പെട്ടെന്ന് കറന്റ് വന്നു. കൈയിൽ ഒരു കുടയുമായി ആന്റി നിക്കുന്നു.
” എന്റെ പേടിതൊണ്ടി ഒന്ന് മിണ്ടാതെ ഇരിക്ക് ആൾക്കാരെ കൊണ്ട് പറയിപ്പിക്കാതെ ” അതും പറഞ്ഞ് ആന്റി അകത്തേക്ക് കേറി.
” തമ്പുരാനാണെ എനിക്ക് അറിയില്ലർന്നു എന്റെ പെണ്ണിന് ഇത്രേം പേടി ഉണ്ട്ന്ന് ” അത് കേട്ടപ്പോൾ ഗായത്രി നാണം കൊണ്ട് തല താഴ്ത്തി
” അയ്യോ അവൾടെ ഒരു നാണം നോക്കിക്കേ ” ഞാൻ അവളെ കളിയാക്കി.
” പോ അച്ചു ” അതും പറഞ്ഞ് ഗായത്രി അടുക്കളയിലേക്ക് പോയി. ആന്റി ഡ്രസ്സ് മാറി വന്നു. ആന്റിയും പോയി പുറകെ ഞാനും പോയി. ഗായത്രി വെല്ല്യ ഒരു കലം എടുത്തു സ്റ്റവിൽ വെക്കുന്നു.
” ഞാൻ രാവിലെ വെച്ച ചോറ് ഉണ്ടല്ലോ ” ആന്റി ചോദിച്ചു.
” അയിന് ഞാൻ ചോറ് വെക്കാൻ അല്ല ” ഗായത്രി പറഞ്ഞു.
” പിന്നെ ” ആന്റി ചോദിച്ചു.
” അത്….……..അത്……… ഒന്നുല്ല ” അതും പറഞ്ഞു ഗായത്രി അടുക്കളയിൽ നിന്നും ഇറങ്ങി ഓടി.
” ഇവൾക്ക് ഓരോ പൊട്ടാ ബുദ്ധി ആണ് എപ്പോൾ എന്ത് ചെയ്യണം എന്ന് ഒരു ബോധവും ഇല്ലാ ” ആന്റി സ്വയം പറഞ്ഞു. കൈയിലെ കവർ എടുത്തു ബെർത്തിൽ വെച്ചു.
” ഇതെന്താ ആന്റി ”
” അതോ ഞാൻ കൊറച്ച് ചിക്കൻ വാങ്ങിയതാ ” ആന്റി പറഞ്ഞു
” ഞാൻ കറി വെക്കട്ടെ ചിക്കൻ ” ഞാൻ ആന്റിയോട് ചോദിച്ചു
” നിനക്ക് വെക്കാൻ ഒക്കെ അറിയുമോ ” വിശ്വാസം വരാതെ എന്നോട് ചോദിച്ചു.
” അതൊക്കെ അറിയാം ആന്റി ഞങ്ങൾ ഇടക്ക് നൈറ്റ് ഫുഡ് വെക്കാറുണ്ട് . ആന്റി അവിടെ പോയിരുന്നോ ഞാൻ ഇണ്ടാക്കാം ” അതും പറഞ്ഞു ഞാൻ ആന്റിനെ അടുക്കളയിൽ നിന്നും പറഞ്ഞു വിട്ടു .
ഞാൻ കൊണ്ട് വന്ന ചിക്കൻ ഒരു പത്രത്തിൽ വെച്ച് വെള്ളം ഒഴിച്ചു വെച്ചു. അപ്പഴേക്കും എന്റെ പുറകിൽ ഒരു കാൽ പെരുമാറ്റം കേട്ടു ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഗായത്രി എന്നെ മിഴിച്ച് നോക്കി ഇരിക്കുകയാണ്.
” എന്താ പെണ്ണെ നീ എന്നെ കാണാത്ത പോലെ നോക്കുന്നെ ” ഞാൻ അവളോട് ചോദിച്ചു.
” അത് നീ കറിവെക്കുവാ എന്ന് അമ്മ പറഞ്ഞു അത് നോക്കാൻ വേണ്ടി വന്നതാ ” ഗായത്രി പറഞ്ഞു.
