” ശു….. “പെട്ടെന്ന് പുറകിൽ നിന്നും ഒരു വിളി…. ഞാൻ തിരിഞ്ഞു നോക്കി.
” അച്ചു ഉമ്മ ”
” ഇത് നടക്കില്ല മോളെ തരുവാണേൽ നേരത്തെ തന്ന പോലെ ധാ ഇവിടെ തരണം ” എന്നും പറഞ്ഞു ഞാൻ എന്റെ ചുണ്ടിൽ തൊട്ട് കാണിച്ചു.
” അയ്യെ…… ഈ ചെക്കൻ ”
” ഓ പിന്നെ എന്ത് അയ്യെ ഇവിടെ തന്നപ്പോൾ കൊഴപ്പം ഇല്ലായിരുന്നു ഞാൻ ഇപ്പം പറഞ്ഞപ്പഴാ കൊഴപ്പം ” ഞാൻ അവളോട് കപട പരിഭവത്തോടെ പറഞ്ഞു.
” അയ്യടാ അങ്ങനെ എപ്പഴും ഒന്നും തരൂല അറിയണ്ട് ഒന്ന് തന്നപ്പോൾ തന്നെ എന്റെ ചുണ്ട് കടിച്ച് പൊട്ടിച്ചില്ലേ ” ചുണ്ട് കോടിച്ചു കൊണ്ട് എന്നോട് പറഞ്ഞു.
” മോള് പോയിക്കോ അല്ലേൽ ചിലപ്പോൾ ഒരുമുറിവ് കൂടെ വരും ” ഞാൻ അവളോട് പറഞ്ഞു ചിരിച്ചു.
” ഒരു മുറിവ് കൂടെയോ ” എന്നും പറഞ്ഞ് അവൾ ആലോചിക്കാൻ തുടങ്ങി.
” അയ്യെ…..പോടാ പട്ടി ” അതും പറഞ്ഞ് അവൾ ഡോർ അടച്ചു. എന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു. ഞാൻ ഡോർ അടച്ച് കട്ടിലിൽ കേറി കിടന്നു. കണ്ണ് അടക്കുമ്പോൾ ഗായത്രിയുടെ ഓരോ പ്രവർത്തികൾ ആണ് മനസ്സിലേക്ക് വരുന്നത്. അതൊക്കെ കാണുമ്പോൾ പിന്നെയും ചിരി വരും. എപ്പഴോ ഉറങ്ങി പോയി.
” ഡാ ഡാ അച്ചു എഴുന്നേൽക്ക് ……..! ”
” മ്മ്…… മ്മ്മ് ” ഉറക്കപിച്ചയിൽ മൂളി. പെട്ടെന്ന് എന്റെ മുഖത്ത് വെള്ള തുള്ളികൾ വീഴുന്നത് ഞാൻ അറിഞ്ഞു.
” വെല്ലാ കാര്യം ഉണ്ടാർന്നോ ” ടർക്കിയിൽ നിന്നും മുടി അഴിച്ചു കൊണ്ട് ഗായത്രി എന്നോട് പറഞ്ഞു.
” ഓഹോ…. ” ഞാൻ അവളോട് ചോദിച്ചു.
” എഴുന്നേൽക്ക് അച്ചു ” ഗായത്രി എന്നോട് പറഞ്ഞു.
