” ഹലോ “പെട്ടെന്ന് ആണ് മുൻപിൽ നിന്നും ഒരു വിളി. ഞാൻ വേഗം വെട്ടി തിരിഞ്ഞു നോക്കി. എന്റെ മുൻപിൽ നിമ്മി നിൽക്കുന്നു.
” ഹാ നീ ആണോ ” നിമ്മിനോട് ഞാൻ പറഞ്ഞു.
” ന്തേ നിനക്ക് കണ്ണ് കാണുന്നില്ലേ ” നിമ്മി എന്നോട് ചോദിച്ചു. അവളുടെ ആ വരവ് കണ്ടപ്പഴേ എനിക്ക് ഒരു കാര്യം മനസിലായി ഗായത്രി വരുന്നില്ല എന്ന്.
” ഞാൻ പോകുവാ ” അതും പറഞ്ഞ് ഞാൻ ബൈക്ക് എടുത്തു. പതിവ് പോലെ ഇന്നും ലക്ഷ്‌മി മിസ്സ് എന്നെ കവർ ചെയ്യ്തു പോയി. കോളേജിലേക്ക് പോകുന്ന ടീച്ചർ എന്തിനാ ഇങ്ങനെ പറപ്പിച്ചു പോകുന്നത് എന്ന് അറിയാൻ എനിക്ക് ഒരു കൗതുകം തോന്നി ഞാനും ടീച്ചറിന്റെ പുറകെ വെച്ചു പിടിച്ചു.
ടീച്ചർ പോകുന്നതിന്റെ ഇടക്ക് കോളേജിലേക്ക് ഉള്ള വഴിയിൽ നിന്നും മാറി വേറെ ഒരു വഴിക്ക് തിരിഞ്ഞു പോയി. ഞാനും പുറകെ പോയി. ടീച്ചർ വെല്ല്യ ഒരു മനയുടെ മുൻ
പിൽ സ്കൂട്ടർ നിർത്തി .
ടീച്ചർ കാണാതെ ഞാൻ പുറകെ നിർത്തി എന്നിട്ട് മതിലിന്റെ അടുത്തൂന്ന് ടീച്ചർ നോക്കി. ടീച്ചർ മതിലിനോട് ചേർന്ന് അകത്തേക്ക് നോക്കി കണ്ണ് നിറക്കുന്നതാണ് ഞാൻ കണ്ടത്.
പെട്ടെന്ന് എന്റെ പുറത്ത് ആരോ കൈ വെച്ചു. ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി നിധിൻ ആയിരുന്നു എന്റെ പുറകിൽ നിന്നത്.
” പേടിപ്പിച്ചു കളഞ്ഞല്ലോടാ തെണ്ടി ” ഞാൻ അവനോട് പറഞ്ഞു.
” നീ ഇവിടെ എന്ത് നോക്കിക്കൊണ്ട് ഇരിക്കുവാ ” നിധിൻ എന്നോട് ചോദിച്ചു.
” ഡാ മണ്ടാ നീ ആ നിക്കുന്ന ആളെ കണ്ടോ ” ഞാൻ ലക്ഷ്മി മിസ്സിനെ ചൂണ്ടി കാണിച്ചു.
” അത് ലക്ഷ്മി മിസ്സ് അല്ലെ ”
” അതെ ലക്ഷ്മി മിസ്സ് തന്നെ ” ഞാൻ അവനോട് പറഞ്ഞു.
” അതിന് എന്താ മിസ്സ് അവിടെ നിക്കുന്ന കൊണ്ട് ” നിധിൻ എന്നോട് തിരിച്ച് ചോദിച്ചു.
” എന്റെ മണ്ടാ നീ ഒന്ന് മിണ്ടാതെ ഇരിക്ക് ” ഞാൻ നിധിനോട് പറഞ്ഞു.
