ പോകുന്നത് കണ്ടപ്പോൾ പറഞ്ഞു.

” ഡി ഞാൻ പോകുവാ ” അതും പറഞ്ഞ് ഞാൻ ആവണിനെ ബൈക്കിൽ നിന്നും ഇറക്കി. വേഗം ബൈക്ക് എടുത്ത് പോയി. ഞാൻ ബൈക്ക് കൊണ്ട് പോയി ഗായത്രിയുടെ മുൻപിൽ നിർത്തി പക്ഷെ എന്നെ മൈൻഡ് ചെയ്തെ ഗായത്രി നടന്ന് പോകാൻ തുടങ്ങി. അപ്പഴെ എനിക്ക് കാര്യം മനസിലായി ദേഷ്യത്തിൽ ആണെന്ന്. ഞാൻ ബൈക്ക് കൊണ്ട് പോയി അവളുടെ മുൻപിൽ കുറുകെ നിർത്തി. എന്നിട്ട് ചോദിച്ചു

” ഗായു മോൾ പിണക്കത്തിൽ ആണോ. ” ഞാൻ അത് പറഞ്ഞപ്പഴും അവൾ ഒന്നും മിണ്ടാതെ നിൽക്കുകയാണ് .

” വാ കേറ് . നല്ല കുട്ടി അല്ലെ കേറ് “കെഞ്ചി കെഞ്ചി അവസാനം അവൾ കേറി.
” ഡി ” ബൈക്ക് ഓടിക്കുന്നതിന്റെ ഇടക്ക് ഞാൻ വിളിച്ചു.

” മ്മ് ” ഗായത്രി ഒന്ന് മൂളുക മാത്രം ചെയ്തു.

” ഒന്ന് വാ തുറക്ക് പെണ്ണെ ആ സൗണ്ട് ഒന്ന് കേൾക്കട്ടെ ” ഞാൻ പറഞ്ഞു.

” അവൾ എന്തിനാ എപ്പഴും നിന്നെ ഒട്ടി ഒട്ടി നടക്കണേ ”

” ഓ അപ്പം അതാണ് കാരണം ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ. അവൾ വെറും ഫ്രണ്ട് മാത്രം ആണെന്ന് നീ എനിക്ക് എല്ലാം ആണെന്ന് ” അത് കേട്ടപ്പോൾ ഗായത്രിയുടെ രണ്ട് കൈകൾ എന്നെ വലിഞ്ഞു മുറുകി.

” പെണ്ണെ ആരേലും കാണും ” അത് കേട്ടപ്പോൾ അവൾ കൈ അയച്ചു.

” പെണ്ണിന് നല്ല കുശുമ്പ് ഉണ്ടല്ലേ ” അത് പറഞ്ഞപ്പോൾ അവൾ തല എന്റെ പുറത്ത് ചാരി. ബൈക്ക് വീടിന്റെ ഗേറ്റ് കടന്ന് അകത്തേക്ക് കേറി. അകത്തു കേറിയപ്പഴേക്കും ഗായത്രി എന്റെ അടുത്തൂന്ന് നീങ്ങി ഇരിന്നു. ബൈക്ക് നിർത്തിയപ്പോൾ ചാടി ഇറങ്ങി അകത്തേക്ക് ഓടി.

അത് കണ്ട് ഞാൻ ഒന്ന് ചിരിച്ചു.

ഞാൻ അവൾ പോയി കഴിഞ്ഞ് അകത്തേക്ക് കേറി ആന്റി അവിടെയൊന്നും ഉണ്ടായിരുന്നില്ല. ഗായത്രി ആന്റിനെ വിളിച്ച് അകത്തൂടെ നടക്കുകയാണ്.

” ആന്റി എന്ത്യേ ” ഗായത്രിനെ കണ്ടപ്പോൾ ഞാൻ ചോദിച്ചു.

” അമ്മേനെ കാണുന്നില്ല ” ഗായത്രി പറഞ്ഞു.

” വിളിച്ച് നോക്ക് ” ഗായത്രി ഫോൺ എടുത്ത് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. എന്നിട്ട് ഫോൺ കട്ട്‌ ചെയ്തു.

” ആന്റി എവിടെയാ ” ഫോൺ വെച്ച് കഴിഞ്ഞപ്പോൾ ഞാൻ അവളോട് ചോദിച്ചു.

” അമ്മ ടൗണിൽ പോയതാ വൈകും എന്ന് പറഞ്ഞു ”

” അപ്പം ആന്റി വരാൻ സമയം എടുക്കും അല്ലെ ” ഞാൻ അവളോട് ചോദിച്ചു.
” അതെ ” സംശയരൂപത്തിൽ എന്നോട് പറഞ്ഞു.

” നിന്റെ പിണക്കം മാറ്റാൻ ഞാൻ ഒരു സാധനം തരട്ടെ ” ഞാൻ ചോദിച്ചു.

” എന്ത്‌ സാധനം ” ഗായത്രി എന്നോട് ചോദിച്ചു.

ഞാൻ താടക്ക് തലോടി ഗായത്രിയുടെ അടുത്തേക്ക് നടന്നു.

” എന്താ അച്ചു…….. വേണ്ട……. ” അതും പറഞ്ഞു ഗായത്രി മുകളിലേക്ക് ഓടി. വാതിൽ അടച്ച് ഞാനും പുറകെ ഓടി. അവൾ മുകളിൽ എത്തുന്നതിന്റെ ഒപ്പം തന്നെ ഞാനും എത്തി. റൂമിൽ കേറി കതക് അടക്കാൻ തുടങ്ങി അവൾടെ കൂടെ ഞാനും റൂമിലേക്ക് കേറി.

Leave a Reply

Your email address will not be published. Required fields are marked *