” നിനക്ക് ഇതൊക്കെ അറിയോ ” ഞാൻ അവളോട് ചോദിച്ചു. അവൾ ഇല്ലാ എന്ന് തല അനക്കി.
” എന്ന എന്റെ മോൾ വാ നമ്മക്ക് പഠിക്കാം ” ഞാൻ ഗായത്രിനോട് പറഞ്ഞു കേട്ടത് അവൾ ചാടി ഓടി എന്റെ അടുത്തേക്ക് വന്നു.
” അല്ല ഭാവിയിൽ ഞാൻ നിനക്ക് വെച്ച് വിളബേണ്ടി വരുമോ ” ഞാൻ ഗായത്രിയുടെ ചെവിയിൽ ചോദിച്ചു.
” പോടാ ഞാൻ ഇതൊക്കെ പഠിക്കും നോക്കിക്കോ ” അതും പറഞ്ഞ് അവൾ എന്റെ അടുത്ത് വന്ന് സ്ലവിൽ കേറി ഇരുന്നു.
” നിന്നെ അവിടെ ഇരുത്താൻ വേണ്ടി അല്ല മോളെ വാ പഠിക്കാം എന്ന് പറഞ്ഞത് ” ഞാൻ പറഞ്ഞത് കേട്ടതും അവൾ താഴേക്ക് ഇറങ്ങി.
” ഞാൻ എന്താ ചെയ്യണ്ടേ ” ഗായത്രി എന്നോട് ചോദിച്ചു.
” വെളുത്തുള്ളി എടുത്ത് പൊളിക്ക് ” അതും പറഞ്ഞ് ഞാൻ ഒരു വെളുത്തുള്ളി എടുത്ത് ഗായത്രിക്ക് കൊടുത്തു. അത് കഴിഞ്ഞ് ഞാൻ പച്ച മുളകും തക്കാളിയും സവാളയും ഇഞ്ചിയും അരിഞ്ഞു. അപ്പഴേക്കും ഗായത്രി ഉള്ളി പൊളിച്ചു.
” ഇനിയോ ” അവൾ എന്നോട് ചോദിച്ചു.
” ഇനിയോ……. നിനക്ക് ചിക്കൻ കഴുകാൻ അറിയോ ” ഞാൻ അവളോട് ചോദിച്ചു.
” ഇല്ലാ ”
” എന്നാൽ മോള് ഇവിടെ ഇരുന്നോ ” അതും പറഞ്ഞ്. ഞാൻ ഒരു ചട്ടി എടുത്തു അതിലേക്ക് മുളക് പൊടി മല്ലിപൊടി മഞ്ഞൾ പൊടി ചിക്കൻ മസാല എല്ലാം ഇട്ട് മൂപ്പിക്കാൻ തുടങ്ങി . അത് മൂത്ത് കഴിഞ്ഞപ്പോൾ ഞാൻ പോയി ചിക്കൻ കഴുകി എടുത്ത് കൊണ്ട് ഒരു പാത്രത്തിൽ വെച്ചു. എന്നിട്ട് അതിലേക്ക് മസാല ഇട്ടു എന്നിട്ട് ആ പാത്രത്തിലേക്ക് തന്നെ അരിഞ്ഞു വെച്ചാ ഉള്ളി തക്കാളി എല്ലാം ഇട്ട് അതിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ചു വരട്ടാൻ തുടങ്ങി. ഇതിന്റെ ഇടക്ക് ഞാൻ ഗായത്രിനെ നോക്കി
ഇവൻ ഇത് എന്നതൊക്കെയാണോ കാണിക്കുന്നേ എന്ന ഭാവത്തിൽ നോക്കി ഇരിക്കുകയാണ്. അതെല്ലാം വാടി കഴിഞ്ഞപ്പോൾ ഞാൻ അത് ചിക്കൻ വെച്ച പാത്രത്തിലേക്ക് ഇട്ടു എന്നിട്ട് അതിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് അടുപ്പത്ത് വെച്ചു. അത് കഴിഞ്ഞ് ഞാൻ ഗായത്രിനെ നോക്കി ആകെ അന്തം വിട്ട് ഇരിക്കുകയാണ്.
” ന്താടി നീ ഇങ്ങനെ മിഴിച്ച് ഇരിക്കുന്നെ ” ഞാൻ അവളോട് ചോദിച്ചു.