മിസ്സ് വീടിന്റെ ഉമ്മറത്തേക്ക് തന്നെയാണ് നോക്കി നിൽക്കുന്നത്. ഞാനും അങ്ങോട്ട് തന്നെ നോക്കി. വീടിന്റെ പുറത്ത് നിന്നും ഇറങ്ങി വന്ന ആളിനെ കണ്ടപ്പോൾ എവിടെയോ വെച്ച് കണ്ട നല്ല പരിചയം. അപ്പഴാണ് എനിക്ക് ഒരു കാര്യം ഓർമ വന്നത്. അന്ന് അമ്പലത്തിൽ പോയപ്പോൾ കണ്ട തമ്പുരാട്ടി. ആ തമ്പുരാട്ടിനെ കണ്ടപ്പോൾ തന്നെ മിസ്സ് കണ്ണും തുടച്ച് സ്കൂട്ടർ എടുത്ത് പോയി.
” ഡാ കേറ് പോകാം ” ഞാൻ നിധിനെ കൂട്ടി ബൈക്ക് എടുത്തു.
” ഡാ നിധിനെ…… ”
” ഹാടാ ”
” മിസ്സിന് തമ്പുരാട്ടി ആയിട്ട് എന്തോ റിലേഷൻ ഉണ്ട്. അതോണ്ട് ആയിരിക്കുലോ മിസ്സ് അവിടെ വന്നു ഇങ്ങനെ നോക്കിയത്. ക്ലോസ് റിലേഷൻ ആണേൽ ന്തായാലും അകത്തേക്ക് കേറിയേനെ ” ഞാൻ അവനോട് പറഞ്ഞു.
അത്രെയും പറഞ്ഞു തീർന്നപ്പഴേക്കും ഞങ്ങൾ കോളേജിൽ എത്തി.
ബൈക്ക് നിർത്തി ഇറങ്ങിയപ്പഴേക്കും അഭിയും വന്നിരുന്നു.
” ഡാ അച്ചു ” ബൈക്കിൽ നിന്ന് ഇറങ്ങി ഓടി വരുന്ന അഭി എന്നെ വിളിച്ചു.
” ന്താടാ ”
” ഇന്നലെ ന്തായി മോനെ. ന്തായാലും കാര്യായിട്ട് പ്രശ്നം ഒന്നും ഇല്ലാ ഉണ്ടേൽ നീ ഇത്ര ഹാപ്പി ആയിട്ട് കോളേജിലേക്ക് വരില്ല ”
” നീ പറഞ്ഞത് ശെരിയാണ് . നല്ല സന്തോഷത്തിൽ തന്നെയാണ് ”
” ആഹാ അപ്പം കാര്യങ്ങൾ ഒക്കെ. സെറ്റ് ആണ്…….. അത് കേട്ടാൽ മതി ” ഞങ്ങൾ മൂന്നും നടന്ന് ക്ലാസ്സിൽ കേറി. ആവണി ക്ലാസ്സിൽ വന്നു സീറ്റ് പിടിച്ച പോലെ നടുക്ക് ഇരിപ്പുണ്ട് ഇപ്രാവിശ്യം ഓർഡർ മാറി ആണ് ഇരുന്നത്. എന്റെയും അഭിന്റെയും നടക്കുയിരുന്നു ആവണി . അഭി ഇപ്രാവിശ്യം എന്റെ അപ്പുറത്ത് ആണ് ഇരുന്നത്. അത് കണ്ടപ്പോൾ ആവണി അഭിനെ തുറിച്ച് നോക്കി.
” എന്നതാടി നീ ആളെ നോക്കി പേടിപ്പിക്കുന്നെ ” ഞാൻ ആവണിനോട് ചോദിച്ചു. എന്റെ ആ ചോദ്യം കേട്ടപ്പോൾ ആവണി അഭിയിൽ നിന്നും നോട്ടം മാറ്റി.
” അല്ല ന്താ അക്ഷയ് ശോ…. അച്ചു ഇന്ന് നല്ല സന്തോഷത്തിൽ ആണല്ലോ ”
” അതൊക്കെ ഉണ്ട് മോളെ ”
” ആഹാ എന്നാൽ പറ ”
” അത് എനിക്ക്……… ” പറയാൻ വരുന്നതിന് മുൻപേ അഭി എന്നെ തടഞ്ഞു. എന്നിട്ട് വേണ്ട എന്ന രൂപത്തിൽ തല കുലുക്കി.
” എനിക്ക്….. ” ആവണി ഞാൻ പറഞ്ഞതിന്റെ ബാക്കി എന്നോണം ചോദിച്ചു.