” മ്മ്മ് ” ഞാൻ ഒന്ന് മൂളിക്കൊണ്ട് എഴുന്നേറ്റ് ബാത്‌റൂമിൽ പോയി കുളിച്ച് ഇറങ്ങി . ഡ്രസ്സ് എടുക്കാൻ പോകുമ്പോൾ ആണ് എന്റെ ഒരു പച്ചക്കളർ ഷർട്ടും ഒരു മുണ്ടും ഇരിക്കുന്നത് കണ്ടത്. അവൾ വെച്ചതാകും എന്ന് മനസിലായി ഞാൻ അതൊക്കെ ഇട്ട് പുറത്തേക്ക് ഇറങ്ങി. ഗായത്രിനെക്കാത്ത്. ബാൽക്കണിയിൽ ഇരുന്നു. പെട്ടെന്ന് ഡോർ തുറന്ന് ഗായത്രി പുറത്തേക്ക് ഇറങ്ങി. എന്റെ കണ്ണിനെ എനിക്ക് വിശ്വസിക്കാൻ തന്നെ പറ്റില കാരണം അത്രക്ക് ഭംഗി ആയിരുന്നു അവളെ കാണാൻ. പച്ച കളർ ബ്ലൗസും പച്ചയും നീലയും ഇടകലർതിയുള്ള പാവാട കൂടെ ആയപ്പോൾ അവളുടെ അഴക് പതിവിലും അധികം ആയിരുന്നു. കഴുത്തിൽ ഒരു നീലനിറത്തോട് കൂടിയ മാല കാതിൽ അതെ നിറത്തോട് കൂടിയ കമ്മൽ….. ഞാൻ ഗായത്രിയുടെ സൗന്ദര്യത്തിൽ മതിമറന്നു നിൽക്കുകയാണ്.
” ന്താ അച്ചു ഇങ്ങനെ നോക്കണെ ”
” എന്താ എനിക്ക് നിന്നെ നോക്കിക്കൂടെ……? നോക്കാൻ പാടില്ലേ ”
” അങ്ങനെ ഞാൻ പറഞ്ഞോ നോക്കാൻ പറ്റില്ല എന്ന് ” ഗായത്രി എന്നോട് ചോദിച്ചു.
” സത്യം പറഞ്ഞാൽ എനിക്ക് നിന്നെ നോക്കാതെ ഇരിക്കാൻ തോന്നുന്നില്ല അതാ ” ഞാൻ അവളോട് പറഞ്ഞു. ഞാൻ അത് പറഞ്ഞപ്പോൾ അവൾ നാണം കൊണ്ട് തല താഴ്ത്തി. ഞാൻ അവളുടെ അടുത്തേക്ക് നടന്നു കൈ ഉയർത്തി അവളുടെ മുഖത്തോട് ചേർത്ത് എന്റെ മുഖത്തേക്ക് ഉയർത്തി. എന്റെ മുഖം അവളുടെ മുഖത്തേക്ക് അടുപ്പിച്ചു. എന്റെ പ്രവർത്തി മനസിലാക്കിയത് പോലെ അവൾ കണ്ണുകൾ അടച്ചു. അത് കണ്ടപ്പോൾ എനിക്ക് ഒരു കുസൃതി തോന്നി. എന്റെ മുഖം അവളുടെ കവിളുകളിൽ ഉരുമ്മി അവളുടെ കാതുകളിൽ പറഞ്ഞു.
” അമ്പലത്തിൽ പോകണ്ടേ ” അത് കേട്ടപ്പോൾ പെട്ടെന്ന് കണ്ണുകൾ തുറന്ന് എന്നെ അതിശയ ഭാവത്തിൽ നോക്കി. എന്നിട്ട് അതെ എന്ന് മറുപടി പോലെ തല കുലുക്കി.
” ന്നാ വാ പോകാം ” ഞാൻ അവളിൽ നിന്നും അകന്ന് മാറി താഴേക്ക് നടന്നു. ആന്റിയുടെ അടുത്തേക്ക് പോയി അമ്പലത്തിൽ പോകുവാ എന്ന് പറഞ്ഞു പുറത്തേക്ക് ഇറങ്ങി ബൈക്ക് സ്റ്റാർട്ട് ചെയ്ത് അവളെ കാത്തിരുന്നു. എന്റെ പുറത്ത് മൃദുലമായ കൈവിരലുകൾ പതിഞ്ഞു ഞാൻ തല തിരിച്ച് ഗായത്രിനെ നോക്കി.
” പോകാം ” ബൈക്കിൽ കേറിയതിനു ശേഷം ഗായത്രി എന്നോട് പറഞ്ഞു. ഞാൻ ബൈക്ക് മുൻപോട്ട് എടുത്തു. ഗേറ്റ് കടക്കുന്നതിന് മുൻപ് ഗായത്രി എന്നെ വിളിച്ചു.
” അച്ചു നമ്മക്ക് ഇന്ന് വേറെ ഒരു അമ്പലത്തിൽ പോകാം ” ഗായത്രി എന്നോട് പറഞ്ഞു.
